സേവന യോഗ പട്ടിക
ജൂലൈ 10-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സഭയുടെ ഏപ്രിലിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് പറയുക. “പിൻപേജിൽ നോക്കുക” എന്ന ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക, പ്രാദേശികമായി ഫലപ്രദമായ ഒരു നല്ല അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
15 മിനി: ‘ഞങ്ങൾക്ക് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.’ ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി തുടരുക. പ്രസംഗപ്രവർത്തനത്തെ നാം വളരെ ഗൗരവമായെടുക്കുന്നതിന്റെ കാരണങ്ങൾ ഊന്നിപ്പറയുക. 1997 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 23-4 പേജുകളിലെ പ്രസക്താശയങ്ങൾ ഉൾപ്പെടുത്തുക.
18 മിനി: ‘സകലവും ആത്മീയ വർദ്ധനെക്കായി ഉതകട്ടെ.’ രണ്ടു മൂപ്പന്മാർ പ്രസ്തുത ലേഖനം ചർച്ചചെയ്യുന്നു. ഖണ്ഡികകളും ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ വ്യക്തമാക്കുക. ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴോ ബിസിനസ്സിനായി മുതൽമുടക്കുമ്പോഴോ വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം അവർ ഊന്നിപ്പറയുന്നു. 1997 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ 18-19, 22 പേജുകളിലെ ബുദ്ധിയുപദേശം പുനരവലോകനം ചെയ്യുക.
ഗീതം 15, സമാപന പ്രാർഥന.
ജൂലൈ 17-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം വിലമതിക്കാൻ താത്പര്യക്കാരനെ സഹായിക്കാൻ എന്നേക്കും ജീവിതം ആസ്വദിക്കുക! ലഘുപത്രിക എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക.—ന്യായവാദം പുസ്തകം പേജ് 196-7 കാണുക.
15 മിനി: ‘ദാനശീലരും ഔദാര്യമുള്ളവരും ആയിരിക്കുക.’ ചോദ്യോത്തര ചർച്ച. 1996 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 29-30 പേജുകളിലെ “നാം കൊടുക്കുന്നതിന്റെ കാരണം” എന്ന ശീർഷകത്തിൻ കീഴിലെ നാലു കാരണങ്ങൾ ഉൾപ്പെടുത്തുക.
18 മിനി: നിങ്ങളുടെ മാതൃകാപാത്രം ആരായിരിക്കണം? ഒരു പിതാവ് തന്റെ കൗമാരപ്രായക്കാരായ ഒന്നോ രണ്ടോ മക്കളുമൊത്ത് കുടുംബ അധ്യയനം നടത്തുന്നു. കുട്ടികൾ കൂടെക്കൂടെ സ്പോർട്സ് താരങ്ങളെയും സിനിമ/ടിവി താരങ്ങളെയും സംഗീതജ്ഞരെയും കുറിച്ച് സംസാരിക്കുന്നതായി അടുത്തയിടെ അദ്ദേഹം നിരീക്ഷിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള സ്വാധീനം ലോകത്തിന്റെ ആത്മാവിന്റെ തെളിവായതിനാൽ അദ്ദേഹം അതു സംബന്ധിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. 1998 മേയ് 22 ലക്കം ഉണരുക!യുടെ 12-14 പേജുകളിലെ വിവരങ്ങൾ അവർ ചർച്ച ചെയ്യുന്നു. ലോകത്തിലെ വ്യക്തികളോട് ആരാധനാ മനോഭാവം വളർത്തിയെടുക്കുന്നത് അപകടകരമാണെന്ന് ആ യുവപ്രായക്കാർ തിരിച്ചറിയുന്നു, ക്രിസ്ത്യാനികൾക്ക് പ്രയോജനം ചെയ്യുന്ന യാതൊന്നും ലോകത്തിലെ പ്രമുഖരുടെ പക്കൽ ഇല്ല എന്നതിനോട് അവർ യോജിക്കുന്നു. മാതാപിതാക്കൾ, മൂപ്പന്മാർ, സഭയിലെ മറ്റ് മാതൃകായോഗ്യർ എന്നിവരെയും പ്രത്യേകിച്ച് യേശുക്രിസ്തുവിനെയും തങ്ങളുടെ മാതൃകാപാത്രങ്ങളാക്കുന്നതിന്റെ പ്രയോജനങ്ങൾ അവർ പരിചിന്തിക്കുന്നു.
