“എനിക്കു പ്രോത്സാഹനവും പ്രത്യാശയും ആവശ്യമാണ്”
നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ടോ? പല ആളുകൾക്കും ഇന്ന് അങ്ങനെ തോന്നാറുണ്ട്. ആർക്കൻസാസിലെ ഫോർട്ട് സ്മിത്തിലുള്ള ഒരു സ്ത്രീ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്ക് ഇപ്രകാരം എഴുതി:
“നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന നിങ്ങളുടെ പുസ്തകം വളരെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു. വെറും രണ്ടു ദിവസംകൊണ്ട് ഞാൻ അതു മുഴുവൻ വായിച്ചു. യേശുക്രിസ്തുവിന്റെ ഭരണത്തിൻകീഴിലുള്ള വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ഭൂമി താമസിയാതെ ഇവിടെ വരുമെന്ന പ്രത്യാശ അതെനിക്കു നൽകുന്നു. ആ ദിവസത്തിനായി ഞാൻ വാഞ്ഛിക്കുന്നു.
“അതുവരെ, അതു സംഭവിക്കാൻ ഞാൻ കാത്തിരിക്കെ ഈ ലോകത്തിൽ എനിക്കു ജീവിച്ചുപോരണം. വിരസവും മുഷിപ്പുതോന്നിപ്പിക്കുന്നതുമായ ഈ ജീവിതംനിമിത്തം എനിക്കു വളരെ നിരുത്സാഹം അനുഭവപ്പെടുന്നു. എനിക്ക് പ്രോത്സാഹനവും പ്രത്യാശയും ആവശ്യമാണ്. താത്പര്യമുണ്ടെങ്കിൽ നിങ്ങളുടെ സ്ഥാപനം മുഖാന്തരം ഒരു സൗജന്യ ഭവന ബൈബിളധ്യയനം ലഭ്യമാണെന്നു നിങ്ങൾ പറഞ്ഞിരുന്നുവല്ലോ. അതു വേണമെങ്കിൽ ഞാൻ എന്താണു ചെയ്യേണ്ടതെന്ന് ദയവായി എന്നെ അറിയിക്കുമോ? ഈ ഭവന ബൈബിളധ്യയനം എന്നെ പ്രോത്സാഹിപ്പിക്കാൻ ഉതകുമെന്ന് ഞാൻ കരുതുന്നു.”
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ പ്രതി ലഭിക്കാനോ ആരെങ്കിലും നിങ്ങളുമായി ഭവന ബൈബിളധ്യയനം നടത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി, Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India എന്ന വിലാസത്തിലോ 5-ാം പേജിൽ നൽകിയിട്ടുള്ള നിങ്ങളുടെ ഏറ്റവും അടുത്തുള്ള വിലാസത്തിലോ എഴുതുക.