അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനങ്ങൾ തുടങ്ങാൻ നല്ല ശ്രമംചെയ്യുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായിട്ടുള്ളവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക. ഒരു ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം.
◼ 2011 സ്മാരകകാലത്തെ പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം: “പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ബൈബിൾതത്ത്വങ്ങൾക്ക് ഇന്നു നമ്മെ സഹായിക്കാനാകുമോ?”
◼ സ്മാരകദിവസമായ ഏപ്രിൽ 17 ഞായറാഴ്ച, വയൽസേവനയോഗം അല്ലാതെ മറ്റൊരു യോഗവും നടത്തരുത്. അന്നേ ദിവസത്തെ യോഗം വാരത്തിലെ മറ്റൊരു ദിവസം ക്രമീകരിക്കാവുന്നതാണ്. എന്നാൽ പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് യോഗം മറ്റൊരു ദിവസം നടത്തുക പ്രായോഗികമല്ലെങ്കിൽ അതു റദ്ദാക്കാവുന്നതാണ്. ആ സഭകളിലുള്ളവർക്ക് പ്രസ്തുത വാരത്തെ വീക്ഷാഗോപുര അധ്യയന ലേഖനം തങ്ങളുടെ കുടുംബാരാധനയുടെ ഭാഗമായി പരിചിന്തിക്കാം.