മുത്തുകൾ കൃഷി ചെയ്യൽ—ഒരു അതിവിശിഷ്ട ആശയം
കോക്കിച്ചി മികിമോട്ടോ അഗാധചിന്തയിൽ ആണ്ടിരുന്നു. അയാൾ മുത്തുച്ചിപ്പികളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അയാൾ ഉറക്കെ ചിന്തിച്ചു: “ഒന്നാമതുതന്നെ മുത്തുകൾ എങ്ങനെയാണ് അവിടെ എത്തിച്ചേരുന്നത്?” “യാദൃച്ഛിക സംഭവത്താൽ,” എന്ന് അയാളുടെ പ്രിയ പത്നിയായ ഉമെ ഉത്തരം നൽകി.
“അതൊരു യാദൃച്ഛിക സംഭവമാണെങ്കിൽ നമുക്കത് ഉദ്ദേശ്യപൂർവം എങ്ങനെ സംഭവിപ്പിക്കാൻ കഴിയും? മികിമോട്ടോ ഗാഢമായി ചന്തിച്ചു. “നെല്ലും തക്കാരിയും പോലെ, മുത്തുകൾ വിതക്കുന്നതിനും അവ വളർത്തുന്നതിനും എന്തെങ്കിലും മാർഗ്ഗമുണ്ടായിരിക്കണം.”a
ജപ്പാനിലെ ഈ യുവദമ്പതികൾ മുത്തുകൾ ‘കൃഷി ചെയ്യുന്നതിനെ’ക്കുറിച്ച് സംസാരാക്കുന്നതിന് നൂററാണ്ടുകൾക്കു മുമ്പു തന്നെ, സമുദ്രത്തിലെ ഈ രത്നം അന്യ പൗരസ്ത്യദേശങ്ങളിൽ, പ്രത്യേകിച്ച് പേർഷ്യൻ ഗൾഫിൽ കൊയ്തെടുക്കുന്നുണ്ടായിരുന്നു ചെറുദ്വീപായ ബഹറിൻ ഷെയ്ക്ക്ഡമിനു ചുററും മുത്തുച്ചിപ്പികളുടെ തടങ്ങൾ നിരവധിയുണ്ടായിരുന്നു. ഓരോ മെയ്മാസത്തിലും ഷെയ്ക്കിന്റെ കൽപ്പന പ്രകാരം മുത്തുവാരുന്ന കാലത്തിനുതുടക്കമിട്ടിരുന്നു.
മുത്തുവാരുന്നതിനുവേണ്ടി സമുദ്രത്തിൽ മുങ്ങുന്നവർ ചിപ്പികൾ കൂട്ടമായി കാണുന്നിടത്ത് തിളക്കനുള്ള രത്നങ്ങൾ തെരഞ്ഞുകൊണ്ട് തങ്ങളുടെ ചൊടികളിൽ മുത്തുവാരൽ ഗീതങ്ങളുമായി മരവഞ്ചികളിൽ തീരം വിടുന്നു.
സമുദ്രത്തിലെ സ്വാഭാവിക രത്നം
അവർ സ്വാഭാവിക മുത്തുകൾ എന്നറിയപ്പെടുന്ന സമുദ്രരത്നങ്ങൾക്കുവേണ്ടിയാണ് അന്വേഷിക്കുന്നത്. സമുദ്രത്തിലായിരിക്കുമ്പോൾ എന്തെങ്കിലും സൂക്ഷ്മ കണം ചിപ്പികളിൽ കടക്കുമ്പോഴാണ് ഒരു മുത്ത് രൂപം കൊള്ളുന്നത്. ചിപ്പി നാക്കർ എന്നു വിളിക്കപ്പെടുന്ന മുത്തുപോലുള്ള ഒരു പദാർത്ഥമായ തന്റെ വിലയേറിയ വച്ചുകെട്ടുകൊണ്ട് തന്റെ നുഴഞ്ഞുകയററക്കാരനെ ചുററിക്കെട്ടുന്നു. പെട്ടെന്നതന്നെ കേന്ദ്രബിന്ദു മേലാൽ തിരിച്ചറിയാൻകഴിയാത്തതായിത്തീരുന്നു. അത് ഉപയോഗിക്കാൻ കൊള്ളാവുന്ന മിനിസമുള്ള ഒരു രത്നം, മുത്ത്, ആയിത്തീർന്നിരിക്കുന്നു.
