ശുശ്രൂഷയിൽ പുരോഗതിപ്രാപിക്കൽ
1 പുരോഗതി സംബന്ധിച്ച് ഒരു പഴമൊഴി ഇപ്രകാരം പറയുന്നു: “നിങ്ങൾ എവിടെയാണോ അവിടെനിന്ന് തുടങ്ങുക. എന്നാൽ നിങ്ങൾ അവിടെത്തന്നെ നിൽക്കരുത്.” ശുശ്രൂഷയിൽ പുരോഗതിപ്രാപിക്കുന്നതിന് ആ മൊഴി എത്ര പ്രായോഗികമാണ്! നിങ്ങൾ ശുശ്രൂഷ തുടങ്ങിയപ്പോൾ നിങ്ങൾക്ക് രാജ്യസന്ദേശത്തിന്റെ ഒരു ഹ്രസ്വ അവതരണം മാത്രമേ നടത്താൻ സാധിച്ചിരുന്നുളളായിരിക്കാം. എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടിരിക്കയും നിങ്ങൾ ആ അവസ്ഥയിൽനിന്ന് മുന്നോട്ട് നീങ്ങാതെ നിങ്ങൾ ആയിരുന്നിടത്തുതന്നെ നിൽക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
2 ആദ്യ പടി വൈദഗ്ദ്ധ്യത്തോടെ പഠിപ്പിക്കുന്നതിനാവശ്യമായ ജ്ഞാനത്തിനുവേണ്ടി യഹോവയോട് അപേക്ഷിക്കുകയാണ്. (സദൃ. 15:14; യാക്കോ. 1:5) രണ്ടാമത്തെ പടി നിങ്ങളുടെ പ്രാർത്ഥനക്കനുയോജ്യമായി പ്രവർത്തിക്കുകയെന്നതാണ്. ന്യായവാദം പുസ്തകത്തിലെ അവതരണങ്ങൾ പരിശോധിക്കുന്നതിന് കുറച്ചു സമയം നീക്കിവെക്കുക. നിങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന ഒന്ന് കണ്ടെത്തുക, ആ അവതരണം നിങ്ങളുടെ മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കുന്നതുവരെ അത് ആവർത്തിച്ച് വായിക്കുക. മൂന്നാമത്തെ പടി നിങ്ങൾ തയ്യാറായ അവതരണം ഉപയോഗിക്കുന്നതിന് വയലിൽ നിങ്ങളുടെ സഹോദരങ്ങളോടൊപ്പം പോവുക എന്നതാണ്.
നിങ്ങളെ സഹായിക്കുന്നതിന് സ്നേഹിതർ
3 ‘ചെയ്യുന്നതിനെക്കാൾ പറയാൻ എളുപ്പമാണ്’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. ശരി, എന്നാൽ അതുകൊണ്ടാണ് നിങ്ങളെ സഹായിക്കാൻ സ്നേഹിതരുളളത്. നിങ്ങൾ ചെറുപ്പമാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോടൊ ഫലപ്രദരും പരിചയസമ്പന്നരുമായ പ്രസാധകരോടൊ സംസാരിക്കുക. വീടുകളിൽ ആളുകളോട് സംസാരിക്കുന്ന വിധം സംബന്ധിച്ച നിർദ്ദേശങ്ങൾക്കുവേണ്ടി അവരോട് ചോദിക്കുക. അവർ നിങ്ങളുടെ അവതരണം പരീക്ഷിക്കാൻ കഴിയുന്ന അഭ്യസനപാഠങ്ങൾ നിർദ്ദേശിച്ചേക്കാം. അവർക്ക് വാതിൽക്കൽ അഭിമുഖീകരിക്കുന്ന സാധാരണ തടസ്സവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വീട്ടുകാരന്റെ ഭാഗം അഭിനയിക്കാൻ കഴിയും. അഭ്യസനത്താൽ നിങ്ങൾക്ക് ആളുകളുമായി വിദഗ്ദ്ധമായി സംഭാഷണം നടത്തുന്നതിന് പഠിക്കാൻ കഴിയും.
4 നിങ്ങളെ സഹായിക്കാൻ കഴിയുന്ന മററു സ്നേഹിതരും നിങ്ങൾക്കുണ്ട്. അനുഭവത്തിലൂടെയും പയനിയർസേവനസ്കൂളിൽ സംബന്ധിച്ചതിലൂടെയും പ്രസംഗത്തിന്റെ സാങ്കേതികവശങ്ങൾ പഠിച്ച പയനിയർമാർ ഉണ്ട്. നിങ്ങളുടെ പുസ്തകാദ്ധ്യയന നിർവാഹകനൊ സേവനമേൽവിചാരകനൊ നിങ്ങളോടൊത്ത് വീടുതോറും പ്രവർത്തിക്കുന്നതിനും ആളുകളോട് സംസാരിക്കുകയും ന്യായവാദം ചെയ്യുകയും ചെയ്യുന്ന വിധം കൂടുതലായി പ്രകടിപ്പിക്കുന്നതിനും ഉളള ഒരു സ്ഥാനത്തായിരിക്കാം.