ഗീതം 34, സമാപന പ്രാർഥന.
ജൂലൈ 24-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി ശുപാർശ ചെയ്യൽ. 1998 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-20 പേജുകളിലെ തിരുവെഴുത്തു ബുദ്ധിയുപദേശം രണ്ടു ശുശ്രൂഷാദാസന്മാർ ചർച്ച ചെയ്യുന്നു. ശുശ്രൂഷാദാസന്മാർ എന്നനിലയിൽ ആ പദവിക്കൊത്ത് ജീവിക്കേണ്ടതിന്റെ ആവശ്യം അവർ വിലമതിക്കുന്നു. നിയമനങ്ങൾ നന്നായി നിറവേറ്റുന്നതിനു തങ്ങൾക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയുമെന്ന് അവർ ചർച്ച ചെയ്യുന്നു. വയൽ ശുശ്രൂഷയിൽ നല്ല മാതൃകകൾ ആയിരിക്കേണ്ടതിന്റെ പ്രാധാന്യവും മറ്റുള്ളവർക്ക് വ്യക്തിപരമായ സഹായം കൊടുക്കുന്നതിൽ തങ്ങൾക്ക് മൂപ്പന്മാരെ ഏതൊക്കെ വിധങ്ങളിൽ സഹായിക്കാൻ കഴിയുമെന്നും അവർ ചർച്ച ചെയ്യുന്നു. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അടിയന്തിരത തിരിച്ചറിയാനും ആത്മീയമായി അഭിവൃദ്ധി പ്രാപിക്കേണ്ടതിന്റെയും വളരേണ്ടതിന്റെയും ആവശ്യം മനസ്സിലാക്കാനും സഭയെ സഹായിക്കാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്യാൻ അവർ തീരുമാനിക്കുന്നു.
10 മിനി: നേരിൽ കണ്ടുമുട്ടാൻ കഴിയാത്തവർക്ക് കത്തുകൾ എഴുതുക. പ്രസംഗവും സദസ്യ ചർച്ചയും. ആളുകളെ വീട്ടിൽ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്ന സാഹചര്യത്തിൽ, കത്തുകൾ എഴുതുന്നതു മുഖാന്തരം ചില പ്രസാധകർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നുണ്ട്. കത്തെഴുതുമ്പോൾ പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: കത്തുകൾ ഹ്രസ്വമായിരിക്കണം, തിരുവെഴുത്തധിഷ്ഠിതമായിരിക്കണം, ആദരവോടുകൂടിയതായിരിക്കണം, പേരുവെക്കാതെ കത്തയയ്ക്കരുത്. വ്യക്തമായി വായിക്കത്തക്കവിധം എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുക. യോഗത്തിനു ഹാജരാകാനുള്ള ക്ഷണത്തോടൊപ്പം രാജ്യഹാൾ മേൽവിലാസവും യോഗ സമയവും നൽകുക. അവർക്ക് ബന്ധപ്പെടാനായി ഒരിക്കലും സൊസൈറ്റിയുടെ മേൽവിലാസം നൽകരുത്. സ്കൂൾഗൈഡ് ബുക്കിന്റെ 87-8 പേജുകളും 1996 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടിയും കാണുക.
