വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 മാർച്ച്‌ പേ. 3-7
  • ജ്ഞാനികളോടുകൂടെ നടന്നത്‌ എനിക്കു പ്രയോജനം ചെയ്‌തു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജ്ഞാനികളോടുകൂടെ നടന്നത്‌ എനിക്കു പ്രയോജനം ചെയ്‌തു
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്റെ കുട്ടി​ക്കാ​ലം
  • സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ എന്നെ സഹായി​ച്ചു
  • ബഥേൽസേ​വ​നം
  • ജ്ഞാനി​ക​ളായ സഹോ​ദ​രി​മാ​രിൽനിന്ന്‌ പഠിക്കു​ന്നു
  • മിഷന​റി​നി​യ​മ​ന​വും സഞ്ചാര​വേ​ല​യും
  • ബഥേൽസേ​വനം, ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​കൾ
  • ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • നിങ്ങൾക്ക്‌ ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
    2001 വീക്ഷാഗോപുരം
  • ദൈവരാജ്യശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
    ദൈവരാജ്യം ഭരിക്കുന്നു!
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 മാർച്ച്‌ പേ. 3-7
യുവാവായ വില്യം സാമുവൽസൺ ടൈപ്പ്‌റൈറ്റർ ഉപയോഗിക്കുന്നു

ജീവി​ത​കഥ

ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടന്നത്‌ എനിക്കു പ്രയോ​ജനം ചെയ്‌തു

വില്യം സാമു​വൽസൺ പറഞ്ഞ​പ്ര​കാ​രം

ഐക്യ​നാ​ടു​ക​ളി​ലെ സൗത്ത്‌ ഡെക്കോ​ട്ട​യി​ലുള്ള ബ്രൂക്കി​ങ്‌സി​ലെ നല്ല തെളി​വുള്ള ഒരു ദിവസം. ശൈത്യ​കാ​ല​ത്തി​ന്റെ വരവ്‌ വിളി​ച്ച​റി​യി​ക്കുന്ന കുളി​രാണ്‌ എങ്ങും. ഞങ്ങൾ കുറച്ച്‌ പേർ ഒരു കൃഷി​യി​ട​ത്തി​ലെ കളപ്പു​ര​യിൽ നിൽക്കു​ക​യാണ്‌. കന്നുകാ​ലി​കൾക്കു വെള്ളം കൊടു​ക്കുന്ന ഒരു വലിയ പാത്ര​മുണ്ട്‌ മുന്നിൽ. തണുത്ത വെള്ളം പാതി​യോ​ളം നിറച്ച ആ പാത്ര​ത്തി​നു മുന്നിൽ വിറച്ചു​വി​റച്ച്‌ നിൽക്കു​ക​യാ​ണു ഞങ്ങൾ. എന്തിനാ​ണു ഞങ്ങൾ ആ രാവിലെ അവിടെ നിൽക്കു​ന്ന​തെന്നു നിങ്ങൾ അതിശ​യി​ക്കു​ന്നു​ണ്ടാ​കും. എന്റെ കഥ ഞാൻ പറയാം.

എന്റെ കുട്ടി​ക്കാ​ലം

വില്യം സാമുവൽസണിന്റെ അങ്കിളും പപ്പയും

ആൽഫ്രെഡ്‌ അങ്കിളും എന്റെ പപ്പയും

1936 മാർച്ച്‌ 7-നു നാലു മക്കളിൽ ഇളയവ​നാ​യി ഞാൻ ജനിച്ചു. സൗത്ത്‌ ഡെക്കോ​ട്ട​യു​ടെ കിഴക്ക്‌ ഭാഗത്തുള്ള ഒരു ചെറിയ കൃഷി​യി​ട​ത്തി​ലാ​യി​രു​ന്നു ഞങ്ങളുടെ വീട്‌. ഞങ്ങളുടെ കുടും​ബം കൃഷിയെ വളരെ പ്രാധാ​ന്യ​ത്തോ​ടെ​യാ​ണു കണ്ടിരു​ന്നത്‌. പക്ഷേ ഞങ്ങൾക്ക്‌ ഏറ്റവും പ്രധാനം അതല്ലാ​യി​രു​ന്നു. 1934-ൽ എന്റെ പപ്പയും മമ്മിയും നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ സമർപ്പിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​ന​മേ​റ്റി​രു​ന്നു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നാണ്‌ അവർ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തത്‌. എന്റെ പപ്പ ക്ലാരെൻസും പിന്നീട്‌ എന്റെ അങ്കിൾ ആൽ​ഫ്രെ​ഡും സൗത്ത്‌ ഡെക്കോ​ട്ട​യി​ലുള്ള കോൻഡി എന്ന ഞങ്ങളുടെ ചെറിയ സഭയുടെ കമ്പനി​ദാ​സ​ന്മാ​രാ​യി സേവിച്ചു. (കമ്പനി​ദാ​സൻ ഇപ്പോൾ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ എന്ന്‌ അറിയ​പ്പെ​ടു​ന്നു.)

ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു പങ്കെടു​ക്കു​ന്ന​തി​ലും ബൈബി​ളി​ലെ മഹത്തായ ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ വീടു​തോ​റും പോകു​ന്ന​തി​ലും ഞങ്ങളുടെ കുടും​ബം ഒരു മുടക്ക​വും വരുത്തി​യി​രു​ന്നില്ല. പപ്പയും മമ്മിയും വെച്ച നല്ല മാതൃ​ക​യും അവർ തന്ന പരിശീ​ല​ന​വും ആണ്‌ കുട്ടി​ക​ളായ ഞങ്ങളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തി​യത്‌. ആറു വയസ്സാ​യ​പ്പോൾ എന്റെ ചേച്ചി ഡൊ​റോ​ത്തി​യും ഞാനും പ്രചാ​ര​ക​രാ​യി. 1943-ലാണു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ നമ്മുടെ മീറ്റി​ങ്ങു​ക​ളു​ടെ ഭാഗമാ​യത്‌. ആ സമയത്തു​തന്നെ ഞാൻ അതിൽ പേര്‌ ചാർത്തി.

വില്യം സാമുവൽസൺ, 1952-ൽ

മുൻനിരസേവകനായി പ്രവർത്തി​ക്കു​ന്നു, 1952-ൽ

കൺ​വെൻ​ഷ​നു​കൾക്കും സമ്മേള​ന​ങ്ങൾക്കും പോകു​ന്ന​തി​നു ഞങ്ങൾ വളരെ പ്രാധാ​ന്യം കൊടു​ത്തു. 1949-ൽ സൗത്ത്‌ ഡെക്കോ​ട്ട​യി​ലെ സൂ ഫോൾസിൽ നടന്ന കൺ​വെൻ​ഷ​നിൽ ഗ്രാന്റ്‌ സ്യൂട്ടർ സഹോ​ദ​ര​നാ​യി​രു​ന്നു സന്ദർശ​ക​പ്ര​സം​ഗകൻ. “അതു നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു!” എന്നതാ​യി​രു​ന്നു പ്രസം​ഗ​വി​ഷയം. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തിന്‌, സമർപ്പി​ത​രായ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അവരുടെ ജീവിതം ഉപയോ​ഗി​ക്ക​ണ​മെന്ന്‌ അദ്ദേഹം ഊന്നി​പ്പ​റഞ്ഞു. യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാൻ അത്‌ എന്നെ പ്രേരി​പ്പി​ച്ചു. അടുത്ത സർക്കിട്ട്‌ സമ്മേള​ന​ത്തിൽ, 1949 നവംബർ 12-ന്‌, ബ്രൂക്കി​ങ്‌സിൽവെച്ച്‌ ആദ്യം പറഞ്ഞ ആ കൃഷി​യി​ട​ത്തിൽ വേറെ മൂന്നു പേരോ​ടൊ​പ്പം ഞാൻ സ്‌നാ​ന​മേറ്റു. സ്റ്റീൽകൊണ്ട്‌ നിർമിച്ച വലിയ പാത്ര​മാ​യി​രു​ന്നു ഞങ്ങളുടെ ‘സ്‌നാ​ന​ക്കു​ളം.’

മുൻനി​ര​സേ​വ​നം ചെയ്യാൻ ഞാൻ ലക്ഷ്യം വെച്ചു. 15 വയസ്സു​ള്ള​പ്പോൾ 1952 ജനുവരി 1-നു ഞാൻ മുൻനി​ര​സേ​വനം ആരംഭി​ച്ചു. “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും” എന്നാണു ബൈബിൾ പറയു​ന്നത്‌. മുൻനി​ര​സേ​വനം തുടങ്ങാ​നുള്ള തീരു​മാ​ന​ത്തിന്‌ എന്റെ കുടും​ബ​ത്തി​ലെ ജ്ഞാനി​ക​ളായ പലരും പിന്തുണ തന്നു. (സുഭാ. 13:20) പപ്പയുടെ ചേട്ടനായ ജൂലി​യസ്‌ അങ്കിളാ​യി​രു​ന്നു എന്റെ മുൻനി​ര​സേ​വ​ന​പ​ങ്കാ​ളി. അന്ന്‌ അദ്ദേഹ​ത്തിന്‌ 60 വയസ്സാ​യി​രു​ന്നു. ഞങ്ങൾ തമ്മിൽ നല്ല പ്രായ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെങ്കി​ലും ഒരുമി​ച്ചുള്ള ശുശ്രൂഷ ഞങ്ങൾ ശരിക്കും ആസ്വദി​ച്ചു. അദ്ദേഹ​ത്തി​ന്റെ അനുഭ​വ​സ​മ്പ​ത്തിൽനിന്ന്‌ പലതും എനിക്കു പഠിക്കാ​നാ​യി. ഡൊ​റോ​ത്തി​യും അധികം വൈകാ​തെ മുൻനി​ര​സേ​വനം തുടങ്ങി.

സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ എന്നെ സഹായി​ച്ചു

എന്റെ ചെറു​പ്പ​കാ​ലത്ത്‌, പപ്പയും മമ്മിയും ഞങ്ങളോ​ടൊ​പ്പം താമസി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും ഭാര്യ​മാ​രെ​യും ക്ഷണിക്കു​മാ​യി​രു​ന്നു. അതിൽ ഒരു ദമ്പതി​ക​ളാ​യി​രു​ന്നു ജസ്സെ കാൻഡ്‌വെ​ല്ലും ലിന്നും. അവരുടെ പ്രോ​ത്സാ​ഹ​ന​മാ​ണു മുൻനി​ര​സേ​വനം തുടങ്ങാൻ എന്നെ പ്രേരി​പ്പിച്ച ഒരു പ്രധാ​ന​ഘ​ടകം. അവർ എന്നോടു കാണിച്ച സ്‌നേഹം ആത്മീയ​ല​ക്ഷ്യ​ങ്ങൾവെച്ച്‌ പ്രവർത്തി​ക്കാ​നുള്ള അതിയായ ആഗ്രഹം എന്നിൽ വളർത്തി. ഞങ്ങളുടെ അടുത്തുള്ള സഭകൾ സന്ദർശി​ക്കുന്ന സമയത്ത്‌ ചില​പ്പോ​ഴൊ​ക്കെ ശുശ്രൂ​ഷ​യിൽ അവർ എന്നെയും കൂട്ടു​മാ​യി​രു​ന്നു. യഹോ​വ​യോട്‌ എന്നെ കൂടുതൽ അടുപ്പിച്ച അക്കാലം ഇന്നും ഞാൻ ഓർക്കു​ന്നു.

പിന്നെ ഞങ്ങളുടെ സഭ സന്ദർശി​ച്ചതു ബഡ്‌ മില്ലർ സഹോ​ദ​ര​നും ഭാര്യ ജോവാൻ സഹോ​ദ​രി​യും ആയിരു​ന്നു. അപ്പോൾ എനിക്ക്‌ 18 വയസ്സാ​യി​രു​ന്നു, അതായത്‌ സൈന്യ​ത്തിൽ ചേരേണ്ട പ്രായം. പ്രാ​ദേ​ശിക സൈനിക റിക്രൂ​ട്ടിങ്ങ്‌ ബോർഡ്‌ അവരുടെ മുന്നിൽ ഹാജരാ​കാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പ​ന​യ്‌ക്കു വിരു​ദ്ധ​മായ ചില ജോലി​കൾ ചെയ്യാ​നാണ്‌ അവർ എന്നെ വിളി​പ്പി​ച്ചത്‌. എന്നാൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ഞാൻ ലക്ഷ്യം വെച്ചി​രു​ന്നത്‌. (യോഹ. 15:19) അതു​കൊണ്ട്‌ എന്നെ ഒരു മതശു​ശ്രൂ​ഷ​ക​നാ​യി പരിഗ​ണിച്ച്‌ സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ ഒഴിവാ​ക്കാൻ ഞാൻ സൈനിക റിക്രൂ​ട്ടിങ്ങ്‌ ബോർഡിൽ അപേക്ഷ സമർപ്പി​ച്ചു.

ആ വിചാ​ര​ണ​യ്‌ക്ക്‌ എന്റെകൂ​ടെ വരാ​മെന്നു ഞാൻ ചോദി​ക്കാ​തെ​തന്നെ മില്ലർ സഹോ​ദരൻ പറഞ്ഞു. അത്‌ എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. സൗഹൃ​ദ​ഭാ​വ​മുള്ള, അതേസ​മയം ധൈര്യ​മുള്ള ഒരാളാ​യി​രു​ന്നു അദ്ദേഹം. അദ്ദേഹ​ത്തെ​പ്പോ​ലുള്ള ഒരു ആത്മീയ​വ്യ​ക്തി കൂടെ​യു​ണ്ടാ​യി​രു​ന്നത്‌ എനിക്കു ശരിക്കും ധൈര്യം പകർന്നു. അങ്ങനെ ആ വിചാ​ര​ണ​യ്‌ക്കു ശേഷം 1954-ലെ വേനൽക്കാ​ലത്ത്‌, റിക്രൂ​ട്ടിങ്ങ്‌ ബോർഡ്‌ എന്നെ ഒരു മതശു​ശ്രൂ​ഷ​ക​നാ​യി അംഗീ​ക​രി​ച്ചു. മറ്റൊരു ദിവ്യാ​ധി​പ​ത്യ​ല​ക്ഷ്യം എത്തിപ്പി​ടി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു.

