ഫെബ്രുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ഫെബ്രുവരി 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ജനുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക.
17മിനി: “എല്ലാ പ്രായക്കാർക്കും കുടുംബസന്തുഷ്ടി പുസ്തകം സമർപ്പിക്കുക.” പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരുമായി മൂപ്പൻ ലേഖനം ചർച്ച ചെയ്യുന്നു. ബൈബിളിലെ ബുദ്ധ്യുപദേശങ്ങൾ പിൻപറ്റുന്നതാണ് യഥാർഥ കുടുംബ സന്തുഷ്ടിയുടെ രഹസ്യമെന്നു തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (കുടുംബസന്തുഷ്ടി, 9-12 പേജുകൾ കാണുക.) നിർദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങളിലൊന്നു പ്രകടിപ്പിച്ചു കാണിക്കുക. ഒരു മടക്കസന്ദർശനം ക്രമീകരിക്കേണ്ടത് എങ്ങനെയെന്നും കാണിക്കുക.
18 മിനി: ‘പുതിയ വ്യക്തിത്വം ധരിക്കുക.’ എഫെസ്യർ 4:20-24 അപഗ്രഥിച്ചുകൊണ്ടുള്ള ഒരു പ്രസംഗം. (1993 മാർച്ച് 1 ലക്കം വീക്ഷാഗോപുരം, പേജുകൾ 14-18, ഖണ്ഡികകൾ 4-17 കാണുക.) നാം പഴയ വ്യക്തിത്വം ഉരിഞ്ഞു കളഞ്ഞു പുതിയതു ധരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
ഗീതം 4, സമാപന പ്രാർഥന.
ഫെബ്രുവരി 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “നമ്മുടെ മഹാ സ്രഷ്ടാവ് നമ്മെക്കുറിച്ചു കരുതലുള്ളവൻ!” ചോദ്യോത്തരങ്ങൾ. ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുകയോ നിരസിക്കുകയോ ചെയ്യുന്നവരെ സഹായിക്കുന്നതിനു സ്രഷ്ടാവ് പുസ്തകം എപ്രകാരം ഉപയോഗിക്കാം എന്നു വിശദീകരിക്കുക. ബൈബിൾ അധ്യയനം നടത്താൻ വേണ്ടി തയ്യാറാക്കപ്പെട്ടതല്ല ഈ പുസ്തകം എങ്കിലും, ബൈബിൾ പറയുന്ന കാര്യങ്ങൾ പരിശോധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ ഉപകരണമായി ഇത് ഉതകും. (സ്രഷ്ടാവ് പുസ്തകം പേജുകൾ 189-91 കാണുക.) ഈ പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും അതു സമർപ്പിച്ചതിന്റെ അനുഭവങ്ങളും പങ്കുവെക്കാൻ പ്രസാധകരെ ക്ഷണിക്കുക.
ഗീതം 173, സമാപന പ്രാർഥന.
ഫെബ്രുവരി 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
18 മിനി: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുന്നതിലൂടെ നമുക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നത്? സ്കൂൾ മേൽവിചാരകൻ നടത്തുന്ന സദസ്യ ചർച്ച. പരസ്യ പ്രസംഗത്തിനു പരിശീലനം നൽകുക എന്നതു മാത്രമല്ല സ്കൂളിന്റെ ഉദ്ദേശ്യം. നമുക്കു നേരിട്ടു പ്രയോജനം ലഭിക്കുന്ന മറ്റു വിധങ്ങളുമുണ്ട്. (സ്കൂൾ ഗൈഡ് പുസ്തകം, പേജ് 12-13 കാണുക.) മറ്റുള്ളവരോടു മെച്ചമായി ആശയവിനിയമം നടത്താൻ നാം പഠിക്കുന്നു. സമനിലയോടും ആത്മവിശ്വാസത്തോടും കൂടെ വ്യക്തമായി സംസാരിക്കാൻ നാം പഠിപ്പിക്കപ്പെടുന്നു. നമ്മുടെ വിശ്വാസങ്ങളെയും ബൈബിളധിഷ്ഠിത തീരുമാനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നാം കൂടുതൽ പ്രാപ്തർ ആയിത്തീരുന്നു. നമ്മുടെ ബൈബിൾ പരിജ്ഞാനം വർധിക്കുകയും അങ്ങനെ മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിൽ നാം കൂടുതൽ ഫലപ്രദർ ആയിത്തീരുകയും ചെയ്യുന്നു. കുറവുകൾ അംഗീകരിക്കാനും ബുദ്ധ്യുപദേശം സ്വീകരിക്കാനും നാം പഠിക്കുന്നു. അതു നാം മറ്റുള്ളവരുമായി നന്നായി ഇണങ്ങിപ്പോകുന്നതിൽ കലാശിക്കുന്നു. സ്കൂൾ പ്രദാനം ചെയ്യുന്ന പരിശീലനം മൊത്തത്തിൽ നമ്മെ ദൈവത്തിന്റെ ശുശ്രൂഷകർ എന്ന നിലയിൽ “ആവശ്യമായ യോഗ്യതയുള്ളവർ” ആയിരിക്കാൻ സഹായിക്കുന്നു.—2 കൊരി. 3:5, 6, NW.
17 മിനി: “ബൈബിൾ പഠനം—ഒരു പൂർണ പങ്കുണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാൻ കഴിയുന്ന വിധം.” ഒരു കുടുംബത്തിലുള്ളവർ തമ്മിലുള്ള ചർച്ച. കുടുംബ ബൈബിൾ വായന, പഠനം എന്നിവയെക്കുറിച്ച് 1996 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-15 പേജുകളിലും 1993 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ തങ്ങൾ എപ്രകാരം ബാധകമാക്കുന്നു എന്ന് അവർ വിശകലനം ചെയ്യുന്നു.
ഗീതം 57, സമാപന പ്രാർഥന.
ഫെബ്രുവരി 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: അപ്പാർട്ടുമെന്റ് കെട്ടിടങ്ങളിൽ സാക്ഷീകരിക്കൽ. (നിങ്ങളുടെ വയൽസേവന പ്രദേശത്ത് ഏതാനും അപ്പാർട്ടുമെന്റുകൾ ഉണ്ടെങ്കിൽ, 1995 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ “ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനം പരിചിന്തിക്കുക.) രണ്ടോ മൂന്നോ പ്രസാധകരുമൊത്തുള്ള ചർച്ച. യഥോചിതം അനുമതി വാങ്ങാത്ത ആരെയും കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുത് എന്നു കാവൽക്കാരനു കർശനമായി നിർദേശം നൽകപ്പെട്ടിട്ടുള്ള അപ്പാർട്ടുമെന്റുകളിൽ, ആളുകളുടെ അടുക്കൽ എത്താൻ കൈക്കൊള്ളാവുന്ന നടപടികളെ കുറിച്ചു പരിചിന്തിക്കുക. സഭയ്ക്ക്, കെട്ടിടത്തിന്റെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഔദ്യോഗിക അനുമതി തേടാവുന്നതാണ്. അതു ലഭിക്കുന്നപക്ഷം ഏതാനും പ്രസാധകർക്കു ക്രമീകൃതമായ വിധത്തിൽ അപ്പാർട്ടുമെന്റുകൾ സന്ദർശിക്കാവുന്നതാണ്. എന്നാൽ, അനുമതി ലഭിക്കുന്നില്ലെങ്കിൽ, ഒരുപക്ഷേ ഒന്നോ രണ്ടോ പ്രസാധകരെ എല്ലാ ലെറ്റർ ബോക്സിലും ഓരോ ലഘുലേഖ ഇടാൻ കാവൽക്കാർ അനുവദിച്ചേക്കാം. താമസക്കാരുടെ പേരുകൾ അറിയാൻ സാധിക്കുമെങ്കിൽ, അതു ടെലഫോൺ സാക്ഷീകരണത്തിൽ ഉപയോഗപ്രദം ആയിരുന്നേക്കാം. നേരിട്ടു ബന്ധപ്പെടുന്നതിൽ നിയന്ത്രണങ്ങളുള്ള ഇടങ്ങളിൽ, താമസക്കാർക്കു കത്തുകൾ എഴുതാനോ അവർ വരുകയും പോകുകയും ചെയ്യുമ്പോൾ തെരുവിൽ വെച്ചു സാക്ഷീകരിക്കാനോ സാധിക്കും. അപ്പാർട്ടുമെന്റുകളിലെ താമസക്കാരോടു സാക്ഷീകരിക്കുന്നതിൽ പ്രാദേശികമായി ഉപയോഗിക്കുന്ന, ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു രീതി പ്രകടിപ്പിച്ചു കാണിക്കുക.
20 മിനി: ശിഷ്യരാക്കലിൽ സന്തോഷം കണ്ടെത്തുന്ന വിധം. 1996 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം, 19-22 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
ഗീതം 91, സമാപന പ്രാർഥന.