മാർച്ച് 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 29-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 5 ¶1-6, പേ. 60, 61-ലെ ചതുരങ്ങൾ
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 14–15
നമ്പർ 1: 1 ശമൂവേൽ 14:24-35
നമ്പർ 2: യഹോവയോട് അടുത്തുചെല്ലാനുള്ള മാർഗങ്ങൾ (യാക്കോ. 4:8)
നമ്പർ 3: നക്ഷത്രത്താൽ യേശുവിന്റെ അടുത്തേക്കു നയിക്കപ്പെട്ട ജ്ഞാനികൾ അല്ലെങ്കിൽ വിദ്വാന്മാർ ആരാണ്? (rs പേ. 177 ¶1-3)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: എങ്ങനെ ബൈബിളധ്യയനങ്ങൾ ആരംഭിക്കാം? ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും അത് തുടർന്നുകൊണ്ടുപോകുകയും ചെയ്തിട്ടുള്ള ഒരു പ്രസാധകനുമായി അഭിമുഖം നടത്തുക. പ്രദേശത്ത് ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്ന മുഖവുരകൾ ഏതൊക്കെയാണ്? മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ അദ്ദേഹം എന്തു മനസ്സിൽപ്പിടിക്കാറുണ്ട്? സാധാരണ ഉപയോഗിക്കാറുള്ള ഒരു മുഖവുര അദ്ദേഹം അവതരിപ്പിക്കട്ടെ.
10 മിനി: അതിമഹത്തായ ‘രക്ഷാപ്രവർത്തനത്തിൽ’ പങ്കെടുക്കുക! സംഘടിതർ പുസ്തകത്തിന്റെ 95-ാം പേജിലെ “അർഹരായവരെ തിരഞ്ഞു കണ്ടുപിടിക്കൽ” എന്ന ഉപതലക്കെട്ടിൻകീഴിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം.
10 മിനി: “വീട്ടുവാതിൽക്കൽ ഒരു ഉത്തമ സഹായി ആയിരിക്കുക.” ചോദ്യോത്തര ചർച്ച.