ബഥേലിലെ ഫാമിൽ ഉപയോഗിച്ചിരുന്ന ട്രക്കിനു സമീപം, വില്യം സാമുവൽസൺ അവിടെ ചെന്നയിടയ്‌ക്ക്‌

ബഥേലിലെ ഫാമിൽ ഉപയോ​ഗി​ച്ചി​രുന്ന ട്രക്കിനു സമീപം, ഞാൻ അവിടെ ചെന്നയി​ട​യ്‌ക്ക്‌

അധികം വൈകാ​തെ ബഥേലിൽ സേവി​ക്കാ​നുള്ള ക്ഷണം എനിക്കു ലഭിച്ചു. ന്യൂ​യോർക്കി​ലുള്ള സ്റ്റേറ്റൺ ദ്വീപി​ലെ വാച്ച്‌ടവർ ഫാമി​ലാ​യി​രു​ന്നു എന്റെ നിയമനം. അവിടെ ഞാൻ ഏകദേശം മൂന്നു വർഷം സേവിച്ചു. ജ്ഞാനി​ക​ളായ പല സഹോ​ദ​ര​ങ്ങളെ പരിച​യ​പ്പെ​ടാ​നും അവരോ​ടൊത്ത്‌ സേവി​ക്കാ​നും കഴിഞ്ഞതു വളരെ നല്ലൊരു അനുഭ​വ​മാ​യി​രു​ന്നു.

ബഥേൽസേ​വ​നം

വില്യം സാമുവൽസൺ ഫ്രെഡറിക്‌ ഫ്രാൻസ്‌ സഹോദരനോടൊപ്പം ഡബ്ല്യുബിബിആറിൽ

ഫ്രാൻസ്‌ സഹോ​ദ​ര​നോ​ടൊ​പ്പം ഡബ്ല്യു​ബി​ബി​ആ​റിൽ

സ്റ്റേറ്റൺ ദ്വീപി​ലെ ഫാമിൽ ഒരു റേഡി​യോ​നി​ല​യ​മു​ണ്ടാ​യി​രു​ന്നു. 1924 മുതൽ 1957 വരെ ഡബ്ല്യു​ബി​ബി​ആർ എന്ന പേരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ആ നിലയം പ്രവർത്തി​പ്പി​ച്ചി​രു​ന്നത്‌. ബഥേൽകു​ടും​ബ​ത്തിൽനിന്ന്‌ ഞാൻ ഉൾപ്പെടെ 20-ഓളം പേർ മാത്രമേ ഫാമിൽ ജോലി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഞങ്ങൾ മിക്കവ​രും ചെറു​പ്പ​ക്കാ​രും അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​രും ആയിരു​ന്നു. ഞങ്ങളു​ടെ​കൂ​ടെ എൽഡൺ വുഡ്‌വർത്ത്‌ എന്ന പ്രായ​മുള്ള ഒരു അഭിഷി​ക്ത​സ​ഹോ​ദ​ര​നു​ണ്ടാ​യി​രു​ന്നു. ജ്ഞാനി​യായ അദ്ദേഹം ഞങ്ങളോ​ടു കാണിച്ച പിതൃ​തു​ല്യ​മായ വാത്സല്യം ആത്മീയത കാത്തു​സൂ​ക്ഷി​ക്കാൻ ഞങ്ങളെ സഹായി​ച്ചു. ഞങ്ങൾക്കി​ട​യിൽ ചെറി​യ​ചെ​റിയ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ അദ്ദേഹം ഞങ്ങളോട്‌ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “അപൂർണ​മ​നു​ഷ്യ​രെ ഉപയോ​ഗിച്ച്‌ കർത്താവ്‌ ഇത്ര​ത്തോ​ളം ചെയ്‌തി​രി​ക്കു​ന്നു എന്നതു ശരിക്കും അത്ഭുതം​തന്നെ.”

