എണ്ണ നമുക്ക് മറെറന്തെങ്കിലും മാർഗ്ഗമുണ്ടോ?
എണ്ണ തൂകുമ്പോൾ അത് കറുത്ത വഴുവഴുപ്പുള്ള ഒരു പാടകൊണ്ടു സമുദ്രത്തെ മൂടുന്നു. അത് സ്പർശിക്കുന്ന അധികം ജീവികളെയും ശ്വാസംമുട്ടിക്കുകയും കൊല്ലുകയുംചെയ്യുന്നു. അത് കത്തുമ്പോൾ അത് പുകവമിക്കുന്നു, അത് ശ്വാസകോശങ്ങളെ ക്ഷീണിപ്പിക്കുകയും വൃക്ഷങ്ങളെ ഉണക്കുകയും നമ്മുടെ ഭൂഗ്രഹത്തിന് ഗ്രീൻഹൗസ് ഇഫക്ററ് എന്നു വിളിക്കപ്പെടുന്ന ഒരു “പനി” ഉണ്ടാകാൻ സഹായിക്കുകയും പോലും ചെയ്യുന്നു. എന്നിരുന്നാലും, ഇന്നത്തെ ലോകം അതിനെ അത്യധികമായി ആശ്രയിക്കുന്നു. യഥാർത്ഥത്തിൽ നാം വളരെയധികം എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് നാം അതിനാൽ നമ്മേത്തന്നെ വിഷപൂർണ്ണരാക്കിത്തീർക്കുന്നതിനുമുമ്പ് അതു തീർന്നുപോയേക്കാമെന്ന് ചിലർ പറയുന്നു.
എണ്ണ വരുത്തിക്കൂട്ടുന്ന സകല പ്രശ്നങ്ങളുടെയും വീക്ഷണത്തിൽ ഇന്ധനങ്ങളിൽ എണ്ണ കൂടാതെ മറെറന്തെങ്കിലും നമുക്കു തെരഞ്ഞെടുക്കാനുണ്ടോയെന്ന് ഇന്നു കൂടുതലാളുകൾ ചോദിക്കുന്നത് അതിശയമല്ല. മോട്ടോർവാഹനങ്ങളെ കേന്ദ്രമാക്കി ഈ ചോദ്യം ഉചിതമായി ചോദിക്കപ്പെടുന്നുണ്ട്. അതിവേഗം വർദ്ധിച്ച് ലോകത്തിലെ പരിമിതമായ എണ്ണയെ ആർത്തിയോടെ കടിച്ചുതീർക്കുന്ന മോട്ടോർവാഹനങ്ങൾ ഒരു പ്രമുഖ പ്രദൂഷകംകൂടെയാണ്. കാറുകൾ ഓരോ വർഷവും 40 കോടി ടൺ കാർബൺ ആക്രമണവിധേയമായ നമ്മുടെ അന്തരീക്ഷത്തിലേക്കു തുപ്പുന്നു. എന്നാൽ എണ്ണയിൽനിന്നുള്ള പെട്രോൾമാത്രമാണോ ഒരു കാറോടിക്കാനുള്ള ഏകമാർഗ്ഗം?
അല്ല. മററ് ഇന്ധനങ്ങളുണ്ട്. ശാസ്ത്രജ്ഞൻമാർ ഇപ്പോഴും സൗരോർജ്ജംകൊണ്ട് ഓടിക്കുന്ന കാറുകളും ഇലക്ട്രിക്ക് കാറുകളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മുൻകൂട്ടിക്കാണാത്ത എതെങ്കിലും പുരോഗതിയുണ്ടാകാത്ത പക്ഷം നാം സമീപഭാവിയിൽ പെട്രോൾകാറുകൾക്കു പകരം അങ്ങനെയുള്ള വാഹനങ്ങൾ നടപ്പിലാകുന്നതു കാണുകയില്ല.
