ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ജൂൺ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2011 മെയ് 2 മുതൽ ജൂൺ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ഇയ്യോബിനെതിരെ പാപം ചെയ്തവർക്കുവേണ്ടി അവൻ പ്രാർഥിക്കണമെന്ന് യഹോവ ആവശ്യപ്പെട്ടതിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും? (ഇയ്യോ. 42:8) [w98 8/15 പേ. 30 ഖ. 5]
2. ക്രിസ്ത്യാനികൾ ഇന്ന് അർപ്പിക്കുന്ന ‘നീതിയാഗങ്ങൾ’ എന്താണ്? (സങ്കീ. 4:5) [w06 5/15 പേ. 18 ഖ. 8]
3. ദാവീദിന്റെ അന്തരംഗം അവനെ ഉപദേശിച്ചത് എങ്ങനെ? (സങ്കീ. 16:7) [w04 12/1 പേ. 14 ഖ. 9]
4. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണി”ക്കുന്നത് എങ്ങനെ? (സങ്കീ. 19:1) [w04 10/1 പേ. 10, ഖ. 8]
5. സങ്കീർത്തനം 27:14 പ്രത്യാശയും ധൈര്യവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെ? [w06 10/1 പേ. 26-27 ഖ. 3, 6]
6. സങ്കീർത്തനം 37:21-ലെ തത്ത്വം സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധത്തെയും ഇടപാടുകളെയും എങ്ങനെ സ്വാധീനിക്കണം? [w89 11/1 പേ. 17 ഖ. 8]
7. പ്രവാസിയായി കഴിഞ്ഞിരുന്ന ഒരു ലേവ്യന്റെ വിലമതിപ്പുനിറഞ്ഞ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (സങ്കീ. 42:1-3) [w06 6/1 പേ. 9 ഖ. 3]
8. നീതിയെ ഇഷ്ടപ്പെട്ട് ദുഷ്ടതയെ ദ്വേഷിക്കാൻ നമ്മെ എന്തു സഹായിക്കും? (സങ്കീ. 45:7) [cf പേ. 58-59 ഖ. 8-10]
9. ആരുടെ “മനസ്സൊരുക്കമുള്ള ആത്മാവിനാൽ” തന്നെ പിന്തുണയ്ക്കാനാണ് ദാവീദ് അഭ്യർഥിച്ചത്? (സങ്കീ. 51:12) [w06 6/1 പേ. 9 ഖ. 10]
10. ദൈവത്തിന്റെ ഭവനത്തിലെ തഴച്ചുവളരുന്ന ഒരു ഒലിവുവൃക്ഷം പോലെയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (സങ്കീ. 52:8) [w00 5/15 പേ. 29 ഖ. 6]