സെപ്ററംബറിലേക്കുളള സേവനയോഗങ്ങൾ
സെപ്ററംബർ 7-നാരംഭിക്കുന്ന വാരം
ഗീതം 162 (89)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തെരഞ്ഞെടുത്ത അറിയിപ്പുകളും. പുതിയ മാസികകളിൽനിന്ന് സംഭാഷണാശയങ്ങൾ ചർച്ച ചെയ്യുക. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“താൽപര്യം ഉണർത്തുന്നതിനുളള മുഖവുരകൾ.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കുക.
20 മിനി:“കൂടുതലായ പുരോഗതിക്കായി ക്രിയാത്മകമായ പ്രവർത്തനം” എന്ന അനുബന്ധത്തിന്റെ ആദ്യത്തെ രണ്ടു ഖണ്ഡികകൾ ഒരു പ്രസംഗമായി വികസിപ്പിക്കുക. ലേഖനത്തിന്റെ ശേഷിച്ച ഭാഗം ചോദ്യോത്തര രീതിയിൽ നടത്തുക. പ്രാദേശികമായി ബാധകമാകുന്ന ആശയങ്ങൾ ഊന്നിപറയുക. ഹ്രസ്വമായ സംഗ്രഹത്തോടെ ഉപസംഹരിക്കുക.
ഗീതം 155 (85), സമാപന പ്രാർത്ഥന.
സെപ്ററംബർ 14-നാരംഭിക്കുന്ന വാരം
ഗീതം 133 (68)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ, കണക്കുറിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും ഉൾപ്പെടുത്തുക. പ്രാദേശിക സഭക്കും സൊസൈററിയുടെ ലോകവ്യാപക വേലക്കും കൊടുത്ത സാമ്പത്തിക പിന്തുണക്ക് സഭയെ അഭിനന്ദിക്കുക.
20 മിനി:മടക്കസന്ദർശനങ്ങളിൽ താൽപര്യം പരിപുഷ്ടിപ്പെടുത്തൽ. സേവനമേൽവിചാരകനാലുളള ചർച്ച. അളുകളോടു സംസാരിക്കുന്നതും സാഹിത്യം കൊടുക്കുന്നതും അനേകർ ആസ്വാദ്യമായി കണ്ടെത്തുന്നു. (ശുശ്രൂഷ പേ. 87-8) നാം ആരോടു സംസാരിക്കുന്നുവോ അവരുടെ ഹൃദയങ്ങളിൽ താൽപര്യം പരിപോഷിപ്പിക്കുന്നത് നമ്മുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുന്നു. ആദ്യം ഒരു സാഹിത്യവും കൊടുക്കാതിരുന്നിടത്ത് ഒരു മടക്കസന്ദർശനത്തിൽ താൽപര്യം പരിപുഷ്ടിപ്പെടുത്താൻ ഒരു ലഘുലേഖ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നതിന്റെ ഒരു ഹ്രസ്വപ്രകടനം അവതരിപ്പിക്കുക. ഒന്നോ രണ്ടോ ആശയങ്ങൾ മാത്രം വിശേഷവൽക്കരിക്കുക. ന്യായവാദം പുസ്തകത്തിന്റെ സൂചികയിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് കാണിക്കുന്ന ഒരു ഹ്രസ്വപ്രകടനം അവതരിപ്പിക്കുക. ബൈബിളിൽ താൽപര്യം വികസിപ്പിക്കാൻ ഉപയോഗിക്കാൻ കഴിയുന്നതായി പ്രസിദ്ധീകരണത്തിൽ കൊടുത്തിരിക്കുന്ന സംക്ഷിപ്തവും വളച്ചുകെട്ടില്ലാത്തതുമായ ആശയങ്ങൾ ഊന്നിപറയുക. അടുത്ത സന്ദർശനങ്ങൾക്ക് എങ്ങനെ ക്രമീകരിക്കാമെന്ന് കാണിക്കുക.
15 മിനി:“മഹാബാബിലോൻ.” ന്യായവാദം പുസ്തകം 49-53 പേജുകളുടെ ചർച്ച. പ്രകടനം: പ്രസാധകൻ ബൈബിൾ വിദ്യാർത്ഥിയുടെ പുരോഗതി അയാളോടൊത്ത് ചർച്ചചെയ്യുന്നു. യഹോവയാൽ വിശുദ്ധനായി, അവന്റെ സഹായത്തിനും അനുഗ്രഹത്തിനും യോഗ്യനായി വീക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യം ഊന്നിപറയുന്നു. (1 പത്രോ. 1:15, 16) ബാബിലോനിൽനിന്ന് ഇപ്പോൾ ഓടിപ്പോകുന്നതിന്റെയും യഹോവയുടെ വിശുദ്ധസ്ഥാപനത്തോടൊത്ത് സഹവസിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപറയുക. വിദ്യാർത്ഥികളെ സ്ഥാപനത്തിലേക്കു നയിക്കാൻ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതിനും മൂപ്പൻമാർ നൽകുന്ന സഹായം പ്രയോജനപ്പെടുത്തുന്നതിനും സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ധ്യക്ഷൻ ഉപസംഹരിക്കുന്നു.
