അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32-പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമംa, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?* ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് വരിസംഖ്യകൾ നൽകാവുന്നതാണ്.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “മാനുഷ ഭരണം—തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു” എന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (ലഘുലേഖ നമ്പർ 71), അതിശ്രേഷ്ഠ നാമം (ലഘുലേഖ നമ്പർ 72), യഹോവയുടെ സാക്ഷികൾ ആരാണ്? (ലഘുലേഖ നമ്പർ 73), അഗ്നിനരകം—ദിവ്യ നീതിയുടെ ഭാഗമോ? (ലഘുലേഖ നമ്പർ 74)—ഒറിയ
◼ മാസത്തിൽ ഒരു സാഹിത്യ അപേക്ഷാ ഫാറം (S-14) മാത്രം അയയ്‌ക്കാൻ സഭകളോട് അഭ്യർഥിക്കുന്നു. അപേക്ഷാഫാറം സൊസൈറ്റിക്ക് അയച്ചതിനുശേഷം ലഭിക്കുന്ന ഏതൊരു അപേക്ഷയും അടുത്ത മാസത്തെ സാഹിത്യ അപേക്ഷയോടൊപ്പമാണ് അയയ്ക്കേണ്ടത്.
◼ സേവന ഫാറങ്ങൾ ആവശ്യമുള്ള സഭകൾ സാഹിത്യ അപേക്ഷയോടൊപ്പം അവ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) ഓർഡർ ചെയ്യേണ്ടതാണ്.
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല