മേയ് 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 24-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 7 ¶10-19, പേ. 93-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 13–15
നമ്പർ 1: 2 ശമൂവേൽ 13:23-33
നമ്പർ 2: സത്യദൈവത്തിന്റെ ആരാധനയ്ക്കുള്ള സഹായങ്ങളെന്നനിലയിൽ പ്രതിമകൾ ഉപയോഗിക്കാമോ? (rs പേ. 183 ¶5-പേ. 184 ¶4)
നമ്പർ 3: ലോകത്തെ നാം മുഴുവനായി ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്? (1 കൊരി. 7:31)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ജൂണിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. സദസ്യചർച്ച. മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യാൻ ഒന്നോ രണ്ടോ മിനിട്ട് ഉപയോഗിക്കാവുന്നതാണ്. രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് ഏത് ചോദ്യവും തിരുവെഴുത്തുകളും ഉപയോഗിച്ച് അത് സമർപ്പിക്കാം എന്ന് സദസ്സിനോട് ചോദിക്കുക. വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കുന്ന ഓരോ അവതരണങ്ങൾ ഉൾപ്പെടുത്തുക.
10 മിനി: വൃത്തിയുള്ള രാജ്യഹാൾ യഹോവയ്ക്ക് മഹത്ത്വം കരേറ്റും. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യഹോവ വിശുദ്ധനായ ദൈവമായതുകൊണ്ട് അവന്റെ ജനം ശാരീരിക ശുദ്ധിക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. (പുറ. 30:17-21; 40:30-32) നമ്മുടെ ആരാധനാസ്ഥലം നല്ലനിലയിൽ, വൃത്തിയുള്ളതായി നാം സൂക്ഷിക്കുന്നെങ്കിൽ അത് യഹോവയ്ക്കു സ്തുതികരേറ്റും. (1 പത്രോ. 2:12) രാജ്യഹാൾ ശുചീകരണത്തിനും കേടുപോക്കലിനും മേൽനോട്ടംവഹിക്കുന്ന ഒരു സഹോദരനുമായി അഭിമുഖം നടത്തുക. ഇതിനായി സഭ എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തോടു ചോദിക്കുക. രാജ്യഹാൾ നല്ലനിലയിൽ സൂക്ഷിച്ചതിന്റെ ഫലമായി നിങ്ങളുടെ പ്രദേശത്ത് ഉണ്ടായ അല്ലെങ്കിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽവന്ന അനുഭവങ്ങൾ പറയുക. രാജ്യഹാൾ ശുചീകരണത്തിലും അതിന്റെ അറ്റകുറ്റപ്പണി നിർവഹിക്കുന്നതിലും സജീവമായി പങ്കുചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ‘രാജ്യത്തിന്റെ ഈ സുവിശേഷം പ്രസംഗിക്കപ്പെടും!’ ചോദ്യോത്തര ചർച്ച.