വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ജനുവരി പേ. 22-27
  • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഇന്ന്‌ അഭിഷി​ക്ത​രാ​യി​രി​ക്കുന്ന എല്ലാവ​രു​ടെ​യും പേര്‌ നമ്മൾ അറി​യേ​ണ്ട​തു​ണ്ടോ?
  • അഭിഷി​ക്തർ തങ്ങളെ​ത്തന്നെ എങ്ങനെ വീക്ഷി​ക്കണം?
  • നിങ്ങൾ അവരോട്‌ എങ്ങനെ ഇടപെ​ടണം?
  • അഭിഷി​ക്ത​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ വേണോ?
  • ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ‘ആത്മാവു​തന്നെ ഉറപ്പു തരുന്നു’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു?
    2003 വീക്ഷാഗോപുരം
  • രാജ്യം ഭരമേൽക്കാൻ യോഗ്യർ
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ജനുവരി പേ. 22-27
ഒരു മലഞ്ചെരിവിലൂടെ ആടുകൾ ഇടയനെ പിൻതുടരുന്നു

“ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു”

“ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു.”—സെഖ. 8:23.

ഗീതം: 65, 122

നിങ്ങൾക്ക്‌ വിശദീ​ക​രി​ക്കാ​മോ?

  • സെഖര്യാ​വു 8:23 എങ്ങനെ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു?

  • അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ തങ്ങളെ​ക്കു​റി​ച്ചു​തന്നെ എന്ത്‌ ചിന്തയാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌? —1 കൊരി. 4:6-8.

  • സ്‌മാ​ര​ക​സ​മ​യത്ത്‌ അപ്പം കഴിക്കു​ക​യും വീഞ്ഞ്‌ കുടി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?—റോമ. 9:11, 16.

1, 2. (എ) നമ്മുടെ നാളു​ക​ളിൽ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌? (ബി) ഈ ലേഖനം ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

നമ്മുടെ കാലത്ത്‌ “ജാതി​ക​ളു​ടെ സകലഭാ​ഷ​ക​ളി​ലും​നി​ന്നു പത്തുപേർ ഒരു യെഹൂ​ദന്റെ വസ്‌ത്രാ​ഗ്രം പിടിച്ചു: ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു എന്നു പറയും”എന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (സെഖ. 8:23) ഇവിടെ പറഞ്ഞി​രി​ക്കുന്ന യെഹൂദൻ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു. അവരെ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ എന്നും വിളി​ച്ചി​രി​ക്കു​ന്നു. (ഗലാ. 6:16) പത്തുപേർ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രെ​യാണ്‌. യഹോവ ഈ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ കൂട്ടത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അവർക്ക്‌ അറിയാം. അവരോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാ​നാ​കു​ന്ന​തിൽ അവർ അഭിമാ​നി​ക്കു​ന്നു.

2 ദൈവ​ജനം ഏകീകൃ​ത​രാ​യി​രി​ക്കു​മെന്ന്‌ സെഖര്യാ​പ്ര​വാ​ച​ക​നെ​പ്പോ​ലെ യേശു​വും മുൻകൂ​ട്ടി​പ്പ​റഞ്ഞു. യേശു സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വരെ ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നും ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വരെ ‘വേറെ ആടുകൾ’ എന്നും വിളിച്ചു. അവർ ‘ഒരു ഇടയനെ’ അനുഗ​മി​ക്കുന്ന “ഒരൊറ്റ ആട്ടിൻകൂ​ട്ട​മാ​യി​ത്തീ​രും” എന്നും യേശു പറഞ്ഞു. (ലൂക്കോ. 12:32; യോഹ. 10:16) എന്നാൽ രണ്ടു കൂട്ടങ്ങ​ളു​ള്ള​തു​കൊണ്ട്‌ ചില ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു: (1) വേറെ ആടുകൾ ഇന്നുള്ള എല്ലാ അഭിഷി​ക്ത​രു​ടെ​യും പേര്‌ അറി​യേ​ണ്ട​തു​ണ്ടോ? (2) അഭിഷി​ക്തർക്ക്‌ തങ്ങളെ​ക്കു​റിച്ച്‌ എന്ത്‌ വീക്ഷണ​മാ​ണു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌? (3) സ്‌മാ​ര​ക​വേ​ള​യിൽ നമ്മുടെ സഭയിലെ ആരെങ്കി​ലും അപ്പവീ​ഞ്ഞു​കൾ കഴിക്കാൻ തുടങ്ങു​ക​യാ​ണെ​ങ്കിൽ ആ വ്യക്തി​യോട്‌ നമ്മൾ എങ്ങനെ ഇടപെ​ടണം? (4) സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണം കൂടു​ന്ന​തിൽ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണ​മോ? ഈ ലേഖനം ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകും.

ഇന്ന്‌ അഭിഷി​ക്ത​രാ​യി​രി​ക്കുന്ന എല്ലാവ​രു​ടെ​യും പേര്‌ നമ്മൾ അറി​യേ​ണ്ട​തു​ണ്ടോ?

