ഫെബ്രുവരിയിലേക്കുളള സേവനയോഗങ്ങൾ
ഫെബ്രുവരി 3-നാരംഭിക്കുന്ന വാരം
ഗീതം 201 (102)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും.
20 മിനി: “ലോകവ്യാപക സുരക്ഷിതത്വം സമീപിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിയട്ടെ.” ഹ്രസ്വമായ മുഖവുരക്കു ശേഷം ഓരോ സംക്രമണവും പരിഗണിക്കുകയും സമയം അനുവദിക്കുന്നതിനനുസരിച്ച് നന്നായി തയ്യാറായ പ്രസാധകർ അതിന്റെ ഉപയോഗം പ്രകടിപ്പിക്കുകയും ചെയ്യുക. പ്രായോഗികമെങ്കിൽ 4-ാം ഖണ്ഡിക ഒരു യുവാവ് പ്രകടിപ്പിക്കുന്നത് നന്നായിരിക്കും. 5-ാം ഖണ്ഡികയിലെ സംക്രമണം പ്രസാധകന് വീട്ടുകാരന്റെ മനസ്സിൽ കുറഞ്ഞപക്ഷം താൽപ്പര്യകരമായ ഒരു തിരുവെഴുത്ത് ആശയം നൽകിയിട്ടു പോകാൻ സാധ്യമാക്കുന്നു. 4-ാം പേജിൽ നിർദ്ദേശിച്ചിരിക്കുന്ന മുഖവുരകളിൽ ഒന്നും ഈ മാററങ്ങളിൽ ഒന്നും ഉപയോഗിക്കുന്നതിന് സഹോദരങ്ങളെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക.
20 മിനി: “ഞെരുക്കമനുഭവിക്കുന്നവർക്ക് സന്തോഷം വീണ്ടു കിട്ടുന്നതിന് സഹായിക്കാൻ കഴിയുന്ന വിധം.” 1990 മാർച്ച് 15-ലെ വാച്ച്ടവർ പേജുകൾ 26-30 അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “നിങ്ങളെ സന്തുഷ്ടനാക്കാൻ കഴിയുന്ന പ്രവർത്തനം.” 1990, ഒക്ടോബർ 1-ലെ വീക്ഷാഗോപുരം.)
ഗീതം 30 (117), സമാപന പ്രാർത്ഥന.
ഫെബ്രുവരി 10-നാരംഭിക്കുന്ന വാരം
ഗീതം 126 (25)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
10 മിനി: “വയൽസേവനത്തിനുവേണ്ടി ഒരുങ്ങുന്നതിനുളള ഒരു പ്രായോഗിക സമീപനം.” ലേഖനം സദസുമായി ചർച്ചചെയ്യുക, പിന്നീട് ഈ സമീപനം തങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധങ്ങൾ സംബന്ധിച്ച കൃത്യമായ അഭിപ്രായങ്ങൾ പറയുന്നതിന് മുൻകൂട്ടി നിയമിക്കപ്പെട്ട മൂന്നോ നാലോ പ്രസാധകരെ ക്ഷണിക്കുക. ദൃഷ്ടാന്തത്തിന്, അവർക്ക് അവതരണങ്ങളിലെ വൈവിധ്യം, സ്വന്തം പ്രദേശത്ത് വിഷയം അനുയോജ്യമാക്കിത്തീർക്കാൻ കഴിയുന്നവിധം, വഴക്കം, അല്ലെങ്കിൽ ഈ സമീപനം അവതരിപ്പിക്കുന്നതിന് തൃപ്തികരമെന്ന് വിചാരിക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നതിന് പ്രസാധകരെ അനുവദിക്കുന്നു എന്നിങ്ങനെയുളളവ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാവുന്നതാണ്. വയൽസേവനയോഗങ്ങൾക്ക് നമ്മുടെ രാജ്യശുശ്രൂഷയുടെ പ്രതി കൊണ്ടുവരുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