ഹൈഡ്രജൻ ശുഭപ്രതീക്ഷയുള്ള ഒരു മോട്ടോർ ഇന്ധനമായിരിക്കാം. ഹൈഡ്രജൻ പെട്രോളിനോളം മലിനീകരണം വരുത്തിക്കൂട്ടുകയില്ലെന്നു മാത്രമല്ല, അതു പെട്ടെന്നു തീർന്നുപോകുകയുമില്ല. പ്രപഞ്ചത്തിലെ ഏററവും സമൃദ്ധമായ മൂലകമാണത്. എന്നാൽ ഇപ്പോൾ ഹൈഡ്രജൻ എരിക്കുന്ന പ്രായോഗികമായ ഒരു കാർ വിദൂരഭാവിയിലെ ഒരു സാദ്ധ്യത മാത്രമാണ്, അന്ന് സാങ്കേതികവിദ്യ ആ ആശയം പ്രായോഗികമാക്കിയേക്കാം.
ചാരായ ഇന്ധനങ്ങൾ
കുറേക്കൂടെ അടുത്ത ഭാവിയെസംബന്ധിച്ചെന്ത്? ഇപ്പോൾത്തന്നെ എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലാത്ത രണ്ടു തരം ഇന്ധനങ്ങൾ കാറുകളിലും ട്രക്കുകളിലും വിപുലമായി ഉപയോഗിക്കപ്പെടുന്നുണ്ട്: ചാരായവും പ്രകൃതിവാതകവും. എതനോൾ എന്നു വിളിക്കപ്പെടുന്ന ശുദ്ധമായ ഒരു ചാരായം കരിമ്പിൽനിന്ന് വാററിയെടുക്കുന്നുണ്ട്. 1987-ൽ ബ്രസീലിൽ വിൽക്കപ്പെട്ട പുതിയ കാറുകളുടെ 90-ൽ പരം ശതമാനം എതനോൾ കൊണ്ടു പ്രവർത്തിപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും സമീപമാസങ്ങളിൽ എണ്ണവില കുറഞ്ഞതോടെ ആ സംഖ്യ 69 ശതമാനമായി കുറഞ്ഞിരിക്കുന്നു. എതനോൾ പെട്രോളിനെക്കാൾ ശുദ്ധമാണ്. അത് വീണ്ടും കുറവു നികത്താവുന്ന ഉറവുകളിൽനിന്നാണു വരുന്നത്. നമുക്ക് കൂടുതൽ എതനോൾ ഉല്പാദിപ്പിക്കാൻ എല്ലായ്പ്പോഴും കൂടുതൽ കരിമ്പോ മധുരക്കിഴങ്ങോ കപ്പയോ ചോളമോ കൃഷിചെയ്യാൻ കഴിയും.
എന്നിരുന്നാലും ഒരു പ്രശ്നം എതനോൾ-ഉല്പാദക വിളകൾ കൃഷിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ വിസ്തീർണ്ണമാണ്. ഐക്യനാടുകളുടെ മോട്ടോർ ഇന്ധന ആവശ്യങ്ങളുടെ വെറും 10 ശതമാനം നികത്തുന്നതിന് ആവശ്യമായ എതനോൾ ഉല്പാദിപ്പിക്കുന്നതിന് അതിന്റെ വാർഷിക ചോളവിളയുടെ ഏതാണ്ട് 40 ശതമാനം ഇതിനായി വേർതിരിക്കേണ്ടിവരും.
മറെറാരു പ്രശ്നം ചെലവാണ്. ഒരു കണക്കനുസരിച്ച്, എതനോൾ-ഉല്പാദക വിളകൾ ഇന്ധനമാക്കി മാററപ്പെടുമ്പോൾ അവയുടെ ഊർജ്ജശക്തിയുടെ 30 മുതൽ 40 വരെ ശതമാനം നഷ്ടപ്പെടുന്നു. കൃഷിയുടെയും തയ്യാറാക്കലിന്റെയും കൂടുതലായ ചെലവുമുള്ളതുകൊണ്ട് എതനോൾതന്നെ നൽകുന്ന ഊർജ്ജത്തേക്കാൾ കൂടുതൽ ഊർജ്ജം അതിനാവശ്യമാണെന്ന് ചില വിദഗ്ദ്ധർ നിഗമനംചെയ്തിട്ടുണ്ട്!
