ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഏപ്രിൽ 2-നാരംഭിക്കുന്ന വാരം
ഗീതം 108 (95)
7 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നുളള ഉചിതമായ അറിയിപ്പുകളും. ഈ മാസത്തിൽ ഇപ്പോൾത്തന്നെ വയൽശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുളള പ്രസാധകരെ ഊഷ്മളമായി അഭിനന്ദിക്കുക. ഏപ്രിലിൽ തീക്ഷ്ണമായി വയലിൽ വേലചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. വയൽസേവനത്തിനായുളള സഭാക്രമീകരണങ്ങൾ പ്രസാധകരെ ഓർമ്മിപ്പിക്കുക.
18 മിനി: “വർദ്ധിച്ച പ്രവർത്തനത്തിനുളള ഒരു സമയം.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. ഏപ്രിലിലേക്കും മെയ്യിലേക്കും ഇപ്പോൾത്തന്നെ സഹായപയനിയർമാരായി പേർചാർത്തിയവരുടെ എണ്ണം പറയുക. 5-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ 1990 മാർച്ചിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ “പ്രമുഖ മാസികകൾ വിശേഷവൽക്കരിക്കുന്നു” എന്ന ലേഖനം പരാമർശിക്കുക. വാച്ച്ടവറിന്റെ ഏപ്രിൽ ഒന്നിലെ ലക്കം കിട്ടിയെങ്കിൽ അതിലെ സംസാരാശയങ്ങൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക. സ്മാരകാഘോഷത്തോടുളള ബന്ധത്തിലും രണ്ടുമാസ കാലഘട്ടം മുഴുവനിലും വയൽപ്രവർത്തനം വർദ്ധിപ്പിക്കുന്നതിനുളള സാധ്യത പരിഗണിക്കാൻ എല്ലാവരെയും ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക.
20 മിനി. “ഏപ്രിലിൽ അതിജീവനം പുസ്തകം വിശേഷവത്ക്കരിക്കുക.” സേവനമേൽവിചാരകന്റെ പ്രസംഗം. സംസാരാശയങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് ഫലകരമായി അതിജീവനംപുസ്തകം സമർപ്പിക്കാൻ പ്രസാധകരെ സഹായിക്കുക. 1-7 അദ്ധ്യായങ്ങൾ വിശേഷാൽ പൊതുജനങ്ങളെ ഉദ്ദേശിച്ചുളളതാണ്. ഈ അദ്ധ്യായങ്ങളിലെ പ്രാരംഭഖണ്ഡികകളിൽനിന്ന് സംഭാഷണവിഷയത്തോടു ചേരുന്ന ഭാഗങ്ങൾ വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാം.
ഗീതം 23 (40), സമാപനപ്രാർത്ഥന.
ഏപ്രിൽ 9-നാരംഭിക്കുന്ന വാരം
ഗീതം 192 (10)
7 മിനി: സ്ഥലപരമായ അറിയിപ്പുകൾ. മാർച്ചിൽ അയച്ച ഏതെങ്കിലും സംഭാവനകൾ സൊസൈററി സ്വീകരിച്ചതായുളള അറിയിപ്പുൾപ്പെടെയുളള കണക്കുറിപ്പോർട്ട്. തങ്ങളുടെ പണപരമായ സംഭാവനകളിലൂടെ രാജ്യവേലക്ക് കൊടുക്കുന്ന ഉദാരമായ പിന്തുണക്കുവേണ്ടി സഭയെ അഭിനന്ദിക്കുക. സഭയുടെ വയൽസേവനക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുകയും വാരാന്ത്യത്തിൽ തങ്ങളുടെ യഥാക്രമ കൂട്ടങ്ങളോടുകൂടെ പ്രവർത്തിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
10 മിനി: ചോദ്യപ്പെട്ടി. ലേഖനത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തി മൂപ്പന്റെ പ്രസംഗം. കൂടാതെ സൊസൈററി നൽകിയിട്ടുളള വിശിഷ്ടമായ ടേപ്പ്റക്കോർഡിംഗുകളെ പ്രത്യേകം പരാമർശിക്കുക. വ്യക്തികൾക്കും ക്രിസ്തീയകുടുംബങ്ങളിലും ഇവ എങ്ങനെ ഉപയോഗിക്കാമെന്നു കാണാൻ സഹോദരൻമാരെ സഹായിക്കുക.