20 മിനി: “ശ്രദ്ധിക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കുന്ന മുഖവുരകൾ.” സഭയുടെ പ്രദേശത്തിന്റെ അഭിരുചികൾ ഹ്രസ്വമായി പരിഗണിക്കുക. വീട്ടുകാർക്ക് ഏത് പ്രശ്നങ്ങൾ പ്രധാനമാണ്. സ്ഥലത്ത് ഏററവും വിജയകരമായിരിക്കാൻ സാധ്യതയുളള മുഖവുരയിലും അവതരണത്തിലും കേന്ദ്രീകരിക്കുക. നന്നായി തയ്യാറായ പ്രസാധകൻ ഈ അവതരണം പ്രകടിപ്പിക്കുകയും സമാധാനവും സുരക്ഷിതത്വവും പുസ്തകത്തിന്റെ (പഴയ പതിപ്പ്) അല്ലെങ്കിൽ ഏതെങ്കിലും പഴയ പുസ്തകത്തിന്റെ പ്രത്യേക സമർപ്പണം വിശേഷവൽക്കരിക്കുകയും ചെയ്യുക. പ്രസാധകൻ ലേഖനത്തിൽ വിവരിച്ചിരിക്കുന്നതുപോലെ അവതരണം നിർവഹിക്കണം. അതിനുശേഷം സ്കൂൾപ്രായത്തിലുളള ഒരു യുവാവിന് അതേ അവതരണം പ്രകടിപ്പിക്കുന്നതിനും മാസികകൾ സമർപ്പിച്ചുകൊണ്ട് ഉപസംഹരിപ്പിക്കുന്നതിനും കഴിയും. എല്ലാവരെയും വയൽസേവനത്തിൽ ഈ രീതി പരീക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
10 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “ലോകത്തോടും അതിന്റെ ഭാഗമായിരിക്കുന്ന ആളുകളോടുമുളള സത്യക്രിസ്ത്യാനികളുടെ മനോഭാവം.” ന്യായവാദം പുസ്തകം, 437-8 പേജുകളെ അടിസ്ഥാനമാക്കി മൂപ്പന്റെ പ്രസംഗം.
ഗീതം 130 (58), സമാപന പ്രാർത്ഥന.
ഫെബ്രുവരി 17-നാരംഭിക്കുന്ന വാരം
ഗീതം 176 (1)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ച അറിയിപ്പുകളും ഉൾപ്പെടുത്തുക.
15 മിനി: പയനിയർ സേവനം എനിക്കുളളതോ? ഈ രാജ്യത്ത് ഏകദേശം 5 ശതമാനംപേർ നിരന്തര പയനിയർമാരാണ്. താരതമ്യം ചെയ്യുന്നതിന് സ്ഥലത്തെ സംഖ്യകൾ പറയുക. പെട്ടെന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്ന യുവജനങ്ങൾ ഉൾപ്പെടെ നമ്മിൽ ഇനിയും കൂടുതൽപേർക്ക് മുഴുസമയ സേവനത്തിനുളള ഇടമുണ്ടാക്കാൻ കഴിയുമോ? മൂന്ന് നിരന്തര പയനിയർമാരെ, ഒരു യുവാവ്, ഒരു വീട്ടുകാരി, റിട്ടയർ ചെയ്ത ഒരാൾ എന്നിവർ കൂടുതൽ അഭികാമ്യം, അഭിമുഖം നടത്തുക. (നിരന്തര പയനിയർമാരെ ലഭ്യമല്ലെങ്കിൽ സഹായ പയനിയർമാരെയൊ പയനിയറിംഗ് നടത്തിയിട്ടുളള പ്രസാധകരെയൊ ഉപയോഗിക്കാവുന്നതാണ്.) ധനാഗമമാർഗ്ഗങ്ങൾ പരിഗണിക്കുക. നിങ്ങളുടെ പ്രദേശത്ത് ഏതു തരം അംശകാല ജോലികൾ ലഭ്യമാണ്? ഓരോരുത്തരും എങ്ങനെ ചെലവുകൾ വഹിക്കുന്നു. അവർ ചെലവു ചെയ്യുന്നതിലുളള ശീലങ്ങളിൽ ഏത് മാററങ്ങൾ വരുത്തി? ആവശ്യമായ മണിക്കൂറുകളിലെത്തുന്നതിനുളള പട്ടിക പരിഗണിക്കുക. ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ? അവർ അത് എങ്ങനെ അഭിമുഖീകരിക്കുന്നു. മററ് ഏതു വെല്ലുവിളികളെ അവർ വിജയപൂർവം തരണം ചെയ്തു? അഭിമുഖം ക്രിയാത്മകവും പ്രോത്സാഹകരവുമായിരിക്കണം. കൂടുതൽ പേർക്ക് മുഴുസമയസേവനം ഏറെറടുക്കാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നതിന് തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ പരിഗണിക്കാൻ സദസിനെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക.
20 മിനി: മാതാപിതാക്കളിലൊരാൾമാത്രമുളളപ്പോൾ അവർക്ക് തങ്ങളുടെ കുട്ടികളെ സഹായിക്കാൻ കഴിയുന്നതെങ്ങനെ? ഹ്രസ്വമായ മുഖവുരക്കുശേഷം മാതാവും രണ്ടു കുട്ടികളും വയൽസേവനത്തിനു വേണ്ടി ഒരുങ്ങുന്ന രംഗം പ്രകടിപ്പിക്കുക. ഇന്ന് സ്ഥാപനത്തിൽ മുമ്പെന്നത്തേതിലുമധികം മാതാപിതാക്കളിൽ ഒരാൾ മാത്രമുളള കുടുംബങ്ങൾ ഉണ്ട്. തിമൊഥെയോസിന്റെ മാതാവും വല്യമ്മയും അവനിൽ സത്യം നട്ടുപിടിപ്പിച്ചത് എല്ലാ മാതാപിതാക്കൾക്കും അനുകരിക്കാൻ പററിയ ഒരു നല്ല ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു. (2 തിമൊ. 1:5; 3:14, 15) പ്രകടനം: അമ്മയും കൗമാരപ്രായത്തിലുളള പുത്രിയും ഇളയ പുത്രിയും അടുക്കളയിലെ മേശക്കരികിൽ അത്താഴം കഴിഞ്ഞശേഷം ഇരിക്കുന്നു. പാത്രം കഴുകുന്നതിനു മുമ്പ് അവർ സേവനത്തിനുളള അവതരണങ്ങൾ അവലോകനം ചെയ്യുമെന്നും താൻ വീട്ടുകാരിയായിരിക്കുമെന്നും മാതാവ് പറയുന്നു. ഇളയ പുത്രി നമ്മുടെ രാജ്യശുശ്രൂഷ പേജ് 4-ൽ നിന്ന് ഒരു മുഖവുര എടുത്ത് തന്റെ അമ്മയുടെ മുമ്പാകെ അവതരിപ്പിക്കുന്നു. മാതാവ് അവളെ ഒരു വേല നന്നായി നിർവഹിച്ചതിന് ഊഷ്മളമായി അഭിനന്ദിക്കുകയും സൊസൈററി നിർദ്ദേശിച്ചിരിക്കുന്ന തിരുവെഴുത്ത് വായിക്കുന്നതിന് അവളോട് പറയുകയും ചെയ്യുന്നു. ഇളയ പുത്രി പെട്ടെന്ന് യെശയ്യാവ് 9:6, 7 നോക്കി എടുത്തു വായിക്കുന്നു. പിന്നീട് പുസ്തകം എങ്ങനെ സമർപ്പിക്കുമെന്ന് മാതാവ് മൂത്ത പുത്രിയോട് ചോദിക്കുന്നു. പുത്രി നമ്മുടെ രാജ്യശുശ്രൂഷയിലെ 1-ാം പേജിൽനിന്നുളള ഒരു സംക്രമണം തിരഞ്ഞെടുത്ത് അത് തന്റെ മാതാവിന്റെ അടുക്കൽ അവതരിപ്പിക്കുന്നു. മാതാവ് അവളെ അഭിനന്ദിക്കുകയും വയൽ സേവനത്തിൽ പുസ്തകങ്ങൾ സമർപ്പിക്കുന്നതിന് രണ്ടു പെൺകുട്ടികളെയും മുഖവുരകളും സംക്രമണങ്ങളും അഭ്യസിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറേക്കഴിഞ്ഞ് തങ്ങൾ അഭ്യസിക്കുമെന്നും ഇപ്പോൾ തങ്ങൾക്ക് പാത്രങ്ങൾ കഴുകേണ്ടതുണ്ടെന്നും മാതാവ് പുത്രിമാരോട് പറയുന്നു. സഭയിലെ എല്ലാ കുടുംബങ്ങളെയും തങ്ങളുടെ കുട്ടികൾക്ക് സ്നേഹപൂർവകമായ സഹായം പ്രദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിച്ചുകൊണ്ട് മൂപ്പൻ ഉപസംഹരിപ്പിക്കുന്നു.
ഗീതം 183 (73), സമാപന പ്രാർത്ഥന.
ഫെബ്രുവരി 24-നാരംഭിക്കുന്ന വാരം
ഗീതം 192 (10)
15 മിനി: മൂപ്പൻ സ്ഥലപരമായ അറിയിപ്പുകൾ കൈകാര്യം ചെയ്യുകയും സ്ഥലപരമായ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നു. സമയം അനുവദിക്കുന്നതിനനുസരിച്ച് പുതിയ മാസികകളിൽ നിന്നുളള വിവിധ സംസാരാശയങ്ങൾ ചർച്ച ചെയ്യുന്നു. നമ്മുടെ രാജ്യശുശ്രൂഷയുടെ ഈ ലക്കത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു മുഖവുരയോടും മാററത്തോടും നന്നായി യോജിക്കുന്ന ഒന്ന് തിരഞ്ഞെടുക്കുക. പിന്നീട് നന്നായി തയ്യാറായ ഒരു പ്രസാധകൻ മുഖവുരയും മാററവും ഉപയോഗിച്ചുകൊണ്ട് മാസികകൾ സമർപ്പിക്കുന്ന വിധത്തിന്റെ ഒരു പൂർണ്ണമായ അവതരണം നടത്തുക. ആളുകളെ സംഭാഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടും നിർദ്ദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഉപയോഗിച്ചുകൊണ്ടും നമ്മുടെ ദൂതിനോട് ആളുകളുടെ ഹൃദയതാൽപ്പര്യം ഉണർത്തുന്നതിന് പ്രയാസമില്ലെന്ന് ചൂണ്ടിക്കാണിക്കുക.
18 മിനി: “മടക്കസന്ദർശനങ്ങളുടെ ഉത്തരവാദിത്വം സ്വീകരിക്കുക.” ചോദ്യോത്തരങ്ങൾ. മടക്ക സന്ദർശനങ്ങൾ നിർവഹിക്കുന്നതിൽ പൂർണ്ണമായി പങ്കെടുക്കുന്നതിന് എല്ലാവരെയും ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക. മടക്കസന്ദർശനത്തിൽ എന്തു പറയണമെന്ന് അടുത്ത വാരം സേവനയോഗത്തിൽ ചർച്ച ചെയ്യുമ്പോൾ മടങ്ങി വരുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
12 മിനി: ന്യായവാദം പുസ്തകം 25-6 പേജുകളിൽ നിന്ന് “ഗർഭച്ഛിദ്ര”ത്തെക്കുറിച്ചുളള ചർച്ച. ഇന്ന് ഇത് വാർത്തയായിരിക്കുന്നതെങ്ങനെയെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് വലിയ ഉത്ക്കണ്ഠക്കിടയാക്കിയിരിക്കുന്നതെങ്ങനെയെന്നും കാണിച്ചുകൊണ്ടുളള ഹ്രസ്വമായ ഒരു മുഖവുരക്കുശേഷം ഒരു ബൈബിളദ്ധ്യയനം നിർവഹിക്കുന്ന ഒരു സഹോദരിയുടെ രംഗം പ്രകടിപ്പിക്കുക. പുതിയ ബൈബിൾ വിദ്യാർത്ഥി താൻ ഗർഭിണിയായിരിക്കുന്നതിലെ ആഴമായ ഉത്ക്കണ്ഠ സഹോദരിയെ അറിയിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ നല്ലതല്ലാത്തതിനാൽ താൻ എത്രമാത്രം പ്രയാസമനുഭവിക്കുന്നു എന്ന് അവർ വിശദീകരിക്കുന്നു. അവരുടെ ലോക ബന്ധുക്കൾ ഇപ്പോൾതന്നെ ഒരു ഗർഭച്ഛിദ്രം നടത്തുന്നതിന് പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ന്യായവാദം പുസ്തകത്തിലേക്കു തിരിഞ്ഞ് യഹോവ ഒരു അജാതശിശുവിന്റെ ജീവനെ എങ്ങനെ വീക്ഷിക്കുന്നുവെന്നും അവൻ ഒരു ഗർഭച്ഛിദ്രത്തെ ഉചിതമാണെന്ന് പരിഗണിക്കുന്നുവോ എന്നും കാണുന്നതിന് തിരുവെഴുത്തുകൾ ഗവേഷണം ചെയ്യാമെന്നും സഹോദരി നിർദ്ദേശിക്കുന്നു. അവർ ആദ്യം ഗർഭച്ഛിദ്രത്തിന്റെ നിർവചനം പരിഗണിക്കുന്നു. പിന്നീട് 25-6 പേജുകളിലെ ചോദ്യങ്ങളും തിരുവെഴുത്തുകളും മററു അഭിപ്രായങ്ങളും ചർച്ച ചെയ്യുന്നു. വിദ്യാർത്ഥിനിയെ ന്യായവാദം ചെയ്യുന്നതിനും ജീവന്റെ പവിത്രതയെ വിലമതിക്കുന്നതിനും സഹോദരി സഹായിക്കണം.
ഗീതം 164 (73), സമാപന പ്രാർത്ഥന.
മാർച്ച് 2-നാരംഭിക്കുന്ന വാരം
ഗീതം 92 (51)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഏപ്രിലിലും മെയ്യിലും സഹായ പയനിയറിംഗ് നടത്തുന്നതിന് ഇപ്പോൾ ആസൂത്രണം ചെയ്യുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. ഏപ്രിലിലും മെയ്യിലും അവധിയിലായിരിക്കുന്ന കുടുംബങ്ങളെയും യുവ പ്രസാധകരെയും തങ്ങൾക്ക് വയൽസേവനത്തിൽ കൂടുതലായ പങ്കുണ്ടായിരിക്കാൻ എന്തു ക്രമീകരണങ്ങൾ ചെയ്യാൻ കഴിയുമെന്ന് കാണുന്നതിന് പ്രോത്സാഹിപ്പിക്കുക.
20 മിനി: “നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ എന്തു പറയും?” സദസ്സുമായി ചർച്ച ചെയ്യുക, ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ പ്രസാധകർ നിർദ്ദേശങ്ങൾ പ്രകടിപ്പിക്കാൻ ഒരുങ്ങുക. ഈ ഹ്രസ്വമായ പ്രകടനങ്ങൾ മുൻകൂട്ടി റിഹേഴ്സൽ ചെയ്തിരിക്കണം.
15 മിനി: “സഹ ക്രിസ്ത്യാനികൾക്ക് പണം കടംകൊടുക്കൽ.” ഒക്ടോബർ 15, 1991-ലെ വാച്ച്ടവർ പേജുകൾ 25-8-ലെ ലേഖനത്തിൽ നിന്നുളള മൂപ്പന്റെ പ്രസംഗം. (നാട്ടുഭാഷ: ലോട്ടറി ടിക്കററുകൾ സംബന്ധിച്ച വായനക്കാരിൽനിന്നുളള ചോദ്യങ്ങൾ. വീക്ഷാഗോപുരം ഒക്ടോബർ 1, 1990.)
ഗീതം 147 (38), സമാപന പ്രാർത്ഥന.