ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന വാരം
ഗീതം 32, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 6 ¶19-25, 65-ാം പേജിലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 102-105 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 105:1-24 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയെ സേവിക്കുന്നതിനായി പിന്നിൽ വിട്ടുകളഞ്ഞ സംഗതികളിലേക്ക് നാം ആകാംക്ഷാപൂർവം പിന്തിരിഞ്ഞുനോക്കരുതാത്തത് എന്തുകൊണ്ട്? (ലൂക്കോ. 9:62) (5 മിനി.)
നമ്പർ 3: ദൈവരാജ്യം എല്ലാവർക്കും പാർപ്പിടവും തൊഴിലും സുരക്ഷിതത്വവും പ്രദാനംചെയ്യും (rs പേ. 229 ¶7–പേ. 230 ¶3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: താത്പര്യക്കാരെ പുരോഗമിക്കാൻ സഹായിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേ. 187 ഖ. 6 മുതൽ പേ. 188 ഖ. 3 വരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തേണ്ട പ്രസംഗം.
20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—വിദ്യാർഥികളെ സംഘടനയിലേക്കു വഴിനടത്തുക.” ചോദ്യോത്തര പരിചിന്തനം. പ്രസാധകൻ/പ്രസാധിക പുതിയ ബൈബിൾ വിദ്യാർഥിക്ക്, യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക നൽകുന്ന ഒരു അവതരണം ഉൾപ്പെടുത്തുക. 20-ാം പേജിലെ ചിത്രത്തിലേക്ക് വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിച്ച് പരസ്യയോഗത്തെക്കുറിച്ച് ഹ്രസ്വമായി വിവരിക്കുക. അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയം പറഞ്ഞശേഷം വിദ്യാർഥിയെ അതിൽ സംബന്ധിക്കാൻ ക്ഷണിക്കണം.
ഗീതം 47, പ്രാർഥന