ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജൂൺ 10-നാരംഭിക്കുന്ന വാരം
ഗീതം 63 (32)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. വയൽസേവനക്രമീകരണങ്ങൾ വിവരിക്കുക. ഇതുവരെ ലഭിച്ച വരിസംഖ്യകൾസംബന്ധിച്ച് ഒന്നോ രണ്ടോ അനുഭവങ്ങൾ പങ്കുവെക്കുക.
25 മിനി: “മനുഷ്യരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു തിരിക്കുക.” ചോദ്യോത്തരപരിചിന്തനം. 6-ാം ഖണ്ഡികയിൽ വീക്ഷാഗോപുരം തങ്ങൾക്കോ തങ്ങളുടെ കുടുംബങ്ങൾക്കോ എങ്ങനെ പ്രയോജനംചെയ്തിരിക്കുന്നുവെന്ന് സദസ്യരിൽനിന്നുളള വ്യക്തിപരമായ രണ്ട് അനുഭവങ്ങളെങ്കിലും പറയിക്കുക.
10 മിനി: ചോദ്യപ്പെട്ടി. ചോദ്യോത്തരചർച്ച. ദിവ്യാധിപത്യ ശുപാർശകൾ അനുസരിക്കുന്നതിൽനിന്ന് സംജാതമാകുന്ന അനുഗ്രഹങ്ങൾ ഊന്നിപ്പറയുക.
ഗീതം 192 (10), സമാപന പ്രാർത്ഥന.
ജൂൺ 17-നാരംഭിക്കുന്ന വാരം
ഗീതം 221 (73)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സംഭാവന സ്വീകരിച്ച വിവരം അറിയിക്കുക. സ്ഥലപരമായും ലോകവ്യാപകമായുമുളള രാജ്യതാത്പര്യങ്ങൾക്കുവേണ്ടിയുളള തങ്ങളുടെ സാമ്പത്തികപിന്തുണക്ക് സഭയെ ഊഷ്മളമായി അഭിനന്ദിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—സായാഹ്നമണിക്കൂറുകളിൽ.” ചോദ്യോത്തര പരിചിന്തനം. സായാഹ്നസാക്ഷീകരണത്തിന് സഭയിൽ ചെയ്യുന്ന ക്രമീകരണങ്ങൾ വിവരിക്കുക. സായാഹ്നമണിക്കൂറുകളിൽ സാക്ഷീകരിക്കുന്നതിന്റെ മൂല്യത്തെ പ്രദീപ്തമാക്കുന്ന സ്ഥലപരമായ ഒരു ചുരുങ്ങിയ അനുഭവം ഉപയോഗിക്കാവുന്നതാണ്.
15 മിനി: “വിമർശനം സ്വീകരിക്കുന്നതിനെ നിങ്ങൾ വെറുക്കുന്നുവോ?” 1991 ഫെബ്രുവരി 8-ലെ എവേക്കി!നെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. വിമർശനത്തെ കൂടുതൽ സ്വീകാര്യമാക്കുന്നതിനുളള ആറു മാർഗ്ഗങ്ങൾ പ്രസംഗകൻ വ്യക്തമായി വിവരിക്കണം. (നാട്ടുഭാഷ: 1991 മാർച്ച് 1-ലെ വീക്ഷാഗോപുരത്തിൽനിന്ന് “ദൈവഭയത്തിൽ വിശുദ്ധിയെ തികക്കൽ”)
ഗീതം 65 (36), സമാപന പ്രാർത്ഥന.
ജൂൺ 24-നാരംഭിക്കുന്ന വാരം
ഗീതം 181 (10)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഒടുവിലത്തെ മാസികകളിൽനിന്ന് ഒന്നോ രണ്ടോ സംസാരാശയങ്ങൾ ഊന്നിപ്പറയുക.
17 മിനി: “വയൽസേവനത്തിലായിരിക്കുമ്പോൾ മററുളളവരെ സഹായിക്കുക.” കുറെ സദസ്യപങ്കുപററലോടെ പ്രസംഗം. മാതൃകായോഗ്യനായ പ്രസാധകനുമായുളള ഹ്രസ്വമായ അഭിമുഖസംഭാഷണം. അയാൾ വയൽസേവനത്തിൽ മററുളളവരോടുകൂടെ പ്രവർത്തിച്ചതിന്റെ വ്യക്തിപരമായ പ്രയോജനങ്ങൾ വിശദീകരിക്കുന്നു.
18 മിനി: “മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുന്നതെന്തുകൊണ്ട്?” 1989 ജൂൺ 1-ലെ വാച്ച്ററവറിനെ അടിസ്ഥാനപ്പെടുത്തി പ്രസംഗം. (നാട്ടുഭാഷ: 1990 സെപ്ററംബർ 1.) സ്ഥലപരമായി സംജാതമാകാവുന്ന സാഹചര്യങ്ങൾക്ക് ബാധകമാക്കുക.
ഗീതം 115 (36), സമാപന പ്രാർത്ഥന.
ജൂലൈ 1-നാരംഭിക്കുന്ന വാരം
ഗീതം 170 (95)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. ജൂലൈയിലെ സമർപ്പണവും “ദൈവത്തെ അന്വേഷിക്കുന്നതിനുളള സമയം ഇപ്പോഴാണ്” എന്ന പുതിയ സംഭാഷണവിഷയവുമായി അതു ബന്ധിപ്പിക്കാൻകഴിയുന്ന വിധവും പുനരവലോകനംചെയ്യുക. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ യെശയ്യാവ് 55:6, 7ഉം (സത്യദൈവത്തെ കണ്ടെത്താൻകഴിയും) പ്രവൃത്തികൾ 17:26, 27-ഉം (മനുഷ്യൻ ഇപ്പോൾ ദൈവത്തെ അന്വേഷിക്കണം) ആണ്.
20 മിനി: “വയൽസേവനത്തിൽ ബൈബിൾ ഉപയോഗിക്കുക.” ചോദ്യോത്തരചർച്ച. 6-ാം ഖണ്ഡികയോടുളള ബന്ധത്തിൽ ജൂലൈ സമർപ്പണം അവതരിപ്പിക്കുന്ന ചുരുങ്ങിയ പ്രകടനം നടത്തുക. പുതിയ സംഭാഷണവിഷയത്തിൽനിന്ന് ഒരു തിരുവെഴുത്തുമാത്രം ഉപയോഗിക്കുക.
15 മിനി: “ഇൻഡക്സിന് കുടുംബത്തിന് പ്രയോജനംചെയ്യാൻ കഴിയുന്ന വിധം.” വിവരങ്ങളുടെ ചോദ്യോത്തരപരിചിന്തനം. 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ഒരു വിവാഹിതദമ്പതികൾ “വിവാഹം” എന്ന മുഖ്യതലക്കെട്ടിൻകീഴിലെ രസകരമായ വിവിധ ഉപതലക്കെട്ടുകൾ ഉദ്ധരിച്ചുകൊണ്ട് ഇൻഡക്സിന്റെ ഉപയോഗം പ്രകടിപ്പിക്കട്ടെ.
ഗീതം 151 (25), സമാപന പ്രാർത്ഥന.