ഫെബ്രുവരിയിലേക്കുളള സേവനയോഗങ്ങൾ
ഫെബ്രുവരി 1-നാരംഭിക്കുന്ന വാരം
ഗീതം 171 (59)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും സാഹിത്യവിലവർദ്ധന ഉൾപ്പെടെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. പുതിയ ലക്കങ്ങളെ അടിസ്ഥാനമാക്കി മാസികസമർപ്പണം വിശേഷവൽക്കരിക്കുക.
20 മിനി:“നമ്മുടെ പുസ്തകാദ്ധ്യയന നിർവ്വാഹകനോടു സഹകരിക്കൽ.” ചോദ്യോത്തരങ്ങൾ.
15 മിനി:“ലളിതവും ഫലപ്രദവുമായ അവതരണങ്ങൾ.” സദസ്സുമൊത്തു ചർച്ചചെയ്യുക. മൂന്നാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ഒരു പ്രസാധകൻ എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ ഒരു വീട്ടുകാരനു താത്പര്യം ജനിപ്പിക്കുന്നതെങ്ങനെയെന്നു കാണിക്കുന്ന ഒരു പ്രകടനം നടത്തുക. വീട്ടുകാരൻ വ്യക്തമായ താത്പര്യം പ്രകടമാക്കണം. അഞ്ചാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ വീട്ടുകാരന് അല്പം മാത്രം താത്പര്യമുളളടത്തു ചർച്ച തുടരാൻ പ്രസാധകൻ ഒരു ലഘുലേഖ ഉപയോഗിക്കുന്നതെങ്ങനെയെന്നു പ്രകടിപ്പിക്കുക.
ഗീതം 215 (117), സമാപന പ്രാർത്ഥന.
ഫെബ്രുവരി 8-നാരംഭിക്കുന്ന വാരം
ഗീതം 126 (10)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. പുതിയ മാസികകളിൽനിന്നുളള സംസാരാശയങ്ങൾ ചർച്ചചെയ്യുക. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്നു ബൈബിളദ്ധ്യയനങ്ങൾ നടത്തുക.” ചോദ്യോത്തര ചർച്ച. ആറാം ഖണ്ഡിക പരിചിന്തിച്ചശേഷം, എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിച്ച് അതുപയോഗിച്ചു ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ ഒരു യുവാവിനു എങ്ങനെ കഴിയുമെന്നു പ്രകടിപ്പിക്കുക. അദ്ധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടുളള ചെറുപ്പക്കാരുടെ പ്രാദേശിക അനുഭവങ്ങൾ ഉണ്ടെങ്കിൽ പറയുക.
15 മിനി:“ദൈവവചനം വില്പന നടത്തുന്നവരല്ല.” വീക്ഷാഗോപുരത്തിന്റെ 1992 ഡിസംബർ 1-ലെ ഇംഗ്ലീഷ് ലക്കത്തിൽ 26-9 പേജുകളെ ആസ്പദമാക്കി അദ്ധ്യക്ഷമേൽവിചാരകനോ മറെറാരു മൂപ്പനോ നടത്തുന്ന പ്രസംഗം. സൊസൈററിയുടെ ലോകവ്യാപക വേലക്കും പ്രാദേശിക സഭക്കും പിന്തുണ നല്കുന്നതിൽ സഹോദരങ്ങളുടെ പങ്കിന് അവരെ ഊഷ്മളമായി അഭിനന്ദിക്കുക. പ്രാദേശിക ഭാഷകളിൽ യോഗങ്ങൾ നടത്തുന്ന സഭകൾക്ക് അർദ്ധമാസപ്പതിപ്പുകളിൽ 1992 നവംബർ 15-ലെ ലക്കത്തിൽ 30-ാം പേജിലും വീക്ഷാഗോപുരത്തിന്റെ പ്രതിമാസപ്പതിപ്പുകളിൽ 1992 ഡിസംബർ 1-ലെ ലക്കത്തിൽ 31-ാം പേജിലും വന്ന “നിങ്ങൾ ഓർമ്മിക്കുന്നുവോ” എന്ന ഭാഗം പരിചിന്തിക്കാവുന്നതാണ്.
ഗീതം 53 (27), സമാപന പ്രാർത്ഥന.