ഗീതം 129 (66), സമാപന പ്രാർത്ഥന.
സെപ്ററംബർ 21-നാരംഭിക്കുന്ന വാരം
ഗീതം 113 (62)
15 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. “സുബോധത്തോടും നീതിയോടും കൂടെ ജീവിക്കൽ,” എന്ന ലേഖനത്തിന്റെ ചർച്ച. 1993 സേവന വർഷത്തിലെ പ്രത്യേക സമ്മേളനദിന പരിപാടിയിൽ സംബന്ധിക്കുന്നതിന് മുന്നമേ ആസൂത്രണങ്ങൾ ചെയ്യാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക. സ്ഥലവും തീയതിയും അറിയാമെങ്കിൽ പ്രസ്താവിക്കുക. വാരാന്ത്യ വയൽപ്രവർത്തനത്തിൽ പങ്കുപററാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
20 മിനി:“മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ വെല്ലുവിളി.” ചോദ്യോത്തരങ്ങൾ. 5-ഉം 6-ഉം ഖണ്ഡികകൾ പരിചിന്തിച്ചശേഷം രണ്ടു പ്രകടനങ്ങൾ നടത്തുക. (1) ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ ഒരു ലഘുലേഖ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുക. (2) ന്യായവാദം പുസ്തകത്തിൽനിന്ന് ഒരു വിഷയം തെരഞ്ഞെടുക്കുകയും ഒരു മടക്കസന്ദർശനത്തിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ അത് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുകയും ചെയ്യുക. അഭ്യസനയോഗങ്ങളുടെ മൂല്യം വിശേഷവൽക്കരിക്കുക. എല്ലാ താൽപര്യത്തെയും പിൻപററാൻ പ്രോത്സാഹിപ്പിക്കുക.
10 മിനി:“നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?” 1992 ഏപ്രിൽ 15-ലെ വാച്ച്ററവർ ലേഖനത്തിന്റെ ചർച്ച. ഇംഗ്ലീഷിനു പകരം വീക്ഷാഗോപുരം അർദ്ധമാസികയായി അച്ചടിക്കുന്ന ഒരു ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് 1992 ജൂലൈ 15-ലെ ലക്കത്തിൽ കാണുന്ന “നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?” എന്ന ലേഖനം പരിചിന്തിക്കാൻ കഴിയും. മാസത്തിൽ ഒന്നുവീതം വീക്ഷാഗോപുരം ലഭിക്കുന്ന ഒരു ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് അതേ വിഷയത്തിൽ 1992 ജൂൺ 1 ലക്കത്തിലെ ലേഖനം ഉപയോഗിക്കാൻ കഴിയും. മാസികകൾ വായിക്കാൻ ഒരു നല്ല പട്ടികയുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പ്രായോഗിക നിർദ്ദേശങ്ങൾ നൽകുക.
ഗീതം130 (58), സമാപന പ്രാർത്ഥന.
സെപ്ററംബർ 28-നാരംഭിക്കുന്ന വാരം
ഗീതം 72 (39)
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:“വീടുതോറും ഫലകരമായി പ്രവർത്തിക്കൽ.” ചോദ്യോത്തരചർച്ച. ഒക്ടോബറിൽ സഹായ പയനിയറിംഗിന് പ്രോത്സാഹിപ്പിക്കുക. സഹായപയനിയറിംഗ് നടത്തുന്നവർ സാധാരണഗതിയിൽ വരുംമാസങ്ങളിൽ പ്രവർത്തനത്തിന്റെ ഒരു കൂടിയ അളവ് നിലനിർത്തുന്നുവെന്ന് പറയുക.
15 മിനി:ഒക്ടോബറിൽ സൃഷ്ടി പുസ്തകം വിശേഷവൽക്കരിക്കുക. പ്രകടനം സഹിതം പ്രസംഗം. സൃഷ്ടി പുസ്തകം സമർപ്പിക്കുമ്പോൾ വിശേഷവൽക്കരിക്കാൻ കഴിയുന്ന സംഭാഷണാശയങ്ങളും ചിത്രീകരണങ്ങളും ചർച്ചചെയ്യുക. ന്യായവാദം പുസ്തകത്തിൽ “സൃഷ്ടി” എന്ന തലക്കെട്ടിൻ കീഴിലുളള ആശയങ്ങൾ പററിയ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഒരു പക്ഷേ, “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടായിരിക്കും?” “പെട്ടെന്നുതന്നെ വരാൻപോകുന്ന ഒരു ഭൗമിക പരദീസ”, എന്നീ 16-ഉം 19-ഉം അദ്ധ്യായങ്ങളിലെ വിവരങ്ങൾ വീട്ടുകാരന് ആകർഷകമായിരിക്കും. ഭൂമിയെ സൃഷ്ടിച്ചതിലുളള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പെട്ടെന്നുതന്നെ നിറവേറും എന്ന് പ്രദീപ്തമാക്കിക്കൊണ്ട്, സദൃശവാക്യങ്ങൾ 2:21, 22-ഉം 197-ാം പേജിലെ ചിത്രവും ഉപയോഗിച്ച് യോഗ്യതയുളള പ്രസാധകൻ സമർപ്പണം പ്രകടിപ്പിക്കാൻ ക്രമീകരിക്കുക.
