ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഏപ്രിൽ 8-നാരംഭിക്കുന്ന വാരം
ഗീതം 4 (19)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ വാരാന്തത്തിലേക്കുളള വയൽസേവനക്രമീകരണങ്ങൾ വിശദീകരിക്കുക.
23 മിനി: “ആസന്നമായിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥകളെ സംബന്ധിച്ച സുവാർത്ത അറിയിക്കുക.” ചോദ്യോത്തരങ്ങൾ. 6-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ സദസ്സിലുളള ഫലപ്രദരായ പ്രസാധകർ വയൽസേവനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സംസാരാശയങ്ങളെക്കുറിച്ചുളള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയട്ടെ. ഈ അഭിപ്രായങ്ങൾ മുൻകൂട്ടി തയ്യാറായിരിക്കണം.
12 മിനി: കൂടുതൽ താൽപ്പര്യം ഉണർത്തുന്നതിന് വീണ്ടും സന്ദർശിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ താൽപ്പര്യം കാണിച്ചിട്ടുളള എല്ലാവർക്കും കൃത്യമായി മടക്ക സന്ദർശനങ്ങൾ നടത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. താൽപ്പര്യം കണ്ടിടത്ത് എല്ലാവരും മടങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യത്തെ സംബന്ധിച്ച ഹ്രസ്വമായ ചർച്ചക്കും പ്രോത്സാഹനത്തിനും ശേഷം ഒരു പുസ്തകം സമർപ്പിച്ചടത്ത് ഒരു മടക്കസന്ദർശനം നടത്താവുന്ന വിധം കാണിക്കുന്ന ഒരു ഹ്രസ്വ പ്രകടനം അവതരിപ്പിക്കുക.
ഗീതം 6 (4), സമാപന പ്രാർത്ഥന.
ഏപ്രിൽ 15-നാരംഭിക്കുന്ന വാരം
ഗീതം 87 (47)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സംഭാവനകൾ സ്വീകരിച്ചതു സംബന്ധിച്ച അറിയിപ്പുകളും ഉൾപ്പെടത്തുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ നവംബർ 1, 1990-ലെ വാച്ച്ടവറിലെ, “പുനഃക്രമീകരിക്കപ്പെടുന്നതിൽ തുടരുക” എന്ന ലേഖനത്തെ അടിസ്ഥാനപ്പെടത്തിയുളള പ്രസംഗം. (നാട്ടുഭാഷ: നവംബർ 1, 1990 വീക്ഷാഗോപുരം, “നിങ്ങൾ ദൈവത്തെ ശ്രദ്ധിക്കാൻ മനസ്സുളളവനാണോ?”)
20 മിനി: ഫലപ്രദമായ മുഖവുരകൾ തയ്യാറാവുക. വയൽശുശ്രൂഷയിൽ ഫലപ്രദനായ മൂപ്പൻ പ്രസാധകരെ സ്ഥലത്തെ പ്രദേശത്തിന് അനുയോജ്യമായ മുഖവുരകൾ തയ്യാറാകുന്നതിന് സഹായിക്കുന്നു. ന്യായവാദം പുസ്തകം പേജ് 9-15-ലെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കുക. പുതിയ സംഭാഷണവിഷയത്തോട് അല്ലെങ്കിൽ മററ് കാലോചിതമായ വിഷയത്തോടൊത്ത് ഉപയോഗിക്കാവുന്ന രണ്ടൊ മൂന്നൊ മുഖവുരകൾ ചർച്ചചെയ്യുക. പരിചയസമ്പന്നരായ പ്രസാധകർ വീടുതോറുമുളള രണ്ട് അവതരണങ്ങൾ നടത്തുക. സമയം അനുവദിക്കുന്നതിനനുസരിച്ച് വീട്ടുകാരന്റെ താൽപ്പര്യത്തെ പിടിച്ചുപററുന്ന മുഖവുരകളുടെ മൂല്യം ചിത്രീകരിക്കുന്ന സ്ഥലത്തെ അനുഭവങ്ങൾ ഹ്രസ്വമായി പറയുക.
ഗീതം 129 (66), സമാപന പ്രാർത്ഥന.
ഏപ്രിൽ 22-നാരംഭിക്കുന്ന വാരം
ഗീതം 135 (72)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. സേവനക്രമീകരണങ്ങളെക്കുറിച്ചു പറയുകയും മാസികാസേവനത്തിൽ ഉപയോഗിക്കാവുന്ന പുതിയ മാസികകളിൽനിന്നുളള വിശേഷാശയങ്ങൾ ചർച്ചചെയ്യുകയും ചെയ്യുക. നിലവിലുളള സമർപ്പണം സമർപ്പിച്ചതിന്റെ അനുഭവങ്ങൾ പറയിക്കാൻ കഴിയും. മെയ്യിൽ സഹായപയനിയർ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കുക.