3. ആരൊ​ക്കെ​യാണ്‌ 1,44,000 പേരുടെ ഭാഗമാ​കാൻ പോകു​ന്നത്‌ എന്ന്‌ നമുക്ക്‌ കൃത്യ​മാ​യി അറിയാൻ സാധി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ഇന്നു ഭൂമി​യി​ലുള്ള എല്ലാ അഭിഷി​ക്ത​രു​ടെ​യും പേര്‌ വേറെ ആടുകൾ അറി​യേ​ണ്ട​തു​ണ്ടോ? ഇല്ല. എന്തു​കൊ​ണ്ടില്ല? കാരണം ഒരു വ്യക്തിക്ക്‌ സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടു​ണ്ടെ​ങ്കി​ലും അതൊരു ക്ഷണം മാത്ര​മാണ്‌, പ്രതി​ഫലം ലഭിക്കു​മെ​ന്ന​തി​ന്റെ അന്തിമ ഉറപ്പല്ല.[1] സാത്താന്‌ ഇത്‌ അറിയാം. അതു​കൊണ്ട്‌ അവൻ ‘കള്ളപ്ര​വാ​ച​ക​ന്മാ​രെ’ ഉപയോ​ഗിച്ച്‌ അഭിഷി​ക്തരെ ‘വഴി​തെ​റ്റി​ക്കാൻ’ ശ്രമി​ക്കു​ന്നു. (മത്താ. 24:24) വിശ്വ​സ്‌ത​രെന്നു വിധി​ച്ചു​കൊണ്ട്‌ യഹോവ വ്യക്തി​പ​ര​മാ​യി ഉറപ്പു കൊടു​ക്കു​ന്ന​തു​വരെ തങ്ങളുടെ പ്രതി​ഫലം ലഭിക്കു​ന്നതു സംബന്ധിച്ച്‌ അഭിഷി​ക്തർക്ക്‌ ഉറപ്പില്ല. മരിക്കു​ന്ന​തിന്‌ മുമ്പോ ‘മഹാകഷ്ടം’ തുടങ്ങു​ന്ന​തി​നു തൊട്ടു​മു​മ്പോ ആണ്‌ യഹോവ അവർക്ക്‌ ഈ അന്തിമ അംഗീ​കാ​രം അഥവാ അന്തിമ മുദ്ര നൽകു​ന്നത്‌.—വെളി. 2:10; 7:3, 14.

4. ഭൂമി​യി​ലുള്ള അഭിഷി​ക്ത​രു​ടെ എല്ലാവ​രു​ടെ​യും പേരുകൾ അറിയി​ല്ലെ​ങ്കിൽ നമുക്ക്‌ എങ്ങനെ അവരുടെ ‘കൂടെ പോകാ​നാ​കും’?

4 ഇന്ന്‌ ഭൂമി​യി​ലുള്ള അഭിഷി​ക്ത​രു​ടെ പേര്‌ അറിയാൻ സാധി​ക്കി​ല്ലെ​ങ്കിൽ വേറെ ആടുകൾക്ക്‌ എങ്ങനെ അവരുടെ ‘കൂടെ പോകാൻ’ കഴിയും? പത്തുപേർ “ഒരു യെഹൂ​ദന്റെ വസ്‌ത്രാ​ഗ്രം പിടിച്ചു: ‘ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു’ എന്നു പറയും” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. ഒരു യഹൂദൻ എന്നാണ്‌ ഇവിടെ പറയു​ന്ന​തെ​ങ്കി​ലും ‘നിങ്ങൾ’ എന്ന ബഹുവ​ച​ന​സർവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാൽ അത്‌ ഒന്നില​ധി​കം ആളുകളെ കുറി​ക്കു​ന്നു എന്ന്‌ മനസ്സി​ലാ​ക്കാം. അതു​കൊണ്ട്‌ ഇവിടെ പറഞ്ഞി​രി​ക്കുന്ന യഹൂദൻ ഒരു വ്യക്തിയെ അല്ല അഭിഷി​ക്ത​രു​ടെ ഒരു കൂട്ട​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. വേറെ ആടുകൾക്ക്‌ ഇത്‌ അറിയാം, അവർ ഈ കൂട്ട​ത്തോ​ടൊ​പ്പം യഹോ​വയെ സേവി​ക്കു​ന്നു. അവർ ആ കൂട്ടത്തി​ലെ ഓരോ​രു​ത്ത​രു​ടെ​യും പേര്‌ അറി​യേ​ണ്ട​തി​ല്ലെന്നു മാത്രമല്ല അവരെ ഓരോ​രു​ത്ത​രെ​യും അനുഗ​മി​ക്കേ​ണ്ട​തു​മില്ല. വേറെ ആടുകൾ അവരെ ഒരു കൂട്ടമെന്ന നിലയിൽ തിരി​ച്ച​റി​യു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ആണ്‌ ചെയ്യേ​ണ്ടത്‌. നമ്മൾ അനുഗ​മി​ക്കേ​ണ്ടത്‌ നമ്മുടെ നായക​നായ യേശു​വി​നെ മാത്ര​മാ​ണെന്ന്‌ ബൈബിൾ പറയുന്നു.—മത്താ. 23:10.

അഭിഷി​ക്തർ തങ്ങളെ​ത്തന്നെ എങ്ങനെ വീക്ഷി​ക്കണം?

5. ഏതു മുന്നറി​യി​പ്പി​നെ​ക്കു​റിച്ച്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഗൗരവ​മാ​യി ചിന്തി​ക്കണം, എന്തു​കൊണ്ട്‌?