പ്രകൃതിവാതകത്തിൽനിന്നോ കൽക്കരിയിൽനിന്നോ ഉണ്ടാക്കുന്ന ഒരിനം ചാരായത്തിന് ചെലവു കുറവാണ്. ചില ഇന്ധനങ്ങൾ മന്ദഗതിയിൽമാത്രം പ്രവർത്തിക്കുന്നുവെന്നിരിക്കെ മെതനോൾ കാറിനു കുടുതൽ ഉർജ്ജസ്വലത കൊടുക്കുന്നു. യഥാർത്ഥത്തിൽ, മത്സരയോട്ടക്കാറുകൾ മിക്കപ്പോഴും മെതനോൾ ഉപയോഗിച്ച് ഓടുന്നു, കാരണം അത് പെട്രോളിനോളം സ്ഫോടകമല്ല. 1989-ൽ യു.എസ് പ്രസിഡണ്ടായ ജോർജ്ജ് ബുഷ് 1995 ആകുമ്പോഴേക്ക് 5,00,000 യു.എസ് കാറുകൾ വ്യത്യസ്തമായ മെതനോൾ ഇന്ധനംകൊണ്ട് ഓടിക്കാനുള്ള ഒരു നിർദ്ദേശം അനാവരണംചെയ്തു. ഗവൺമെൻറിന്റെ നിർദ്ദേശം വാഹനങ്ങളിൽനിന്നുള്ള വിസർജ്ജനങ്ങൾ അതിയായി കുറക്കുമെന്ന് അത് അവകാശവാദം ചെയ്യുന്നു.
എന്നാൽ മെതനോളിന് അതിന്റെ സ്വന്തം പ്രശ്നങ്ങളുണ്ട്. ദഹനവേളയിൽ പെട്രോളിനെക്കാൾ കുറഞ്ഞ കാർബണേ അതു പുറത്തു തള്ളുന്നുള്ളുവെന്നിരിക്കെ, അത് മറെറാരു പ്രദൂഷകം പ്രസരിപ്പിക്കുന്നു: കാൻസറിനിടയാക്കുന്നതായി സംശയിക്കപ്പെടുന്ന ഫോർമാൽഡിഹൈഡ്. കൂടാതെ, ശീതകാലാവസ്ഥയിൽ മെതനോൾ കാറുകൾ സ്ററാർട്ടുചെയ്യാൻ കൂടുതൽ പ്രയാസമാണ്.
പ്രകൃതിവാതകം
സാധാരണയായി ഭവനതാപനത്തിനും പാചകത്തിനും ഉപയോഗിക്കപ്പെടുന്ന പ്രകൃതിവാതകത്തിന് ഒരു മോട്ടോർവാഹന ഇന്ധനമെന്ന നിലയിൽ ഗണ്യമായ പ്രയോജനങ്ങളുണ്ട്. അത് ഒരു ലളിതമായ സംയുക്തമാണ്.—ഏറെയും മീതേയ്ൻ—അതു ശുദ്ധമായി കത്തുകയും ചെയ്യുന്നു. പെട്രോൾ പുറത്തുവിടുന്നതിനെ അപേക്ഷിച്ച് തീരെ കുറച്ചു കാർബൺമാത്രമേ അത് പുറത്തുവിടുന്നുള്ളു. ഡീസൽ ഇന്ധനത്തിന്റെ കരിയും കണങ്ങളും കലർന്ന പുക അതിന് ഒട്ടുംതന്നെയില്ല. അങ്ങനെയുള്ള ശുദ്ധമായ ഇന്ധനം എരിക്കുന്ന എൻജിനുകൾക്ക് കുറഞ്ഞ കേടുപോക്കലേ ആവശ്യമുള്ളു. പ്രകൃതിവാതകം ആപേക്ഷികമായി ചെലവു കുറഞ്ഞതാണ്, അതിപ്പോഴും സമൃദ്ധവുമാണ്.
