ഫെബ്രുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ഫെബ്രുവരി 2-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “യഹോവയുടെ സാക്ഷികൾ—യഥാർഥ സുവിശേഷകർ.” ചോദ്യോത്തരങ്ങൾ. 1992 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-ാം പേജിലുള്ള ചതുരം പുനരവലോകനം ചെയ്യുക.
20 മിനി: “ദാഹിക്കുന്ന ഏവനും ക്ഷണം വെച്ചുനീട്ടുക.” താത്പര്യം ഉണർത്താനും ശ്രോതാക്കളെ പ്രചോദിപ്പിക്കാനും നിർദിഷ്ട അവതരണങ്ങൾ എപ്രകാരമാണു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ലേഖനം പുനരവലോകനം ചെയ്യുക. 2, 3 ഖണ്ഡികകൾ അല്ലെങ്കിൽ 4, 5 ഖണ്ഡികകൾ ഒരു മുതിർന്ന വ്യക്തിയും 6-ാം ഖണ്ഡിക ഒരു യുവവ്യക്തിയും പ്രകടിപ്പിച്ചു കാണിക്കട്ടെ.
ഗീതം 208, സമാപന പ്രാർഥന.
ഫെബ്രുവരി 9-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” പുനരവലോകനം ചെയ്യുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “എല്ലാ ഭാഷകളിലും മതങ്ങളിലുമുള്ള ആളുകളോടു സാക്ഷീകരിക്കൽ.” (1 മുതൽ 8 വരെയുള്ള ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. പ്രാദേശിക ഭാഷയ്ക്കു പുറമേ നിങ്ങളുടെ പ്രദേശത്തു ധാരാളമാളുകൾ സംസാരിക്കുന്ന ഭാഷകൾ പട്ടികപ്പെടുത്തുക. സഭയ്ക്ക് ആ ഭാഷകളിലുള്ള ഏതൊക്കെ സാഹിത്യങ്ങൾ സ്റ്റോക്കിലുണ്ടെന്ന് കാണിക്കുക. 8-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്നതനുസരിച്ച്, സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകം ഉപയോഗിക്കുന്നത് പ്രകടിപ്പിക്കുക.
ഗീതം 220, സമാപന പ്രാർഥന.
ഫെബ്രുവരി 16-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
12 മിനി: നിങ്ങൾ സഭായോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ കാരണം. എല്ലാ യോഗങ്ങൾക്കും ക്രമമായി ഹാജരാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, 1993 ആഗസ്റ്റ് 15-ലെ വീക്ഷാഗോപുരത്തിന്റെ 8-11 പേജുകളിലെ മുഖ്യാശയങ്ങൾ മൂപ്പൻ ചർച്ചചെയ്യുന്നു.
18 മിനി: “എല്ലാ ഭാഷകളിലും മതങ്ങളിലുമുള്ള ആളുകളോടു സാക്ഷീകരിക്കൽ.” (9 മുതൽ 24 വരെയുള്ള ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. ഒരു ഹിന്ദുവിനോ മുസ്ലീമിനോ ബുദ്ധമതക്കാരനോ യഹൂദനോ—ഏതു മതക്കാരാണോ നിങ്ങളുടെ പ്രദേശത്തു കൂടുതലുള്ളത് അതനുസരിച്ച്—പ്രാരംഭ സാക്ഷ്യം കൊടുക്കുന്നതെങ്ങനെയെന്ന് അനുഭവപരിചയമുള്ള പ്രസാധകർ പ്രകടിപ്പിച്ചു കാണിക്കട്ടെ.
10 മിനി: “യഹോവ എനിക്കു തുണ.” മൂപ്പൻ നടത്തുന്ന ഊഷ്മളവും പ്രോത്സാഹജനകവുമായ പ്രസംഗം.
ഗീതം 15, സമാപന പ്രാർഥന.
ഫെബ്രുവരി 23-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. 1996 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽനിന്നുള്ള ആശയങ്ങൾ ഉപയോഗിച്ച്, പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതിനുള്ള ഒന്നോ രണ്ടോ ആശയങ്ങൾ സൂചിപ്പിക്കുക. ഭവനബൈബിളധ്യയനം ആരംഭിക്കുകയെന്ന ലക്ഷ്യം ഊന്നിപ്പറയുക.
15 മിനി: “ഫലകരമെങ്കിൽ അത് ഉപയോഗിച്ചുകൊള്ളൂ!” ചോദ്യോത്തരങ്ങൾ. അവതരണത്തിന്റെ ലാളിത്യവും ഫലപ്രാപ്തിയും മൂലം തങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അവതരണങ്ങളെപ്പറ്റി സദസ്സിൽനിന്ന് ഒന്നോ രണ്ടോ പരിചയ സമ്പന്നരായ പ്രസാധകർ ഹ്രസ്വമായി അഭിപ്രായം പറയട്ടെ. തുടർന്ന് നമ്മുടെ രാജ്യ ശുശ്രൂഷയിൽ അടുത്തകാലത്തു നിർദേശിച്ചതും ഫലകരമെന്നു തെളിഞ്ഞതുമായ സമീപന രീതികൾ ചിലർ പങ്കുവെക്കട്ടെ.
20 മിനി: നിങ്ങളുടെ അവതരണങ്ങൾ പരിശീലിക്കുക. സ്കൂൾ ഗൈഡ്ബുക്കിന്റെ 98-9 പേജുകളിലെ 8-ഉം 9-ഉം ഖണ്ഡികകളെ ആസ്പദമാക്കിയുള്ള ഒരു ഹ്രസ്വ പ്രസംഗം. നമ്മുടെ അവതരണങ്ങൾ അപഗ്രഥിക്കേണ്ടതിന്റെയും കൂടുതൽ ഫലപ്രദരാകാൻ ശ്രമിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുക. എങ്ങനെ അഭിവൃദ്ധിപ്പെടാൻ കഴിയുമെന്നു ചർച്ചചെയ്തുകൊണ്ട്, ഒരു വീട്ടുവാതിൽക്കൽ തങ്ങൾ നടത്തിയ അവതരണം രണ്ടു സഹോദരിമാർ അപഗ്രഥിക്കുന്നതു പ്രകടിപ്പിച്ചു കാണിക്കുക. പരസ്പരം സഹായകമായ നിർദേശങ്ങൾ കൊടുത്തുകൊണ്ട്, അടുത്ത പ്രാവശ്യം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഒരവതരണം അവർ പരിശീലിക്കുന്ന വിധം പ്രകടിപ്പിക്കട്ടെ. തങ്ങളുടെ അവതരണങ്ങൾ അപഗ്രഥിക്കാനും പരിശീലിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അധ്യക്ഷൻ ഉപസംഹരിക്കുന്നു.
ഗീതം 103, സമാപന പ്രാർഥന.