ഹാരി പീറ്റേഴ്‌സൺ

ശുശ്രൂഷയിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തിച്ച ഒരാളാ​യി​രു​ന്നു ഹാരി പീറ്റേ​ഴ്‌സൺ

അവിടെ ഫ്രെഡ​റിക്‌ ഫ്രാൻസ്‌ സഹോ​ദ​ര​നോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അദ്ദേഹ​ത്തി​ന്റെ ജ്ഞാനവും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള ആഴമായ അറിവും ഞങ്ങളെ സ്വാധീ​നി​ച്ചു. മാത്രമല്ല, ഞങ്ങൾ ഓരോ​രു​ത്ത​രോ​ടും അദ്ദേഹം പ്രത്യേ​ക​താ​ത്‌പ​ര്യം കാണിച്ചു. ഹാരി പീറ്റേ​ഴ്‌സൺ സഹോ​ദ​ര​നാ​യി​രു​ന്നു ഞങ്ങൾക്കു ഭക്ഷണം പാകം ചെയ്‌തു​ത​ന്നി​രു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ ശരിക്കുള്ള പേര്‌ എന്തായി​രു​ന്നെ​ന്നോ? പാപാ​റി​യെ​റോ​പൗ​ലോസ്‌. അദ്ദേഹ​വും അഭിഷി​ക്ത​നാ​യി​രു​ന്നു. ബഥേൽസേ​വ​ന​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം ഒരിക്ക​ലും വയൽസേ​വനം മുടക്കി​യി​രു​ന്നില്ല. ശുശ്രൂ​ഷ​യിൽ വളരെ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചി​രുന്ന അദ്ദേഹം ഓരോ മാസവും നൂറു​ക​ണ​ക്കി​നു മാസി​ക​ക​ളാ​ണു കൊടു​ത്തി​രു​ന്നത്‌. തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അഗാധ​മായ അറിവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങളുടെ പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം അദ്ദേഹ​ത്തി​ന്റെ പക്കലു​ണ്ടാ​യി​രു​ന്നു.

ജ്ഞാനി​ക​ളായ സഹോ​ദ​രി​മാ​രിൽനിന്ന്‌ പഠിക്കു​ന്നു

ഫാമിൽ ഉത്‌പാ​ദി​പ്പി​ക്കുന്ന പഴങ്ങളും പച്ചക്കറി​ക​ളും അവി​ടെ​ത്ത​ന്നെ​യുള്ള ഒരു ഫാക്‌ട​റി​യിൽ സംസ്‌ക​രി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു. ബഥേൽകു​ടും​ബ​ത്തിന്‌ ആവശ്യ​മായ ഏകദേശം 45,000 ടിൻ ഭക്ഷണസാ​ധ​ന​ങ്ങ​ളാണ്‌ ഓരോ വർഷവും സംസ്‌ക​രി​ച്ചി​രു​ന്നത്‌. ഈ സമയത്താണ്‌ ഈറ്റാ ഹൂത്ത്‌ എന്ന ജ്ഞാനി​യായ സഹോ​ദ​രി​യോ​ടൊ​പ്പം സേവി​ക്കാൻ എനിക്ക്‌ അവസരം കിട്ടി​യത്‌. ഭക്ഷ്യവ​സ്‌തു​ക്കൾ എങ്ങനെ​യാ​ണു സംസ്‌ക​രി​ക്കേ​ണ്ട​തെന്നു സംബന്ധിച്ച നിർദേ​ശങ്ങൾ ഈ സഹോ​ദ​രി​യാ​ണു നൽകി​യി​രു​ന്നത്‌. ഫാമിന്‌ അടുത്ത പ്രദേ​ശ​ങ്ങ​ളി​ലുള്ള സഹോ​ദ​രി​മാ​രും ജോലി ചെയ്യാൻ വരുമാ​യി​രു​ന്നു. അവരുടെ പ്രവർത്തനം ഏകോ​പി​പ്പി​ക്കു​ന്ന​തി​ലും ഈറ്റാ സഹോ​ദരി സഹായി​ച്ചു. ഇത്രയും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളൊ​ക്കെ നിർവ​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ഫാമിന്റെ മേൽനോ​ട്ടം വഹിച്ച സഹോ​ദ​ര​ന്മാ​രോട്‌ ഈറ്റാ സഹോ​ദരി വളരെ ആദര​വോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സഹോ​ദ​രി​യിൽനിന്ന്‌ ഞാൻ ഒരുപാ​ടു പഠിച്ചു.

