ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ഫെബ്രുവരി 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. ഏത് അർഥത്തിലാണ് നിങ്ങൾ നിങ്ങളുടെ മഹോപദേഷ്ടാവിന്റെ “വാക്കു പിറകിൽനിന്നു കേൾക്കു”ന്നത്? (യെശ. 30:21) [ജനു. 9, w05 11/1 പേ. 23 ഖ. 10]
2. ഹിസ്കീയാവിന്റെ രാജധാനിവിചാരകൻ എന്ന സ്ഥാനത്തുനിന്ന് ശെബ്നയെ നീക്കിക്കളഞ്ഞ സംഭവം നമ്മെ എന്തു പഠിപ്പിക്കുന്നു? (യെശ. 36:2, 3, 22) [ജനു. 16, w07 1/15 പേ. 9 ഖ. 1]
3. യെശയ്യാവു 37:1, 14-20-ലെ വിവരണത്തിൽനിന്ന് ക്ലേശങ്ങൾ നേരിടുന്നതു സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാം? [ജനു. 16, w07 1/15 പേ. 9 ഖ. 2-3]
4. യെശയ്യാവു 40:31-ലെ ദൃഷ്ടാന്തം യഹോവയുടെ ദാസന്മാർക്ക് പ്രോത്സാഹനം പകരുന്നത് എങ്ങനെ? [ജനു. 23, w96 6/15 പേ. 10-11]
5. ആസന്നമായ ഏത് ആക്രമണത്തിന്റെ വീക്ഷണത്തിൽ, യെശയ്യാവു 41:14-ലെ യഹോവയുടെ വാഗ്ദാനം ഇന്ന് പ്രോത്സാഹനമേകുന്നു? [ജനു. 23, ip-2 പേ. 24 ഖ. 16]
6. ‘നീതിയെ പിന്തുടരുന്നു’ എന്ന് ദൈവമുമ്പാകെ നമുക്ക് എങ്ങനെ തെളിയിക്കാം? (യെശ. 51:1) [ഫെബ്രു. 6, ip-2 പേ. 165 ഖ. 2]
7. യെശയ്യാവു 53:12-ൽ പരാമർശിച്ചിരിക്കുന്ന ‘അനേകർ’ ആരാണ്, യഹോവ അവരോട് ഇടപെടുന്ന വിധത്തിൽനിന്ന് ഹൃദയോഷ്മളമായ എന്തു പാഠമാണ് നമുക്കു പഠിക്കാനുള്ളത്? [ഫെബ്രു. 13, ip-2 പേ. 213 ഖ. 34]
8. യെശയ്യാവു 60:17-ൽ ആലങ്കാരികമായി വിവരിച്ചിരിക്കുന്ന ഏതു കാര്യമാണ് അന്ത്യനാളുകളിൽ യഹോവയുടെ ജനം അനുഭവിച്ചറിഞ്ഞിരിക്കുന്നത്? [ഫെബ്രു. 20, ip-2 പേ. 316 ഖ. 22]
9. യേശുവും അവന്റെ അനുഗാമികളും പ്രസംഗിച്ച ‘പ്രസാദവർഷത്തിന്റെ’ പ്രസക്തി എന്താണ്? (യെശ. 61:2) [ഫെബ്രു. 20, ip-2 പേ. 324-325 ഖ. 7-8]
10. യെശയ്യാവു 63:9-ൽ യഹോവയുടെ ഏതു ഗുണമാണ് എടുത്തുകാട്ടിയിരിക്കുന്നത്? [ഫെബ്രു. 27, w03 7/1 പേ. 19 ഖ. 22-23]