സെപ്റ്റംബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 26-ന് ആരംഭിക്കുന്ന വാരം
ഗീതം 5, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 8 ¶18-22, പേ. 86-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 142–150 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 144:1–145:4 (4 മിനിട്ടുവരെ)
നമ്പർ 2: ഒന്നാം നൂറ്റാണ്ടിൽ ദൈവരാജ്യം ഭരണം തുടങ്ങിയോ? (rs പേ. 232 ¶4-6) (5 മിനി.)
നമ്പർ 3: നാം “പക്ഷപാതം കാണിക്ക”രുതാത്തത് എന്തുകൊണ്ട്? (യാക്കോ. 2:1-4) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “ബൈബിൾ സന്ദേശം ലഘുപത്രിക ഉപയോഗപ്പെടുത്താവുന്ന ഒരു വിധം” ചർച്ചചെയ്യുക. തുടർന്ന്, 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ഒക്ടോബർ 1, ശനിയാഴ്ച ഒരു ബൈബിളധ്യയനം തുടങ്ങാനാകുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചു കാണിക്കുക. അന്നേ ദിവസം ശുശ്രൂഷയിൽ ഉൾപ്പെടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ചോദ്യപ്പെട്ടി. ചർച്ച. 2005 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ വിവരങ്ങളും ഉൾപ്പെടുത്തുക.
15 മിനി: ഒക്ടോബറിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിറ്റെടുത്ത്, നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് താത്പര്യജനകമായേക്കും എന്നു തോന്നുന്ന ഏതാനും ലേഖനങ്ങൾ എടുത്തുപറയുക. തുടർന്ന് തിരഞ്ഞെടുത്ത ആ രണ്ടോ മൂന്നോ ലേഖനങ്ങൾ ഓരോന്നും എങ്ങനെ വയലിൽ അവതരിപ്പിക്കാമെന്ന് സദസ്സിനോടൊപ്പം പരിചിന്തിക്കുക. വീട്ടുകാരന് താത്പര്യമുണർത്തുന്ന ഏതു ചോദ്യം ചോദിക്കാം, തുടർന്ന് ഏത് തിരുവെഴുത്തു വായിക്കാം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. ഒക്ടോബർ-ഡിസംബർ ലക്കം ഉണരുക! പ്രത്യേക പതിപ്പ് ആയതിനാൽ, ഈ മാസിക വിശേഷാൽ വായിക്കാൻ ഇഷ്ടപ്പെടുന്നത് ആരായിരിക്കും, ഈ പതിപ്പിന്റെ വ്യാപകമായ വിതരണത്തിന് എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ചും സദസ്സിന്റെ അഭിപ്രായം ആരായുക. ഓരോ മാസികയും സമർപ്പിക്കുന്നതിന്റെ ഓരോ അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 41, പ്രാർഥന