5 അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നവർ 1 കൊരി​ന്ത്യർ 11:27-29-ൽ (വായി​ക്കുക.) പറഞ്ഞി​രി​ക്കുന്ന മുന്നറി​യി​പ്പിന്‌ അടുത്ത ശ്രദ്ധ നൽകണം. ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി അപ്പവീ​ഞ്ഞു​ക​ളിൽ എങ്ങനെ​യാണ്‌ “അയോ​ഗ്യ​മാ​യി” പങ്കുപ​റ്റി​യേ​ക്കാ​വു​ന്നത്‌? അദ്ദേഹം യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം നിലനി​റു​ത്താ​തി​രി​ക്കു​ക​യോ യഹോ​വ​യോട്‌ അവിശ്വ​സ്‌ത​നാ​യി​ത്തീ​രു​ക​യോ ചെയ്യു​മ്പോൾ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നത്‌ അനാദ​ര​വാ​യി​രി​ക്കും. (എബ്രാ. 6:4-6; 10:26-29) ഈ ശക്തമായ മുന്നറി​യിപ്പ്‌ അഭിഷി​ക്തർ വിശ്വ​സ്‌ത​രാ​യി തുടരണം എന്നതിന്റെ ഒരു ഓർമി​പ്പി​ക്ക​ലാണ്‌. എങ്കിൽ മാത്രമേ ‘ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ ദൈവം നൽകുന്ന സ്വർഗീ​യ​വി​ളി​യാ​കുന്ന സമ്മാനം’ അവർക്കു ലഭിക്കു​ക​യു​ള്ളൂ.—ഫിലി. 3:13-16.

6. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ തങ്ങൾക്കു ലഭിച്ച വിളിക്ക്‌ യോഗ്യ​മാ​യി​ട്ടാണ്‌ നടക്കു​ന്ന​തെന്ന്‌ എങ്ങനെ കാണി​ക്കു​ന്നു?

6 പൗലോസ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “ആകയാൽ കർത്താ​വി​നെ​പ്രതി തടവു​കാ​ര​നാ​യി​രി​ക്കുന്ന ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യ​മാം​വി​ധം നടക്കു​വിൻ.” അവർ ഇത്‌ എങ്ങനെ ചെയ്യണ​മാ​യി​രു​ന്നു? പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു: “തികഞ്ഞ വിനയ​വും സൗമ്യ​ത​യും ദീർഘ​ക്ഷ​മ​യും ഉള്ളവരാ​യി, സ്‌നേ​ഹ​പൂർവം അന്യോ​ന്യം ക്ഷമിക്കു​ക​യും സമാധാ​ന​ബന്ധം കാത്തു​കൊണ്ട്‌ ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ യത്‌നി​ക്കു​ക​യും ചെയ്യു​വിൻ.” (എഫെ. 4:1-3) പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ദാ​സരെ സഹായി​ക്കു​ന്നത്‌ അഹങ്കാ​ര​മു​ള്ള​വ​രാ​യി​രി​ക്കാ​നല്ല, പകരം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാ​നാണ്‌. (കൊലോ. 3:12) അതു​കൊണ്ട്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ചിന്തി​ക്കു​ന്നില്ല. മറ്റ്‌ ദൈവ​ദാ​സർക്കു​ള്ള​തി​ലും അധികം പരിശു​ദ്ധാ​ത്മാവ്‌ തങ്ങൾക്കു​ണ്ടെന്ന്‌ അവർ വിചാ​രി​ക്കു​ന്നില്ല. മറ്റുള്ള​വർക്ക്‌ മനസ്സി​ലാ​കു​ന്ന​തി​ലും ആഴത്തിൽ തങ്ങൾക്ക്‌ ബൈബിൾ സത്യങ്ങൾ ഗ്രഹി​ക്കാൻ കഴിയു​മെ​ന്നും അവർ ചിന്തി​ക്കു​ന്നില്ല. അവർ ഒരിക്ക​ലും മറ്റൊ​രാ​ളോട്‌, ആ വ്യക്തി​യും അഭിഷി​ക്ത​നാ​ണെ​ന്നോ അപ്പവീ​ഞ്ഞു​കൾ കഴിക്ക​ണ​മെ​ന്നോ പറയു​ക​യില്ല. പകരം യഹോ​വ​യാണ്‌ സ്വർഗ​ത്തി​ലേ​ക്കുള്ള ക്ഷണം നൽകു​ന്ന​തെന്ന്‌ അവർ താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കു​ന്നു.

7, 8. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ എന്തു പ്രതീ​ക്ഷി​ക്കു​ന്നില്ല, എന്തു​കൊണ്ട്‌?

7 സ്വർഗീ​യ​വി​ളി ഒരു മഹത്തായ പദവി​യാ​ണെ​ങ്കി​ലും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ മറ്റുള്ള​വ​രിൽനിന്ന്‌ പ്രത്യേ​ക​ബ​ഹു​മ​തി​ക​ളൊ​ന്നും പ്രതീ​ക്ഷി​ക്കു​ന്നില്ല. (എഫെ. 1:18, 19; ഫിലി​പ്പി​യർ 2:2, 3 വായി​ക്കുക.) മറ്റാ​രെ​യും അറിയി​ച്ചു​കൊ​ണ്ടല്ല യഹോവ തങ്ങളെ അഭി​ഷേകം ചെയ്‌ത​തെന്ന്‌ അവർക്ക്‌ അറിയാം. അതു​കൊണ്ട്‌ തങ്ങൾ അഭിഷി​ക്ത​രാ​ണെന്ന വസ്‌തുത മറ്റുചി​ലർ പെട്ടെന്ന്‌ അംഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അഭിഷി​ക്തർക്ക്‌ അതിൽ അതിശ​യ​മൊ​ന്നു​മില്ല. യഥാർഥ​ത്തിൽ, ദൈവ​ത്തിൽനി​ന്നുള്ള ഒരു പ്രത്യേക നിയമനം തങ്ങൾക്കു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വരെ പെട്ടെന്നു വിശ്വ​സി​ക്ക​രു​തെന്ന ബൈബി​ളി​ന്റെ മുന്നറി​യിപ്പ്‌ അവർക്ക്‌ അറിയാം. (വെളി. 2:2) മറ്റുള്ളവർ തങ്ങൾക്ക്‌ എന്തെങ്കി​ലും പ്രത്യേക ശ്രദ്ധ നൽകണ​മെന്ന്‌ അഭിഷി​ക്തർ ആഗ്രഹി​ക്കാ​ത്ത​തു​കൊണ്ട്‌ ഒരു വ്യക്തിയെ കാണു​മ്പോൾത്തന്നെ താൻ ഒരു അഭിഷി​ക്ത​നാ​ണെന്ന കാര്യം അവർ പറയില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ അവർ ഇക്കാര്യം ആരോ​ടും പറയില്ല. സ്വർഗ​ത്തിൽ അവർ ചെയ്‌തേ​ക്കാ​വുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ക​യു​മില്ല.—1 കൊരി. 1:28, 29; 1 കൊരി​ന്ത്യർ 4:6-8 വായി​ക്കുക.