മുത്തുകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അവയുടെ കൊയ്തിനോളം തന്നെ പഴക്കമുള്ളവയാണ്. പുരാതന ചീനക്കാർ അതിനെ “ചിപ്പികളുടെ മറഞ്ഞിരിക്കുന്ന ദേഹി” എന്നു വിളിച്ചു. മിന്നൽ സമുദ്രത്തിൽ പ്രവേശിക്കുമ്പോഴാണ് മുത്തുകൾ രൂപം കൊള്ളുന്നതെന്ന് ഗ്രീക്കുകാർ സങ്കൽപ്പിച്ചിരുന്നു. മുത്തുകൾ ചിപ്പികളുടെ കണ്ണുനീരാണെന്ന് റോമാക്കാർ വിഭാവനചെയ്തിരുന്നു. ഇതെല്ലാം അതിന്റെ മർമ്മത്തെയും ദൗർലഭ്യത്തെയും പ്രദീപ്തമാക്കുകമാത്രമേ ചെയ്യുന്നുള്ളു. 1947—ഓളം അടുത്ത കാലത്തുപോലും, ഒരു സംഘം ഒരു വാരത്തിൽ വാരിയ 35,000 ചിപ്പികളിൽ 21 എണ്ണത്തിൽ മാത്രമേ മുത്തുനിക്ഷേപം ഉണ്ടായിരുന്നുള്ളു. അവയിൽ 3 എണ്ണത്തിനു മാത്രമേ വിൽക്കാൻതക്ക ഗുണമുണ്ടായിരുന്നുള്ളു. കല്ലുകൾ മിനിക്കിയെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതുവരെ സ്വാഭാവിക മുത്തുകൾക്കായിരുന്നു ഏററവുമധികം പ്രിയം. റോമായുടെ പ്രശസ്തിയുടെ കാലത്ത് ജനറൽ വിറേറല്യസ് “തന്റെ കാതിപ്പൂവുകളിൽ ഒന്നു മാത്രം വിറ്റ് ഒറു സൈനികാക്രമണത്തിന്റെ ചെലവു വഹിച്ചുവെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ, വിലയേറിയ “സ്വർഗ്ഗരാജ്യ”ത്തെ ചിത്രീകരിക്കുന്നതിന് യേശു “ഉയർന്ന വിലയുള്ള മുത്ത്” ഉപയോഗിച്ചു. (മത്തായി 13:45, 46) മാർക്കോപോളോ മലബാർ രാജാവിനെ കണ്ടുമുട്ടുന്നതിനെക്കുറിച്ചു വർണ്ണിച്ചു. അയാളുടെ ബാഹ്യാലങ്കരണങ്ങളിൽ “ഒരു നഗരത്തിന്റെ മോചനദ്രവ്യത്തെക്കാൾ വിലയുള്ള” 104 മുത്തുകളും മാണിക്യങ്ങളുമടങ്ങിയ ഒരു “കൊന്ത” ഉൾപ്പെട്ടിരുന്നു. നല്ല ഗണമേൻമയുള്ള സ്വാഭാവിക മുത്തുകൾ സ്വർണ്ണം പോലെയായിരുന്നു, മുങ്ങൽവിദഗ്ദ്ധൻമാരായിരുന്നു മുത്തുഗവേഷകർ.
ലോകം 20-ാം നൂറ്റാണ്ടിലേക്കു കടന്നതോടെ തിളങ്ങുന്ന സ്വാഭാവിക മുത്തുകൾ രാജകുടുംബങ്ങളുടെയും ധനികരുടെയുമിടയിൽ സമ്മതിയുള്ളതായി തുടർന്നു. എന്നിരുന്നാലും അതിന്റെ ഉയർന്ന വില അതിനെ സാമാന്യ ജനങ്ങൾക്ക് അപ്രാപ്യമാക്കി. ഇതെല്ലാം കൃഷിചെയ്തുണ്ടാക്കിയ മുത്തിന്റെ വരവോടെ മാറിപ്പോയി.