വാതകശക്തികൊണ്ട് ഓടുന്ന കാറുകൾ ഇപ്പോൾത്തന്നെ ഇററലിയിലും സോവ്യററ്യൂണിയനിലും ന്യൂസീലണ്ടിലും കാനഡായിലും ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഗ്യാസ് പ്രശ്നവിമുക്തമല്ല. പെട്രോൾ കത്തിക്കുന്ന കാർ ഗ്യാസ് കത്തിക്കുന്ന കാറാക്കിമാററുന്നതിന് ചെലവു കൂടും. കൂടാതെ, വാതകത്തിന് (അവമർദ്ദിതമെങ്കിലും) ധാരാളം ഇടം വേണം. കാറിന്റെ ട്രങ്കിൽ പല ശേഖരണടാങ്കുകൾ വെക്കേണ്ടിവരും. അപ്പോൾപോലും, കാറിന് അപേക്ഷികമായി കുറഞ്ഞ ദൂരമേ ഓടാൻ കഴിയൂ, അപ്പോൾ കൂടെക്കൂടെ ഇന്ധനം നിറക്കേണ്ടിവരും.
വീണ്ടുമുള്ള ഇന്ധനംനിറക്കൽ മററ് ഇന്ധനങ്ങൾക്കെല്ലാം പൊതുവായുള്ള ഒരു പ്രതിബന്ധത്തിലേക്ക് നമ്മെ ആനയിക്കുന്നു. ഒരു മറു ഇന്ധനം വിൽക്കുന്ന ഒരു സേർവീസ്സ്റേറഷൻ കണ്ടെത്താൻ പ്രയാസമുള്ളപ്പോൾ അങ്ങനെയുള്ള ഒരു കാർ വാങ്ങാൻ ആർ ആഗ്രഹിക്കും? മറിച്ച്, ആളുകൾ മറു ഇന്ധനങ്ങൾ വാങ്ങുമെന്ന് ഉറപ്പില്ലാത്തപ്പോൾ സേർവീസ് സ്റേറഷനുകൾ അങ്ങനെയുള്ള ഇന്ധനങ്ങൾ കരുതുന്നതെന്തിന്? അതുകൊണ്ട് ഇന്ധനംവാങ്ങുന്നവരോ വിൽക്കുന്നവരോ ആദ്യം വരുന്നത്?
രണ്ടു തരം വ്യത്യസ്ത ഇന്ധനങ്ങൾകൊണ്ട് ഓടിക്കത്തക്കവണ്ണം കാറുകൾ നിർമ്മിക്കണമെന്നുള്ള ഒരു നിർദ്ദേശമാണ് ഈ വിഷമസ്ഥിതിക്കുള്ള ഒരു പരിഹാരം. ഇപ്പോൾത്തന്നെ പ്രകൃതിവാതകവും പെട്രോളും കൊണ്ടും, പ്രകൃതിവാതകവും ഡീസലും കൊണ്ടും, ചാരായവും പെട്രോളുംകൊണ്ടും അല്ലെങ്കിൽ ഒരു ടാങ്കിലെ രണ്ട് ഇന്ധനങ്ങളുടെ വ്യത്യസ്തകലർപ്പുകൾകൊണ്ടും ഓടുന്ന കാറുകളുണ്ട്. അങ്ങനെയുള്ള ഇരട്ട-ഇന്ധന കാറുകളിൽ വീണ്ടും ഇന്ധനം നിറക്കുക ഏറെ എളുപ്പമായിരിക്കെ, അത്തരം ഇരട്ട-ഇന്ധനകാറുകൾ ശുദ്ധമായ ഒരൊററ ഇന്ധനംകൊണ്ട് ഓടാൻ സംവിധാനംചെയ്തിരിക്കുന്ന കാറുകളോളം കാര്യക്ഷമമോ ശുദ്ധമോ ആയിരിക്കാതിരുന്നേക്കാം.
