അതിന്റെ അവസ്ഥ എന്താണ്?
നാം സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന സാഹിത്യം ഏതായാലും ഈ ചോദ്യം പ്രസക്തമാണ്. അറ്റം മടങ്ങിയതോ നിറം മങ്ങിയതോ അഴുക്കു പറ്റിയതോ കീറിയതോ ആയ സാഹിത്യമാണ് നാം നൽകുന്നതെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന ആകർഷകവും ജീവരക്ഷാകരവുമായ സന്ദേശം വീട്ടുകാരൻ വിലമതിക്കാതെപോയേക്കാം. നമ്മുടെ സംഘടനയെക്കുറിച്ച് ഒരു നല്ല ധാരണയായിരിക്കില്ല ആ വ്യക്തിക്കു ലഭിക്കുന്നത്.
നമുക്ക് എങ്ങനെ സാഹിത്യം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം? ഓരോന്നും വെവ്വേറെ സൂക്ഷിക്കുന്നത് ഫലംചെയ്യുമെന്ന് പലരും കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്, പുസ്തകങ്ങൾ, മാസികകളും ലഘുപത്രികകളും, ലഘുലേഖകൾ എന്നിവ ബാഗിൽ വെവ്വേറെ കള്ളികളിലാണ് അവർ വെക്കുന്നത്. ബൈബിളും സാഹിത്യവും ബാഗിൽ തിരികെ വെക്കുമ്പോൾ, അതാതിന്റെ സ്ഥാനത്ത് ചുളുങ്ങാത്ത വിധത്തിൽ വെക്കാൻ അവർ ശ്രദ്ധിക്കുന്നു. ചില പ്രസാധകർ അതിനായി ഫോൾഡറുകളോ വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകളോ ഉപയോഗിക്കാറുണ്ട്. സാഹിത്യം സൂക്ഷിക്കാൻ നാം എന്തു മാർഗം സ്വീകരിച്ചാലും ശരി, നമ്മുടെ ശുശ്രൂഷയെ ആക്ഷേപിക്കാൻ നാം ആർക്കുമൊരു കാരണം നൽകരുത്.—2 കൊരി. 6:3.