മികിമോട്ടായുടെ സ്വപ്നം
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ സ്വാഭാവികമുത്തിന്റെ കൊയ്ത്ത് ജപ്പാനു ചുറ്റുമുള്ള ചിപ്പികളെ മിക്കവാറും തീർത്തു. മൈ പെർഫെക്ചറിലെ ആഗോള ബേയിലുള്ള തന്റെ വീടിനുചുറ്റുമുണ്ടായിരുന്ന സമുദ്രത്തോടുള്ള തന്റെ സ്നേഹംനിമിത്തം കോക്കിച്ചി മികിമോട്ടോ മുത്തുച്ചിപ്പികളെക്കുറിച്ച് ഗൗരമായി ചിന്തിക്കാൻ തുടങ്ങി. മുത്തുകൾ ഉണ്ടാക്കാനുള്ള ചിപ്പിയുടെ പ്രാപ്തിയിൽ അയാൾ വിസ്മയാധീനനായി. മുത്തുകൊണ്ടുള്ള ഒരു നെക്ക്ലേസ് ആഗ്രഹിക്കുന്ന ഏതൊരു സ്തീക്കും ഒന്നു വാങ്ങാൻ കഴിയത്തക്കവണ്ണം വർദ്ധിച്ച അളവിൽ മുത്തുൽപ്പാദിപ്പിക്കാൻ ഒരു മാർഗ്ഗമുണ്ടോ? അങ്ങനെയാണ് അയാളുടെ സ്വപ്നത്തിനു തുടക്കമിട്ടത്.
ഒരു മുത്തു വികസിപ്പിക്കാൻതക്കവണ്ണം ഒരു ചിപ്പിയിലേക്ക് ഒരു അന്യ കണം അവതരിപ്പിക്കുന്ന ആശയം കുറേകാലമായി അറിവുണ്ടായിരുന്നു. ശുദ്ധജലത്തിലെ ഒരു തരം കക്കാപ്രാണികളിൽനിന്ന് പരുക്കൻ ബ്ലിസ്റ്റർ മുത്തുകൾ, അർദ്ധഗോളാകൃതിയിലുള്ള മുത്തുകൾ, ഉൽപ്പാദിപ്പിക്കുന്നതിന് ചീനക്കാർ 12-ാം നൂറ്റാണ്ടോ 13-ാം നൂറ്റാണ്ടോ മുതൽ ഈ രീതി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
അങ്ങനെയാണ് 1880-കളിൽ മികിമോട്ടോ മുത്തുച്ചിപ്പികൾകൊണ്ട് പരീക്ഷണങ്ങൾ നടത്തിത്തുടങ്ങിയത്. സ്ഥലത്തെ മീൻപിടുത്തക്കാരുടെ സഹായത്തോടെ അയാൾ ജോലി തുടങ്ങുകയും ചെറിയ കക്കാത്തരികൾ സഹിതം ഒരു ആയിരം ചിപ്പികൾ നടുകയും ചെയ്തു. എന്നാൽ വിജയംകിട്ടിയില്ല. ഒരൊറ്റ ചിപ്പിപോലും ഒരു മുത്തു വിളയിച്ചില്ല. തന്റെ സ്വന്തം നിരാശയോടും ആളുകളുടെ പരിഹാസത്തോടും പോരാടിക്കൊണ്ട് അയാൾ ധൈര്യവും വിഭവങ്ങളും സമാഹരിച്ചുകൊണ്ട് പവിഴം, കക്കാ, ഗ്ലാസ്സ്, അസ്ഥി എന്നിവയുടെ ശകലങ്ങൾ സഹിതം 5,000 എണ്ണംകൂടി നട്ടു—കാത്തിരുന്നു. ഇതിനിടയിൽ അയാളും ഉമെയും കക്കാകളിൽനിന്നുള്ള മുത്തുത്തള്ളയുടെ തിളങ്ങുന്ന ചെറുശകലങ്ങൾ അവരുടെ വീടിനടുത്തുള്ള ഒരു ചെറു ചിപ്പിവിളയോടു ചേർത്തിട്ടു.