15 മിനി: “മെയ്യിലേക്ക് നിങ്ങളുടെ പദ്ധതികൾ എന്തെല്ലാമാണ്?” സേവനമേൽവിചാരകനാലുളള പ്രസംഗം. ഈ പ്രത്യേകമാസത്തിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാവുന്ന വിധങ്ങൾ നിർദ്ദേശിക്കുക, മദ്ധ്യവാര, സായാഹ്ന സേവനം പോലുളളവ. പയനിയർമാർക്കും പക്വതയുളള പ്രസാധകർക്കും ക്രമീകരിക്കപ്പെടുന്ന കൂട്ടപ്രവർത്തനത്തിനു കൂടുതൽ പിന്തുണ കൊടുക്കത്തക്കവണ്ണം ചില ക്രമീകരണങ്ങൾ ചെയ്യാൻ കഴിയുമോ?
20 മിനി: “സുവാർത്ത സമർപ്പിക്കൽ—സന്തോഷത്തോടെ.” ചോദ്യോത്തരപരിചിന്തനം. 3-ാം ഖണ്ഡികയോടുളള ബന്ധത്തിൽ സംഭാഷണവിഷയമൊ ന്യായവാദം പുസ്തകമൊ ഉപയോഗിച്ചുകൊണ്ട് അവതരണം തയ്യാറാകുന്നതിന് പക്വതയുളള പ്രസാധകൻ പുതിയ പ്രസാധകനെ സഹായിക്കുന്നത് പ്രകടിപ്പിക്കുക.
ഗീതം 126 (25), സമാപന പ്രാർത്ഥന.
ഏപ്രിൽ 29-നാരംഭിക്കുന്ന വാരം
ഗീതം 168 (84)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. “നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുക” എന്നതിലെ മുഖ്യ ആശയങ്ങൾ പ്രദീപ്തമാക്കുക. കൂടാതെ വാരാന്ത വയൽപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
15 മിനി: “പുതിയ കൺവെൻഷൻ റിലീസുകൾ പരിചയപ്പെടുക.” സ്ഥലപരമായി സഹായകമായ ഓരോ പ്രസിദ്ധീകരണത്തിൽനിന്നുമുളള ചില മുഖ്യ ആശയങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് സദസ്സുമായുളള മൂർച്ചയുളള ചർച്ച. സഹോദരങ്ങൾ ഈ വിവരങ്ങൾ തങ്ങളുടെ സ്വന്തമാക്കുന്നതിന് താമസം വരുത്തരുത്.
20 മിനി: “ശുശ്രൂഷയിൽ പുരോഗതി പ്രാപിക്കൽ.” പരിചയസമ്പന്നനായ മൂപ്പനും സത്യത്തിൽ കുറേനാളായി ഉണ്ടായിരുന്നുവെങ്കിലും പുരോഗതി വരുത്താതിരിക്കുന്ന ഒരാളുടെ റോൾ എടുക്കുന്ന ഒരു സഹോദരനുമായുളള ചർച്ച. അവർ 3-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന അഭ്യസനയോഗം ഹ്രസ്വമായി പ്രകടിപ്പിക്കണം. 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ ഒരു പയനിയറൊ ഫലപ്രദനായ മറെറാരു പ്രസാധകനൊ കുറഞ്ഞ പരിചയമുളള ഒരു പ്രസാധകനെ സ്ഥലത്തെ പ്രദേശത്ത് ചിലപ്പോഴെല്ലാം അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാമെന്ന് കാണിക്കുന്നു. ചർച്ചയിൽ ഹൃദയങ്ങളിൽ എത്തിച്ചേരൽ സംബന്ധിച്ച ഓഗസ്ററ് 1, 1985, വാച്ച്ടവർ പേജ് 15-20-ൽ കാണുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുക. ആളുകളോട് സംഭാഷണം നടത്തുന്നതിലും താൽപ്പര്യത്തെ പിന്തുടരുന്നതിലും പുരോഗമിക്കുന്നതിന് കൃത്യമായ ആസൂത്രണങ്ങൾ ചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭാഗം ഉപസംഹരിപ്പിക്കുക.
ഗീതം 123 (63), സമാപന പ്രാർത്ഥന.