ഒക്ടോബറിലേക്കുളള സേവനയോഗങ്ങൾ
ഒക്ടോബർ 7-നാരംഭിക്കുന്ന വാരം
ഗീതം 17 (2)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഒടുവിലത്തെ മാസികാലക്കങ്ങളിൽനിന്നുളള സംസാരാശയങ്ങൾ പ്രദീപ്തമാക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—നേരിട്ടുളള സമീപനത്താൽ അദ്ധ്യയനങ്ങൾ ആരംഭിച്ചുകൊണ്ട്.” ചോദ്യോത്തരപരിചിന്തനം. 3ഉം 4ഉം ഖണ്ഡികകൾ പരിചിന്തിച്ച ശേഷം സൃഷ്ടിപ്പുസ്തകവും സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയും ഉപയോഗിച്ചുകൊണ്ട് നേരിട്ടുളള സമീപനം പ്രകടമാക്കുക. നേരിട്ടുളള സമീപനം വീട്ടുകാരന്റെ താത്പര്യത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കും. ആദ്യസന്ദർശനത്തിൽ സാഹിത്യം സമർപ്പിച്ചാലും ഇല്ലെങ്കിലും എല്ലാ താത്പര്യക്കാർക്കും മടക്കസന്ദർശനം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക. ഈ വാരാന്തത്തിലെ വയൽസേവനത്തിൽ നേരിട്ടുളള സമീപനമുപയോഗിച്ചുകൊണ്ട് ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നതിന് എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
15 മിനി: ചോദ്യപ്പെട്ടിയും നമ്മുടെ രാജ്യശുശ്രൂഷക്ക് ഒരു പുതിയ ബാഹ്യരൂപം കിട്ടുന്നു എന്നതും ദിവ്യാധിപത്യവാർത്തകളും. ഈ വാരാന്തത്തിലെ വയൽസേവനപങ്കുപററലിനു പ്രോൽസാഹിപ്പിക്കുക.
ഗീതം 157 (73), സമാപന പ്രാർത്ഥന.
ഒക്ടോബർ 14-നാരംഭിക്കുന്ന വാരം
ഗീതം 214 (23)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരാന്തത്തിൽ വയൽസേവനത്തിന് ഉപയോഗിക്കാനുളള മാസികകളിലെ പോയിൻറുകൾ പുനരവലോകനംചെയ്യുക. സമയമനുവദിക്കുന്നതനുസരിച്ച് രണ്ടോ മൂന്നോ അവതരണങ്ങൾ നടത്തുക.
20 മിനി: പുതിയ സേവനവർഷത്തിലേക്ക് വ്യക്തിപരമായ ലാക്കുകൾ വെക്കുക. സേവനമേൽവിചാരകൻ കഴിഞ്ഞ സേവനവർഷത്തെ സഭാപ്രവർത്തനം പുനരവലോകനംചെയ്യുന്നു. ഗൗനിക്കപ്പെട്ട അഭിവൃദ്ധികൾക്കുവേണ്ടി ഊഷ്മളമായി അഭിനന്ദിക്കുക. പുതിയ സേവനവർഷത്തിൽ സ്ഥലപരമായി കൂടുതൽ ശ്രദ്ധ ആവശ്യമുളള മണ്ഡലങ്ങൾ വിവരിക്കുകയും പ്രായോഗികനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുക. സർക്കിട്ട്മേൽവിചാരകന്റെ ഒടുവിലത്തെ റിപ്പോർട്ട് പുനരവലോകനംചെയ്യുക. ആവശ്യവും നൽകപ്പെട്ട ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്ന വിധവും സംബന്ധിച്ച വിവരങ്ങൾ കണ്ടുപിടിക്കുന്നതിന് ഇൻഡക്സ് ഉപയോഗിക്കുക. വിശ്വസ്തസേവനത്തിൽ നിലനിൽക്കുന്നവർ മററുളളവരെ പ്രോൽസാഹിപ്പിക്കുന്നു. (എബ്രാ. 6:10) കഴിഞ്ഞ സേവനവർഷത്തിൽ നല്ല പുരോഗതി വരുത്തിയ രണ്ടു പ്രസാധകരെയോ പയനിയർമാരെയോ അഭിമുഖം നടത്തുക. 1992ലേക്ക് അവർ എന്തു ലാക്കുകൾ വെച്ചിരിക്കുന്നു? കൂടാതെ അനേകം വർഷങ്ങളിൽ വിശ്വസ്തമായി സേവിച്ച ഒരു പ്രസാധകനുമായി അല്ലെങ്കിൽ പയനിയറുമായി അഭിമുഖംനടത്തുക. അയാൾ അഭിമുഖീകരിച്ച പ്രയാസങ്ങളും യഹോവയിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നുമുളള സഹായത്താൽ അവയെ എങ്ങനെ തരണംചെയ്തുവെന്നും വിവരിക്കട്ടെ. 1992-ലെ സേവനവർഷത്തിൽ തങ്ങളുടെ ശുശ്രൂഷയെ മെച്ചപ്പെടുത്തുന്നതിന് പ്രയോജനകരമായ ലാക്കുകൾ വെക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
18 മിനി: “മററുളളവർക്കു നൻമ ചെയ്യാനുളള നമ്മുടെ ഉത്തരവാദിത്വം കയ്യേൽക്കൽ.” ചോദ്യോത്തര അവതരണം. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ രാജ്യഹാളിൽ ഒരു മൂപ്പന് ഒരു പ്രസാധകന്റെ വർഷങ്ങളിലെ വിശ്വസ്തമാതൃകക്ക് അയാളെ എങ്ങനെ അഭിനന്ദിക്കാവുന്നതാണെന്ന് പ്രകടിപ്പിക്കുക. സഹായിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് ഒരു അന്വേഷണം നടത്താവുന്നതാണ്. എന്നിരുന്നാലും അഭിനന്ദനത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്.
