ഉള്ളടക്കം
ആഴ്‌ച: 2017 മെയ് 29–ജൂൺ 4
നിങ്ങൾ യഹോവയോട് എത്ര നേർച്ചകൾ നേർന്നിട്ടുണ്ട്, പ്രതിജ്ഞകൾ ചെയ്‌തിട്ടുണ്ട്? ഒന്നോ രണ്ടോ മൂന്നോ? അവ നിറവേറ്റാൻ നിങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടോ? സമർപ്പണപ്രതിജ്ഞയ്‌ക്കും വിവാഹപ്രതിജ്ഞയ്‌ക്കും ചേർച്ചയിലാണോ നിങ്ങൾ ജീവിക്കുന്നത്? പ്രതിജ്ഞകൾ നിറവേറ്റുന്നതിനെക്കുറിച്ച് യിഫ്‌താഹിന്റെയും ഹന്നയുടെയും ജീവിതം നമ്മളെ എന്തു പഠിപ്പിക്കുന്നെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
ആഴ്‌ച: 2017 ജൂൺ 5-11
9 ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്‌പോകും?
യഹോവ പറുദീസയിൽ നമുക്ക് എന്തൊക്കെ തരും എന്നതിനെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നതു ദൈവരാജ്യം വരുമ്പോൾ ഈ ഭൂമിയിൽനിന്ന് യഹോവ എന്തൊക്കെ നീക്കിക്കളയും എന്നാണ്. സന്തോഷവും സമാധാനവും കളിയാടുന്ന ഒരു ലോകം സ്ഥാപിക്കുന്നതിനായി ദൈവം എന്തൊക്കെ നീക്കിക്കളയും? ആ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ വിശ്വാസവും സഹിച്ചുനിൽക്കാനുള്ള ദൃഢനിശ്ചയവും ശക്തമാക്കും.
14 ജീവിതകഥ—എന്തു വന്നാലും ഞാൻ ക്രിസ്‌തുവിന്റെ ഒരു പടയാളിയായിരിക്കും
ആഴ്‌ച: 2017 ജൂൺ 12-18
18 “സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ
ആഴ്‌ച: 2017 ജൂൺ 19-25
23 നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണോ നിങ്ങൾക്കുള്ളത്?
അനീതിക്കിരയായെന്നു നിങ്ങൾക്കു തോന്നുകയോ അങ്ങനെ ഒരു സംഭവം കാണുകയോ ചെയ്‌താൽ അതു നമ്മുടെ വിശ്വാസത്തെയും താഴ്‌മയെയും വിശ്വസ്‌തതയെയും പരിശോധിച്ചേക്കാം. നീതി സംബന്ധിച്ച് യഹോവയുടെ വീക്ഷണമുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുന്ന മൂന്നു ബൈബിൾവിവരണങ്ങൾ ഈ ലേഖനങ്ങളിൽ നമ്മൾ പഠിക്കും.
ആഴ്‌ച: 2017 ജൂൺ 26–ജൂലൈ 2
28 സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്‌ക്കു സ്‌തുതി കരേറ്റട്ടെ!
യഹോവ പരിപൂർണനാണ്. എങ്കിലും തന്റെ പരമാധികാരത്തെ പിന്തുണയ്‌ക്കാൻ നമ്മൾ അതിയായി ആഗ്രഹിക്കുന്നെന്നു കാണുമ്പോൾ യഹോവ അതിൽ പ്രസാദിക്കുന്നു. യഹോവ നിർദേശങ്ങൾ തരുമ്പോൾ അതു പിൻപറ്റുന്നതിനെക്കുറിച്ചും സ്വമനസ്സാലെ ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും ന്യായാധിപന്മാർ 4-ഉം 5-ഉം അധ്യായങ്ങളിൽനിന്ന് നമ്മൾ പഠിക്കും.