മുത്തുച്ചിപ്പികൾക്ക് പ്രകൃതിയിൽ ശത്രുക്കളുണ്ട്. അതിമാരകമായ ഒന്ന് ആ വർഷം പ്രഹരിക്കാനിഷ്ടപ്പെട്ടു. ചുവന്ന ഓറഞ്ചുനിറത്തിലുള്ള വിഷമയമായ പ്ലങ്റ്റന്റെ ആക്രമണമായിരുന്നു അത്, അതിനെ ചെന്തിര എന്നു വിളിക്കാം. അവ പെട്ടെന്നു പെരുകി മുത്തുച്ചിപ്പികളെ വീർപ്പു മുട്ടിച്ചു. വിത്തുപാകിയ അയ്യായിരം ചിപ്പികളും നാലു വർഷത്തെ കഠിനാദ്ധ്വാനവും തിരയടിച്ചുപോയി. മികിമോട്ടോയുടെ സ്വപ്നം ഒരു പേടിസ്വപ്നമായിമാറി.
തന്റെ ഭർത്താവിന്റെ ചൈതന്യത്തെ താങ്ങിനിർത്താനാശിച്ചുകൊണ്ട് അർപ്പണബോധമുണ്ടായിരുന്ന ഉമെ കേടുവരാതെ ശേഷിച്ചിരുന്ന ചെറിയ വിള പരിശോധിക്കാൻ ഭർത്താവിനെ പ്രോൽസാഹിപ്പിച്ചു. അത് ആശ്വാസപ്രദമായ ഒരു ദിവസമായിരുന്നു. തന്നിമിത്തം അവൾ ഇറങ്ങി തിരക്കോടെ ചിപ്പി പരിശോധനയിൽ മുഴുകി. ഒരെണ്ണം തുറന്നുനോക്കിയപ്പോൾ അവൾ ആക്രോശിച്ചു. അതാ, തിളങ്ങുന്ന ഒരു വെളുത്ത മുത്ത്! അതിന് അർദ്ധവൃത്താകൃതിയായിരുന്നു. തോടിന്റെ ഉള്ളിലാണ് അത് രൂപംകൊണ്ടിരുന്നത്. മികിമോട്ടോ 1896-ൽ ബ്ലിസ്റ്റർ മുത്തു വിളയുക്കുന്ന ഈ രീതിക്ക് പേറ്റന്റ് എടുത്തു. എന്നാൽ പിന്നെയും അയാളുടെ ഹൃദയം അയാളുടെ സ്വപ്നത്തിനു പിന്നാലെയായിരുന്നു—തികച്ചും ഉരുണ്ട മുത്തു കൃഷിചെയ്തുണ്ടാക്കുക.
മുത്തുച്ചിപ്പിയുടെ രഹസ്യത്തിന്റെ പൂട്ടു തുറക്കുന്നു
ഇതിനിടയിൽ, വേറെ രണ്ടുപേർ ഇതേ കാര്യത്തിൽ വീറോടെ ഏർപ്പെട്ടിരിക്കുകയായിരുന്നു. 1904 ആയതോടെ ഒരു സ്വനിർമ്മിത ശാസ്ത്രജ്ഞനായിരുന്ന താത് സുഹി മൈസ് ജപ്പാനിലെ സമുദ്രവിദഗ്ദ്ധർക്കു കാഴ്ചവെക്കാൻ ഉരുണ്ടമുത്തിന്റെ സാമ്പിളുകൾ ഉൽപ്പാദിപ്പിച്ചിരുന്നു. 1907 ആയതോടെ സമുദ്രജീവശാസ്ത്രജ്ഞനായ തോക്കിച്ചി നിശിക്കാവാക്കും ഉരുണ്ട മുത്തുകൾ പ്രദർശിപ്പിക്കാനുണ്ടായിരുന്നു. ഒരു മനുഷ്യന്റെ പുരോഗതി മററോരു മനുഷ്യന്റെ പ്രബുദ്ധതയിലേക്കു നയിച്ചു. ഇന്നത്തെ മുത്തുച്ചിപ്പി കൃഷിയിടങ്ങൾ വിപുലമായി ഉപയോഗിക്കുന്നത് ഈ മനുഷ്യർ വികസിപ്പിച്ചെടുത്ത രീതികളുടെ ഒരു സംയോജനമാണ്. എന്നിരുന്നാലും, കൃഷിചെയ്തെടുക്കുന്ന തികച്ചും ഉരുണ്ടമുത്തിന്റെ പേറ്റൻറ് ഒടുവിൽ 1916-ൽ മികിമോട്ടോയിക്കു കിട്ടി. എന്തു സംഭവിച്ചിരുന്നു?
