3ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച് ഏറ്റവും ജാഗ്രതയുള്ളതായിരുന്നു* സർപ്പം.+ അതു സ്ത്രീയോട്, “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ”+ എന്നു ചോദിച്ചു.
3 പക്ഷേ സർപ്പം കൗശലം പ്രയോഗിച്ച്+ ഹവ്വയെ വശീകരിച്ചതുപോലെ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ മനസ്സു ക്രിസ്‌തു അർഹിക്കുന്ന ആത്മാർഥതയും നിർമലതയും* വിട്ട് വഷളായിപ്പോകുമോ എന്നു ഞാൻ പേടിക്കുന്നു.+
14 അപ്പോൾ സ്ത്രീക്കു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു.+ അങ്ങനെ വിജനഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകാൻ സ്ത്രീക്കു കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന്+ അകലെ, ഒരു കാലവും ഇരുകാലവും അരക്കാലവും*+ പോറ്റിരക്ഷിച്ചു.