മറഞ്ഞിരിക്കുന്ന ഒരു എണ്ണനിക്ഷേപം
എണ്ണ സംബന്ധിച്ച നമ്മുടെ കുഴപ്പങ്ങൾ നീക്കുന്നതിനുള്ള ഏററം സത്വരമായ മാർഗ്ഗം അത് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയാണ്. എണ്ണ വരുത്തിക്കൂട്ടുന്ന മലിനീകരണത്തെ ഇതു നീക്കംചെയ്യുകയില്ല. എന്നാൽ അത് മററ് ഇന്ധനങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കെ എണ്ണയുടെ ഗുരുതരമായ ദൗർലഭ്യം ഉടനെ വരുത്തിക്കൂട്ടാതിരുന്നേക്കാം. അമേരിക്കൻകാറുകൾക്ക് ഗ്യാലന് 35 മൈൽ എന്ന ശരാശരിയിലെത്താമെങ്കിൽ അത് “2,000-ാമാണ്ടാകുന്നതോടെ പ്രതിദിനം 6,60,000 വീപ്പ എണ്ണ ലാഭിക്കും” എന്ന് ഒരു യു.എസ്. സെനററർ വാദിക്കുന്നു. ഒരു എണ്ണപ്പാടത്തിന്റെ ആയുസ്സായി പ്രതീക്ഷിക്കുന്ന 30 വർഷത്തിൽ അത് 780 കോടി വീപ്പയായിത്തീരും. അത് അലാസ്കായിൽ എണ്ണവ്യവസായം കണ്ടെത്താനിടയുള്ളതിനെക്കാൾ വളരെക്കൂടുതലാണ്.”—ദി ന്യൂയോർക്ക റൈറംസ, ഏപ്രിൽ 15, 1989.
കാര്യക്ഷമതക്ക് ഏററവുമധികം വ്യത്യാസമുളവാക്കാൻ കഴിയുന്നിടമായ ഐക്യനാടുകളിൽ അതിന് അത്യന്തം കുറഞ്ഞ മൂല്യമേ കല്പിക്കുന്നുള്ളു. യു.എസ്. കാറുകൾ ഏതാണ്ട് ലോകത്തിലെ മറെറല്ലാ കാറുകളുംകൂടെ സഞ്ചരിക്കുന്നിടത്തോളംതന്നെ സഞ്ചരിക്കുന്നുണ്ട്. അങ്ങനെ, വിശേഷിച്ച് അമേരിക്കക്കാർക്ക് അവരുടെ മൂക്കിനു താഴെത്തന്നെ—അല്ലെങ്കിൽ കാറുകളുടെയും ട്രക്കുകളുടെയും മൂടിക്കടിയിൽ—എണ്ണകുടിക്കുന്ന കാര്യക്ഷമമല്ലാത്ത എൻജിനുകളിൽ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഒരു വിപുലമായ എണ്ണനിക്ഷേപമുണ്ട്.
കാറുകളുടെ മൈലേജ് മെച്ചപ്പെടുത്തുക സാദ്ധ്യമാണോ? അതെ. യഥാർത്ഥത്തിൽ ഗ്യാലന് 35 മൈൽ എന്നത് ഇപ്പോൾത്തന്നെ സർവസാധാരണമാണ്. 1970കളിൽ എണ്ണവില ഭയങ്കരമായി വർദ്ധിച്ചപ്പോൾ ആവശ്യം മുൻനിർത്തി കാറുകൾ കൂടുതൽ കാര്യക്ഷമമായി നിർമ്മിക്കപ്പെട്ടു. അതിനുശേഷം കാർനിർമ്മാതാക്കൾ പുതിയ എൻജിൻഡിസൈനുകളും, കനംകുറഞ്ഞതും കടുപ്പംകൂടിയതുമായ വസ്തുക്കൾകൊണ്ടും കൂടുതൽ വായൂഗതിക ആകൃതിയിലും നിർമ്മിതമായ ബോഡികളും ഉപയോഗിക്കുന്നതിനാൽ വളരെ മെച്ചമായ മൈലേജ് കിട്ടുന്ന കാറുകൾ വികസിപ്പിച്ചെടുത്തു. ഗ്യാലന് 71 മൈൽ കിട്ടുന്ന ഒരു കാർ വോൾവോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വോൾക്സ്വേജൻ ഗ്യാലന് 85 മൈൽ കിട്ടുന്ന ഒരു കാർ നിർമ്മിച്ചിരിക്കുന്നു. ഗ്യാലന് 124 മൈൽ കിട്ടുന്ന ഒരു ആദിമാതൃക റിനോൾട്ടിനുണ്ട്!