8 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഉന്നതമായ ഒരു ക്ലബ്ബിലെ അംഗങ്ങ​ളെ​പ്പോ​ലെ മറ്റ്‌ അഭിഷി​ക്ത​രു​മാ​യി മാത്രമേ സമയം ചെലവ​ഴി​ക്കാ​വൂ എന്നു ചിന്തി​ക്കു​ന്ന​വരല്ല. അതു​പോ​ലെ അവർ മറ്റ്‌ അഭിഷി​ക്തരെ തേടി​പ്പി​ടിച്ച്‌ തങ്ങളുടെ സ്വർഗീ​യ​വി​ളി​യെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാ​നോ അവരു​മൊ​ത്തു സ്വകാര്യ ബൈബിൾപഠന ഗ്രൂപ്പു​കൾ സംഘടി​പ്പി​ക്കാ​നോ ശ്രമി​ക്കില്ല. (ഗലാ. 1:15-17) അങ്ങനെ ചെയ്യു​ന്നത്‌ ക്രിസ്‌തീ​യ​സ​ഭ​യിൽ ഭിന്നത ഉളവാ​ക്കും. ദൈവ​ജ​ന​ത്തി​നി​ട​യിൽ ഐക്യ​വും സമാധാ​ന​വും നിലനി​റു​ത്താൻ സഹായി​ക്കുന്ന പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ അവർ പ്രവർത്തി​ക്കു​ക​യും ആയിരി​ക്കും.—റോമർ 16:17, 18 വായി​ക്കുക.

നിങ്ങൾ അവരോട്‌ എങ്ങനെ ഇടപെ​ടണം?

9. സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രോട്‌ ഇടപെ​ടു​മ്പോൾ നിങ്ങൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (“സ്‌നേഹം ‘അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല’” എന്ന ചതുരം കാണുക.)

9 അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങ​ളോട്‌ നിങ്ങൾ എങ്ങനെ ഇടപെ​ടണം? യേശു ശിഷ്യ​ന്മാ​രോട്‌ പറഞ്ഞു: “നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ.” അവൻ തുടർന്നു പറഞ്ഞു: “തന്നെത്തന്നെ ഉയർത്തു​ന്നവൻ താഴ്‌ത്ത​പ്പെ​ടും. തന്നെത്തന്നെ താഴ്‌ത്തു​ന്നവൻ ഉയർത്ത​പ്പെ​ടും.” (മത്താ. 23:8-12) അതു​കൊണ്ട്‌ ഒരു വ്യക്തിക്ക്‌ അമിത​മായ ആദരവ്‌ കൊടു​ക്കു​ന്നത്‌ തെറ്റാണ്‌, ആ വ്യക്തി യേശു​വി​ന്റെ ഒരു അഭിഷി​ക്ത​സ​ഹോ​ദ​ര​നാ​ണെ​ങ്കിൽപോ​ലും. മൂപ്പന്മാ​രു​ടെ വിശ്വാ​സം അനുക​രി​ക്കാൻ ബൈബിൾ നമ്മോടു പറയു​ന്നു​ണ്ടെ​ങ്കി​ലും അവരി​ലാ​രെ​യും നമ്മുടെ നായക​നാ​ക്കാൻ അതു പറയു​ന്നില്ല. (എബ്രാ. 13:7) ചിലർ ‘ഇരട്ടി മാനത്തിന്‌ യോഗ്യ​രാ​ണെന്ന്‌’ ബൈബിൾ പറയു​ന്നു​ണ്ടെന്ന കാര്യം സത്യമാണ്‌. അത്‌ അവർ “നന്നായി അധ്യക്ഷത വഹിക്കുന്ന”തുകൊ​ണ്ടും “പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കുന്ന”തുകൊ​ണ്ടും ആണ്‌, അല്ലാതെ അഭിഷി​ക്ത​രാ​യ​തു​കൊ​ണ്ടല്ല. (1 തിമൊ. 5:17) നമ്മൾ അഭിഷി​ക്തർക്ക്‌ അമിത പ്രശം​സ​യും ശ്രദ്ധയും കൊടു​ക്കു​മ്പോൾ അത്‌ അവരിൽ ജാള്യത ഉളവാ​ക്കി​യേ​ക്കാം. ചില​പ്പോൾ, അവരിൽ അഹങ്കാരം വളർന്നു​വ​രാ​നും ഇടയാ​യേ​ക്കാം. (റോമ. 12:3) ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ങ്ങളെ ഇടറി​ക്കുന്ന എന്തെങ്കി​ലും ചെയ്യാൻ നമ്മളാ​രും ആഗ്രഹി​ക്കു​ക​യില്ല.—ലൂക്കോ. 17:2.