18 മിനി: “സുവാർത്ത സമർപ്പിക്കൽ—വിവേചനയോടെ.” ചോദ്യോത്തരങ്ങൾ. മൂന്നാം ഖണ്ഡിക പരിചിന്തിച്ചശേഷം വീട്ടുകാരന്റെ സാഹചര്യങ്ങൾക്കനുസരണമായി അവതരണം എങ്ങനെ പൊരുത്തപ്പെടുത്താമെന്നു കാണിക്കുന്ന രണ്ടു ചുരുങ്ങിയ പ്രകടനങ്ങൾ നടത്തിക്കുക. ഇതു സാധിച്ചുകഴിയുമ്പോൾ, സാധാരണയായി മുഖവുരയുടെ സമയത്തൊ മുഖവുരയെത്തുടർന്നൊ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും.
10 മിനി: “നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർത്ഥതയുടെ ഒരു പരിശോധന.” 1989 ഡിസംബർ 1-ലെ വാച്ച്ടവറിന്റെ 24-ാം പേജിൽ തുടങ്ങുന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തി മൂപ്പന്റെ പ്രസംഗം. (നാട്ടുഭാഷ: 1989 ഒക്ടോബർ 1-ലെ “നിങ്ങൾ നന്ദിയുളളവർ എന്നു പ്രകടമാക്കുക!” എന്ന വീക്ഷാഗോപുര ലേഖനം.) സ്ഥലപരമായും ലോകവ്യാപകമായുമുളള രാജ്യവേലയെ പിന്താങ്ങുന്നതിൽ സഭയുടെ ഔദാര്യത്തോടുളള വിലമതിപ്പു പ്രകടിപ്പിക്കുക.
ഗീതം 225 (117), സമാപന പ്രാർത്ഥന.
ഏപ്രിൽ 16-നാരംഭിക്കുന്ന വാരം
ഗീതം 208 (6)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. വാരാന്തവയൽസേവന ക്രമീകരണങ്ങളുൾപ്പെടുത്തുക. സ്ഥലത്തെ പ്രദേശത്തെ ആളുകൾക്ക് പുതിയ മാസികകളുടെ ഏതു ലേഖനങ്ങൾ വിശേഷാൽ ആകർഷകമായിരിക്കുമെന്നുളള നിർദ്ദേശങ്ങൾ സമർപ്പിക്കുക.
20 മിനി: കൂടുതലായ താൽപ്പര്യം ഉത്തേജിപ്പിക്കാൻ പുനഃസന്ദർശനം നടത്തുക. അതിജീവനം പുസ്തകത്തിൽ താൽപ്പര്യം പ്രകടമാക്കിയ എല്ലാവർക്കും കൃത്യമായ മടക്കസന്ദർശനം നടത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. മുൻ പരിപാടിഭാഗം താൽപ്പര്യക്കാർക്ക് മടക്കസന്ദർശനങ്ങൾ നടത്തേണ്ടതിന്റെയും ബൈബിളദ്ധ്യയനങ്ങൾ തുടങ്ങേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ചു പറഞ്ഞു. താൽപ്പര്യം പ്രകടമാക്കിയിടത്ത് എല്ലാവരും പുനഃസന്ദർശനം നടത്തേണ്ടതിന്റെ ആവശ്യം ചുരുക്കി ചർച്ച ചെയ്തശേഷവും ഊഷ്മളമായ പ്രോത്സാഹനം കൊടുത്തശേഷവും ഒരു പുസ്തകം സമർപ്പിച്ചിടത്ത് മടക്കസന്ദർശനം എങ്ങനെ നടത്താമെന്നു കാണിക്കുന്ന ഒന്നോ രണ്ടോ ചുരുങ്ങിയ പ്രകടനങ്ങൾ അവതരിപ്പിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ, അല്ലെങ്കിൽ ദിനവാക്യത്തിന്റെയും അഭിപ്രായങ്ങളുടെയും ക്രമമായ പരിചിന്തനത്തിന്റെ മൂല്യം ഊന്നിപ്പറയുന്ന പ്രസംഗവും പ്രകടനവും. ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പരിചിന്തിക്കുക. ദൈനംദിനം തിരുവെഴുത്തുകൾ പരിശോധിക്കൽ—1990-ന്റെ ആമുഖത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രസംഗിക്കുക.
