ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഡിസംബർ 11-നാരംഭിക്കുന്ന വാരം
ഗീതം 23 (40)
8 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. മാസത്തെ സാഹിത്യ സമർപ്പണം പോലെ ഒന്നാമതു ശ്രദ്ധ നൽകേണ്ട അറിയിപ്പുകൾ ഊന്നിപ്പറയുക.
17 മിനി: “പുതിയലോകഭാഷാന്തരം രാജ്യാന്വേഷികളെ സഹായിക്കുന്നു.” ചോദ്യോത്തര പരിചിന്തനം. ന്യായവാദം പുസ്തകത്തിലെ സഹായകമായ ആശയങ്ങളിലേക്കും ഉൾക്കാഴ്ച പുസ്തകത്തിലെ വിവരങ്ങളിലേക്കും ശ്രദ്ധ തിരിക്കുക. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ പ്രസാധകൻ ബൈബിൾ സമർപ്പിക്കുമ്പോൾ ന്യായവാദം പുസ്തകത്തിലെ പരാമർശനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഒരു ഹ്രസ്വപ്രകടനം നടത്തുക. കൂടാതെ സംഭാഷണവിഷയം ഉപയോഗിക്കാവുന്ന വിധവും പ്രകടിപ്പിക്കുക. തയ്യാറാകലിന്റെ ആവശ്യം പ്രദീപ്തമാക്കുക.
20 മിനി: ഭാവി സന്ദർശനങ്ങൾക്കുവേണ്ടി താൽപര്യം ഉത്തേജിപ്പിക്കുക. പ്രസംഗവും പ്രകടനങ്ങളും. നാം നമ്മുടെ ശുശ്രൂഷയിൽ നയവും ദയയുമുളളവരായിരിക്കുന്നത് പ്രധാനമാണ്. (1 കൊരി. 9:19-23) ഒരു അനുകൂലമായ മതിപ്പ് അവശേഷിപ്പിക്കുന്നത് പിന്നീട് സന്ദർശിക്കുന്ന അടുത്ത പ്രസാധകന് അധികം പൂർണ്ണമായ സാക്ഷ്യം കൊടുക്കുന്നത് സാധ്യമാക്കിത്തീർത്തേക്കും. നാം ഭവനം വിടുമ്പോൾ ഒരു ചോദ്യം ഉന്നയിച്ചിട്ടു പോകുന്നതിനാൽ വീട്ടുകാരൻ അടുത്ത സന്ദർശനത്തിന് നോക്കിയിരിക്കത്തക്കവണ്ണം അയാളുടെ ചിന്തയെ ഉണർത്താൻ നമുക്കു സാധ്യമായേക്കും. നാം അദ്ദേഹത്തിനു താൽപര്യമുളള ഒരു വിഷയത്തെ സംബന്ധിച്ച് ചോദ്യം ഉന്നയിക്കുന്നുവെങ്കിൽ അപ്പോഴത്തെ സംഭാഷണം തന്നെ തുടരാൻ ആഗ്രഹിച്ചേക്കാം. ന്യായവാദം പുസ്തകത്തിൽ കാണുന്ന വിഷയങ്ങൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ന്യായവാദം പുസ്തകത്തിൽ നിന്ന് “മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത് മരിക്കുന്നതിനുവേണ്ടിയാണോ?” (ന്യായവാദം പേ. 98), “ഭൂഗ്രഹം ഒരു ആണവ യുദ്ധത്താൽ നശിപ്പിക്കപ്പെടുമോ?” (ന്യായവാദം പേ. 112), “മാനുഷ ജീവന്റെ ഉദ്ദേശ്യമെന്താണ്?” (ന്യായവാദം പേ. 243), “ഏതു മതമാണ് ശരിയെന്ന് ഒരുവന് എങ്ങനെ അറിയാൻ കഴിയും?” (ന്യായവാദം പേ. 328), “ഇത്രയധികം ദുഷ്ടതയുളളതെന്തുകൊണ്ട്?” (ന്യായവാദം പേ. 427) മുതലായ ചോദ്യങ്ങൾ അല്ലെങ്കിൽ സ്ഥലപരമായി ഉചിതമായിരുന്നേക്കാവുന്ന മറേറതെങ്കിലും ചോദ്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. താൽപര്യം കാണിക്കാഞ്ഞ ഒരു സന്ദർശനം ഉപസംഹരിപ്പിക്കുന്നത് പ്രകടിപ്പിക്കുക. പ്രസാധകൻ സ്ഥലം വിടുമ്പോൾ, ഒരു ചോദ്യം ഉന്നയിക്കുകയും താൻ അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ ഉത്തരം പറയാൻ സന്തോഷമുണ്ട് എന്ന് പറയുകയും ചെയ്യുക. കൂടാതെ ഒരു വീട്ടുകാരൻ ഉത്തരം ആവശ്യപ്പെടുമ്പോൾ പ്രസാധകന് ഉത്തരം പറയാൻ എങ്ങനെ ന്യായവാദം പുസ്തകം ഉപയോഗിക്കാമെന്നും പ്രകടിപ്പിക്കുക. അദ്ധ്യക്ഷൻ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് താൽപര്യം ഉണർത്തുന്നതിന് ശ്രമിക്കുന്നതിന്റെ ആവശ്യം സംബന്ധിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഉപസംഹരിപ്പിക്കുക.
