“എത്ര മണിക്കൂറാണ് ഞാൻ റിപ്പോർട്ട് ചെയ്യേണ്ടത്?”
നിങ്ങൾ എപ്പോഴെങ്കിലും ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ? ഇത് സംബന്ധിച്ചുള്ള പൊതുവായ നിർദേശങ്ങൾ സംഘടിതർ പുസ്തകത്തിന്റെ 86-87 പേജുകളിൽ കൊടുത്തിട്ടുണ്ട്. കൂടുതലായ നിർദേശങ്ങൾ ഇടയ്ക്കിടെ ലഭിക്കാറുണ്ട്. അതിന് ഒരു ഉദാഹരണമാണ് 2008 സെപ്റ്റംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ചോദ്യപ്പെട്ടിയിൽ കാണുന്ന വിവരങ്ങൾ. സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കാമെന്നതിനാൽ നിർദേശങ്ങളുടെ ഒരു വലിയ പട്ടിക നമുക്കു തന്നിട്ടില്ല. ആയതിനാൽ മൂപ്പന്മാരോ മറ്റാരെങ്കിലുമോ ഇക്കാര്യത്തിൽ കൂടുതൽ നിയമങ്ങൾ ഉണ്ടാക്കുന്നത് ഉചിതമായിരിക്കുകയില്ല.
ഇതു സംബന്ധിച്ചുള്ള ഏതെങ്കിലും ചോദ്യത്തിന് പ്രസിദ്ധീകരിച്ച നിർദേശങ്ങൾ ഇല്ലെങ്കിൽ ഓരോ പ്രസാധകനും പിൻവരുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സാഹചര്യം ശ്രദ്ധാപൂർവം തൂക്കിനോക്കേണ്ടതുണ്ട്. ശരിക്കും ശുശ്രൂഷയിൽ ഏർപ്പെട്ട സമയമാണോ അത്? അതോ ശുശ്രൂഷയുടെ ഭാഗമല്ലാത്ത മറ്റേതെങ്കിലും കാര്യത്തിനുവേണ്ടി ഉപയോഗിച്ച സമയമാണോ? ഓരോ മാസവും വയൽസേവന റിപ്പോർട്ടിൽ നാം എഴുതുന്ന സമയം നമുക്കു മനസ്സാക്ഷിക്കുത്ത് തോന്നാൻ ഇടയാക്കരുത്. മറിച്ച് അത് നമ്മെ സന്തോഷിപ്പിക്കുകയാണ് വേണ്ടത്. (പ്രവൃ. 23:1) അതുകൊണ്ട്, റിപ്പോർട്ട് ചെയ്യേണ്ട സമയം എങ്ങനെ കണക്കുകൂട്ടുന്നു എന്നതല്ല പകരം റിപ്പോർട്ട് ചെയ്യുന്ന സമയം എങ്ങനെയുള്ളതാണ് എന്നതാണ് ഏറെ പ്രധാനം.—എബ്രാ. 6:11.