സേവനയോഗ പട്ടിക
മേയ് 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് മേയ് 15 ലക്കം വീക്ഷാഗോപുരവും മേയ് 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. അവതരണങ്ങളിലൊന്നിൽ, പൊതുവാഹനത്തിൽവെച്ച് അനൗപചാരികമായി മാസിക സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക. ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ പ്രത്യേക പ്രചാരണ പരിപാടി മേയ് 15-ന് അവസാനിക്കും. മേയ് മാസത്തിലെ തുടർന്നുള്ള ദിവസങ്ങളിൽ മാസികകൾ സമർപ്പിക്കാവുന്നതാണ്.
15 മിനി: പുതിയ ലഘുപത്രിക ഉപയോഗിച്ച് താത്‌പര്യം നട്ടുവളർത്തുക. സേവന മേൽവിചാരകൻ നടത്തേണ്ട പ്രസംഗവും സദസ്യ ചർച്ചയും. താത്‌പര്യം നട്ടുവളർത്താൻ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക സ്വീകരിച്ച ഓരോ വ്യക്തിയുടെയും അടുക്കൽ മടങ്ങിച്ചെല്ലേണ്ടതുണ്ട്. രണ്ടാം പേജിലെ ഉള്ളടക്കം ഉപയോഗിച്ച് ലഘുപത്രികയെക്കുറിച്ച് ഒരു ആകമാനചിത്രം നൽകുകയും വിവിധ പേജുകളിൽ വ്യത്യസ്‌ത നിറത്തിൽ കൊടുത്തിരിക്കുന്ന ഭാഗത്തുള്ള സംക്ഷിപ്‌തവിവരങ്ങളിലേക്കു (തടിച്ച തലക്കെട്ടുകൾക്കു കീഴിലുള്ളവ) ശ്രദ്ധ തിരിക്കുകയും ചെയ്യുക. കഴിഞ്ഞ തവണ ചർച്ചചെയ്‌ത വിഷയത്തോടു ബന്ധപ്പെടുത്തിക്കൊണ്ട് അർഥവത്തായ ഹ്രസ്വ ചർച്ചകൾ നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, പ്രഥമ സന്ദർശനത്തിൽ 3-4 പേജുകളിലെ വിവരങ്ങളാണ് അവതരിപ്പിച്ചതെങ്കിൽ “ദൈവത്തിന് നമ്മുടെ കാര്യത്തിൽ യഥാർഥ താത്‌പര്യമുണ്ടോ?” എന്ന 5-ാം പേജിലെ ഭാഗം പരിചിന്തിക്കാൻ ഒരു മടക്കസന്ദർശനം ക്രമീകരിക്കാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാമെന്നു ചർച്ചചെയ്യുക. 6-8, 17-18 എന്നീ പേജുകളിൽ വ്യത്യസ്‌ത നിറത്തിൽ കൊടുത്തിരിക്കുന്ന ഭാഗങ്ങളോ പ്രാദേശികമായി പ്രസക്തമായ മറ്റു ഭാഗങ്ങളോ പുനരവലോകനം ചെയ്യുക. അത്തരമൊരു ഭാഗം ഉപയോഗിച്ചുകൊണ്ടുള്ള ഒരു മടക്കസന്ദർശനം പ്രകടിപ്പിക്കുക. പരാമർശിച്ചിരിക്കുന്ന ഒന്നോ അതിലധികമോ തിരുവെഴുത്തുകൾ വായിക്കുകയും ചർച്ച ചെയ്യുകയും വേണം. അടുത്ത സന്ദർശനത്തിൽ പരിചിന്തിക്കാനായി അതുപോലുള്ള മറ്റൊരു ഭാഗത്തേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രസാധകൻ പ്രകടനം അവസാനിപ്പിക്കുന്നു.
20 മിനി: “പ്രായോഗികമായ ഒരു കുടുംബപ്പട്ടിക ഉണ്ടാക്കുക.” രണ്ടുമിനിട്ടിൽ കുറഞ്ഞ മുഖവുരയിൽ, എഴുതിത്തയ്യാറാക്കുന്ന ഒരു പട്ടികയുടെ പ്രാധാന്യം എടുത്തുപറയുക, ആറാം പേജിൽ കൊടുത്തിരിക്കുന്ന മാതൃകാപ്പട്ടിക പൂരിപ്പിക്കേണ്ട വിധം ചർച്ച ചെയ്യുക. തുടർന്ന് “കുടുംബപ്പട്ടിക—സഭായോഗങ്ങൾ” എന്ന ലേഖനം ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക. സഭായോഗങ്ങളുമായി കൂടിക്കുഴയാതെ മറ്റു കാര്യാദികളെ മാറ്റിനിറുത്തുന്നത് എങ്ങനെയെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക. കുടുംബപ്പട്ടികയുടെ മറ്റു വശങ്ങൾ തുടർന്നുവരുന്ന ആഴ്‌ചകളിൽ പരിചിന്തിക്കുന്നതായിരിക്കും.
ഗീതം 176, സമാപന പ്രാർഥന.
മേയ് 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “കുടുംബപ്പട്ടിക—കുടുംബം ഒത്തൊരുമിച്ചുള്ള വയൽസേവനം.”a കുടുംബം ഒത്തൊരുമിച്ച് ക്രമമായി വയൽശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ പ്രയോജനങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
20 മിനി: പുതിയ ലഘുപത്രിക സ്വീകരിച്ച ആളുകൾക്കു ബൈബിളധ്യയനം ആരംഭിക്കൽ. പ്രസംഗവും സദസ്യചർച്ചയും ആയി സേവന മേൽവിചാരകൻ നടത്തേണ്ടത്. മുമ്പ് പ്രകടിപ്പിച്ച ഒരു മടക്കസന്ദർശനത്തിൽ, സന്ദർശനത്തിന്റെ ഒടുവിൽ പ്രസാധകൻ ലഘുപത്രികയിലെ വ്യത്യസ്‌ത നിറത്തിൽ കൊടുത്തിരിക്കുന്ന ഭാഗത്തേക്കു ശ്രദ്ധ തിരിച്ചതു പരാമർശിച്ചുകൊണ്ട് ആ മടക്കസന്ദർശനം ഹ്രസ്വമായി പുനരവലോകനം ചെയ്യുക. എന്നിട്ട് (സാധ്യമെങ്കിൽ) അതേ പ്രസാധകർതന്നെ ഈ മടക്കസന്ദർശനവും പ്രകടിപ്പിച്ചു കാണിക്കട്ടെ. പ്രസാധകൻ ലഘുപത്രികയുടെ പിൻകവർ ഉപയോഗിച്ച് ബൈബിളധ്യയനം വാഗ്‌ദാനം ചെയ്യുന്നു. അടുത്ത സന്ദർശനത്തിൽ ആവശ്യം ലഘുപത്രികയിലെ ഒന്നാമത്തെ പാഠം പരിചിന്തിക്കാനുള്ള ക്രമീകരണം നടത്തുന്നു. ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക സ്വീകരിച്ചവരുമായി ബൈബിളധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 58, സമാപന പ്രാർഥന.
മേയ് 23-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ജൂൺ 1 ലക്കം വീക്ഷാഗോപുരവും ജൂൺ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.
18 മിനി: “യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു.”b ഈ ഭാഗം തയ്യാറാകുമ്പോൾ ദാനീയേൽ പ്രവചനം പുസ്‌തകത്തിന്റെ 59-ാം പേജിലെ 28-ാം ഖണ്ഡിക പരിചിന്തിക്കുക.
15 മിനി: “കുടുംബപ്പട്ടിക—കുടുംബാധ്യയനം.”c തങ്ങളുടെ കുടുംബാധ്യയനം എങ്ങനെയാണു പട്ടികപ്പെടുത്തുന്നതെന്നും അതു ക്രമമായി നടത്താൻ ആവശ്യമായ ശ്രമത്തെക്കുറിച്ചും അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീകരിക്കുക.
ഗീതം 152, സമാപന പ്രാർഥന.
മേയ് 30-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മേയ് മാസത്തെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ജൂണിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക. 2005 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ ഉപയോഗിച്ച് (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) നിർദിഷ്ട സാഹിത്യം എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.
20 മിനി: “കുടുംബപ്പട്ടിക—ദിനവാക്യ പരിചിന്തനം.”d ഒരുമിച്ച് ദിനവാക്യം പരിചിന്തിക്കുന്നതിലൂടെ തങ്ങളുടെ കുടുംബം എങ്ങനെ പ്രയോജനം നേടുന്നെന്നും അങ്ങനെ ചെയ്യുന്നതിനു പ്രായോഗികമായ ഏതു പട്ടികയാണു പിൻപറ്റുന്നതെന്നും പറയാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 9.”e രണ്ടാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ 2004 ഡിസംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ ഒന്നോ രണ്ടോ ആശയങ്ങൾ വിശേഷവത്‌കരിക്കുക. ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിക്കുക. ആവശ്യം ലഘുപത്രികയിലെ രണ്ടാം പാഠം പഠിച്ചുകഴിയുമ്പോൾ അധ്യാപകൻ വിദ്യാർഥിയോട് ഇങ്ങനെ ചോദിക്കുന്നു: “ദൈവത്തിന്റെ പേരെന്താണെന്ന് നിങ്ങൾ ഒരു സുഹൃത്തിന് എങ്ങനെ വിശദീകരിച്ചുകൊടുക്കും?” സങ്കീർത്തനം 83:18 ഉപയോഗിച്ച് താൻ എങ്ങനെ വിശദീകരിക്കുമെന്ന് വിദ്യാർഥി പറയുന്നു, അധ്യാപകൻ വിദ്യാർഥിയെ അനുമോദിക്കുന്നു.
ഗീതം 134, സമാപന പ്രാർഥന.
ജൂൺ 6-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “മാസികാറൂട്ട് ഉപയോഗിച്ചു താത്‌പര്യം നട്ടുവളർത്തുക.”f 3-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ ന്യായവാദം പുസ്‌തകത്തിലെ 227-32 പേജുകളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ദൈവരാജ്യം എന്തു കൈവരുത്തുമെന്ന വിഷയത്തെക്കുറിച്ച് ഒരു തിരുവെഴുത്തുമാത്രം ഉപയോഗിച്ചുകൊണ്ടുള്ള നിരവധി ചർച്ചകൾ തയ്യാറാകാൻ അവിടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും. ഒരു തിരുവെഴുത്തുമാത്രം ഉപയോഗിച്ചുകൊണ്ട് തന്റെ മാസികാറൂട്ടിലെ വീട്ടുകാരനുമായി പ്രസാധകൻ ചർച്ച നടത്തുന്നത് എങ്ങനെയെന്നതിന്റെ ഒരു പ്രകടനം ഉൾപ്പെടുത്തുക. തിരുവെഴുത്തു ശരിയായി മനസ്സിലാക്കാനും തന്റെ ജീവിതത്തിൽ അതിന്റെ മൂല്യം തിരിച്ചറിയാനും വീട്ടുകാരനെ സഹായിക്കുന്ന വിധത്തിൽ പ്രസാധകൻ ആ തിരുവെഴുത്ത് ഹ്രസ്വമായി ചർച്ചചെയ്യുകയും അതു ബാധകമാകുന്ന വിധം വിശദീകരിക്കുകയും വേണം.
ഗീതം 107, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
f ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.