ഇന്നത്തെ യുവജനങ്ങൾക്ക് ആവശ്യമുള്ള ഒന്ന്
ഈ വർഷാരംഭത്തിൽ, “എന്തുകൊണ്ടാണ് വിദ്യാർഥികൾ പരീക്ഷകളിൽ വഞ്ചന കാണിക്കുന്നത്?” എന്ന വിഷയത്തെപ്പറ്റി തനിക്ക് ഒരു റിപ്പോർട്ട് എഴുതാനുണ്ടായിരുന്നുവെന്ന് യു.എസ്.എ.യിലെ ന്യൂ ജേഴ്സിയിലുള്ള ഒരു 14 വയസ്സുകാരി പെൺകുട്ടി പറഞ്ഞു. അവൾ ഗവേഷണത്തിനായി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം സ്കൂളിൽ കൊണ്ടുവന്നു. അവളുടെ സഹപാഠികളിലൊരുവൾ അതെടുത്ത്, “ലൈംഗികതയും ധാർമ്മികതയും,” “ഡെയിറ്റിംഗ്, പ്രേമം, വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവർ” തുടങ്ങിയ അതിന്റെ ഉള്ളടക്കപ്പട്ടികയിലെ വിഭാഗങ്ങളിലുള്ള അധ്യായങ്ങളുടെ തലക്കെട്ടുകൾ വായിച്ചുതുടങ്ങി.
“എനിക്ക് ഈ പുസ്തകം തരാമോ?” സഹപാഠി ചോദിച്ചു.
വിദ്യാർഥിനി ഇങ്ങനെ പറഞ്ഞു: “അതെന്റെ സ്വന്തം പ്രതിയാണെന്നും എന്നാൽ അവൾക്കു മറ്റൊന്നു കൊണ്ടുവന്നു കൊടുക്കാമെന്നും ഞാൻ വിശദീകരിച്ചു. ഞാൻ പുസ്തകം കൊടുത്തപ്പോൾ അതുകണ്ട മറ്റൊരു സഹപാഠി അവൾക്കും അതുപോലൊരെണ്ണം വേണമെന്നു പറഞ്ഞു. പിന്നീട് താമസിയാതെ, എനിക്ക് യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ പത്തു പ്രതികൾ അത് ആവശ്യമായിരുന്ന വിദ്യാർഥികൾക്കായി കൊണ്ടുവരേണ്ടിവന്നു.”
കൈവശമുണ്ടായിരിക്കത്തക്ക മൂല്യമുള്ളതാണ് ഈ പുസ്തകമെന്നു 14 വയസ്സുകാരിയായ ഈ വിദ്യാർഥിനിക്കു തോന്നുന്നു. അവൾ ഇങ്ങനെ പറഞ്ഞു: “ഈ നാളുകളിൽ യുവപ്രായത്തിലായിരിക്കുക എന്നതു വളരെ പ്രയാസകരമായതിനാൽ, ഈ പ്രസിദ്ധീകരണം നമുക്കു തീർച്ചയായും ആവശ്യമുള്ള ഒന്നാണ്.”
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ ഒരു പ്രതി ഉണ്ടായിരിക്കുന്നതിനോ നിങ്ങളുമായി ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചു ചർച്ചചെയ്യാൻ ആരെങ്കിലും നിങ്ങളുടെ ഭവനം സന്ദർശിക്കുന്നതിനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏറ്റവുമടുത്തുള്ള മേൽവിലാസത്തിലേക്കോ ദയവായി എഴുതുക.