ഗീതം 98 (91), സമാപന പ്രാർത്ഥന.
ഡിസംബർ 18-നാരംഭിക്കുന്ന വാരം
ഗീതം 204 (109)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. സംഭാവനകൾ സ്വീകരിച്ചതായ സൊസൈററിയുടെ അറിയിപ്പുകളെക്കുറിച്ച് പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. പുതിയ മാസികകളിലെ സംസാരാശയങ്ങൾ ചർച്ചചെയ്യുക. ഈ വാരത്തിലെ വയൽസേവനത്തിൽ ഉപയോഗിക്കാവുന്ന മാസികാവതരണങ്ങൾ ചുരുക്കമായി പ്രകടിപ്പിക്കുക.
10 മിനി: “ചെറുപ്പക്കാർ ചോദിക്കുന്നു . . . സംഭാഷണം നടത്തുന്നതിൽ എനിക്കെങ്ങനെ അഭിവൃദ്ധിപ്പെടാൻ കഴിയും?” 1989 മെയ് 22ലെ എവേക്ക്! പേ. 23-5 അടിസ്ഥാനമാക്കി രണ്ടോ മൂന്നോ മാതൃകായോഗ്യരായ യുവാക്കളുമായുളള ചർച്ച. വൃദ്ധജനങ്ങളുമായും വയൽശുശ്രൂഷയിൽ കണ്ടെത്തുന്ന ആളുകളുമായും സംഭാഷണം ആരംഭിക്കാൻ കഴിയുന്ന വിധങ്ങൾക്ക് ഊന്നൽ നൽകണം. ഈ മണ്ഡലങ്ങളിൽ നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ ചിത്രീകരിക്കത്തക്കവണ്ണം ഒരു ഹ്രസ്വമായ പ്രകടനം നടത്താൻ കഴിയും. (നാട്ടുഭാഷ: “നിങ്ങൾക്ക് യഥാർത്ഥ സ്നേഹിതരെ ഉളവാക്കാൻ കഴിയുന്ന വിധം,” വീ88 ഒക്ടോബർ.)
15 മിനി: “സുവാർത്ത സമർപ്പിക്കൽ—ബൈബിൾ അദ്ധ്യയനങ്ങൾ തുടങ്ങുന്നതിന് അന്യോന്യം സഹായിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. ന്യായവാദം പുസ്തകത്തിന്റെ 12-ാം പേജിലെ “ഭവന ബൈബിളദ്ധ്യയനങ്ങൾ” എന്നതിൻ കീഴിൽ കൊടുത്തിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട് ആദ്യ സന്ദർശനത്തിൽ ബൈബിൾ അദ്ധ്യയനം വാഗ്ദാനം ചെയ്യുന്ന രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
10 മിനി: “നിങ്ങൾ ദൈവത്തിന്റെ നീതിയുളള വഴികളോടു പ്രതികരണം കാണിക്കുന്നുവോ?” വർദ്ധിച്ചുവരുന്ന ദുഷ്ടതയും അനീതിയും ഉണ്ടെങ്കിലും ക്രിയാത്മക മനോഭാവമുളളവരായിരിക്കുന്നതിന്റെയും പ്രസംഗവും ശിഷ്യരാക്കലും വേലയിൽ ഒരു പൂർണ്ണ പങ്കുണ്ടായിരിക്കാൻ ദൃഢനിശ്ചയമുളളവരായിരിക്കുന്നതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് 1989 മാർച്ച് 1ലെ വാച്ച്ടവർ പേജ് 27-9 ഖണ്ഡികകൾ 13-23നെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “നമ്മുടെ ദൈവമായ യഹോവയെ നാം സേവിക്കും,” വീ 87 ജനുവരി.)
ഗീതം 213 (85), സമാപന പ്രാർത്ഥന
ഡിസംബർ 25-നാരംഭിക്കുന്ന വാരം
ഗീതം 144 (78)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. പുതിയ മാസികകളുടെ ഉചിതമായ അവതരണങ്ങൾ പ്രകടിപ്പിക്കുക.
15 മിനി: “മുൻകൂട്ടി ആസൂത്രണം ചെയ്യുക” എന്ന വിഷയത്തെക്കുറിച്ച് നല്ല യോഗ്യതയുളള മൂപ്പനാലുളള ഉത്സാഹപൂർവകമായ പ്രസംഗം. പ്രസംഗത്തിനുളള അടിസ്ഥാനം 1978 ഒക്ടോബർ 1, വാച്ച്ടവർ പേ. 18-19ൽ “വ്യതിചലിപ്പിക്കപ്പെടരുത്!” എന്ന ഉപശീർഷകത്തിൻ കീഴിൽ കാണപ്പെടുന്നു. ഉചിതമായി ആസൂത്രണം ചെയ്യുന്നതിനും “ജഡത്തിന്റെ ആഗ്രഹങ്ങൾക്കുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യാ”തിരിക്കുന്നതിനും ഊന്നിപ്പറയുക.—റോമ. 13:14. (നാട്ടുഭാഷ: “കോപത്തെ നിയന്ത്രിക്കൽ—നിങ്ങളുടേതും മററുളളവരുടേതും.” വീ 88 ആഗസ്ററ്.)
20 മിനി: “ജനുവരിയിലേക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യുക.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡികയിൽ, ഈ ലേഖനത്തിലെ നിർദ്ദേശങ്ങളിൽ ചിലവ പ്രായോഗികമാക്കിയ ഒന്നോ രണ്ടോ പേരെ അഭിമുഖം നടത്തുന്നത് ഉൾപ്പെടുത്തുക. ഒരു തീക്ഷ്ണതയുളള പ്രസാധകനെ ജനുവരിയിൽ പയനിയറിംഗ് നടത്താൻവേണ്ടി വ്യക്തിപരമായ പട്ടിക ഉണ്ടാക്കുന്നതിന് അനുഭവസമ്പന്നനായ ഒരു പയനിയർ സഹായിക്കുന്ന വിധം പ്രകടിപ്പിക്കുക.
ഗീതം 123 (63), സമാപന പ്രാർത്ഥന.
ജനുവരി 1-നാരംഭിക്കുന്ന വാരം
ഗീതം 172 (92)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ചോദ്യപ്പെട്ടി. ഈ വാരാന്ത്യത്തിലെ വയൽസേവനത്തിനുളള ക്രമീകരണങ്ങൾ വിശദീകരിക്കുകയും എല്ലാവരും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
20 മിനി: “രാജ്യതാൽപര്യം ഒന്നാമതു വെക്കുക.” നല്ല യോഗ്യതയുളള മൂപ്പനാലുളള ചോദ്യോത്തര പരിചിന്തനം. സമയമനുവദിക്കുന്നതിനനുസരിച്ച് ഖണ്ഡികകൾ വായിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ 1988 ഡിസംബർ 15 വാച്ച്ടവർ പേ. 25-7ലെ “നിങ്ങൾക്കു പർവതങ്ങളെ നീക്കാൻ കഴിയും!” എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “യഹോവയുടെ നാമം എത്ര മഹത്തരമാണ്,” വീ.87 ജനുവരി.)
ഗീതം 129 (66), സമാപന പ്രാർത്ഥന.