പ്രകടമാക്കപ്പെട്ട താൽപ്പര്യത്തെ പിന്തുടരൽ
5 നമ്മുടെ സാഹിത്യം സ്വീകരിക്കുന്ന ആളുകൾക്ക് കൂടുതലായ ആത്മീയ സഹായം നൽകാൻ നാം തൽപ്പരരാണ്. അതിന്റെ അർത്ഥം കൂടുതൽ താൽപ്പര്യത്തെ ഉത്തേജിപ്പിക്കുന്നതിന് നാം മടങ്ങിച്ചെല്ലണമെന്നാണ്. മടക്കസന്ദർശനം നടത്തുന്നതിനു മുമ്പ്, നിങ്ങൾക്ക് അവരുടെ താൽപ്പര്യത്തെ പിടിച്ചെടുത്ത വിഷയം കൂടുതൽ ഫലപ്രദമായി വികസിപ്പിക്കാൻ കഴിയേണ്ടതിന് നിങ്ങൾ ആദ്യ സന്ദർശനത്തിൽ പറഞ്ഞത് പുനരവലോകനം ചെയ്യുക. നാം നടുകയും നനക്കുകയും ചെയ്യുമ്പോൾ യഹോവയാണ് വളരുമാറാക്കുന്നത് എന്നും മനസ്സിൽപിടിക്കുക. സന്ദർശനം നടത്തുന്നതിനു മുമ്പ് അവന്റെ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അപേക്ഷിക്കുക. (1 കൊരി. 3:6; 2 കൊരി. 9:10) പഠിക്കാൻ നാം മററുളളവരെ സഹായിക്കുമ്പോൾ നാംതന്നെ വ്യക്തിപരമായി പുരോഗതി കൈവരുത്തുന്നു.
6 അടുത്ത പ്രധാന പടി ഒരു ബൈബിൾ അദ്ധ്യയനം തുടങ്ങുകയും തുടരുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ ശുശ്രൂഷാപരമായ വളർച്ചയിൽ നിങ്ങൾ ഇതുവരെ ആ പടിയിൽ എത്തിയിട്ടില്ലെങ്കിൽ പ്രാർത്ഥനയിൽ യഹോവയെ സമീപിച്ച് ചെമ്മരിയാടുതുല്യനായ ഒരാളെ കണ്ടെത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടിരിക്കുക. ഫലപ്രദനായ ഒരു അദ്ധ്യാപകൻ ഒരു ബൈബിളദ്ധ്യയനം നിർവഹിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുകയും പിന്നീട് അയാളുടെ പഠിപ്പിക്കൽരീതികൾ പകർത്തുകയും ചെയ്യുന്നത് സഹായകമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. കൂടാതെ 1984 ഓഗസ്ററ് 1, വാച്ച്ടവർ, പേജ് 8-17-ൽ കാണപ്പെടുന്നതുപോലുളള അദ്ധ്യാപനത്തെസംബന്ധിച്ചുളള വിവരങ്ങൾ പുനരവലോകനം ചെയ്യുക. അപ്രകാരം നിങ്ങൾതന്നെ തയ്യാറാകുന്നതിനാൽ നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമ്പോൾ നിങ്ങൾ ഒരു അദ്ധ്യയനം നിർവഹിക്കുന്നതിന് സന്നദ്ധനായിരിക്കും.
ലാക്കുകൾ വെക്കുകയും എത്തിച്ചേരുകയും ചെയ്യുക
7 കൂടുതൽ ഫലപ്രദമായ പഠിപ്പിക്കൽ, മടക്കസന്ദർശനങ്ങൾ നടത്തൽ, അദ്ധ്യയനങ്ങൾ നിർവഹിക്കൽ എന്നീ ലാക്കുകളിൽ എത്തിച്ചേരുന്നതിന് സമയമെടുക്കും. നിങ്ങൾക്കുവേണ്ടിത്തന്നെ മറെറാരു ലാക്ക് വെക്കാൻ കഴിയുമോ, ഒരു സഹായപയനിയർ അല്ലെങ്കിൽ നിരന്തര പയനിയറായിത്തീരുന്നതിന്? നിങ്ങൾ ശുശ്രൂഷയിൽ തുടർന്ന് പുരോഗതി നേടുമ്പോൾ നിങ്ങൾക്ക് മററുളളവർക്ക് പ്രോത്സാഹനത്തിന്റെ ഒരു ഉറവിടമായിരിക്കാൻ കഴിയും. നിങ്ങൾ നിന്നിടത്തുതന്നെ നിൽക്കാതെ ക്രമാനുഗതമായി പുരോഗതി നേടുന്നെങ്കിൽ യഹോവയിൽനിന്നുളള അനേകം അനുഗ്രഹങ്ങൾ നിങ്ങളുടേതായിരിക്കാൻ കഴിയും.