എന്നിരുന്നാലും ഒരു തന്ത്രമുണ്ട്. ഈ കാറുകളിലൊന്നും നിങ്ങൾക്കു വാങ്ങാൻ കഴികയില്ല; അവ നിർമ്മിക്കപ്പെടുന്നില്ല. 1986-ൽ എണ്ണവില കുറഞ്ഞതുകൊണ്ട് കാർ വാങ്ങുന്നവർ ഇന്ധനകാര്യക്ഷമതയെക്കുറിച്ച് അധികം ഉൽക്കണ്ഠപ്പെടുന്നില്ലെന്ന് കാർനിർമ്മാതാക്കൾ വിചാരിക്കുന്നു. പ്യൂഗോട്ട് അതിന്റെ ഉയർന്ന മൈലേജുള്ള—ഗ്യാലന് 73 മൈൽ—കാർ ഒരു പ്രതിസന്ധിക്കാർ എന്നു വിളിച്ചുകൊണ്ട് എണ്ണവില കൂടുന്നതുവരെ മാററിവെച്ചിരിക്കുകയാണ്.
മിക്ക യു.എസ്. കാർ നിർമ്മാതാക്കളും “പ്രതിസന്ധികാറുകൾ” സൂക്ഷിച്ചിട്ടില്ലെന്നും പുതിയ ഇന്ധനലാഭ സാങ്കേതികവിദ്യകൾക്കു പണം മുടക്കുന്നില്ലെന്നും പോലും വേൾഡവാച്ച് മാഗസിൻ പ്രസ്താവിക്കുന്നു. എന്തുകൊണ്ട്? വേൾഡ വാച്ച് ഉത്തരം നൽകുന്നു: “പുതിയ ഉല്പന്ന വികസിപ്പിക്കൽ നിർത്തിവെച്ച് ത്രൈമാസിക ലാഭങ്ങളും സ്റേറാക്ക്വിലകളും വേണമെന്നുള്ള വിചാരമാണ് പ്രശ്നത്തിന്റെ ഒരു ഭാഗമെന്നുള്ളതാണ് അഭിപ്രായസമന്വയമെന്നു തോന്നുന്നു.” മററു വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ പണമുണ്ടാക്കുകയെന്നതാണ് ഒരു പിൽക്കാല പ്രതിസന്ധി ഒഴിവാക്കുന്നതിനെക്കാൾ കാര്യം.
എന്നാൽ സ്വതാല്പര്യം വലിയ കോർപ്പറേഷനുകൾക്കു മാത്രമുള്ളതല്ല. തങ്ങളുടെ പതിവുകാർ ആവശ്യപ്പെടുന്നതെന്തെന്ന് അറിയാൻ കാർനിർമ്മാതാക്കൾ ശ്രമിക്കുന്നു. എണ്ണയുടെമേലുള്ള മനുഷ്യരാശിയുടെ അമിതമായ ആശ്രയത്തിന് ഇപ്പോൾ അനായാസപരിഹാരമാർഗ്ഗമില്ലെന്ന് അവർക്ക് നല്ലതുപോലെയറിയാം. എണ്ണക്കു പകരമുള്ള എല്ലാററിലും മററ് ദൂഷ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. വായു മലിനീകരിക്കാത്തതോ എണ്ണനിക്ഷേപങ്ങളെ വററിക്കാത്തതോ ആയ ഒരു കാറിന് പഴയ എണ്ണകുടിയനോളം ശക്തിയോ ഉർജ്ജസ്വലതയോ ആഡംബരമോ ഇല്ലായിരിക്കാം, ഇന്ധനം വാങ്ങുക അത്രതന്നെ സൗകരപ്രദവുമല്ലായിരിക്കാം.