വില്യം സാമുവൽസണും ഭാര്യ ആഞ്ചെലയും ഈറ്റാ ഹൂത്തിനോടൊപ്പം

ആഞ്ചെലയോടും ഈറ്റാ ഹൂത്തി​നോ​ടും ഒപ്പം

അവിടെ സഹായി​ക്കാൻ വന്ന ജ്ഞാനി​യായ ഒരു ചെറു​പ്പ​ക്കാ​രി​യാ​യി​രു​ന്നു ആഞ്ചെല റോമാ​നോ. ആഞ്ചെല സത്യം പഠിച്ച കാലത്ത്‌ ഈറ്റാ സഹോ​ദരി ആഞ്ചെലയെ പലവി​ധ​ത്തിൽ സഹായി​ച്ചി​രു​ന്നു. ആഞ്ചെലയെ എന്റെ ജീവി​ത​സ​ഖി​യാ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. 1958 ഏപ്രി​ലി​ലാ​യി​രു​ന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ 58 വർഷമാ​യി ദൈവ​സേ​വ​ന​ത്തി​ന്റെ പല മേഖല​ക​ളിൽ ഒരുമിച്ച്‌ പ്രവർത്തി​ക്കാൻ ഞങ്ങൾക്കാ​യി. ഇക്കഴിഞ്ഞ കാല​ത്തെ​ല്ലാം യഹോ​വ​യോ​ടുള്ള ആഞ്ചിയു​ടെ അചഞ്ചല​മായ വിശ്വ​സ്‌തത ഞങ്ങളുടെ വിവാ​ഹ​ബ​ന്ധ​ത്തി​നു കരുത്തു പകർന്നു. ജീവി​ത​ത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാ​ലും ആഞ്ചി എപ്പോ​ഴും എന്റെകൂ​ടെ​യു​ണ്ടാ​യി​രി​ക്കും എന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.

മിഷന​റി​നി​യ​മ​ന​വും സഞ്ചാര​വേ​ല​യും

1957-ൽ സ്റ്റേറ്റൺ ദ്വീപി​ലെ ഡബ്ല്യു​ബി​ബി​ആർ റേഡി​യോ​നി​ലയം വിറ്റു​ക​ഴിഞ്ഞ്‌ കുറച്ച്‌ കാലം ഞാൻ ബ്രൂക്‌ലിൻ ബഥേലിൽ സേവിച്ചു. ആ സമയത്താ​യി​രു​ന്നു എന്റെ വിവാഹം. അതു​കൊണ്ട്‌ എനിക്കു ബഥേലിൽനിന്ന്‌ പോ​കേ​ണ്ടി​വന്നു. പിന്നെ ഏകദേശം മൂന്നു വർഷം ഞങ്ങൾ സ്റ്റേറ്റൺ ദ്വീപിൽ മുൻനി​ര​സേ​വനം ചെയ്‌തു. കുറച്ച്‌ കാലം ഞാൻ ജോലി ചെയ്‌തതു നമ്മുടെ റേഡി​യോ​നി​ല​യ​ത്തി​ന്റെ പുതിയ ഉടമക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു. ഡബ്ല്യു​പി​ഒ​ഡ​ബ്ല്യു എന്നായി​രു​ന്നു ആ നിലയ​ത്തി​ന്റെ പുതിയ പേര്‌.

എവിടെ നിയമനം ലഭിച്ചാ​ലും അതു സ്വീക​രി​ക്കാൻ കഴിയുന്ന വിധത്തിൽ ലളിത​മാ​യി ജീവി​ക്കാൻ ആഞ്ചിയും ഞാനും തീരു​മാ​നി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ 1961-ൽ ഞങ്ങളെ നിബ്രാ​സ്‌ക​യി​ലെ ഫോൾസ്‌ സിറ്റി​യിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ച​പ്പോൾ ആ നിയമനം പെട്ടെന്നു സ്വീക​രി​ക്കാൻ ഞങ്ങൾക്കാ​യി. അധികം കഴിഞ്ഞില്ല, ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങിൽവെച്ച്‌ നടക്കുന്ന ഒരു മാസത്തെ രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളി​ലേക്കു ഞങ്ങളെ ക്ഷണിച്ചു. ആ സ്‌കൂൾ ഞങ്ങൾ വളരെ​യ​ധി​കം ആസ്വദി​ച്ചു. പഠിച്ച കാര്യങ്ങൾ നിബ്രാ​സ്‌ക​യി​ലെ ഞങ്ങളുടെ പ്രദേ​ശ​ത്തു​പോ​യി പ്രാവർത്തി​ക​മാ​ക്കാ​മെന്നു വിചാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണു ഞങ്ങളെ കമ്പോ​ഡി​യ​യിൽ മിഷന​റി​മാ​രാ​യി നിയമി​ച്ചത്‌. ഞങ്ങൾ അത്ഭുത​പ്പെ​ട്ടു​പോ​യി! തെക്കു​കി​ഴക്കൻ ഏഷ്യയി​ലെ മനോ​ഹ​ര​മായ ഈ രാജ്യം കണ്ണിനു കുളിർമ​യേ​കുന്ന കാഴ്‌ച​ക​ളും ശ്രുതി​മ​ധു​ര​മായ സ്വരങ്ങ​ളും കൊതി​പ്പി​ക്കുന്ന രുചി​ക​ളും നിറഞ്ഞ​താ​യി​രു​ന്നു. മറ്റൊരു ലോകത്ത്‌ ചെന്നതു​പോ​ലെ​യാ​ണു ഞങ്ങൾക്കു തോന്നി​യത്‌. അവി​ടെ​യു​ള്ള​വരെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞങ്ങളുടെ ഹൃദയം വെമ്പൽകൊ​ണ്ടു.