മികിമോട്ടോയിക്ക് 1905-ൽ ഒരിക്കൽകൂടി കേന്ദ്രവസ്തു പാകിയ ചിപ്പിവിള കൊലയാളിയായ ചെന്തിര നിമിത്തം നഷ്ടപ്പെട്ടു. ആഗോ ബേയിലെ കടൽത്തീരങ്ങളിൽ ചത്തുചീഞ്ഞ 8,50,000 ചിപ്പികളിൽ തെരഞ്ഞു കൊണ്ടിരിക്കവേ ക്ഷീണിതനായ ആ മനുഷ്യന് മുത്തുചിപ്പിയുടെ രഹസ്യം പിടികിട്ടി. അയാൾ തികച്ചും ഗോളാകൃതി പ്രാപിച്ചിരുന്ന അഞ്ച് മുത്തുകൾ കണ്ടെത്തി. തോടിനെതിരെയല്ല, പിന്നയോ ചിപ്പികളുടെ മാംസത്തിനകത്തായിരുന്നു അവ ഇരുന്നിരുന്നത്. താൻ തെറ്റായി ചെയ്തുകൊണ്ടിരുന്നതെന്താണെന്ന് ഇപ്പോൾ അയാൾ തിരിച്ചറിഞ്ഞു. അയാൾ തോടിനും ചിപ്പിയുടെ മാംസത്തിനുമിടയിൽ കേന്ദ്രവസ്തു നട്ടിരുന്നതുകൊണ്ട് അയാൾക്ക് ബ്ലിസ്റ്റർ മുത്തുകൾ മാത്രമാണു കിട്ടിയിരുന്നത്. എന്നാൽ ഇവ ചിപ്പിയുടെ ‘ഉദരത്തി’നുള്ളിൽ ആഴത്തിലായിരുന്നു കണ്ടെത്തപ്പെട്ടത്, അവ നാക്കർകൊണ്ട് പൂർണ്ണമായും പൊതിയത്തക്കവണ്ണം ‘യഥേഷ്ടം കറങ്ങുന്നവയും’ ആയിരുന്നു. മനോഹരമായ ഉരുണ്ട മുത്തുകൾ കിട്ടിയെന്നതായിരുന്നു ഫലം!
പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു
ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളായതോടെ കൃഷിചെയ്തുണ്ടാക്കിയ മുത്തുകൾ അന്താരാഷ്ട്രവിപണിയിലേക്കു പ്രവഹിച്ചുതുടങ്ങി. എന്നാൽ ഒരു ചോദ്യം ശേഷിച്ചു: അവ യഥാർത്ഥ മുത്തുകളായിരുന്നോ അതോ അനുകരണങ്ങളായിരുന്നോ? ഇംഗ്ലണ്ടിലും ഫ്രാൻസിലും കോടതിയിൽ പോരാട്ടം നടന്നു. എന്നാൽ ഈ രാജ്യങ്ങളിൽ നടന്ന ശാസ്ത്രീയപഠനങ്ങൾ സ്വാഭാവിക മുത്തുകളും കൃഷിചെയ്തുണ്ടാക്കിയ മുത്തുകളും തമ്മിലുള്ള ഏക വ്യത്യാസം അവയുടെ ഉത്ഭവത്തിൽ മാത്രമാണെന്നുള്ള നിഗമനത്തിലേക്കു നയിച്ചു. ആ കാരണത്താൽ, തന്റെ മുത്തുകൾ അങ്ങനെ മുത്തുകളായിത്തന്നെ കയറ്റിയയക്കുന്നതിനുള്ള ലൈസൻസ് മികിമോട്ടോ നേടി. അയാൾ “മുത്തു രാജാവ്” എന്ന സമർഹമായ സ്ഥാനപ്പേർ നേടുകയും ചെയ്തു.