ഗീതം 94 (59), സമാപനപ്രാർത്ഥന.
ഒക്ടോബർ 21-നാരംഭിക്കുന്ന വാരം
ഗീതം 44 (110)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സൊസൈററി സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകൾ വായിക്കുകയും സൊസൈററിയുടെ പ്രവർത്തനങ്ങൾക്കും സഭയുടെ പ്രവർത്തനങ്ങൾക്കും പ്രസാധകർ കൊടുക്കുന്ന സാമ്പത്തിക പിന്തുണക്ക് വിലമതിപ്പു പ്രകടിപ്പിക്കുകയുംചെയ്യുക.
20 മിനി: “സഭാപുസ്തകാദ്ധ്യയനക്രമീകരണം—ഭാഗം 3.” രണ്ട് സഭാപുസ്തകാദ്ധ്യയനനിർവാഹകർ സ്ഥലപരമായ ബാധകമാക്കൽ നടത്തിക്കൊണ്ട് വിവരങ്ങൾ ചർച്ചചെയ്യുന്നു. പ്രസാധകർ സേവനക്രമീകരണങ്ങളുമായി സഹകരിക്കുമ്പോഴുണ്ടാകുന്ന പരസ്പരപ്രയോജനങ്ങൾ ഊന്നിപ്പറയുക. വയൽസേവനത്തിന് കൂടിവരുമ്പോൾ ഉപയോഗിക്കപ്പെടുന്ന വീടുകളോട് ആദരവു കാട്ടേണ്ടതിന്റെ ആവശ്യം പറയുക, അതിഥിപ്രിയത്തോടെ തങ്ങളുടെ ഭവനങ്ങൾ തുറന്നുതരുന്നവരെയും അഭിനന്ദിക്കുക. (രാ.ശു. 4⁄86 പേ. 3) ചിലപ്പോഴൊക്കെ മററു സ്ഥാനങ്ങൾ ആവശ്യമായിരിക്കുന്നതുകൊണ്ട് തന്റെ ഭവനത്തെ ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും അദ്ധ്യക്ഷമേൽവിചാരകനെയോ സേവനമേൽവിചാരകനെയോ വിവരമറിയിക്കാവുന്നതാണ്. സേവനലാക്കുകൾ വെക്കുന്നതുസംബന്ധിച്ച കഴിഞ്ഞ വാരത്തെ ചർച്ചയിൽനിന്നുളള പോയിൻറുകൾ ബന്ധിപ്പിക്കുക. ശുശ്രൂഷയിലെ ലാക്കുകളിലെത്തുന്നതിന് സേവനമേൽവിചാരകന് പ്രസാധകരെ സഹായിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യാവുന്നതാണ്.
15 മിനി: “യുവജനങ്ങളേ—നിങ്ങൾ ക്രിസ്തീയ വിശ്വസ്തതയുടെ പരീക്ഷയിൽ വിജയിക്കുമോ?” 1991 ജൂൺ 15-ലെ വാച്ച്ററവർ ലേഖനത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം. ഒരു കപടജീവിതം നയിക്കുന്നതിന്റെ മൗഢ്യം ഊന്നിപ്പറയുക. (നാട്ടുഭാഷ: “മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുക,” 1991 ഏപ്രിലിലെ വീക്ഷാഗോപുരം.)
ഗീതം 171 (16), സമാപനപ്രാർത്ഥന.
ഒക്ടോബർ 28-നാരംഭിക്കുന്ന വാരം
ഗീതം 187 (93)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഒടുവിലത്തെ മാസികകളിൽനിന്നുളള ഒന്നോ രണ്ടോ പോയിൻറുകൾ ഊന്നിപ്പറയുക. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ പ്രസാധകരെ പ്രോൽസാഹിപ്പിക്കുക.
20 മിനി: “വയൽശുശ്രൂഷയിൽ മുഴുദേഹിയോടെ പ്രവർത്തിക്കുക”—ഭാഗം 3.” ചോദ്യോത്തര പരിചിന്തനം. 4-ാം ഖണ്ഡികയിൽ സേവനത്തിലേർപ്പെടുമ്പോൾ പുതിയവരെ എങ്ങനെ സഹായിക്കാമെന്ന് പരിചയസമ്പന്നനായ പ്രസാധകനെക്കൊണ്ടു പ്രകടിപ്പിക്കുക. പ്രായോഗികമായ തടസ്സവാദങ്ങളെ തരണംചെയ്യുന്നതിന് പരിചയസമ്പന്നനായ പ്രസാധകനിൽനിന്നുളള നിർദ്ദേശങ്ങൾ പുതിയ പ്രസാധകൻ ഉപയോഗിക്കുന്ന അഭ്യസനയോഗം കാണിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങളോ സ്ഥലത്തെ പ്രവർത്തനപ്രദേശത്ത് ഉപയോഗിക്കുന്നതിനുചിതമായ മുഖവുരകളുടെ ചർച്ചയോ. ചർച്ച ന്യായവാദം പുസ്തകത്തിന്റെ 9-15 വരെ പേജുകളിൽ അടിസ്ഥാനപ്പെടുത്തുക. നേരിട്ടുളള സമീപനം ഉപയോഗിച്ച് ഈ മാസം ബൈബിളദ്ധ്യയനങ്ങൾ തുടങ്ങിയിട്ടുളള പ്രസാധകരുടെ അനുഭവങ്ങൾ ചുരുക്കമായി പറയാവുന്നതാണ്.
ഗീതം 70 (39), സമാപനപ്രാർത്ഥന.