സ്‌മാരകത്തിൽ അപ്പം കഴിക്കുന്ന ഒരു യഹോവയുടെ സാക്ഷി

സ്‌മാരകചിഹ്നങ്ങളിൽ പങ്കുപ​റ്റു​ന്ന​വ​രോട്‌ നമ്മൾ എങ്ങനെ ഇടപെ​ടണം? (9-11 വരെയുള്ള ഖണ്ഡികകൾ കാണുക)

10. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ ബഹുമാ​നി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?

10 യഹോവ അഭി​ഷേകം ചെയ്‌ത​വരെ ബഹുമാ​നി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം? അവർ എങ്ങനെ​യാണ്‌ അഭിഷി​ക്ത​രാ​യത്‌ എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ അവരോട്‌ ചോദി​ക്കാ​തി​രി​ക്കാം. നമുക്ക്‌ അറിയാൻ അവകാ​ശ​മി​ല്ലാത്ത വ്യക്തി​പ​ര​മായ ഒരു കാര്യ​മാണ്‌ അത്‌. (1 തെസ്സ. 4:11; 2 തെസ്സ. 3:11) അവരുടെ ഇണയോ മാതാ​പി​താ​ക്ക​ളോ മറ്റു കുടും​ബാം​ഗ​ങ്ങ​ളോ, ആരെങ്കി​ലും അഭിഷി​ക്ത​രാ​ണെ​ന്നും ചിന്തി​ക്കേണ്ട ആവശ്യ​മില്ല. കാരണം, കുടും​ബ​പ​ര​മാ​യി ലഭിക്കുന്ന ഒരു അവകാ​ശമല്ല ഇത്‌. (1 തെസ്സ. 2:12) മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തും നാം ഒഴിവാ​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള ഒരു സഹോ​ദ​രന്റെ ഭാര്യ​യോട്‌, ഭർത്താ​വി​നെ കൂടാതെ ഭൂമി​യിൽ എന്നും ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു എന്ന്‌ നമ്മൾ ചോദി​ക്കില്ല. കാരണം, പുതി​യ​ലോ​ക​ത്തിൽ യഹോവ ‘ജീവനു​ള്ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തും’ എന്ന്‌ നമുക്ക്‌ ഉറച്ച ബോധ്യ​മുണ്ട്‌.—സങ്കീ. 145:16.

11. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെക്കു​റിച്ച്‌ ഉചിത​മായ വീക്ഷണ​മു​ണ്ടെ​ങ്കിൽ നമ്മൾ ഏത്‌ അപകടം ഒഴിവാ​ക്കും?

11 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ പ്രത്യേക പരിഗണന നൽകാ​തി​രി​ക്കു​മ്പോൾ നമ്മൾ നമ്മളെ​ത്തന്നെ വലിയ ഒരു അപകട​ത്തിൽനിന്ന്‌ സംരക്ഷി​ക്കു​ക​യാ​യി​രി​ക്കും. കാരണം, ‘കള്ളസ​ഹോ​ദ​ര​ന്മാർ’ സഭയി​ലേക്കു നുഴഞ്ഞു​ക​യ​റും എന്ന്‌ ബൈബിൾ പറയുന്നു. അവർ അഭിഷി​ക്ത​രാ​ണെ​ന്നു​പോ​ലും അവകാ​ശ​പ്പെ​ട്ടേ​ക്കാം. (ഗലാ. 2:4, 5; 1 യോഹ. 2:19) ചില​പ്പോൾ അഭിഷി​ക്ത​രിൽ ചിലർ അവിശ്വ​സ്‌ത​രാ​യി​ത്തീ​രു​ക​യും ചെയ്‌തേ​ക്കാം. (മത്താ. 25:10-12; 2 പത്രോ. 2:20, 21) മുഖസ്‌തു​തി പറയുന്ന കെണി​യിൽ നാം വീഴാ​തി​രി​ക്കു​ന്നെ​ങ്കിൽ അത്തരക്കാർ നിമിത്തം നമ്മൾ സത്യം വിട്ട്‌ പോകില്ല. ദീർഘ​കാ​ലം വിശ്വ​സ്‌ത​രാ​യി നിന്ന വ്യക്തികൾ അവിശ്വ​സ്‌ത​രാ​യി​ത്തീ​രു​മ്പോൾ ഉണ്ടാ​യേ​ക്കാ​വുന്ന ഹൃദയ​വ്യ​ഥ​യും നമ്മൾ ഒഴിവാ​ക്കും.—യൂദാ 16.

അഭിഷി​ക്ത​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ വേണോ?

12, 13. അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണം കൂടു​ന്ന​തിൽ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

12 മുൻവർഷ​ങ്ങ​ളിൽ സ്‌മാ​ര​ക​സ​മ​യത്ത്‌ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണം കുറയുന്ന ഒരു രീതി​യാണ്‌ കണ്ടുവ​ന്നി​രു​ന്നത്‌. എന്നാൽ ഈ അടുത്ത നാളു​ക​ളിൽ ഓരോ വർഷവും ഈ എണ്ണം കൂടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതെക്കു​റിച്ച്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ? വേണ്ട. എന്തു​കൊ​ണ്ടെന്ന്‌ നമുക്ക്‌ നോക്കാം.

