ഉള്ളടക്കം
2012 ഒക്‌ടോബർ 15
© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
നവംബർ 26, 2012–ഡിസംബർ 2, 2012
പേജ് 7 • ഗീതങ്ങൾ: 81, 33
ഡിസംബർ 3-9, 2012
ഏതുതരം ‘ആത്മാവാണ്’ നിങ്ങൾക്കുള്ളത്?
പേജ് 12 • ഗീതങ്ങൾ: 122, 124
ഡിസംബർ 10-16, 2012
അനുസരിക്കുക, യഹോവ ആണയിട്ട് നൽകിയ വാഗ്‌ദാനങ്ങൾ പ്രാപിക്കുക
പേജ് 22 • ഗീതങ്ങൾ: 129, 95
ഡിസംബർ 17-23, 2012
നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കട്ടെ
പേജ് 27 • ഗീതങ്ങൾ: 63, 125
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 7-11
ദുരിതങ്ങൾ ആഞ്ഞടിക്കുന്ന കാലമാണ് ഇത്. ദുഷ്‌കരമായ സാഹചര്യങ്ങൾ നേരിട്ട പുരാതനകാലത്തെയും ആധുനികകാലത്തെയും ചില വ്യക്തികളിൽനിന്ന് നമുക്ക് പഠിക്കാനാകുന്ന കാര്യങ്ങൾ ഈ ലേഖനം എടുത്തുകാട്ടുന്നു. ജീവിതത്തിൽ എന്തു സംഭവിച്ചാലും ധൈര്യത്തോടും ക്രിയാത്മകമനോഭാവത്തോടും കൂടെ അവയെ നേരിടാനുള്ള മാർഗവും ഈ ലേഖനം പറഞ്ഞുതരും.
അധ്യയന ലേഖനം 2 പേജ് 12-16
പ്രോത്സാഹനമേകുന്നതിനു പകരം ആളുകളെ നിരുത്സാഹിതരാക്കുന്ന ആത്മാവാണ് ഈ ലോകത്തെങ്ങും. സഭയ്‌ക്ക് ഹാനികരമായ മനോഭാവങ്ങളും പ്രവൃത്തികളും എങ്ങനെ ഒഴിവാക്കാമെന്നും മറ്റുള്ളവരുമായി നല്ല ബന്ധം ഊട്ടിവളർത്തുന്ന ഒരു ആത്മാവ് എങ്ങനെ വളർത്താമെന്നും ഈ ലേഖനം കാണിച്ചുതരും.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 22-31
ദൈവം ആണയിട്ട് നൽകിയ മഹത്തായ ചില വാഗ്‌ദാനങ്ങളെക്കുറിച്ച് ആദ്യലേഖനം ചർച്ച ചെയ്യും. ആ വാഗ്‌ദാനങ്ങളുടെ പ്രയോജനം ലഭിക്കണമെങ്കിൽ നാം ദൈവത്തെ അനുസരിക്കുന്നവരും വാക്കു പാലിക്കുന്നവരും ആയിരിക്കണം. തങ്ങളുടെ “ഉവ്വ് എന്നത് ഉവ്വ്” എന്നായിരിക്കാൻ പരിശ്രമിച്ച ചില വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ അടങ്ങുന്നതാണ് രണ്ടാമത്തെ ലേഖനം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട “ഉവ്വ്” പാലിക്കാൻ സ്‌നാനമേറ്റ ക്രിസ്‌ത്യാനികളെ അതു പ്രോത്സാഹിപ്പിക്കും.—മത്താ. 5:37.
കൂടാതെ
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—ബ്രസീലിൽ
17 60 വർഷത്തെ സൗഹൃദം, ഒരു തുടക്കം മാത്രം!
32 ‘ശിശുക്കളുടെ വായിൽനിന്ന്’ പ്രോത്സാഹനം
പുറന്താൾ: ഒരു പയനിയർ ദമ്പതികൾ നഗരത്തിൽ നല്ല തിരക്കുള്ള സ്ഥലത്ത്, ഒരു പ്രത്യേകതരം കൈവണ്ടിയിൽ പ്രസിദ്ധീകരണങ്ങൾ കൊണ്ടുനടന്ന് സാക്ഷീകരിക്കുന്നു.
ന്യൂയോർക്ക് നഗരത്തിലെ മൻഹാട്ടനിലുള്ള ടൈംസ് സ്‌ക്വയർ
മൻഹാട്ടനിൽ
12
ഇടങ്ങളിലായി
600
പയനിയർമാർ പ്രവർത്തിക്കുന്നു
ആകെ
55
സഭകളാണ് മൻഹാട്ടനിലുള്ളത്