ബഹുഭാഷാ പ്രദേശത്ത് സാഹിത്യം സമർപ്പിക്കൽ
1. പ്രാദേശികമല്ലാത്ത മറ്റു ഭാഷകൾ സംസാരിക്കുന്നവരെ നാം എങ്ങനെയാണു സഹായിക്കുന്നത്?
1 പല പ്രധാന നഗരങ്ങളിലും, ഏകഭാഷയിലുള്ള യോഗങ്ങൾ തുടങ്ങുന്നതിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രാദേശിക ഭാഷ അറിയാത്ത വ്യക്തികളെ അവർക്ക് ഏറ്റവും നന്നായി അറിയാവുന്ന ഭാഷ ഉപയോഗിക്കുന്ന ഏറ്റവും അടുത്തുള്ള സഭയിലേക്കു നയിക്കുന്നു. വിവിധ ഭാഷാക്കൂട്ടങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് സാക്ഷീകരണം നടത്തുന്നതു സംബന്ധിച്ച് എന്തു ക്രമീകരണങ്ങളാണു ചെയ്തിരിക്കുന്നത്?
2. വ്യത്യസ്ത ഭാഷകളിലുള്ള രണ്ടോ മൂന്നോ സഭകൾ ഒരേ പ്രദേശം പ്രവർത്തിക്കുമ്പോൾ എന്തു സഹകരണം ആവശ്യമാണ്?
2 സാഹിത്യങ്ങൾ സമർപ്പിക്കേണ്ടത് എപ്പോൾ?: അങ്ങനെയുള്ള പ്രദേശങ്ങളിൽ, വ്യത്യസ്ത ഭാഷകളിലുള്ള രണ്ടോ അതിലധികമോ സഭകൾ ക്രമമായി പ്രവർത്തിക്കുന്നതിനു വേണ്ട ക്രമീകരണം ചെയ്യേണ്ടതാണ്. ആ സഭകളിലെ മൂപ്പന്മാരുടെ സംഘങ്ങൾ സേവന മേൽവിചാരകൻ മുഖാന്തരം ഉൾപ്പെട്ടിരിക്കുന്ന ഏവർക്കും സ്വീകാര്യമായ ഒരു പ്രവർത്തന സംവിധാനം ആവിഷ്കരിക്കണം, അങ്ങനെയാകുമ്പോൾ പ്രദേശത്തുള്ള ഓരോ ഭാഷാക്കൂട്ടത്തിനും സമ്പൂർണ സാക്ഷ്യം നൽകാൻ കഴിയും. അത്തരം പ്രദേശങ്ങളിൽ പ്രസംഗിക്കുമ്പോൾ സാധാരണഗതിയിൽ പ്രസാധകർ ഇതര സഭകളുടെ ഭാഷയിലുള്ള സാഹിത്യങ്ങൾ നൽകുകയില്ല. അവർ അങ്ങനെ ചെയ്യുന്നെങ്കിൽത്തന്നെ വ്യക്തികളുടെ പേരും മേൽവിലാസവും കുറിച്ചെടുത്ത് ബന്ധപ്പെട്ട സഭയെ ഏൽപ്പിക്കേണ്ടതാണ്. ആ വ്യക്തികൾക്കു മടക്കസന്ദർശനങ്ങൾ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ആ സഭ ചെയ്തുകൊള്ളും. സേവന മേൽവിചാരകന്മാർ ഓരോ പ്രദേശ നിയമന കാർഡിലും പ്രദേശത്തുള്ള കുടുംബങ്ങൾ ഉപയോഗിക്കുന്ന ഭാഷ സംബന്ധിച്ച വിവരങ്ങൾ വൃത്തിയായി രേഖപ്പെടുത്താൻ ക്രമീകരണം ചെയ്യുന്നതായിരിക്കും. അങ്ങനെയാകുമ്പോൾ പ്രസാധകർക്ക് ഭാവിയിൽ, തങ്ങളുടെ സഭയ്ക്ക് നിയമിച്ചു നൽകിയിരിക്കുന്ന ഭാഷാക്കൂട്ടത്തെ മാത്രം സന്ദർശിക്കുന്നതിനു സാധിക്കും.
3. ബഹുഭാഷാ പ്രദേശങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചുതീർക്കുന്നതിൽ പിന്തുണയ്ക്കാൻ പ്രസാധകർക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും?