13 “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു.” (2 തിമൊ. 2:19) യഹോ​വ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, ആർക്കാണ്‌ യഥാർഥ​ത്തിൽ സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​തെന്ന്‌ സ്‌മാ​ര​ക​സ​മ​യത്ത്‌ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണം എടുക്കു​ന്ന​വർക്ക്‌ തീരു​മാ​നി​ക്കാ​നാ​വില്ല. ആ എണ്ണത്തിൽ, തങ്ങൾ അഭിഷി​ക്ത​ര​ല്ലാ​തി​രി​ക്കെ അങ്ങനെ​യാ​ണെന്ന്‌ ചിന്തി​ക്കു​ന്ന​വ​രും ഉൾപ്പെ​ടു​ന്നു​ണ്ടാ​കാം. അങ്ങനെ പറയു​ന്ന​തി​ന്റെ കാരണം, മുമ്പ്‌ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റി​യി​രു​ന്ന​വ​രിൽ ചിലർ പിന്നീട്‌ അത്‌ നിറു​ത്തി​യി​ട്ടുണ്ട്‌. മറ്റു ചിലർ മാനസി​ക​വും വൈകാ​രി​ക​വും ആയ പ്രശ്‌നങ്ങൾ നിമിത്തം തങ്ങൾ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നു​ള്ള​വ​രാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌, ഇപ്പോൾ ഭൂമി​യി​ലുള്ള അഭിഷി​ക്ത​രു​ടെ എണ്ണം നമുക്ക്‌ കൃത്യ​മാ​യി നിർണ​യി​ക്കാ​നാ​വില്ല എന്നത്‌ ഒരു വസ്‌തു​ത​യാണ്‌.

14. മഹാകഷ്ടം തുടങ്ങു​മ്പോൾ ഭൂമി​യി​ലുള്ള അഭിഷി​ക്ത​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു?

14 ശേഷി​ക്കുന്ന അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കാ​നാ​യി യേശു വരു​മ്പോൾ ഭൂമി​യു​ടെ പല ഭാഗങ്ങ​ളി​ലും അഭിഷി​ക്ത​രു​ണ്ടാ​യി​രി​ക്കും. യേശു “തന്റെ ദൂതന്മാ​രെ മഹാകാ​ഹ​ള​ധ്വ​നി​യോ​ടെ അയയ്‌ക്കും. തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വരെ അവർ ആകാശ​ത്തി​ന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ നാലു​ദി​ക്കിൽനി​ന്നും കൂട്ടി​ച്ചേർക്കും” എന്ന്‌ ബൈബിൾ പറയുന്നു. (മത്താ. 24:31) അവസാ​ന​നാ​ളു​ക​ളിൽ അഭിഷി​ക്ത​രു​ടെ ഒരു ചെറിയ കൂട്ടം ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കും എന്നു ബൈബിൾ പറയുന്നു. (വെളി. 12:17) എന്നാൽ മഹാകഷ്ടം തുടങ്ങു​മ്പോൾ അവരിൽ എത്ര പേർ ഇവിടെ ഉണ്ടായി​രി​ക്കു​മെന്ന്‌ ബൈബിൾ പറയു​ന്നില്ല.

15, 16. യഹോവ തിര​ഞ്ഞെ​ടുത്ത 1,44,000 പേരെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ മനസ്സിൽപ്പി​ടി​ക്കണം?

15 അഭിഷി​ക്തരെ എപ്പോൾ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്ന്‌ യഹോ​വ​യാണ്‌ തീരു​മാ​നി​ക്കു​ന്നത്‌. (റോമ. 8:28-30) യേശു പുനരു​ത്ഥാ​നം പ്രാപി​ച്ച​തി​നു ശേഷമാണ്‌ യഹോവ അഭിഷി​ക്തരെ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി​യത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അഭിഷി​ക്ത​രാ​യി​രു​ന്നു. എന്നാൽ, ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാനം മുതൽ അന്ത്യനാ​ളു​ക​ളു​ടെ തുടക്കം​വരെ ക്രിസ്‌തു​വി​നെ അനുഗ​മി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെട്ട ഭൂരി​പക്ഷം പേരും വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. യേശു അവരെ ‘കളക​ളോ​ടാണ്‌’ ഉപമി​ച്ചത്‌. എങ്കിലും സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി​രുന്ന ചിലരെ ആ കാലയ​ള​വി​ലും യഹോവ അഭി​ഷേകം ചെയ്‌തി​ട്ടുണ്ട്‌. കളകളു​ടെ ഇടയിൽ വളരു​മെന്ന്‌ യേശു പറഞ്ഞ ഗോത​മ്പു​തു​ല്യ​രാ​യി​രു​ന്നു ഇവർ. (മത്താ. 13:24-30) ഈ അന്ത്യനാ​ളു​ക​ളിൽ 1,44,000 പേരിൽ ശേഷി​ക്കു​ന്ന​വരെ യഹോവ തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു.[2] അതു​കൊണ്ട്‌ അന്ത്യം വരുന്ന​തി​നു തൊട്ടു​മുമ്പ്‌ ചിലരെ തിര​ഞ്ഞെ​ടു​ക്കാൻ ദൈവം തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, അവന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യാൻ നമ്മളാ​രാണ്‌? നമ്മളാ​രു​മല്ല. (യെശ. 45:9; ദാനീ. 4:35; റോമർ 9:11, 16 വായി​ക്കുക.)[3] യേശു​വി​ന്റെ ഉപമയി​ലെ, അവസാ​ന​മ​ണി​ക്കൂ​റിൽ ജോലി ചെയ്‌ത​വ​രോട്‌ യജമാനൻ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ പരാതി​പ്പെട്ട ജോലി​ക്കാ​രെ​പ്പോ​ലെ ആകാതി​രി​ക്കാൻ നമുക്ക്‌ ശ്രദ്ധി​ക്കാം.—മത്തായി 20:8-15 വായി​ക്കുക.

16 സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള എല്ലാവ​രും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യുടെ ഭാഗമല്ല. (മത്താ. 24:45-47) ഒന്നാം നൂറ്റാ​ണ്ടി​ലെ​പ്പോ​ലെ​തന്നെ ഇന്നും, ചുരുക്കം പേരെ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ യഹോ​വ​യും യേശു​വും അനേകരെ പഠിപ്പി​ക്കു​ക​യും പോഷി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എഴുതാൻ ഒന്നാം നൂറ്റാ​ണ്ടി​ലു​ണ്ടാ​യി​രുന്ന ചില അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ മാത്ര​മാണ്‌ ഉപയോ​ഗി​ച്ചത്‌. സമാന​മാ​യി ഇന്നും ദൈവ​ജ​ന​ത്തിന്‌ “തക്കസമ​യത്തെ ഭക്ഷണം” കൊടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ചുരുക്കം ചില അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ മാത്ര​മാണ്‌ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നത്‌.

17. ഈ ലേഖന​ത്തിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിച്ചത്‌?

17 ഈ ലേഖന​ത്തിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിച്ചത്‌? യഹോവ പ്രതീ​കാ​ത്മക ‘യെഹൂ​ദന്‌’ അഥവാ അഭിഷി​ക്തർക്ക്‌ സ്വർഗീ​യ​ജീ​വ​നും, ‘പത്തു​പേർക്ക്‌’ അഥവാ ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വർക്ക്‌ ഭൂമി​യി​ലെ നിത്യ​ജീ​വ​നും കരുതി​വെ​ച്ചി​രി​ക്കു​ന്നു. എന്നാൽ ഈ രണ്ടു കൂട്ടങ്ങ​ളിൽനി​ന്നും വിശ്വ​സ്‌ത​ത​യു​ടെ ഒരേ നിലവാ​ര​മാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. ഇരുകൂ​ട്ട​രും താഴ്‌മ​യു​ള്ള​വ​രാ​യി തുടരണം. അവർക്ക്‌ തമ്മിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കണം. അവർ സഭയിൽ സമാധാ​ന​മു​ണ്ടാ​ക്കു​ന്ന​വ​രാ​യി​രി​ക്കണം. അങ്ങനെ ഈ അവസാ​ന​നാ​ളു​കൾ തീരാൻ പോകവെ, ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി സേവി​ക്കാൻ നമു​ക്കെ​ല്ലാ​വർക്കും ഉറച്ച തീരു​മാ​നം എടുക്കാം.

^ [1] (ഖണ്ഡിക 3) സങ്കീർത്തനം 87:5, 6 പറയു​ന്ന​ത​നു​സ​രിച്ച്‌ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കു​ന്ന​വ​രു​ടെ പേരുകൾ യഹോവ ഭാവി​യിൽ വെളി​പ്പെ​ടു​ത്തി​യേ​ക്കാം.—റോമ. 8:19.

^ [2] (ഖണ്ഡിക 15) ഒരു വ്യക്തിയെ അഭിഷി​ക്ത​നാ​യി തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ യേശു ഉൾപ്പെ​ടു​ന്നു​ണ്ടെന്ന്‌ പ്രവൃ​ത്തി​കൾ 2:33 കാണി​ക്കു​ന്നു. എന്നാൽ യഥാർഥ​ത്തിൽ യഹോ​വ​യാണ്‌ അഭിഷി​ക്തരെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌.

^ [3] (ഖണ്ഡിക 15) കൂടുതൽ വിവര​ങ്ങൾക്കാ​യി, 2007 മെയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 30-31 പേജു​ക​ളി​ലെ വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ കാണുക.

ഒരു വലിയ ജനക്കൂട്ടം ഒരു സഹോദരന്റെയും സഹോദരിയുടെയും ചുറ്റും നിന്ന്‌ അവരുടെ ഫോട്ടോ എടുക്കുന്നു

സ്‌നേഹം “അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല”

അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “സ്‌നേഹം ദീർഘ​ക്ഷ​മ​യും ദയയു​മു​ള്ളത്‌. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല; ആത്മപ്ര​ശംസ നടത്തു​ന്നില്ല; വലുപ്പം ഭാവി​ക്കു​ന്നില്ല; അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല; തൻകാ​ര്യം അന്വേ​ഷി​ക്കു​ന്നില്ല.” (1 കൊരി. 13:4, 5) ‘അയോ​ഗ്യ​മാ​യി പെരു​മാ​റുക’ എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മൂലഭാ​ഷാ​പദം അർഥമാ​ക്കു​ന്നത്‌ പരുക്കൻ രീതി​യിൽ പെരു​മാ​റുക, സാമാന്യ മര്യാ​ദ​യി​ല്ലാ​തെ പെരു​മാ​റുക, ബഹുമാ​ന​മി​ല്ലാ​തെ പെരു​മാ​റുക എന്നൊ​ക്കെ​യാണ്‌. എന്നാൽ ക്രിസ്‌തീയ സ്‌നേഹം ആളുക​ളു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കു​ന്നു.

സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോട്‌ ഇടപെ​ടുന്ന വിധത്തി​ലൂ​ടെ നമുക്ക്‌ ക്രിസ്‌തീയ സ്‌നേഹം കാണി​ക്കാ​നാ​കും. ചില​പ്പോൾ നമ്മുടെ സഭയി​ലോ നമ്മൾ ഹാജരാ​കുന്ന സമ്മേള​ന​ത്തി​ലോ എല്ലാവർക്കും അറിയാ​വുന്ന ചില സഹോ​ദ​രങ്ങൾ പങ്കെടു​ത്തേ​ക്കാം. അവർ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രോ ബെഥേ​ലം​ഗ​ങ്ങ​ളോ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളോ ഭരണസം​ഘാം​ഗ​ങ്ങ​ളോ ഭരണസം​ഘ​ത്തി​ന്റെ സഹായി​ക​ളോ ആയിരി​ക്കാം. അവരെ​യും അവരുടെ ഭാര്യ​മാ​രെ​യും ബഹുമാ​നി​ക്കാ​നും ആദരി​ക്കാ​നും സ്വാഭാ​വി​ക​മാ​യും നമ്മൾ ആഗ്രഹി​ക്കും. നമ്മളാ​രും ദിയൊ​ത്രെ​ഫേ​സി​നെ​പ്പോ​ലെ ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. തന്റെ സഭ സന്ദർശിച്ച സഹോ​ദ​ര​ങ്ങളെ ബഹുമാ​ന​ത്തോ​ടെ കൈ​ക്കൊ​ള്ളാൻ അവൻ വിസമ്മ​തി​ച്ചു. (3 യോഹ. 9, 10) എന്നാൽ, ബോധ​പൂർവ​മ​ല്ലെ​ങ്കി​ലും ഇവരെ സ്വാഗതം ചെയ്യു​മ്പോൾ അവരോ​ടുള്ള ആദരവ്‌ അതിരു​ക​വി​ഞ്ഞു​പോ​കാൻ ഇടയു​ണ്ടോ? ഇതെങ്ങനെ സംഭവി​ച്ചേ​ക്കാം?

സന്ദർശകസഹോദരങ്ങളെ പരിച​യ​പ്പെ​ടു​ന്ന​തും സംസാ​രി​ക്കു​ന്ന​തും നമ്മൾ ആസ്വദി​ക്കു​മെ​ങ്കി​ലും ഒരു പ്രശസ്‌ത​താ​ര​ത്തോട്‌ എന്നതു​പോ​ലെ അവരോട്‌ ഇടപെ​ടു​ന്നെ​ങ്കിൽ നമ്മൾ അവരോട്‌ അനാദ​രവ്‌ കാണി​ക്കു​ക​യാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അവരുടെ അനുവാ​ദ​മി​ല്ലാ​തെ, അല്ലെങ്കിൽ അവരറി​യാ​തെ, അവർ ഭക്ഷണം കഴിക്കു​ന്ന​തി​ന്റെ​യോ മറ്റോ ഫോട്ടോ എടുക്കു​ന്നത്‌ മര്യാ​ദ​യാ​യി​രി​ക്കു​മോ? നമ്മുടെ ബൈബി​ളി​ലും പുസ്‌ത​ക​ങ്ങ​ളി​ലും അവരുടെ ഓട്ടോ​ഗ്രാഫ്‌ ആവശ്യ​പ്പെ​ടു​മോ? മറ്റുള്ള​വരെ തള്ളിമാ​റ്റി​ക്കൊ​ണ്ടു​പോ​ലും അവരുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ നാം നിർബ​ന്ധം​പി​ടി​ക്കു​മോ? നമ്മൾ ഇങ്ങനെ പെരു​മാ​റു​ന്നത്‌ നമ്മുടെ കൺ​വെൻ​ഷന്‌ ആദ്യമാ​യി ഹാജരാ​കുന്ന ആരെങ്കി​ലും കണ്ടാൽ അത്‌ ആ വ്യക്തിയെ എങ്ങനെ സ്വാധീ​നി​ക്കും! നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമ്മൾ ഈ വിധത്തിൽ പെരു​മാ​റില്ല. അവർ നമ്മളെ സന്ദർശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അവർ നമുക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും അറിയാ​വു​ന്ന​തു​കൊണ്ട്‌ നമ്മൾ അവരെ ആദരി​ക്കു​ന്നു.

സഹോദരങ്ങളോട്‌ എങ്ങനെ പെരു​മാ​റണം എന്ന്‌ മനസ്സി​ലാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഒന്നാമ​താ​യി, യഹോ​വ​യ്‌ക്കാണ്‌ എല്ലാ മഹത്വ​വും കൊടു​ക്കേ​ണ്ട​തെന്ന്‌ നമ്മൾ ഓർക്കണം. (വെളി. 4:11) രണ്ടാമ​താ​യി, ബഹുമാ​നി​ക്കു​ന്ന​തും താരപ​രി​വേഷം നൽകു​ന്ന​തും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. മറ്റ്‌ സഹോ​ദ​ര​ങ്ങ​ളോട്‌ ഇടപെ​ടു​ന്ന​തു​പോ​ലെ​തന്നെ അവരോട്‌ ഇടപെ​ടുക. (മത്താ. 23:8) മൂന്നാ​മ​താ​യി, സുവർണ​നി​യമം ബാധക​മാ​ക്കുക: “ആകയാൽ മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ​യും നിങ്ങൾ അവർക്കും ചെയ്യു​വിൻ.” (മത്താ. 7:12) ഈ വസ്‌തു​തകൾ നമ്മൾ മനസ്സിൽപി​ടി​ക്കു​ന്നെ​ങ്കിൽ ‘അയോ​ഗ്യ​മാ​യി പെരു​മാ​റാത്ത’ തരത്തി​ലുള്ള സ്‌നേഹം നമ്മൾ കാണി​ക്കു​ക​യാ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക