രാജ്യശുശ്രൂഷാസ്കൂൾ ദിവ്യാധിപത്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു
മൂപ്പൻമാർ ഉത്തരവാദിത്വത്തിന്റെ ഒരു ഭാരിച്ച ചുമടു വഹിക്കുന്നു. 1959-ൽ തുടങ്ങി ഈ ഭാരിച്ച നിയമനം നിർവഹിക്കുന്നതിന് അവരെ സഹായിക്കുന്നതിനുവേണ്ടി “മേൽവിചാരകൻമാരുടെ പ്രവർത്തനം സംബന്ധിച്ച ഒരു പ്രത്യേക പരിശീലന കോഴ്സി”ന് ക്രമീകരണങ്ങൾ ചെയ്തു. (ദിവ്യോദ്ദേശ്യം പേജുകൾ 292-3; വാ. പു. 77 പേ. 14) ഹാജരാകുന്നതിന് ആദ്യമായി 1984-ൽ ശുശ്രൂഷാദാസൻമാരെ ക്ഷണിച്ചു. കഴിഞ്ഞ രാജ്യശുശ്രൂഷാസ്കൂൾ 1988-ൽ നടത്തപ്പെട്ടു, ദശസഹസ്രക്കണക്കിനുപേർ പ്രയോജനമനുഭവിച്ചു.
അതിനുശേഷം നൂറുകണക്കിനു സഭകൾ രൂപീകരിക്കപ്പെടുകയും ആയിരക്കണക്കിനു സഹോദരൻമാർ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരുമായി നിയമിക്കപ്പെടുകയും ചെയ്തു. കൂടാതെ, സ്ഥാപനപരമായി ക്രമീകരണങ്ങൾ വരുത്തുകയും ചെയ്തു. അതുകൊണ്ട് ഭരണസംഘം മുഴു സഭകളിലെയും മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും പുതിയ സേവനസംവൽസരത്തിൽ രാജ്യശുശ്രൂഷാസ്കൂളിൽ പങ്കെടുക്കുന്നതിന് ക്രമീകരിക്കുകയാണ്. പുതിയ കോഴ്സ് വയലിലെ പുതിയ ആവശ്യങ്ങൾ നിറവേററുന്നതിൽ ചുററിത്തിരിയുന്നു. സ്കൂളിൽ പഠിപ്പിക്കുന്നതിന് സഞ്ചാരമേൽവിചാരകൻമാർ നേതൃത്വമെടുക്കും. മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും സ്കൂളിൽനിന്ന് പഠിച്ച കാര്യങ്ങൾ ബാധകമാക്കുമ്പോൾ എല്ലാ സഭകളും പ്രയോജനങ്ങൾ അനുഭവിക്കും.