3 ഓരോ സഭയും, പ്രദേശം ഒരു നിശ്ചിത കാലം ഇടവിട്ട് പൂർണമായി പ്രവർത്തിച്ചുതീർക്കുന്നുവെന്ന് ഉറപ്പാക്കാൻ നല്ല സംഘാടനം ആവശ്യമാണ്. മുഖ്യമായും തങ്ങളുടെ സഭയുടെ ഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിച്ചുകൊണ്ട് എല്ലാ പ്രസാധകർക്കും ഇക്കാര്യത്തിൽ സഹകരിക്കാൻ കഴിയും. വിശദമായ വീടുതോറുമുള്ള രേഖ സൂക്ഷിക്കുന്നതും സഹായകമായിരിക്കും. S-8 ഫാറം നിർദേശിച്ചിരിക്കുന്ന പ്രകാരം ഉപയോഗിക്കുകയും വ്യത്യസ്ത ഭാഷ സംസാരിക്കുന്ന കുടുംബങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സേവന മേൽവിചാരകനു നൽകുകയും ചെയ്യുക. രണ്ടോ മൂന്നോ ഭാഷകൾ ഒഴുക്കോടെ സംസാരിക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ, ഏതു സഭയായിരിക്കണം ആ ഭവനം തുടർന്നു സന്ദർശിക്കുന്നത് എന്നു തീരുമാനിക്കാൻ വിവേചന ആവശ്യമാണ്. കൂടാതെ, വീടുകളിൽ ചിലപ്പോൾ താമസക്കാർ മാറി വന്നേക്കാം എന്നതിനാൽ രേഖകൾ ക്രമമായി പുതുക്കേണ്ടതുണ്ട്.
4. ഒരു സഭ വ്യത്യസ്തമായ ഭാഷയിലുള്ള സാഹിത്യങ്ങൾ ശേഖരിച്ചുവെക്കുന്നത് എപ്പോഴാണ്?
4 സാഹിത്യങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരിക്കേണ്ടത് എപ്പോൾ?: സാധാരണഗതിയിൽ ഒരു സഭ, മറ്റൊരു പ്രാദേശിക സഭ ഉപയോഗിക്കുന്ന ഭാഷയിലുള്ള സാഹിത്യങ്ങൾ ധാരാളമായി ശേഖരിച്ചുവെക്കേണ്ടതില്ല. എന്നാൽ, ഒരു പ്രദേശത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്ന നല്ലൊരു ശതമാനം ആളുകൾ ഉണ്ടായിരിക്കുകയും അതേസമയം ആ ഭാഷയിലുള്ള സഭ ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിലോ? അങ്ങനെയുള്ള സാഹചര്യങ്ങളിൽ സഭകൾക്ക് ലഘുലേഖകൾ, ആവശ്യം ലഘുപത്രിക, പരിജ്ഞാനം പുസ്തകം തുടങ്ങി ആ ഭാഷയിൽ ലഭ്യമായിരിക്കുന്ന അടിസ്ഥാന സാഹിത്യങ്ങളുടെ ഒരു ചെറിയ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പു വരുത്താൻ കഴിയും. ആ ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടുമ്പോൾ പ്രസാധകർക്ക് ഈ സാഹിത്യങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞേക്കും.
5. സഭയുടെ സാഹിത്യശേഖരത്തിൽ ഇല്ലാത്ത പ്രസിദ്ധീകരണങ്ങൾ ലഭിക്കാൻ എന്തു ചെയ്യണം?
5 ഒരു താത്പര്യക്കാരന്റെ ഭാഷയിലുള്ള പ്രസിദ്ധീകരണം സഭയുടെ സാഹിത്യശേഖരത്തിൽ ഇല്ലെങ്കിൽ ആ ഭാഷയിലുള്ള ഒരു സാഹിത്യം ലഭിക്കാൻ എന്തു ചെയ്യാവുന്നതാണ്? ആ ഭാഷയിൽ ലഭ്യമായിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ് എന്ന് പ്രസാധകന് സാഹിത്യദാസനോടു ചോദിക്കാവുന്നതാണ്, അങ്ങനെ ചെയ്യുന്നെങ്കിൽ സഭ അടുത്ത പ്രാവശ്യം സാഹിത്യങ്ങൾക്കുള്ള അപേക്ഷ അയയ്ക്കുമ്പോൾ ആവശ്യമായ ഇനങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും.
6. ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിലെ നമ്മുടെ ലക്ഷ്യം എന്താണ്?
6 ഭാഷാഭേദമെന്യേ ‘സകലമനുഷ്യരെയും’ ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും രക്ഷപ്രാപിപ്പാനും’ സഹായിക്കാൻ നമുക്ക് ക്രിസ്തീയ സാഹിത്യങ്ങൾ നന്നായി പ്രയോജനപ്പെടുത്താം.—1 തിമൊ. 2:3, 4.