ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1997
നിർദേശങ്ങൾ
1997-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുമ്പോഴുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരമായിരിക്കും.
പാഠപുസ്തകങ്ങൾ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം [bi12], ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ [uw], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (ഇംഗ്ലീഷ്) (1990-ലെ പതിപ്പ്) [si], നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം [kl], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ [rs] ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ [td] എന്നിവയായിരിക്കും നിയമനങ്ങൾക്കുളള ആധാരം.
ഗീതം, പ്രാർഥന, സ്വാഗതം എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കുകയും പിൻവരുന്ന പ്രകാരം തുടരുകയും ചെയ്യണം:
നിയമനം നമ്പർ 1: 15 മിനിററ്. ഇത് ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ കൈകാര്യം ചെയ്യണം. ഇത് ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. 10 മുതൽ 12 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി വേണം ഈ നിയമനം അവതരിപ്പിക്കാൻ. ശേഷിക്കുന്ന 3 മുതൽ 5 മിനിററു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് വാച്യാപുനരവലോകനവും നടത്തണം. വെറുതെ വിവരം അവതരിപ്പിക്കുക എന്നതിനെക്കാളുപരി സഭയ്ക്ക് ഏറ്റവും പ്രയോജനകരമായിരിക്കുന്നത് എന്തായിരിക്കും എന്നു പ്രദീപ്തമാക്കിക്കൊണ്ടു ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കേണ്ടതാണ്. സദസ്യർ ഈ വിവരത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് എല്ലാവരും ശ്രദ്ധാപൂർവം മുൻകൂട്ടി തയ്യാറാകാൻ പ്രോത്സാഹിപ്പിക്കുന്നു.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരൻമാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുളളവരായിരിക്കണം. ആവശ്യമെങ്കിലോ പ്രസംഗകൻ അഭ്യർഥിക്കുന്നെങ്കിലോ സ്വകാര്യ ബുദ്ധ്യുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽനിന്നുളള വിശേഷാശയങ്ങൾ: 6 മിനിററ്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിഷയം ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലം ഒരു സംഗ്രഹമായിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻറു നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ പുനരവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. ഇതിനുശേഷം സ്കൂൾമേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്കു പിരിച്ചയയ്ക്കും.
നിയമനം നമ്പർ 2: 5 മിനിററ്. ഇത് ഒരു സഹോദരനാലുളള നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. ഇതു മുഖ്യ സ്കൂളിലും ഉപഗ്രൂപ്പുകളിലും ബാധകമായിരിക്കും. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കാൻ തക്കവണ്ണം വായനാനിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്രപശ്ചാത്തലം, പ്രവചന സംബന്ധമോ ഉപദേശ സംബന്ധമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. നിയമിത വാക്യങ്ങൾ മുഴുവൻ ഇടയ്ക്കിടെയുളള നിർത്തൽകൂടാതെ വായിക്കേണ്ടതാണ്. തുടർച്ചയായിട്ടുളള വാക്യങ്ങളല്ല വായിക്കേണ്ടതെങ്കിൽ തുടർന്നു വായിക്കാൻപോകുന്ന വാക്യങ്ങൾ വിദ്യാർഥിക്കു തീർച്ചയായും പരാമർശിക്കാവുന്നതാണ്.
നിയമനം നമ്പർ 3: 5 മിനിററ്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ പ്രസംഗത്തിനുളള വിഷയം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. നിയമിക്കപ്പെടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തിയുണ്ടായിരിക്കണം. പ്രസംഗം നടത്തുമ്പോൾ വിദ്യാർഥിനിക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാവുന്നതാണ്. ഈ പ്രസംഗത്തിനുവേണ്ടി നിയമിക്കപ്പെടുന്ന സഹോദരി പരിചിന്തിക്കേണ്ടിയിരിക്കുന്ന പ്രതിപാദ്യവിഷയവും പ്രസക്തഭാഗവും പ്രായോഗികമായ വിധത്തിലുളള ഒരു രംഗസംവിധാനത്തിന് അനുയോജ്യമാക്കേണ്ട ആവശ്യമുണ്ട്. വയൽസേവനമോ അനൗപചാരിക സാക്ഷീകരണമോ ഉൾപ്പെടുന്ന രംഗസംവിധാനം കൂടുതൽ അഭികാമ്യമായിരിക്കും. ഒരു സഹായിയെ സ്കൂൾമേൽവിചാരകൻ നിയമിക്കും, എന്നാൽ കൂടുതലായ ഒരു സഹായിയെ ഉപയോഗിക്കാവുന്നതാണ്. രംഗസംവിധാനത്തിനല്ല മറിച്ച് വിവരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനു മുഖ്യ പരിഗണന കൊടുക്കണം.
നിയമനം നമ്പർ 4: 5 മിനിററ്. ഇത് ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കുന്നു. ഇത് തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തെയോ ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ എന്ന ചെറുപുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. ഒരു സഹോദരനു നിയമിച്ചുകൊടുക്കുമ്പോൾ അത് മുഴു സദസ്യരോടുമുള്ള ഒരു പ്രസംഗമായി നടത്തണം. സഹോദരൻ രാജ്യഹാളിലെ സദസ്യരെ മനസ്സിൽപിടിച്ചുകൊണ്ടു തന്റെ പ്രസംഗം തയ്യാറാവുന്നതാണ് സാധാരണമായി ഏററവും നല്ലത്, അപ്പോൾ അതു കേൾക്കുന്നവർക്കുതന്നെ യഥാർഥത്തിൽ വിജ്ഞാനപ്രദവും പ്രയോജനകരവുമായിരിക്കും. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്നതുപോലെ വിവരങ്ങൾ അവതരിപ്പിക്കേണ്ടതാണ്.