“മുത്തുരാജാവ്” തന്റെ സ്വന്തം രാജ്യത്താണ് വിപണിയിൽ അത്യന്തം മുന്തിയ മുദ്ര പതിപ്പിച്ചത്. സാമ്പത്തിക മാന്ദ്യം കച്ചവടക്കാർ വിപണിയിലേക്കു അനുകരണ മുത്തുകൾ പ്രവഹിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു. അവ സ്ഫടികമണികൾ കൊണ്ടുണ്ടാക്കി മീൻചെതുമ്പൽസത്തു പൂശിയ കൃത്രിമ മുത്തുകളായിരുന്നു. അത്തരം വഞ്ചനാത്മക നടപടികൾ നല്ലതിന്റെ വിപണിയെ നശിപ്പിക്കുമായിരുന്നു. മികിമോട്ടോ ഇടപെട്ട് തനിക്ക് കണ്ടെത്താൻ കഴിഞ്ഞ കൃത്രിമ മുത്തുകളെല്ലാം വാങ്ങി. പിന്നീട്, 1933-ൽ ഒരു ദിവസം അയാൾ കണക്കാക്കപ്പെട്ട പ്രകാരം 7,50,000 കൃത്രിമ മുത്തുകളും മോശമായി കൃഷി ചെയ്ത ഏതാനും ചിലതും തടുത്തുകൂട്ടി പരസ്യമായി ദഹിപ്പിച്ചു. കൃഷിചെയ്തുണ്ടാക്കുന്ന യഥാർത്ഥ മുത്തുകളെക്കുറിച്ചുള്ള സംശയങ്ങൾ പുകയോടുകൂടെ പറന്നുപോയി. അന്നു മുതൽ അവക്ക് രത്ന കമ്പോളത്തിൽ ഒരു മാന്യമായ സ്ഥാനമുണ്ട്.
ഈ നാളുകളിൽ മുത്തുകളാലുള്ള സൗന്ദര്യം മേലാൽ രാജകുടുംബങ്ങളുടെയും മഹാധനികരുടെയും സ്വകാര്യസ്വത്തല്ല. ജോലിക്കാരായ അനേകം സ്ത്രീകൾക്ക് ഇരുണ്ട ആകാശത്തിൽ ചന്ദ്രനെപ്പോലെ രത്നവ്യാപാരികളുടെ വെൽവെററിൽ തികച്ചും ഉരുണ്ട മുത്തുകളെ വീക്ഷിക്കാൻ കഴിയും. സ്വന്തമായി കുറേ വാങ്ങാൻ പോലും അവൾക്കു കഴിഞ്ഞേക്കാം—-എല്ലാം മുത്തുകൾ കൃഷി ചെയ്യുന്നതു കൊണ്ടുതന്നെ. എന്തോരു വിശിഷ്ടമായ ആശയം!—ജപ്പാനിലെ ഉണരുക! ലേഖകൻ. (g88 1⁄22)
[അടിക്കുറിപ്പുകൾ]
a ഈ സംഭാഷണം ഉദ്ധരിച്ചിരിക്കുന്നത് റോബർട്ട് ഉൽസനാൽ എഴുതിയ മികിമോട്ടോ എന്ന കെട്ടുകഥയിലെ—രാജമുത്തുകൾ എന്ന പുസ്തകത്തിൽ നിന്നാണ്.