നമ്മുടെ രാജ്യശുശ്രൂഷക്ക് ഒരു പുതിയ ബാഹ്യരൂപം കിട്ടുന്നു
ഒക്ടോബർലക്കം മുതൽ നമ്മുടെ രാജ്യശുശ്രൂഷ ഒരു പുതിയ ബാഹ്യരൂപത്തോടെ പ്രത്യക്ഷപ്പെടുന്നു. മെച്ചപ്പെട്ട സംവിധാനം അനേകം ഭാഷകളിൽ ഈ പ്രതിമാസപ്രസിദ്ധീകരണത്തിന്റെ ഉല്പാദനത്തിലെ നടപടികളെ ലളിതമാക്കുകയും ചില വിവരങ്ങൾ കണ്ടെത്താൻ വായനക്കാർക്ക് ഏറെ എളുപ്പമാക്കുകയുംചെയ്യും.
ഈ പുതിയ ബാഹ്യരൂപത്തിൽ, എല്ലാ തലക്കെട്ടുകളും വാക്യങ്ങളും കമ്പ്യൂട്ടറുകളാൽ ഉല്പാദിപ്പിക്കപ്പെടാൻ കഴിയും. നമ്മുടെ രാജ്യശുശ്രൂഷ രൂപരേഖയിൽ മഹത്തായ താദാത്മ്യം നേടിക്കൊണ്ട് അതിന്റെ ആകമാനമായ പ്രത്യക്ഷീഭാവം വർദ്ധിപ്പിച്ചിരിക്കുന്നു.
വായനക്കാരന് പല മെച്ചങ്ങളുണ്ട്. റൈറപ്പുകളുടെ വലിപ്പത്തിൽ ഐകരൂപ്യമുണ്ട്, പാഠത്തിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന അക്ഷരവടിവ് വായിക്കാൻ വളരെ സൗകര്യപ്രദമാണ്, ചെറിയ വലിപ്പത്തിൽപോലും. വയൽസേവന റിപ്പോർട്ടുകൾ വായിക്കാൻ കുറേക്കൂടെ എളുപ്പമായിരിക്കും. കൂടാതെ, മുഖ്യലേഖനങ്ങൾ സാധാരണയായി ബാഹ്യപേജുകളിൽ പ്രത്യക്ഷപ്പെടും, മിക്ക ലേഖനങ്ങളും ഒരേ പേജിൽ അവസാനിക്കുകയുംചെയ്യും. സേവനയോഗപരിപാടി, സഭാപുസ്തകാദ്ധ്യയനങ്ങൾക്കുളള പട്ടിക, സേവനറിപ്പോർട്ട്, അറിയിപ്പുകൾ, ദിവ്യാധിപത്യവാർത്തകൾ, വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ, സംഭാഷണവിഷയം, ചോദ്യപ്പെട്ടി എന്നിവ ഉൾപേജുകളിൽ കാണപ്പെടും.
ഈ വിലപ്പെട്ട ഉപകരണം രാജ്യപ്രസംഗവും ശിഷ്യരാക്കലുമാകുന്ന വേലയിൽ കൂടുതൽ ആകർഷകവും ഫലപ്രദവുമായ ഒരു സഹായമാണെന്ന് നിങ്ങൾ കണ്ടെത്തുമെന്ന് ഞങ്ങളാശിക്കുന്നു.