മാർച്ച് 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 22-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അനു. പേ. 239-ലെ ഉപതലക്കെട്ടുമുതൽ പേ. 242 വരെ
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 10–13
നമ്പർ 1: 1 ശമൂവേൽ 10:17-27
നമ്പർ 2: ക്രിസ്തുമസ്സ് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആഘോഷമാണോ? (rs പേ. 176 ¶1-4)
നമ്പർ 3: പരിണാമം ക്രിസ്ത്യാനിത്വവുമായി ചേർച്ചയിലല്ലാത്തത് എന്തുകൊണ്ട്?
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ. സ്മാരകത്തോട് അനുബന്ധിച്ച് അവസാനമായി എന്തെങ്കിലും അറിയിപ്പുകൾ ഉണ്ടെങ്കിൽ ഉൾപ്പെടുത്തുക.
15 മിനി: ഏപ്രിൽ - ജൂൺ വീക്ഷാഗോപുരം സമർപ്പിക്കാൻ തയ്യാറാകുക. ഈ പ്രത്യേക പതിപ്പിന്റെ ഉള്ളടക്കം അവലോകനം ചെയ്യുക. ഈ മാസിക സമർപ്പിക്കാനായി ഏതു ചോദ്യവും തിരുവെഴുത്തുമാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സദസ്സിനോട് ചോദിക്കുക. ബൈബിളിനെ ആദരിക്കുന്നവർക്കുമാത്രമേ ഈ മാസിക നൽകാവൂ. സഭയുടെ പ്രദേശത്തുള്ള എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ഇതിന്റെ ഒരു കോപ്പി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. വിവേചനയോടെ അത് സമർപ്പിക്കുന്നതിന്റെ രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: സ്മാരകത്തിനു ഹാജരാകുന്ന താത്പര്യക്കാരെ സഹായിക്കുക. മൂപ്പൻ നടത്തുന്ന പ്രസംഗം. ബൈബിൾ വിദ്യാർഥികളെയും നിഷ്ക്രിയരായ പ്രസാധകരെയും നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തുന്ന മറ്റുള്ളവരെയും പ്രസാധകർക്ക് എങ്ങനെ സഹായിക്കാമെന്ന് പറയുക. (2008 മാർച്ച് നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.) ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക. സ്മാരക ബൈബിൾവായനയുടെ കാര്യം പ്രത്യേകം ഓർമിപ്പിക്കുക.