15 മിനി: ഫലകരമായ മുഖവുരകൾ ഉപയോഗിക്കുക. ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽനിന്ന് രണ്ടോ മൂന്നോ മുഖവുരകൾ തിരഞ്ഞെടുത്ത് അവ പ്രദേശത്ത് എങ്ങനെ ഫലകരമായി ഉപയോഗിക്കാൻ കഴിയുമെന്നു ചർച്ച ചെയ്യുക. “തെരുവു സാക്ഷീകരണം നടത്തുമ്പോഴോ അനൗപചാരികമായും മറ്റുവിധങ്ങളിലും സാക്ഷീകരിക്കുമ്പോഴോ നിങ്ങൾ ഏതെല്ലാം അവതരണങ്ങളാണ് ഉപയോഗിക്കുന്നത്?” എന്ന് സദസ്സിനോടു ചോദിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് ഒന്നോ രണ്ടോ മുഖവുരകൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 54, സമാപന പ്രാർഥന.
ജൂലൈ 31-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈ മാസത്തെ വയൽസേവന റിപ്പോർട്ടിടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഈ മാസം ലഘുപത്രികകൾ സമർപ്പിച്ചപ്പോൾ ലഭിച്ച അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
12 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “യഹോവയുടെ ക്ഷമയെ നിങ്ങൾ വിലമതിക്കുന്നുവോ?” ചോദ്യോത്തര ചർച്ച. യഹോവയുടെ ദീർഘക്ഷമ സംബന്ധിച്ച പ്രസക്താശയങ്ങൾ ഉൾപ്പെടുത്തുക.—ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 263-4 കാണുക.
ഗീതം 75, സമാപന പ്രാർഥന.
ആഗസ്റ്റ് 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
17 മിനി: “നിങ്ങൾ ലജ്ജാലുവാണോ?” ചോദ്യോത്തര ചർച്ച. 1997 വാർഷികപുസ്തകത്തിന്റെ (ഇംഗ്ലീഷ്) 43-4 പേജുകളിലെ പ്രോത്സാഹജനകമായ ഒരനുഭവം പറയുക.
18 മിനി: ജ്ഞാനിയായിത്തീരുക. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. തങ്ങൾ സ്നേഹിക്കുന്നവരുമൊത്ത് സന്തുഷ്ടഭാവി ആസ്വദിക്കാൻ യുവജനങ്ങൾ ആഗ്രഹിക്കുന്നു. ഇത് സ്വാഭാവികമാണെങ്കിലും, വിജയിക്കണമെങ്കിൽ ദൈവിക തത്ത്വങ്ങൾ ബാധകമാക്കേണ്ടതുണ്ട്. (സദൃ. 19:20) യൗവനകാലത്ത് വിപരീത ലിംഗവർഗത്തിൽപ്പെട്ടവരോടുള്ള ആകർഷണം അതിശക്തമാണ്. അതുകൊണ്ട്, വികാരങ്ങളെ നിയന്ത്രിക്കാത്തപക്ഷം, ഫലം വിനാശകമായിരിക്കും. പ്രേമബന്ധം വളർന്നുവരുമാറ് വിപരീത ലിംഗവർഗത്തിൽപ്പെട്ട കൗമാരപ്രായക്കാർ പരസ്പരം വൈകാരികമായി അടുക്കുന്നത് ജ്ഞാനപൂർവമായ ഒരു സംഗതിയാണോ എന്നതു സംബന്ധിച്ച് അനേകം ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 231-5 പേജുകളിലെ ബുദ്ധിയുപദേശം പരിചിന്തിക്കുക. ദൈവത്തോടുള്ള തങ്ങളുടെ മുഴു കടപ്പാടും നിറവേറ്റുന്ന യുവജനങ്ങൾ എത്ര വിലപ്പെട്ടവരാണെന്നു കാണിക്കുന്ന 1999 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 18-23 പേജുകളിലെ മുഖ്യാശയങ്ങൾ എടുത്തുപറയുക. ഈ ബുദ്ധിയുപദേശത്തെക്കുറിച്ച് ചിന്തിക്കാനും ചോദ്യങ്ങളുണ്ടെങ്കിൽ മാതാപിതാക്കളുമായി ചർച്ച ചെയ്യാനും കൗമാരപ്രായക്കാരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 101, സമാപന പ്രാർഥന.