പക്ഷേ അവിടത്തെ രാഷ്‌ട്രീ​യ​സാ​ഹ​ച​ര്യം മാറി​മ​റി​ഞ്ഞു, ഞങ്ങൾക്കു തെക്കൻ വിയറ്റ്‌നാ​മി​ലേക്കു മാറേ​ണ്ടി​വന്നു. സങ്കടക​ര​മെന്നു പറയട്ടെ, രണ്ടു വർഷത്തി​നു​ള്ളിൽ എനിക്കു ഗുരു​ത​ര​മായ ചില ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായ​തു​കൊണ്ട്‌ നാട്ടി​ലേക്കു മടങ്ങേ​ണ്ടി​വന്നു. കുറച്ച്‌ കാലം എനിക്കു വിശ്രമം ആവശ്യ​മാ​യി​രു​ന്നു. എന്നാൽ ആരോ​ഗ്യം വീണ്ടെ​ടു​ത്ത​പ്പോൾ ഞങ്ങൾ പിന്നെ​യും മുഴു​സ​മ​യ​സേ​വനം ആരംഭി​ച്ചു.

വില്യം സാമുവൽസണും ആഞ്ചെലയും, 1975-ൽ

ആഞ്ചെലയോടൊപ്പം 1975-ൽ ഒരു ടെലി​വി​ഷൻ അഭിമു​ഖ​ത്തി​നു മുമ്പ്‌

1965 മാർച്ച്‌ മുതൽ സഞ്ചാര​വേല ചെയ്യാ​നുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. സർക്കിട്ട്‌ വേലയി​ലും ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലും ആയി 33 വർഷം ആഞ്ചിയും ഞാനും സഭകളെ സേവിച്ചു. കൺ​വെൻ​ഷ​നു​ക​ളു​ടെ സംഘാ​ട​ന​വും മേൽനോ​ട്ട​വും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. കൺ​വെൻ​ഷ​നു​കൾ എനിക്കു വളരെ ഇഷ്ടമാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ സേവനം ഞാൻ വളരെ ആസ്വദി​ച്ചാ​ണു ചെയ്‌തത്‌. ന്യൂ​യോർക്ക്‌ സിറ്റി​യി​ലും ചുറ്റു​വ​ട്ട​ത്തും ഉള്ള സഭകളി​ലാ​ണു കുറച്ച്‌ വർഷം ഞങ്ങൾ സന്ദർശനം നടത്തി​യത്‌. അന്നത്തെ പല കൺ​വെൻ​ഷ​നു​ക​ളും നടന്നതു യാങ്കീ സ്റ്റേഡി​യ​ത്തി​ലാ​യി​രു​ന്നു.

ബഥേൽസേ​വനം, ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​കൾ

പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള മറ്റു പലരു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ആവേശ​ക​ര​വും അതേസ​മയം വെല്ലു​വി​ളി​കൾ നിറഞ്ഞ​തും ആയ നിയമ​നങ്ങൾ എനിക്കും ആഞ്ചിക്കും ലഭിച്ചു. ഉദാഹ​ര​ണ​ത്തിന്‌, 1995-ൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ അധ്യാ​പ​ക​നാ​യി എനിക്കു നിയമനം കിട്ടി. മൂന്നു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങളെ ബഥേലി​ലേക്കു ക്ഷണിച്ചു. 40 വർഷം മുമ്പ്‌ എന്റെ പ്രത്യേക മുഴു​സ​മ​യ​സേ​വനം ആരംഭിച്ച അതേ സ്ഥലത്തേക്കു മടങ്ങി​ച്ചെ​ല്ലാ​നാ​യ​തിൽ എനിക്കു ശരിക്കും സന്തോഷം തോന്നി. അവിടെ ഞാൻ സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റിൽ സേവിച്ചു. പല സ്‌കൂ​ളു​ക​ളു​ടെ അധ്യാ​പ​ക​നാ​യും എന്നെ നിയമി​ച്ചു. ബഥേലിൽ നടക്കുന്ന സ്‌കൂ​ളു​കൾക്കു മേൽനോ​ട്ടം വഹിക്കാൻ 2007-ൽ ഭരണസം​ഘം ദിവ്യാ​ധി​പത്യ സ്‌കൂൾ ഡിപ്പാർട്ടു​മെന്റ്‌ ആരംഭി​ച്ച​പ്പോൾ കുറച്ച്‌ വർഷം അതിന്റെ മേൽവി​ചാ​ര​ക​നാ​യി​രി​ക്കാ​നുള്ള അനു​ഗ്രഹം എനിക്കു ലഭിച്ചു.

