വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 10/8 പേ. 31
  • നശീകരണത്തിന്‌ ഒരു അവസാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നശീകരണത്തിന്‌ ഒരു അവസാനം
  • ഉണരുക!—1999
  • സമാനമായ വിവരം
  • നമ്മുടെ ലോലമായ ഗ്രഹം—ഭാവിയെന്ത്‌?
    ഉണരുക!—1996
  • നിഴൽമൂടിയ മഴക്കാടുകൾ
    ഉണരുക!—1997
  • മഴവനങ്ങളെ നശിപ്പിക്കൽ
    ഉണരുക!—1998
  • നമ്മുടെ മഴവനങ്ങൾ അതിജീവിക്കുമോ?
    ഉണരുക!—1998
കൂടുതൽ കാണുക
ഉണരുക!—1999
g99 10/8 പേ. 31

നശീക​ര​ണ​ത്തിന്‌ ഒരു അവസാനം

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

“മാനുഷ പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി കഴിഞ്ഞ 25 വർഷത്തി​നു​ള്ളിൽ ഭൂമി​യു​ടെ പ്രകൃതി സമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം നശിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

ആഗോള പ്രകൃതി സംരക്ഷണ നിധി പുറ​പ്പെ​ടു​വിച്ച ഒരു പ്രസ്‌താ​വന ആണിത്‌. ‘ജീവഗ്രഹ സൂചിക’—ലോക പരിസ്ഥി​തി​യെ കുറി​ച്ചുള്ള സ്ഥിതി​വി​വ​ര​ക്ക​ണക്കു സംബന്ധ​മായ ഒരു പുതിയ റിപ്പോർട്ട്‌—പ്രകാ​ശനം ചെയ്‌ത വേളയി​ലാണ്‌ ഞെട്ടി​ക്കുന്ന ഈ കണക്കു വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടത്‌.

ഭൂമി​യു​ടെ വനപ്ര​ദേ​ശ​ങ്ങ​ളിൽ 10 ശതമാനം കുറവു​ണ്ടാ​യി​രി​ക്കു​ന്ന​താ​യി പരിസ്ഥി​തി സംരക്ഷ​ണ​വാ​ദി​കൾ റിപ്പോർട്ടു ചെയ്‌തു. എന്നാൽ ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ വർത്തമാ​ന​പ്പ​ത്രം പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ കണക്ക്‌ സത്യാ​വ​സ്ഥയെ മറയ്‌ക്കുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. ഉഷ്‌ണ​മേ​ഖലാ മഴവന​ങ്ങ​ളി​ലും വരണ്ട വനപ്ര​ദേ​ശ​ങ്ങ​ളി​ലും ഉണ്ടായി​ട്ടുള്ള നാശം മേൽപ്പ​റ​ഞ്ഞ​തി​ലും അധിക​മാണ്‌. വന്യജീ​വി വർഗങ്ങ​ളു​ടെ നാശത്തെ കുറി​ച്ചാ​ണെ​ങ്കിൽ പറയാ​നു​മില്ല, അത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ 10 ശതമാ​ന​ത്തി​ലും അധിക​മാണ്‌. സാമു​ദ്രിക പരിസ്ഥി​തി​ക്കും വ്യാപ​ക​മായ നാശം സംഭവി​ച്ചി​രി​ക്കു​ന്നു—30 ശതമാ​ന​ത്തോ​ളം. അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​ലെ നീല ചിറകുള്ള ചൂരമ​ത്സ്യ​ത്തി​ന്റെ​യും ഏഷ്യൻ സമു​ദ്ര​ങ്ങ​ളി​ലെ തോൽക്ക​ട​ലാ​മ​യു​ടെ​യും മറ്റും എണ്ണത്തിൽ സംഭവി​ച്ചി​രി​ക്കുന്ന വൻ തകർച്ച ഇതിന്റെ വ്യക്തമായ തെളി​വാണ്‌. എന്നാൽ ശുദ്ധജല പരിസ്ഥി​തി​വ്യ​വസ്ഥാ സൂചി​ക​യിൽ ഉണ്ടായി​രി​ക്കുന്ന 50 ശതമാനം ഇടിവാണ്‌ ഇതി​നെ​ക്കാ​ളൊ​ക്കെ ഗുരു​ത​ര​മായ പ്രശ്‌നം. ജലത്തിന്റെ ഉപയോ​ഗ​ത്തിൽ ഉണ്ടായി​ട്ടുള്ള വൻ വർധന​വും വർധിച്ചു വരുന്ന കാർഷിക, വ്യാവ​സാ​യിക മലിനീ​ക​ര​ണ​വു​മാ​ണു മുഖ്യ​മാ​യും ഇതിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു.

ഇംഗ്ലണ്ടി​ലെ ലണ്ടനി​ലുള്ള ക്യൂവി​ലെ റോയൽ സസ്യശാ​സ്‌ത്ര ഉദ്യാ​ന​ത്തി​ന്റെ ഡയറക്ട​റായ സർ ഗില്യൻ പ്രാൻസ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “പരിസ്ഥി​തി​വ്യ​വ​സ്ഥ​ക​ളു​ടെ സംരക്ഷണം പണമു​ള്ളവർ മാത്രം ചെയ്യേണ്ട ഒരു സംഗതി​യല്ല. ഭൂമി​യു​ടെ സുപ്ര​ധാന പാരി​സ്ഥി​തിക പ്രവർത്ത​നങ്ങൾ നിലച്ചു​പോ​കു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തേ​ണ്ടതു തികച്ചും അനിവാ​ര്യ​മാണ്‌. കാരണം നമ്മുടെ എല്ലാം നിലനിൽപ്പ്‌ അവയെ ആശ്രയി​ച്ചാണ്‌ ഇരിക്കു​ന്നത്‌.” ഈ ഗ്രഹത്തി​ലെ ഓരോ ജീവി​യു​ടെ​യും നിലനിൽപ്പ്‌ ഇതിൽ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌, ശാശ്വ​ത​മായ ഒരു ആഗോള പരിഹാ​രം എങ്ങനെ കണ്ടെത്താൻ കഴിയും?

ശ്രദ്ധേ​യ​മാ​യി, ബൈബി​ളി​ലെ അവസാന പുസ്‌ത​ക​മായ വെളി​പ്പാ​ടിൽ, ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ കുറിച്ചു പരാമർശി​ച്ചി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ അവർതന്നെ നശിപ്പി​ക്ക​പ്പെ​ടുന്ന ഒരു സമയം വരു​മെന്ന്‌ അതു മുൻകൂ​ട്ടി പറയു​ക​യും ചെയ്യുന്നു. (വെളി​പ്പാ​ടു 11:18) എന്നാൽ അതിജീ​വകർ ഉണ്ടായി​രി​ക്കു​മോ? ഉവ്വ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു സംഭവി​ക്കു​ന്നത്‌ “സർവശ​ക്ത​നായ യഹോ​വ​യാം ദൈവ​ത്തി​ന്റെ” ഇടപെ​ട​ലി​ലൂ​ടെ​യാണ്‌. അവന്റെ പക്കൽ മാത്രമേ ഭൂമി​യു​ടെ പാരി​സ്ഥി​തിക പ്രശ്‌ന​ങ്ങൾക്കു പരിഹാ​ര​മു​ള്ളൂ. അതു നടപ്പാ​ക്കാ​നുള്ള ശക്തിയും അവനു മാത്രമേ ഉള്ളൂ. (വെളി​പ്പാ​ടു 11:17, NW) ദൈവം ‘[മനുഷ്യ വർഗ​ത്തോ​ടു] കൂടെ വസിക്കു​ക​യും അവർ അവന്റെ ജനമാ​യി​രി​ക്കു​ക​യും’ ചെയ്യുന്ന ഒരു സമയത്തെ കുറിച്ച്‌ വെളി​പ്പാ​ടു 21:3-ൽ വിവരി​ച്ചി​രി​ക്കു​ന്നു.

നിങ്ങൾക്ക്‌ ‘അവന്റെ ജന’ത്തിന്റെ ഭാഗമാ​യി​ത്തീ​രാ​നും ഭൗമ പരിസ്ഥി​തി​ക്കേറ്റ മുറി​വു​കൾ ഒരു പാടു​പോ​ലും അവശേ​ഷി​പ്പി​ക്കാ​തെ മായ്‌ക്ക​പ്പെ​ടു​മ്പോൾ അതു കാണാ​നും എങ്ങനെ കഴിയും? ദയവായി നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക. 5-ാം പേജിലെ അനു​യോ​ജ്യ​മായ വിലാ​സ​ത്തിൽ എഴുതു​ക​യോ യഹോ​വ​യു​ടെ സാക്ഷികൾ അടുത്ത പ്രാവ​ശ്യം നിങ്ങളു​ടെ ഭവനം സന്ദർശി​ക്കു​മ്പോൾ അവരു​മാ​യി സംസാ​രി​ക്കു​ക​യോ ചെയ്യുക. സമാഗ​ത​മായ ദൈവിക ഇടപെ​ട​ലി​നാ​യി ഒരുങ്ങാൻ നിങ്ങൾക്കി​പ്പോൾ എന്തു ചെയ്യാൻ കഴിയു​മെന്നു കാണാൻ അവർ സന്തോ​ഷ​പൂർവം നിങ്ങളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക