ദിവ്യാധിപത്യ വാർത്തകൾ
1998 ഒക്ടോബർ 7-ന് ബൾഗേറിയയിൽ യഹോവയുടെ സാക്ഷികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിനെപ്രതി യഹോവയ്ക്കു നന്ദി നൽകുന്നതിൽ നാം അവിടെയുള്ള 946 പ്രസാധകരോടൊപ്പം ചേരുന്നു.
◼1998 ഒക്ടോബർ 12-ന് ലട്‌വിയ ഗവണ്മെന്റ് ആ രാജ്യത്തെ 21 സഭകളിൽ ആദ്യത്തെ 2 എണ്ണത്തിന് രജിസ്‌ട്രേഷൻ അനുവദിച്ചു.
എതിർപ്പിൻ മധ്യേ ഫ്രാൻസിലെ സഹോദരങ്ങൾ രാജ്യ പ്രസംഗവേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുന്നു. രാഷ്ട്രത്തിന്റെ ശ്രദ്ധ ബൈബിളിലേക്കു ക്ഷണിക്കുന്നതിനായി നവംബറിലും ഡിസംബറിലും നടത്തിയ ഒരു പ്രത്യേക പ്രചരണപരിപാടി, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ വിതരണത്തിൽ കേന്ദ്രീകരിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള ഏകദേശം 50 ബെഥേൽ പ്രവർത്തകർ ബ്രിട്ടനിലെ അച്ചടി, ചരക്ക് അയയ്‌ക്കൽ ജോലികളിൽ സഹായിക്കുന്നതിനായി അവിടേക്കു താമസം മാറ്റി. ശേഷിച്ച 250 ബെഥേൽ കുടുംബാംഗങ്ങളും വയലിൽ പ്രവർത്തിക്കുന്ന മറ്റു സഹോദരങ്ങളും തങ്ങളുടെ സേവന പദവികളിൽ സസന്തോഷം തുടരുന്നു.