ഫെബ്രുവരി 15-നാരംഭിക്കുന്ന വാരം
ഗീതം 143 (76)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. അയച്ച സംഭാവനകൾക്കുവേണ്ടി സൊസൈററിയുടെ വിലമതിപ്പിൻവാക്കുകൾ അറിയിക്കുക, പ്രാദേശിക സഭയുടെ ആവശ്യങ്ങൾക്കു വിശ്വസ്തപിന്തുണ നൽകിയതിനു സഭയെ അഭിനന്ദിക്കുക. വാരാന്തവയൽപ്രവർത്തനത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി:“ഞാൻ നിങ്ങളോടു കല്പിച്ച കാര്യങ്ങൾ . . . പഠിപ്പിച്ചുകൊണ്ട്.” സദസ്സുമൊത്തു ചോദ്യോത്തര പരിചിന്തനം. നാലും അഞ്ചും ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ സ്ഥലത്തെ സാഹചര്യങ്ങൾക്കു യോജിക്കുന്ന മററു പ്രസിദ്ധീകരണങ്ങളുടെയും വാക്യങ്ങളുടെയും ഉദാഹരണങ്ങൾ നല്കുക. നിങ്ങളുടെ ആമുഖ ചർച്ചയിൽനിന്നു ലഘുലേഖകളിൽ ഒന്നിലേക്കുളള മാററം എങ്ങനെ നടത്താമെന്നു കാണിക്കുന്ന നന്നായി തയ്യാർചെയ്ത ഒരു പ്രകടനം നടത്തുക. സമയം അനുവദിക്കുന്നതനുസരിച്ചു ലഘുലേഖയിലെ ഒന്നോ രണ്ടോ ഖണ്ഡികകൾ പരിചിന്തിക്കുക. പുതിയ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാനുളള ശ്രമത്തിൽ ഉററിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“രക്തം,” ന്യായവാദം പുസ്തകം 72-4 പേജുകൾ. വീട്ടുകാരൻ നിയമിതഭാഗത്തു വലിയ അക്ഷരങ്ങളിൽ കാണുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ഒരു മടക്കസന്ദർശന രംഗസംവിധാനം ഉപയോഗിക്കുക. പ്രസാധകന്റെ പ്രതികരണം ന്യായവാദം പുസ്തകത്തിലെ അഭിപ്രായങ്ങളിൽ അധിഷ്ഠിതമായിരിക്കണം.
ഗീതം 181 (105), സമാപന പ്രാർത്ഥന.
ഫെബ്രുവരി 22-നാരംഭിക്കുന്ന വാരം
ഗീതം 150 (83)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. പുതിയ റിലീസുകൾ പ്രദേശത്തു ഉപയോഗിക്കാവുന്ന വിധങ്ങൾ വിശേഷവൽക്കരിച്ചുകൊണ്ട് “അയൽപ്രദേശത്തു പ്രകാശവാഹകർ” എന്ന ലേഖനം ചർച്ചചെയ്യുക.
20 മിനി:“മറുവിലക്കുവേണ്ടി വിലമതിപ്പു പ്രകടമാക്കുന്നു.” മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ 1992 ഒക്ടോബർ 1-ലും പ്രാദേശിക ഭാഷകളിലെ അർദ്ധമാസ പതിപ്പുകളിൽ 1993 ജനുവരി 1-ലും വന്ന “ശിക്ഷണം സ്വീകരിച്ചുകൊണ്ട് അനുസരണം പഠിക്കുക” എന്ന ലേഖനത്തിലെ വിവരങ്ങളെ ആസ്പദമാക്കി വസ്തുനിഷ്ഠമായ പ്രസംഗം. യഹോവയുടെ എല്ലാ ദാസർക്കും—ചെറുപ്പക്കാർക്കും പ്രായമുളളവർക്കും—എങ്ങനെ ശിക്ഷണം ലഭിക്കുന്നുവെന്നു പ്രകടമാക്കുകയും വസ്തുനിഷ്ഠമായി അനുസരണത്തെ വീക്ഷിക്കുന്നതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ ചർച്ചനടത്തുകയും ചെയ്യുക. വീക്ഷാഗോപുരം പ്രതിമാസപ്പതിപ്പായി അച്ചടിക്കുന്ന ഒരു ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് “എന്നിലേക്കു മടങ്ങിവരുക, ഞാൻ നിങ്ങളിലേക്കും മടങ്ങിവരും” എന്ന 1992 നവംബർ 1 ലക്കത്തിലെ ലേഖനം ഉപയോഗിക്കാവുന്നതാണ്.
ഗീതം 211 (66), സമാപന പ്രാർത്ഥന.