അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകം. കുട്ടികളുള്ള വീടുകളിൽ, മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകം സമർപ്പിക്കുക. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക.
◼ 2012-ലെ സ്മാരകം ഏപ്രിൽ 5 വ്യാഴാഴ്ച സൂര്യാസ്തമയശേഷം ആയിരിക്കും.
◼ 2011 ജനുവരി 1 മുതൽ “മൂപ്പന്മാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്റർ” എന്നതിനുപകരം “മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ” എന്നായിരിക്കും ഉപയോഗിക്കുക. “കോ-ഓർഡിനേറ്റർ” എന്ന ഇംഗ്ലീഷ് പദംകൊണ്ട് അർഥമാക്കുന്നത് എന്താണെന്നു വ്യക്തമായി മനസ്സിലാകാൻ ഈ പുതിയ പദപ്രയോഗം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.