ഗീതം 46 (20), സമാപനപ്രാർത്ഥന.
ഏപ്രിൽ 23-നാരംഭിക്കുന്ന വാരം
ഗീതം 126 (25)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ കഴിയുന്നവരെയെല്ലാം പ്രോൽസാഹിപ്പിക്കുക. മെയ്യിൽ സഹായപയനിയറിംഗ് നടത്തുന്നവരെല്ലാം അപേക്ഷകൾ സമർപ്പിച്ചിരിക്കണം, അവ അദ്ധ്യക്ഷമേൽവിചാരകനിൽനിന്ന് ലഭ്യമാണ്. സമയമനുവദിക്കുന്നതനുസരിച്ച് പുതിയ മാസികകളുടെ ഉചിതമായ അവതരണരീതികൾ നിർദ്ദേശിക്കുക.
20 മിനി: “നമ്മുടെ ശുശ്രൂഷ അവിരാമം തുടരുക”. ചോദ്യോത്തരങ്ങൾ. പ്രാപ്തിയുളള സഹോദരനെക്കൊണ്ട് ഖണ്ഡികകൾ വായിപ്പിക്കുക. സദസ്സിലുളള മററുളളവർക്ക് സൂചിപ്പിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കാനും അഭിപ്രായംപറയാനും കഴിയും. വിവരങ്ങൾ സ്ഥലപരമായി ബാധകമാക്കുക, പ്രദേശത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിനും ഒരു ഉചിതമായ മനോഭാവം നിലനിർത്തുന്നതിനും പ്രസാധകരെ സഹായിക്കുക. എല്ലാവരും അവസാനത്തോളം തീക്ഷ്ണതയോടെ യഹോവയെ സേവിക്കാൻ ദൃഢനിശ്ചയംചെയ്തിരിക്കണം.
15 മിനി: വീക്ഷാഗോപുര വരിസംഖ്യകൾ സമർപ്പിക്കുക. യഹോവയുടെ പുതിയ ലോകത്തിലെ ജീവൻ തേടുന്ന എല്ലാവർക്കും വീക്ഷാഗോപുര വരിസംഖ്യയുടെ പ്രാധാന്യം ചുരുക്കി ചർച്ചചെയ്യുക. വരിസംഖ്യാസമർപ്പണം പ്രകടിപ്പിക്കുക. വാച്ച്ടവറിന്റെ ഏപ്രിൽ ലക്കങ്ങൾ ഉപയോഗിക്കുമ്പോൾ ദൈവം പെട്ടെന്നു സമാധാനം കൈവരുത്തുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസാധകർക്ക് താൽപ്പര്യം ഉത്തേജിപ്പിക്കാൻ കഴിയും. ദൈവവചനം സമാധാനം വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രകടമാക്കാൻ സങ്കീർത്തനം 72:7 ഉപയോഗിക്കാൻ കഴിയും. യഥാർത്ഥ സമാധാനം പെട്ടെന്നുവരുമെന്നുളള സങ്കീർത്തനം 37:10, 11ലെ വാഗ്ദാനം കാണുന്നതിനാൽ സമാധാന പ്രേമികൾ പ്രോത്സാഹിതരാകും. സമയം അനുവദിക്കുന്നുവെങ്കിൽ വരിസംഖ്യയുടെ നേരിട്ടുളള ഒരു ചുരുങ്ങിയ സമർപ്പണം പ്രകടിപ്പിക്കുകയും ചെയ്യുക.
ഗീതം 71 (92), സമാപനപ്രാർത്ഥന.