ബുദ്ധ്യുപദേശവും അഭിപ്രായങ്ങളും: ഓരോ വിദ്യാർഥിപ്രസംഗത്തിനും ശേഷം സ്കൂൾമേൽവിചാരകൻ സുനിശ്ചിതമായ ബുദ്ധ്യുപദേശം നൽകും. ഇത് അവശ്യം പ്രസംഗ ഗുണദോഷച്ചീട്ടിലെ ക്രമാനുഗതമായ ബുദ്ധ്യുപദേശ പരിപാടിയനുസരിച്ചായിരിക്കണമെന്നില്ല. പകരം, വിദ്യാർഥി പുരോഗതിപ്രാപിക്കേണ്ട മണ്ഡലങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാർഥി “ന” മാത്രം അർഹിക്കുകയും “അ” എന്നോ “പ” എന്നോ അടയാളപ്പെടുത്തിയിരിക്കുന്ന മറേറതെങ്കിലുമൊരു പ്രസംഗഗുണമില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അപ്പോൾ, വിദ്യാർഥി അടുത്ത പ്രാവശ്യം ശ്രദ്ധിക്കേണ്ട പ്രസംഗഗുണം സാധാരണമായി “ന,” “അ” അല്ലെങ്കിൽ “പ” പ്രത്യക്ഷപ്പെടുന്ന ചതുരത്തിൽ ബുദ്ധ്യുപദേശകൻ വട്ടമിട്ട് അടയാളപ്പെടുത്തണം. അദ്ദേഹം ഇതുസംബന്ധിച്ച് ആ സായാഹ്നത്തിൽ വിദ്യാർഥിക്കു ബുദ്ധ്യുപദേശം നൽകുകയും വിദ്യാർഥിയുടെ അടുത്ത ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമന സ്ലിപ്പിൽ (S-89) ഈ പ്രസംഗഗുണം കാണിക്കുകയും ചെയ്യും. പ്രസംഗങ്ങൾ ഉള്ളവർ ഹാളിന്റെ മുൻഭാഗത്ത് ഇരിക്കേണ്ടതാണ്. ഇത് സമയം ലാഭിക്കുന്നതിനും സ്കൂൾമേൽവിചാരകനു തന്റെ ബുദ്ധ്യുപദേശം ഓരോ വിദ്യാർഥിക്കും നേരിട്ടുകൊടുക്കുന്നതിനും സഹായിക്കും. ആവശ്യമായ വാചിക ബുദ്ധ്യുപദേശം കൊടുത്ത ശേഷം സമയം അനുവദിക്കുന്നതനുസരിച്ചു വിദ്യാർഥികൾ ഉൾപ്പെടുത്താഞ്ഞ വിജ്ഞാനപ്രദവും പ്രായോഗികവും ആയ വിവരങ്ങളെ സംബന്ധിച്ചു ബുദ്ധ്യുപദേശകന് അഭിപ്രായങ്ങൾ പറയാവുന്നതാണ്. ഓരോ വിദ്യാർഥിപ്രസംഗത്തിനും ശേഷം ബുദ്ധ്യുപദേശത്തിനും മറ്റെന്തെങ്കിലും ഹ്രസ്വ അഭിപ്രായങ്ങൾക്കും വേണ്ടി രണ്ടു മിനിററിൽ കൂടുതൽ എടുക്കാതിരിക്കാൻ സ്കൂൾമേൽവിചാരകൻ ശ്രദ്ധയുളളവനായിരിക്കണം. ബൈബിൾ വിശേഷാശയങ്ങൾ നിയമനം നിർവഹിക്കുന്ന സഹോദരനു ബുദ്ധ്യുപദേശം ആവശ്യമാണെങ്കിൽ, അതു സ്വകാര്യമായി നൽകാവുന്നതാണ്.
നിയമനങ്ങൾ തയ്യാറാകൽ: ഒരു നിയമിത ഭാഗം തയ്യാറാകുന്നതിനുമുമ്പു വിദ്യാർഥി, ശ്രദ്ധിക്കേണ്ട പ്രസംഗഗുണത്തോടു ബന്ധപ്പെട്ട വിവരങ്ങൾ സ്കൂൾ ഗൈഡ്ബുക്കിൽനിന്നു സസൂക്ഷ്മം വായിക്കേണ്ടതുണ്ട്. 2-ാം നമ്പർ നിയമനമുളള വിദ്യാർഥികൾ വായിക്കേണ്ട ബൈബിൾ ഭാഗത്തിനു യോജിച്ച ഒരു വിഷയം തിരഞ്ഞെടുത്തേക്കാം. മററു നിയമനങ്ങൾ അച്ചടിച്ച പട്ടികയിൽ കാണിച്ചിരിക്കുന്ന വിഷയത്തിനു ചേർച്ചയിൽ വികസിപ്പിക്കേണ്ടതാണ്.
സമയം: ആരും കൂടുതൽ സമയം എടുക്കരുത്. അപ്രകാരംതന്നെ ആയിരിക്കണം ബുദ്ധ്യുപദേശകന്റെ ബുദ്ധ്യുപദേശവും അഭിപ്രായങ്ങളും. 2 മുതൽ 4 വരെയുളള പ്രസംഗങ്ങൾ സമയം കഴിയുമ്പോൾ നയപരമായി നിർത്തിക്കേണ്ടതാണ്. നിർത്തലടയാളം നൽകാൻ നിയമിക്കപ്പെട്ടിരിക്കുന്നയാൾ അതു കൃത്യമായി തന്നെ ചെയ്യേണ്ടതാണ്. ഒന്നാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും കൈകാര്യം ചെയ്യുന്ന സഹോദരൻമാർ സമയം അധികമെടുക്കുമ്പോൾ അവർക്കു സ്വകാര്യ ബുദ്ധ്യുപദേശം നൽകണം. മുഴു പരിപാടി: ഗീതവും പ്രാർഥനയും ഉൾപ്പെടുത്താതെ 45 മിനിററ്.
എഴുത്തു പുനരവലോകനം: കാലാനുഗതമായി എഴുത്തു പുനരവലോകനം നടത്തുന്നതാണ്. ഇതിനു തയ്യാറാകുമ്പോൾ നിയമിത വിവരങ്ങൾ പുനരവലോകനം ചെയ്യുകയും പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായന പൂർത്തിയാക്കുകയും ചെയ്യുക. 25 മിനിററു വരുന്ന ഈ പുനരവലോകന വേളയിൽ ബൈബിൾ മാത്രം ഉപയോഗിക്കാം. ബാക്കി സമയം ചോദ്യോത്തരങ്ങളുടെ ചർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നതായിരിക്കും. ഓരോ വിദ്യാർഥിയും സ്വന്തം ഉത്തരം പരിശോധിക്കും. സ്കൂൾമേൽവിചാരകൻ പുനരവലോകന ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ സദസ്യരോടൊപ്പം പരിചിന്തിക്കുകയും ഉത്തരങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ സകലരെയും സഹായിച്ചുകൊണ്ട് കൂടുതൽ പ്രയാസമുളള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. സ്ഥലത്തെ സാഹചര്യങ്ങൾ ആവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ എഴുത്തു പുനരവലോകനം പട്ടികയിൽ കാണിച്ചിരിക്കുന്നതിൽ നിന്നും ഒരാഴ്ച നീട്ടാവുന്നതാണ്.
വലിയ സഭകൾ: 50-ഓ അതിലധികമോ വിദ്യാർഥികൾ സ്കൂളിൽ പേർ ചാർത്തിയിട്ടുളള സഭകൾ, വേറെ ബുദ്ധ്യുപദേശകരുടെ മുമ്പിൽ നിയമിത പ്രസംഗങ്ങൾ ചെയ്യാൻ വിദ്യാർഥികളുടെ കൂടുതലായ കൂട്ടങ്ങൾ ക്രമീകരിക്കാൻ ആഗ്രഹിച്ചേക്കാം. നിശ്ചയമായും ക്രിസ്തീയ തത്ത്വങ്ങൾക്കനുയോജ്യമായ ജീവിതം നയിക്കുന്ന സ്നാപനമേൽക്കാത്ത വ്യക്തികൾക്കും സ്കൂളിൽ പേർ ചേർക്കുകയും നിയമനങ്ങൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.
ഹാജരാകാതിരിക്കുന്നവർ: എല്ലാ വാരങ്ങളിലെയും സ്കൂളിൽ ഹാജരാകാൻ പരിശ്രമിച്ചുകൊണ്ടും നിയമനങ്ങൾ നന്നായി തയ്യാർ ചെയ്തുകൊണ്ടും ചോദ്യവേളകളിൽ പങ്കെടുത്തുകൊണ്ടും സഭയിലുളള എല്ലാവർക്കും ഈ സ്കൂളിനോടു വിലമതിപ്പു പ്രകടിപ്പിക്കാവുന്നതാണ്. വിദ്യാർഥികളെല്ലാം തങ്ങളുടെ നിയമനങ്ങൾ ചുമതലാബോധത്തോടെ വീക്ഷിക്കുമെന്ന് ആശിക്കുന്നു. ഒരു വിദ്യാർഥി തന്റെ നിയമനം നിർവഹിക്കാൻ ഹാജരാകാത്തപ്പോൾ ഒരു സന്നദ്ധന് ആ നിയമനം ഏറെറടുക്കാം. ലഭ്യമായ ഹ്രസ്വ സമയംകൊണ്ടു തയ്യാറായി ഉചിതമെന്നു തനിക്കു തോന്നുന്ന ബാധകമാക്കൽ നിർവഹിക്കാം. അല്ലെങ്കിൽ ഉചിതമായ സദസ്യ പങ്കുപററലോടെ സ്കൂൾമേൽവിചാരകനു വിവരങ്ങൾ ചർച്ചചെയ്യാവുന്നതാണ്.
പട്ടിക
ജനു. 6 ബൈബിൾ വായന: സെഖര്യാവു 1–5
നമ്പർ 1: സെഖര്യാവിന് ആമുഖം (si പേ. 168-9 ഖ. 1-7)
നമ്പർ 2: സെഖര്യാവു 2:1-13
നമ്പർ 3: മനുഷ്യൻ മരിക്കാനായിരുന്നില്ല ഉണ്ടാക്കപ്പെട്ടത് (kl പേ. 53 ഖ. 1-3)
നമ്പർ 4: ലോകത്തിന്റെ ആത്മാവ് എന്താണ്, അത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 389 ഖ. 5-പേ. 390 ഖ. 4)
ജനു. 13 ബൈബിൾ വായന: സെഖര്യാവു 6–9
നമ്പർ 1: യേശുവിനു മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ ഉണ്ട് (uw പേ. 73-7 ഖ. 8–15)
നമ്പർ 2: സെഖര്യാവു 7:1-14
നമ്പർ 3: ഒരു കുടില തന്ത്രം (kl പേ. 55-6 ഖ. 4-7)
നമ്പർ 4: അഹങ്കാരവും മത്സരമനോഭാവവും ലോകത്തിന്റെ ആത്മാവിന്റെ പ്രകടനങ്ങളാണ് (rs പേ. 391 ഖ. 1-2)
ജനു. 20 ബൈബിൾ വായന: സെഖര്യാവു 10–14
നമ്പർ 1: സെഖര്യാവു—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 171-2 ഖ. 23-7)
നമ്പർ 2: സെഖര്യാവു 12:1-14
നമ്പർ 3: സാത്താൻ തന്റെ തന്ത്രം നടപ്പിലാക്കിയ വിധം (kl പേ. 56-8 ഖ. 8-12)
നമ്പർ 4: ലോകത്തിന്റെ ആത്മാവു ജഡത്തിന്റെ മോഹങ്ങളെ ഉന്നമിപ്പിക്കുന്നു (rs പേ. 391 ഖ. 3)
ജനു. 27 ബൈബിൾ വായന: മലാഖി 1-4
നമ്പർ 1: മലാഖിക്ക് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 172-3 ഖ. 1-6; പേ. 174-5 ഖ. 13-17)
നമ്പർ 2: മലാഖി 1:6-14
നമ്പർ 3: പാപവും മരണവും വ്യാപിച്ച വിധം (kl പേ. 58-9 ഖ. 13-15)
നമ്പർ 4: ലോകത്തിന്റെ ആത്മാവു ഭൗതികത്വത്തെ ഉന്നമിപ്പിക്കുന്നു (rs പേ. 392 ഖ. 1-2)
ഫെബ്രു. 3 ബൈബിൾ വായന: മത്തായി 1-3
നമ്പർ 1: മത്തായിക്ക് ആമുഖം (si പേ. 175-7 ഖ. 1-10)
നമ്പർ 2: മത്തായി 2:1-15
നമ്പർ 3: സാത്താന്റെ ഉപായങ്ങളെ സൂക്ഷിക്കുക (kl പേ. 59-60 ഖ. 16-18)
നമ്പർ 4: ജഡത്തിന്റെ പ്രവൃത്തികൾക്കെതിരെ കഠിന പോരാട്ടം നടത്തുക (rs പേ. 392 ഖ. 3)
ഫെബ്രു. 10 ബൈബിൾ വായന: മത്തായി 4, 5
നമ്പർ 1: ദൈവത്തിന്റെ നശിപ്പിക്കപ്പെടുകയില്ലാത്ത രാജ്യത്തെ വിലമതിക്കുക (uw പേ. 78-81 ഖ. 1-9)
നമ്പർ 2: മത്തായി 4:1-17
നമ്പർ 3: വിശ്വാസമുണ്ടായിരിക്കുകയും എതിർപ്പിനായി ഒരുങ്ങിയിരിക്കുകയും ചെയ്യുക (kl പേ. 60-1 ഖ. 19-21)
നമ്പർ 4: മാനുഷ ഭരണാധിപൻമാരിലല്ല, യഹോവയിൽ ആശ്രയിക്കുക (rs പേ. 392 ഖ. 4–പേ. 393 ഖ. 1)
ഫെബ്രു. 17 ബൈബിൾ വായന: മത്തായി 6, 7
നമ്പർ 1: ദൈവരാജ്യം നിറവേറ്റുന്നത് (uw പേ. 81-2 ഖ. 10-12)
നമ്പർ 2: മത്തായി 7:1-14
നമ്പർ 3: മനുഷ്യവർഗത്തെ രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ മുഖാന്തരം (kl പേ. 62-3 ഖ. 1-5)
നമ്പർ 4: മാനുഷ കഷ്ടതയ്ക്ക് ആരെയാണ കുറ്റപ്പെടുത്തേണ്ടത്? (rs പേ. 393 ഖ. 2–പേ. 394 ഖ. 1)
ഫെബ്രു. 24 ബൈബിൾ വായന: മത്തായി 8, 9
നമ്പർ 1: രാജ്യം ഇപ്പോൾത്തന്നെ നിറവേറ്റിയിരിക്കുന്നത് (uw പേ. 83-6 ഖ. 13–15)
നമ്പർ 2: മത്തായി 8:1-17
നമ്പർ 3: മിശിഹാ മരിക്കേണ്ടതിന്റെ കാരണം (kl പേ. 63-5 ഖ. 6-11)
നമ്പർ 4: മാനുഷ കഷ്ടതക്കു തുടക്കമിട്ടതെങ്ങനെ? (rs പേ. 394 ഖ. 2-3)
മാർച്ച് 3 ബൈബിൾ വായന: മത്തായി 10, 11
നമ്പർ 1: നാം ഒന്നാമതു രാജ്യം അന്വേഷിക്കുന്ന വിധം (uw പേ. 87-9 ഖ. 1-6)
നമ്പർ 2: മത്തായി 11:1-15
നമ്പർ 3: മറുവില കൊടുത്ത വിധം (kl പേ. 65-8 ഖ. 12-16)
നമ്പർ 4: കഷ്ടതയനുഭവിക്കുന്ന മനുഷ്യവർഗത്തെ സഹായിക്കുന്നതിനു ദൈവം ചെയ്തിരിക്കുന്നത് (rs പേ. 395 ഖ. 1-2)
മാർച്ച് 10 ബൈബിൾ വായന: മത്തായി 12, 13
നമ്പർ 1: ആദിമ ശിഷ്യൻമാരുടെ മാതൃക പിൻപറ്റുക (uw പേ. 90-1 ഖ. 7-9)
നമ്പർ 2: മത്തായി 12:22-37
നമ്പർ 3: ക്രിസ്തുവിന്റെ മറുവിലയും നിങ്ങളും (kl പേ. 68-9 ഖ. 17-20)
നമ്പർ 4: കഷ്ടത തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? (rs പേ. 395 ഖ. 4–പേ. 397 ഖ. 1)
മാർച്ച് 17 ബൈബിൾ വായന: മത്തായി 14, 15
നമ്പർ 1: രാജ്യത്തെ നിങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വെക്കുക (uw പേ. 91-4 ഖ. 10-15)
നമ്പർ 2: മത്തായി 14:1-22
നമ്പർ 3: മാനുഷ കഷ്ടപ്പാടിനു ദൈവം ഉത്തരവാദിയാണോ? (kl പേ. 70-1 ഖ. 1-5)
നമ്പർ 4: ജന്മ വൈകല്യങ്ങൾ സംബന്ധിച്ചു നാം അറിഞ്ഞിരിക്കേണ്ടത് (rs പേ. 397 ഖ. 2-5)
മാർച്ച് 24 ബൈബിൾ വായന: മത്തായി 16, 17
നമ്പർ 1: യോഹന്നാൻ നടത്തിയ സ്നാപനം സംബന്ധിച്ചു തിരുവെഴുത്തുകൾ പറയുന്നത് (uw പേ. 95-6 ഖ. 1-5)
നമ്പർ 2: മത്തായി 17:14-27
നമ്പർ 3: പൂർണതയുള്ള ഒരു തുടക്കവും ദ്രോഹപൂർവകമായ ഒരു വെല്ലുവിളിയും (kl പേ. 72-3 ഖ. 6-10)
നമ്പർ 4: “പ്രകൃതി വിപത്തുകൾ” ദൈവം എന്തുകൊണ്ടാണ് അനുവദിക്കുന്നത്? (rs പേ. 398 ഖ. 1-3)
മാർച്ച് 31 ബൈബിൾ വായന: മത്തായി 18, 19
നമ്പർ 1: മരണത്തിലേക്കുള്ള സ്നാപനം എന്താണ്? (uw പേ. 97-8 ഖ. 6-8)
നമ്പർ 2: മത്തായി 19:16-30
നമ്പർ 3: യഥാർഥ വിവാദവിഷയങ്ങളും അവയ്ക്കു തീർപ്പുകൽപ്പിക്കുന്നതിനുള്ള യഹോവയുടെ വിധവും (kl പേ. 74-6 ഖ. 11-15)
നമ്പർ 4: ദുരിതം അനുഭവിക്കുന്ന ആളുകൾ ദൈവത്താൽ ശിക്ഷിക്കപ്പെടുന്നതാണോ? (rs പേ. 399 ഖ. 1-4)
ഏപ്രി. 7 ബൈബിൾ വായന: മത്തായി 20, 21
നമ്പർ 1: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാപനമേൽക്കുന്നത് എന്ത് അർഥമാക്കുന്നു? (uw പേ. 98 ഖ. 9)
നമ്പർ 2: മത്തായി 20:1-16
നമ്പർ 3: ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിനാൽ തെളിയിക്കപ്പെട്ടിരിക്കുന്നത് (kl പേ. 76-7 ഖ. 16-19)
നമ്പർ 4: അന്യഭാഷകളിൽ സംസാരിക്കുന്നത് ഒരുവനു പരിശുദ്ധാത്മാവുണ്ടെന്നു തെളിയിക്കുന്നുവോ? (rs പേ. 400 ഖ. 4–പേ. 401 ഖ. 3)
ഏപ്രി. 14 ബൈബിൾ വായന: മത്തായി 22, 23
നമ്പർ 1: നമ്മുടെ സ്നാപനത്തിന്റെ അർഥത്തിനൊത്തു ജീവിക്കൽ (uw പേ. 99-102 ഖ. 10-14)
നമ്പർ 2: മത്തായി 23:1-15
നമ്പർ 3: നിങ്ങൾ ആരുടെ പക്ഷത്തു നിലകൊള്ളുന്നു? (kl പേ. 78-9 ഖ. 20-3)
നമ്പർ 4: ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ അന്യഭാഷകളിൽ സംസാരിച്ചത് എന്തുകൊണ്ട്? (rs പേ. 401 ഖ. 4–പേ. 402 ഖ. 3)
ഏപ്രി. 21 ബൈബിൾ വായന: മത്തായി 24, 25
നമ്പർ 1: മഹാപുരുഷാരത്തെ തിരിച്ചറിയൽ (uw പേ. 103-4 ഖ. 1-4)
നമ്പർ 2: മത്തായി 24:32-44
നമ്പർ 3: നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു? (kl പേ. 80-2 ഖ. 1-6)
നമ്പർ 4: ദൈവത്തിന്റെ ആത്മാവുള്ളവരെ നമുക്കെങ്ങനെ തിരിച്ചറിയാൻ കഴിയും? (rs പേ. 402 ഖ. 5–പേ. 403 ഖ. 1)
ഏപ്രി. 28 എഴുത്തു പുനരവലോകനം. സെഖര്യാവു 1 മുതൽ മത്തായി 25 വരെയുള്ള മുഴുഭാഗവും
മേയ് 5 ബൈബിൾ വായന: മത്തായി 26
നമ്പർ 1: മഹോപദ്രവത്തെ അതിജീവിക്കാൻ ആവശ്യമായിരിക്കുന്നതെന്ത്? (uw പേ. 105 ഖ. 5)
നമ്പർ 2: മത്തായി 26:31-35, 69-75
നമ്പർ 3: പൊടിയിൽ തിരികെ ചേരും എന്നതിനാൽ യഥാർഥത്തിൽ അർഥമാക്കപ്പെടുന്നത് (kl പേ. 82-3 ഖ. 7-10)
നമ്പർ 4: ഇന്നു സത്യക്രിസ്ത്യാനികൾ തിരിച്ചറിയപ്പെടുന്ന വിധം (rs പേ. 403 ഖ. 2-4)
മേയ് 12 ബൈബിൾ വായന: മത്തായി 27, 28
നമ്പർ 1: മത്തായി—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 180-1 ഖ. 29-33)
നമ്പർ 2: മത്തായി 27:11-26
നമ്പർ 3: മരിച്ചവരുടെ അവസ്ഥ എന്താണ്? (kl പേ. 83-4 ഖ. 11-14)
നമ്പർ 4: ഭാഷാവരം എത്രകാലം നിലനിൽക്കേണ്ടതായിരുന്നു (rs പേ. 403 ഖ. 5–പേ. 404 ഖ. 3)
മേയ് 19 ബൈബിൾ വായന: മർക്കൊസ് 1, 2
നമ്പർ 1: മർക്കൊസിന് ആമുഖം (si പേ. 181-3 ഖ. 1-11)
നമ്പർ 2: മർക്കൊസ് 1:12-28
നമ്പർ 3: യഹോവയുടെ സ്മരണയിലുള്ള എല്ലാവരും ഉയിർപ്പിക്കപ്പെടും (kl പേ. 85-7 ഖ. 15-18)
നമ്പർ 4: എന്താണ് ത്രിത്വോപദേശം, അത് എവിടെനിന്ന് ഉത്ഭവിച്ചു? (rs പേ. 405 ഖ. 2–പേ. 406 ഖ. 3)
മേയ് 26 ബൈബിൾ വായന: മർക്കൊസ് 3, 4
നമ്പർ 1: മഹാപുരുഷാരം മഹോപദ്രവത്തെ അതിജീവിക്കുന്നതിന്റെ കാരണം (uw പേ. 106-7 ഖ. 6–8)
നമ്പർ 2: മർക്കൊസ് 3:1-15
നമ്പർ 3: പുനരുത്ഥാനം എവിടേക്ക്? (kl പേ. 88-9 ഖ. 19-22)
നമ്പർ 4: പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ? (rs പേ. 406 ഖ. 4–പേ. 407 ഖ. 3)
ജൂൺ 2 ബൈബിൾ വായന: മർക്കൊസ് 5, 6
നമ്പർ 1: നമ്മുടെ ആത്മീയ പരദീസയെ നാം നിധിപോലെ കരുതുന്നതിന്റെ കാരണം (uw പേ. 107-9 ഖ. 9-13)
നമ്പർ 2: മർക്കൊസ് 5:21-24, 35-43
നമ്പർ 3: ദൈവരാജ്യവും അതിന്റെ ഉദ്ദേശ്യവും (kl പേ. 90-1 ഖ. 1-5)
നമ്പർ 4: യേശുവും യഹോവയും ഒരേ വ്യക്തിയാണോ? (rs പേ. 407 ഖ. 4–പേ. 409 ഖ. 1)
ജൂൺ 9 ബൈബിൾ വായന: മർക്കൊസ് 7, 8
നമ്പർ 1: ഇന്നു ഭൂമിയിൽ രാജ്യാവകാശികൾ വളരെ ചുരുക്കമായിരിക്കുന്നത് എന്തുകൊണ്ട്? (uw പേ. 110-12 ഖ. 1-7)
നമ്പർ 2: മർക്കൊസ് 7:24-37
നമ്പർ 3: ദൈവരാജ്യം ഒരു ഭരണകൂടമാണ് (kl പേ. 91-2 ഖ. 6-7)
നമ്പർ 4: യഹോവയും യേശുവും പരിശുദ്ധാത്മാവും തുല്യരാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? (rs പേ. 409 ഖ. 2–പേ. 410 ഖ. 5)
ജൂൺ 16 ബൈബിൾ വായന: മർക്കൊസ് 9, 10
നമ്പർ 1: ആത്മീയ പുത്രൻമാർ—അവർ എങ്ങനെ അറിയുന്നു? (uw പേ. 112-14 ഖ. 8-10)
നമ്പർ 2: മർക്കൊസ് 9:14-29
നമ്പർ 3: ദൈവരാജ്യം യഥാർഥമാണെന്നു നാം അറിയുന്ന വിധം (kl പേ. 92-3 ഖ. 8-11)
നമ്പർ 4: ത്രിത്വത്തിന്റെ ഭാഗമാണെന്ന് പറയപ്പെട്ടിരിക്കുന്ന ഓരോരുത്തരും ദൈവമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? (rs പേ. 410 ഖ. 6–പേ. 411 ഖ. 4)
ജൂൺ 23 ബൈബിൾ വായന: മർക്കൊസ് 11, 12
നമ്പർ 1: സ്മാരകാഘോഷത്തിന്റെ പ്രാധാന്യമെന്ത്? (uw പേ. 114-16 ഖ. 11-14)
നമ്പർ 2: മർക്കൊസ് 11:12-25
നമ്പർ 3: ദൈവരാജ്യം മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയായിരിക്കുന്നതിന്റെ കാരണം (kl പേ. 94-5 ഖ. 12-13)
നമ്പർ 4: ത്രിത്വവാദികൾ തിരുവെഴുത്തുകളെ തെറ്റായി ബാധകമാക്കുന്ന വിധം (rs പേ. 411 ഖ. 5-പേ. 413 ഖ. 3)
ജൂൺ 30 ബൈബിൾ വായന: മർക്കൊസ് 13, 14
നമ്പർ 1: യഹോവയുടെ ദൃശ്യ സ്ഥാപനത്തെ തിരിച്ചറിയൽ (uw പേ. 117-18 ഖ. 1-3)
നമ്പർ 2: മർക്കൊസ് 14:12-26
നമ്പർ 3: തന്റെ സ്വർഗാരോഹണത്തിനു ശേഷം യേശു ഉടനെ ഭരിച്ചുതുടങ്ങാഞ്ഞതിന്റെ കാരണം (kl പേ. 95-6 ഖ. 14-15)
നമ്പർ 4: യഹോവയെ പരാമർശിക്കുന്ന ചില തിരുവെഴുത്തുകൾ ക്രിസ്തുവിനു ബാധകമാക്കാവുന്നതിന്റെ കാരണം (rs പേ. 414 ഖ. 1-2)
ജൂലൈ 7 ബൈബിൾ വായന: മർക്കൊസ് 15, 16
നമ്പർ 1: മർക്കൊസ്—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 186 ഖ. 31-3)
നമ്പർ 2: മർക്കൊസ് 15:16-32
നമ്പർ 3: ജനതകളുടെ നിയമിത കാലങ്ങൾ എപ്പോൾ തുടങ്ങി, എപ്പോൾ അവസാനിച്ചു? (kl പേ. 96-7 ഖ. 16-18)
നമ്പർ 4: ത്രിത്വവാദികൾ തെറ്റായി ഉപയോഗിക്കുന്ന തിരുവെഴുത്തുകൾ (rs പേ. 414 ഖ. 3–പേ. 415 ഖ. 4)
ജൂലൈ 14 ബൈബിൾ വായന: ലുക്കൊസ് 1
നമ്പർ 1: ലൂക്കൊസിന് ആമുഖം (si പേ. 187-8 ഖ. 1-9)
നമ്പർ 2: ലൂക്കൊസ് 1:5-17
നമ്പർ 3: ഇവ അന്ത്യനാളുകൾ ആകുന്നു (kl പേ. 98-9 ഖ. 1-4)
നമ്പർ 4: യോഹന്നാൻ 1:1-ഉം 8:58-ഉം ത്രിത്വത്തെ പിന്താങ്ങാത്തതിന്റെ കാരണം (rs പേ. 415 ഖ. 5–പേ. 417 ഖ. 6)
ജൂലൈ 21 ബൈബിൾ വായന: ലൂക്കൊസ് 2, 3
നമ്പർ 1: ദൈവത്തിന്റെ സ്ഥാപനം ദിവ്യാധിപത്യപരമാണ് (uw പേ. 118-20 ഖ. 4-7)
നമ്പർ 2: ലൂക്കൊസ് 2:1-14
നമ്പർ 3: അന്ത്യനാളുകളുടെ ചില സവിശേഷതകൾ ഏവ? (kl പേ. 99-103 ഖ. 5-7)
നമ്പർ 4: തിരുവെഴുത്തുകളുടെ സന്ദർഭം പരിഗണിക്കുന്നതു മർമപ്രധാനമായിരിക്കുന്നതിന്റെ കാരണം (rs പേ. 418 ഖ. 2–പേ. 420 ഖ. 4)
ജൂലൈ 28 ബൈബിൾ വായന: ലൂക്കൊസ് 4, 5
നമ്പർ 1: നേതൃത്വമെടുക്കുന്നവരുടെ തിരുവെഴുത്തുപരമായ പങ്ക് (uw പേ. 120-2 ഖ. 8-12)
നമ്പർ 2: ലൂക്കൊസ് 4:31-44
നമ്പർ 3: അന്ത്യനാളുകളിലെ അധഃപതിച്ച മാനുഷ സ്വഭാവം മുൻകൂട്ടിപ്പറയപ്പെട്ടു (kl പേ. 103-4 ഖ. 8-12)
നമ്പർ 4: യേശുക്രിസ്തുവും യഹോവയും വേറിട്ട, വ്യതിരിക്ത വ്യക്തികളാണ് (rs പേ. 421 ഖ. 1–പേ. 422 ഖ. 3)
ആഗ. 4 ബൈബിൾ വായന: ലൂക്കൊസ് 6, 7
നമ്പർ 1: ദൈവസ്ഥാപനത്തോടുള്ള നമ്മുടെ വിലമതിപ്പ് വിശകലനം ചെയ്യൽ (uw പേ. 123-4 ഖ. 13-14)
നമ്പർ 2: ലൂക്കൊസ് 6:37-49
നമ്പർ 3: അന്ത്യനാളുകളുടെ രണ്ട് അതുല്യ സവിശേഷതകൾ (kl പേ. 105 ഖ. 13-14)
നമ്പർ 4: യേശു മരിച്ചവരിൽനിന്നു സ്വയം ഉയിർത്തെഴുന്നേറ്റില്ല, അവൻ ഒരിക്കലും ദൈവവുമായി തുല്യത അവകാശപ്പെട്ടുമില്ല (rs പേ. 423 ഖ. 2-പേ. 424 ഖ. 1)
ആഗ. 11 ബൈബിൾ വായന: ലൂക്കൊസ് 8, 9
നമ്പർ 1: ബുദ്ധ്യുപദേശം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്? (uw പേ. 125-7 ഖ. 1-4)
നമ്പർ 2: ലൂക്കൊസ് 9:23-36
നമ്പർ 3: ഇവ അന്ത്യനാളുകളാണെന്നുള്ള തെളിവിനോടു പ്രതികരിക്കുക (kl പേ. 106-7 ഖ. 15-17)
നമ്പർ 4: ത്രിത്വത്തിലുള്ള വിശ്വാസത്തോടു പറ്റിനിൽക്കുന്നത് അപകടകരമായിരിക്കുന്നതിന്റെ കാരണം (rs പേ. 424 ഖ. 2–പേ. 425 ഖ. 1)
ആഗ. 18 ബൈബിൾ വായന: ലൂക്കൊസ് 10, 11
നമ്പർ 1: ബുദ്ധ്യുപദേശം സ്വീകരിച്ചവരുടെ നല്ല ദൃഷ്ടാന്തങ്ങൾ (uw പേ. 127-8 ഖ. 5-6)
നമ്പർ 2: ലൂക്കൊസ് 11:37-51
നമ്പർ 3: ദുഷ്ടാത്മാക്കൾ തീർച്ചയായും സ്ഥിതിചെയ്യുന്നു! (kl പേ. 108 ഖ. 1-3)
നമ്പർ 4: ഇത്രയധികം ദുഷ്ടത ഉള്ളതെന്തുകൊണ്ടാണ്? (rs പേ. 427 ഖ. 1-5)
ആഗ. 25 എഴുത്തു പുനരവലോകനം. മത്തായി 26 മുതൽ ലൂക്കൊസ് 11 വരെയുള്ള മുഴുഭാഗവും
സെപ്റ്റം. 1 ബൈബിൾ വായന: ലൂക്കൊസ് 12, 13
നമ്പർ 1: വിലതീരാത്ത ഗുണങ്ങൾ നട്ടുവളർത്തുക (uw പേ. 128-30 ഖ. 7-11)
നമ്പർ 2: ലൂക്കൊസ് 13:1-17
നമ്പർ 3: ദുഷ്ട ദൂതൻമാർ സാത്താന്റെ പക്ഷംചേരുന്നു (kl പേ. 109 ഖ. 4-5)
നമ്പർ 4: ദൈവം എന്തുകൊണ്ടാണ് ദുഷ്ടത അനുവദിക്കുന്നത്? (rs പേ. 428 ഖ. 1–പേ. 429 ഖ. 1)
സെപ്റ്റം. 8 ബൈബിൾ വായന: ലൂക്കൊസ് 14-16
നമ്പർ 1: യഹോവയുടെ ശിക്ഷണത്തെ തള്ളിക്കളയരുത് (uw പേ. 130-1 ഖ. 12-14)
നമ്പർ 2: ലൂക്കൊസ് 14:1-14
നമ്പർ 3: ആത്മവിദ്യയുടെ എല്ലാ രൂപങ്ങളെയും തിരസ്കരിക്കുക (kl പേ. 111 ഖ. 6-8)
നമ്പർ 4: ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിൽനിന്നും നാം പ്രയോജനം അനുഭവിച്ചിരിക്കുന്ന വിധം (rs പേ. 429 ഖ. 2–പേ. 430 ഖ. 1)
സെപ്റ്റം. 15 ബൈബിൾ വായന: ലൂക്കൊസ് 17, 18
നമ്പർ 1: സ്നേഹം യഥാർഥ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു (uw പേ. 132-3 ഖ. 1-5)
നമ്പർ 2: ലൂക്കൊസ് 17:22-37
നമ്പർ 3: ബൈബിൾ ആത്മവിദ്യയെ കുറ്റംവിധിക്കുന്നതിന്റെ കാരണം (kl പേ. 112-13 ഖ. 9-11)
നമ്പർ 4: ബൈബിൾ സ്ത്രീകളെ വീക്ഷിക്കുന്ന വിധം (rs പേ. 431 ഖ. 2-4)
സെപ്റ്റം. 22 ബൈബിൾ വായന: ലൂക്കൊസ് 19, 20
നമ്പർ 1: പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ ചെയ്യേണ്ടത് (uw പേ. 134 ഖ. 6-9)
നമ്പർ 2: ലൂക്കൊസ് 19:11-27
നമ്പർ 3: ദുഷ്ടാത്മാക്കൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നു ബൈബിൾ വെളിപ്പെടുത്തുന്നു (kl പേ. 113-14 ഖ. 12-13)
നമ്പർ 4: പുരുഷൻമാർക്ക് ശിരഃസ്ഥാനം നിയമിച്ചു കൊടുത്തിരിക്കുന്നതു സ്ത്രീകൾക്ക് ആക്ഷേപമാണോ? (rs പേ. 432 ഖ. 1-3)
സെപ്റ്റം. 29 ബൈബിൾ വായന: ലൂക്കൊസ് 21, 22
നമ്പർ 1: പ്രശ്നങ്ങൾ തിരുവെഴുത്തുപരമായി പരിഹരിക്കുക (uw പേ. 135-6 ഖ. 10-13)
നമ്പർ 2: ലൂക്കൊസ് 22:24-38
നമ്പർ 3: ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കേണ്ട വിധം (kl പേ. 114-15 ഖ. 14-15)
നമ്പർ 4: സ്ത്രീകൾ ശുശ്രൂഷകരായിരിക്കണമോ? (rs പേ. 433 ഖ. 1-2)
ഒക്ടോ. 6 ബൈബിൾ വായന: ലൂക്കൊസ് 23, 24
നമ്പർ 1: ലൂക്കൊസ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 192-3 ഖ. 30-5)
നമ്പർ 2: ലൂക്കൊസ് 23:32-49
നമ്പർ 3: നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന വിധം (kl പേ. 115-16 ഖ. 16-17)
നമ്പർ 4: ചില അവസരങ്ങളിൽ ക്രിസ്തീയ സ്ത്രീകൾ തല മൂടുന്നത് എന്തിനാണ്? (rs പേ. 433 ഖ. 3–പേ. 434 ഖ. 1)
ഒക്ടോ. 13 ബൈബിൾ വായന: യോഹന്നാൻ 1-3
നമ്പർ 1: യോഹന്നാന് ആമുഖം (si പേ. 193-5 ഖ. 1-9)
നമ്പർ 2: യോഹന്നാൻ 1:19-34
നമ്പർ 3: ദുഷ്ടാത്മാക്കൾക്കെതിരായ നിങ്ങളുടെ പോരാട്ടം നിലനിർത്തുക (kl പേ. 116-17 ഖ. 18-20)
നമ്പർ 4: സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും ധരിക്കുന്നത് ഉചിതമാണോ? (rs പേ. 434 ഖ. 2–പേ. 435 ഖ. 2)
ഒക്ടോ. 20 ബൈബിൾ വായന: യോഹന്നാൻ 4, 5
നമ്പർ 1: സ്നേഹത്തിൽ “വിശാലരാകാ”നുള്ള വഴികൾ അന്വേഷിക്കുക (uw പേ. 137-8 ഖ. 14-17)
നമ്പർ 2: യോഹന്നാൻ 4:39-54
നമ്പർ 3: ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കുന്നത് സന്തുഷ്ടി കൈവരുത്തുന്നു (kl പേ. 118-19 ഖ. 1-4)
നമ്പർ 4: ഈ ലോകത്തിന്റെയും അതിന്റെ നേതാവിന്റെയും ഭാവി എന്താണ്? (rs പേ. 436 ഖ. 1–പേ. 437 ഖ. 2)
ഒക്ടോ. 27 ബൈബിൾ വായന: യോഹന്നാൻ 6, 7
നമ്പർ 1: ഭവനത്തിൽ ദൈവികഭക്തി ആചരിക്കുക (uw പേ. 139 ഖ. 1-2)
നമ്പർ 2: യോഹന്നാൻ 6:52-71
നമ്പർ 3: സത്യന്ധത സന്തുഷ്ടിയിൽ കലാശിക്കുന്നു (kl പേ. 119-20 ഖ. 5-6)
നമ്പർ 4: സത്യക്രിസ്ത്യാനികൾ ലോകത്തെ എങ്ങനെ വീക്ഷിക്കണം? (rs പേ. 437 ഖ. 3–പേ. 438 ഖ. 3)
നവം. 3 ബൈബിൾ വായന: യോഹന്നാൻ 8, 9
നമ്പർ 1: വിവാഹം, വിവാഹമോചനം, വേർപെടൽ എന്നിവയെക്കുറിച്ചു ബൈബിൾ പറയുന്നത് (uw പേ. 140 ഖ. 3)
നമ്പർ 2: യോഹന്നാൻ 9:18-34
നമ്പർ 3: ഔദാര്യം സന്തുഷ്ടി കൈവരുത്തുന്നു (kl പേ. 120 ഖ. 7-8)
നമ്പർ 4: td 23ബി 1,44,000 മാത്രം സ്വർഗത്തിൽ പോകുന്നു
നവം. 10 ബൈബിൾ വായന: യോഹന്നാൻ 10, 11
നമ്പർ 1: വിജയപ്രദമായ വിവാഹത്തിലെ മുഖ്യ ഘടകങ്ങൾ (uw പേ. 140-1 ഖ. 4-5)
നമ്പർ 2: യോഹന്നാൻ 10:22-39
നമ്പർ 3: നിങ്ങളുടെ ചിന്താപ്രാപ്തികളെ കാത്തുകൊൾക, ചീത്തയായത് ഒഴിവാക്കുക (kl പേ. 121-2 ഖ. 9-10)
നമ്പർ 4: td 24സി തീയ് നിർമ്മൂല നാശത്തിന്റെ ഒരു പ്രതീകമാണ്
നവം. 17 ബൈബിൾ വായന: യോഹന്നാൻ 12, 13
നമ്പർ 1: ദൈവത്തിന്റെ കുടുംബ ക്രമീകരണത്തിലെ നിങ്ങളുടെ പങ്കു നിർവഹിക്കൽ (uw പേ. 142-3 ഖ. 6-10)
നമ്പർ 2: യോഹന്നാൻ 12:1-16
നമ്പർ 3: ഒരുവന്റെ ഇണയോടുള്ള വിശ്വസ്തത വിവാഹത്തിൽ സന്തുഷ്ടി കൈവരുത്തുന്നു (kl പേ. 122-3 ഖ. 11-13)
നമ്പർ 4: td 25ബി വാർഷിക ആചരണങ്ങളും യഹോവയുടെ യഥാർഥ സേവകരും
നവം. 24 ബൈബിൾ വായന: യോഹന്നാൻ 14-16
നമ്പർ 1: നിങ്ങളുടെ ബുദ്ധ്യുപദേശത്തിന്റെ ഉറവിടം ബൈബിളായിരിക്കട്ടെ (uw പേ. 144 ഖ. 11-13)
നമ്പർ 2: യോഹന്നാൻ 16:1-16
നമ്പർ 3: ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക (kl പേ. 123-5 ഖ. 14-15)
നമ്പർ 4: td 26ബി പ്രതിമാരാധന യിസ്രായേലിന് ഒരു കണിയായിരുന്നു
ഡിസം. 1 ബൈബിൾ വായന: യോഹന്നാൻ 17, 18
നമ്പർ 1: മോശൈക ന്യായപ്രമാണം നമുക്കു താത്പര്യമുളവാക്കുന്നതിന്റെ കാരണം (uw പേ. 146-7 ഖ. 1-4)
നമ്പർ 2: യോഹന്നാൻ 18:1-14
നമ്പർ 3: സത്യക്രിസ്ത്യാനികൾ ക്രിസ്മസോ ജന്മദിനങ്ങളോ ആഘോഷിക്കാത്തതിന്റെ കാരണം (kl പേ. 126 ഖ. 16-17)
നമ്പർ 4: td 27എ ഒരേ ഒരു സത്യമതമേ ഉള്ളൂ
ഡിസം. 8 ബൈബിൾ വായന: യോഹന്നാൻ 19-21
നമ്പർ 1: യോഹന്നാൻ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 198-9 ഖ. 30-5)
നമ്പർ 2: യോഹന്നാൻ 19:25-37
നമ്പർ 3: കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിച്ചുകൊണ്ടിരിപ്പിൻ (kl പേ. 127 ഖ. 18)
നമ്പർ 4: td 29ബി ദൈവത്തിന്റെ നാമം പ്രസിദ്ധപ്പെടുത്തുക
ഡിസം. 15 ബൈബിൾ വായന: പ്രവൃത്തികൾ 1–3
നമ്പർ 1: പ്രവൃത്തികൾക്ക് ആമുഖം (si പേ. 199-200 ഖ. 1-8)
നമ്പർ 2: പ്രവൃത്തികൾ 1:1–14
നമ്പർ 3: ബൈബിൾ തത്ത്വങ്ങൾ തൊഴിലിനും വിനോദത്തിനും ബാധകമാകുന്ന വിധം (kl പേ. 127-8 ഖ. 19-20)
നമ്പർ 4: td 29ഡി ദൈവത്തിന്റെ പ്രമുഖ ഗുണങ്ങൾ ഏവ?
ഡിസം. 22 ബൈബിൾ വായന: പ്രവൃത്തികൾ 4-6
നമ്പർ 1: നാം മോശൈക ന്യായപ്രമാണത്തിനു കീഴിലല്ലാത്തതിന്റെ തിരുവെഴുത്തുപരമായ കാരണങ്ങൾ (uw പേ. 147-8 ഖ. 5-6)
നമ്പർ 2: പ്രവൃത്തികൾ 5:27-42
നമ്പർ 3: ജീവനോടും രക്തത്തോടും ആദരവു കാണിക്കുക (kl പേ. 128-9 ഖ. 21-3)
നമ്പർ 4: td 30എ യഹോവയുടെ സാക്ഷികളുടെ ഉത്ഭവം എന്ത്?
ഡിസം. 29 എഴുത്തു പുനരവലോകനം. ലൂക്കൊസ് 12 മുതൽ പ്രവൃത്തികൾ 6 വരെയുള്ള മുഴുഭാഗവും