നിങ്ങൾ എന്തു വിചാരിക്കുന്നു? തങ്ങളുടെ മക്കളോ മക്കളുടെ മക്കളോ കാറുകളോടിക്കുന്ന സമയംവരെ പൂർണ്ണശക്തിയിൽ പൊട്ടിപ്പുറപ്പെടാതിരുന്നേക്കാവുന്ന ഒരു പ്രതിസന്ധിയെ നീക്കംചെയ്യാൻ ഇത്തരം ത്യാഗങ്ങളനുഷ്ഠിക്കുന്നതിന് ആളുകൾ സന്നദ്ധരാണോ? മമനുഷ്യന്റെ സന്തതികളുടെ അവകാശമായ ഈ ഭൂമിയുടെ മനുഷ്യനാലുള്ള കൈകാര്യം കാഹളമൂതിയറിക്കുന്ന വ്യക്തമായ ഉത്തരം “ആർക്കാണിത്ര ആവശ്യം” എന്നാണെന്നു തോന്നുന്നു.
അന്തിമവിശകലനത്തിൽ, ഭൂഗ്രഹത്തെ നശിപ്പിക്കാതെ നമ്മുടെ ഇന്ധനാവശ്യം നിറവേററുന്നതിന്റെ പ്രശ്നത്തിൽ എണ്ണക്കു പകരമുള്ള വസ്തുക്കൾ കണ്ടെത്തുന്നതിലധികം ഉൾപ്പെടുന്നു. നമുക്ക് അത്യാഗ്രഹത്തിനും ഹ്രസ്വദൃഷ്ടിക്കും പകരമുള്ള മനോഭാവങ്ങളാണ് ആവശ്യമായിരിക്കുന്നത്. ഭൂഗ്രഹത്തിലെ ഇന്ധനങ്ങളുൾപ്പെടെയുള്ള അതിലെ വിഭവങ്ങളുടെ അനുചിതമായ കൈകാരം മനുഷ്യന് തന്നേത്തന്നെ ഭരിക്കാനുള്ള അവകാശമോ പ്രാപ്തിയോ ഇല്ലെന്നുള്ള ബൈബിളിന്റെ ദീർഘകാലംമുമ്പത്തെ പ്രസ്താവനയുടെ സത്യതയുടെ തെളിവുകളെ വർദ്ധിപ്പിക്കുന്നു.—യിരെമ്യാവ് 10:23.
എന്നാൽ ബൈബിളദ്ധ്യേതാക്കളെസംബന്ധിച്ചിടത്തോളം കഥ അവിടെ അവസാനിക്കുന്നില്ല. സമീപഭാവിയിൽ നമ്മുടെ സ്രഷ്ടാവ് മനുഷ്യസമുദായത്തിന്റെ കൈകാര്യകർതൃത്വത്തിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുമെന്ന് ബൈബിൾ നമുക്കു ഉറപ്പുനൽകുന്നു. നമ്മുടെ സ്വന്തം വസതിക്കു കെടുതിവരുത്താതെ ഭൂഗ്രഹത്തിന്റെ സമ്പദ്വിഭവങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് അവൻ പഠിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. പ്രത്യാശയുള്ള ഒരു ഭാവിക്ക് അത് ഏററവും നല്ല പകരവസ്തുവിനെക്കാൾ പ്രയോജനകരമാണ്. അതാണ് ഏക പരിഹാരം.—യെശയ്യാവ് 11:6-9. (g89 11⁄22)
[15-ാം പേജിലെ ആകർഷകവാക്യം]
നമുക്ക് അത്യാഗ്രഹത്തിനും ഹ്രസ്വദൃഷ്ടിക്കുമുള്ള പരിഹാരങ്ങളാണ് ആവശ്യം