10 മിനി:“എന്നേക്കും ജീവിക്കാൻ പുസ്തകം മടക്കസന്ദർശനങ്ങളിൽ ഉപയോഗിക്കൽ.” ആദ്യത്തെ രണ്ടു ഖണ്ഡികകളിലെ ആശയങ്ങൾ ചുരുക്കമായി ചർച്ചചെയ്യുക. അതിനുശേഷം ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ നേരിട്ടുളള സമീപനം ഉപയോഗിച്ചുകൊണ്ടുളള ഒരു മടക്കസന്ദർശനം പ്രകടിപ്പിക്കുക.
ഗീതം 126 (25), സമാപന പ്രാർത്ഥന.
ഒക്ടോബർ 5-നാരംഭിക്കുന്ന വാരം
ഗീതം 30 (91)
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:നിങ്ങൾ ആത്മീയപുരോഗതി വരുത്തുന്നുവോ? മൂപ്പൻ നടത്തുന്ന ചർച്ച. സഭയിലുളളവർ കഴിഞ്ഞ സേവനവർഷത്തിൽ പ്രത്യേക ലാക്കുകളിൽ എത്തിയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? സാദ്ധ്യതയുളള ലാക്കുകൾ ചൂണ്ടിക്കാണിക്കുക. ആത്മീയത കാത്തുസൂക്ഷിക്കുന്നതിന് പുരോഗതി ആവശ്യമാണ്. (ഫിലി. 3:16) തങ്ങൾക്ക് എവിടെ ആത്മീയപുരോഗതി വരുത്താൻ കഴിയുമെന്ന് നിശ്ചയിക്കാൻ കുടുംബാദ്ധ്യയനത്തിന്റെ സമയത്ത് തങ്ങളുടെ സ്വന്തം ശുശ്രൂഷയെ പുനരവലോകനം നടത്തുന്ന ഒരു കുടുംബത്തിന്റെ ഹ്രസ്വമായ പ്രകടനം.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ മൂപ്പൻ നടത്തുന്ന സഭയുടെ വയൽസേവന പ്രവർത്തനം സംബന്ധിച്ച ചർച്ച.
15 മിനി:ദൈവത്തിന്റെ ചിന്തകൾ അവരുടെ ഹൃദയങ്ങളിൽ കൊടുത്തുകൊണ്ട് നിങ്ങളുടെ മക്കളെ സ്ക്കൂളിൽ അയക്കുക. മൂപ്പൻ നടത്തുന്ന പ്രസംഗം. നമ്മെ അതിന്റെ മൂശയിലേക്ക് ഞെരുക്കികൊളളിക്കാൻ ശ്രമിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇത് നമ്മുടെ ചെറുപ്പക്കാരെ സംബന്ധിച്ച് വിശേഷാൽ സത്യമാണ്. മാതാപിതാക്കൾ അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് വേദകത്വമുളളവരായിരിക്കേണ്ട ആവശ്യമുണ്ട്. (സദൃ. 20:5) തങ്ങളുടെ കുട്ടികളോടുളള മാതാപിതാക്കളുടെ സ്നേഹത്തോടൊപ്പം ദൈവത്തിന്റെ സ്നേഹവും നിയമങ്ങളും അവരുടെ മനസ്സിൽ പതിപ്പിക്കുക. പ്രകടനം: സ്ക്കൂൾ ലഘുപത്രിക എങ്ങനെ ഉപയോഗിക്കണമെന്ന് കുടുംബം ചർച്ചചെയ്യുന്നു. ഒരു കുട്ടി ആദ്യമായി സ്ക്കൂളിൽ പോവുകയാണ്, അതേസമയം മററുരണ്ടു കുട്ടികൾ ഏതാനും വർഷമായി സ്ക്കൂളിൽ പോയിക്കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും സാഹചര്യങ്ങൾക്ക് യോജിക്കുന്ന ഒരാശയം തെരഞ്ഞെടുക്കുക. അധ്യാപകന്റെ ഭാഗം അഭിനയിക്കുന്ന പിതാവിനോട് കുട്ടികൾ അവരുടെ സ്വന്തം വാക്കുകളിൽ ആശയപ്രകടനം നടത്തട്ടെ. ഉൾപ്പെട്ടിരിക്കുന്ന തത്വങ്ങൾ കുട്ടികൾ ഗ്രഹിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ കുടുംബാദ്ധ്യയനത്തിനു പ്രോത്സാഹിപ്പിക്കുകയും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളോട് അടുത്ത ഒരു ഉററബന്ധം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയും ചെയ്യുക.
ഗീതം 109 (119), സമാപന പ്രാർത്ഥന.