ദിവ്യാധിപത്യ വാർത്തകൾ
◆ ബനിൻ ഗവൺമെൻറ് ആ രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൻമേൽ ഉണ്ടായിരുന്ന നിരോധനം 1990 ജനുവരി 23-ാംതീയതി ഔദ്യോഗികമായി നീക്കംചെയ്‌തു. ജനുവരി 28-ാംതീയതി കൊട്ടോനുവിൽ നടത്തിയ ഒരു പ്രത്യേക മീററിംഗിൽ ഒന്നിച്ചുകൂടാൻ കഴിഞ്ഞതിൽ സഹോദരങ്ങൾ സന്തോഷിച്ചു, ഇപ്പോൾ അവർ തങ്ങളുടെ ദിവ്യാധിപത്യ പ്രവർത്തനം വർദ്ധിപ്പിക്കാൻ നോക്കിപ്പാർത്തിരിക്കുകയാണ്.
◆ കൊളംബിയാ തുടർച്ചയായി നല്ല വളർച്ച റിപ്പോർട്ടുചെയ്യുന്നു. ജനുവരിയിൽ അവർ 43,850 പ്രസാധകർ എന്ന ഒരു പുതിയ അത്യുച്ചത്തിൽ എത്തി, 490 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തു.
◆ കോസ്‌ററാറിക്കായിൽ 1990 ജനുവരി 26-ാം തീയതി ആദ്യത്തെ സമ്മേളനഹോൾ നിർമ്മിക്കാൻ അനുമതി നൽകപ്പെട്ടു. അതിന് 2,200 പേർക്കുളള ഇരിപ്പിടസൗകര്യമുണ്ടായിരിക്കും, ഒരു വർഷം കൊണ്ട് പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.