ദിവ്യാ​ധി​പ​ത്യ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ കാര്യ​ത്തിൽ സുപ്ര​ധാ​ന​മായ പല മാറ്റങ്ങ​ളും ഈ അടുത്ത കാലത്ത്‌ നമുക്കു കാണാൻ കഴിഞ്ഞു. 2008-ൽ സഭാ മൂപ്പന്മാർക്കുള്ള സ്‌കൂൾ ആരംഭി​ച്ചു. അടുത്ത രണ്ടു വർഷം​കൊണ്ട്‌ ഐക്യ​നാ​ടു​ക​ളി​ലെ പാറ്റേർസ​ണി​ലും ബ്രൂക്‌ലിൻ ബഥേലി​ലും ആയി 12,000-ത്തിലധി​കം മൂപ്പന്മാർ ഈ സ്‌കൂ​ളിൽ പങ്കെടു​ത്തു. പരിശീ​ലനം ലഭിച്ച അധ്യാ​പ​കരെ ഉപയോ​ഗിച്ച്‌ ഈ സ്‌കൂൾ മറ്റു സ്ഥലങ്ങളി​ലും ഇപ്പോൾ നടത്തു​ന്നുണ്ട്‌. 2010-ൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ പേര്‌ ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കുള്ള ബൈബിൾസ്‌കൂൾ എന്നാക്കി. അതോ​ടൊ​പ്പം ക്രിസ്‌തീയ ദമ്പതി​കൾക്കുള്ള ബൈബിൾസ്‌കൂൾ എന്ന വേറൊ​രു സ്‌കൂ​ളും ആരംഭി​ച്ചു.

2015 സേവന​വർഷ​ത്തോ​ടെ ഈ രണ്ടു സ്‌കൂ​ളു​ക​ളും ഒരുമി​ച്ചു​ചേർത്ത്‌ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ ആരംഭി​ച്ചു. ദമ്പതി​കൾക്കും ഏകാകി​ക​ളായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കും അതിൽ പങ്കെടു​ക്കാം. മറ്റു ബ്രാഞ്ചു​ക​ളു​ടെ കീഴി​ലും ഈ സ്‌കൂൾ ആരംഭി​ക്കു​മെന്ന വാർത്ത ആവേശ​ത്തോ​ടെ​യാ​ണു ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​രങ്ങൾ സ്വീക​രി​ച്ചത്‌. ദിവ്യാ​ധി​പ​ത്യ​വി​ദ്യാ​ഭ്യാ​സം ലഭിക്കു​ന്ന​തി​നുള്ള അവസരങ്ങൾ ഇന്നു ധാരാ​ള​മുണ്ട്‌. ഈ പരിശീ​ല​ന​ത്തിൽ പങ്കെടു​ക്കാൻ മനസ്സോ​ടെ വന്ന അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പരിച​യ​പ്പെ​ടാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ​യ​ധി​കം സന്തോ​ഷ​മുണ്ട്‌.

സ്‌നാ​ന​മേറ്റ അന്നുമു​തൽ ഇന്നുവരെ സത്യത്തി​ന്റെ പാതയിൽ നടക്കാൻ ജ്ഞാനി​ക​ളായ അനേകർ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. അതിനു ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​നാണ്‌. അവരിൽ പലരും എന്റെ അതേ പ്രായ​ത്തി​ലു​ള്ള​വ​രോ അതേ പശ്ചാത്ത​ല​ത്തിൽനി​ന്നു​ള്ള​വ​രോ ആയിരു​ന്നില്ല. പക്ഷേ അവരെ​ല്ലാം ആത്മീയ​വ്യ​ക്തി​ക​ളാ​യി​രു​ന്നു. അവരുടെ പ്രവൃ​ത്തി​യി​ലും മനോ​ഭാ​വ​ത്തി​ലും യഹോ​വ​യോ​ടുള്ള ആഴമായ സ്‌നേഹം എനിക്കു വ്യക്തമാ​യി കാണാൻ കഴിഞ്ഞു. യഹോ​വ​യു​ടെ സംഘട​ന​യിൽ ജ്ഞാനി​ക​ളായ അനേകം പേരുണ്ട്‌. അവരിൽ പലരോ​ടു​മൊ​പ്പം നടക്കാൻ എനിക്കു കഴിഞ്ഞു. അത്‌ എനിക്കു വളരെ പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നു.

വില്യം സാമുവൽസൺ ചില വിദ്യാർഥികളുമായി കൂടിക്കാഴ്‌ച നടത്തുന്നു

ലോകത്ത്‌ എല്ലായി​ട​ത്തു​നി​ന്നു​മുള്ള വിദ്യാർഥി​കളെ പരിച​യ​പ്പെ​ടു​ന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക