അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടായിരിക്കുകയും ഒരു ബൈബിളധ്യയനത്തിന് താത്പര്യം ഇല്ലാതിരിക്കുകയും ചെയ്‌താൽ വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കാം. ഏപ്രിൽ, മെയ്: വീക്ഷാഗോപുരവും ഉണരുക!-യും. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ലഘുലേഖ പരിചയപ്പെടുത്തിയിട്ട് ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. സ്മാരകത്തിനോ മറ്റ് ദിവ്യാധിപത്യ യോഗങ്ങൾക്കോ ഹാജരായവരും സഭയോടൊത്ത് ക്രമമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾക്ക് മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച് അധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടായിരിക്കുകയും ഒരു ബൈബിളധ്യയനത്തിന് താത്പര്യം ഇല്ലാതിരിക്കുകയും ചെയ്‌താൽ വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കാം.
◼ ഈ വർഷത്തെ സ്മാരകം ഏപ്രിൽ 5 വ്യാഴാഴ്‌ച ആചരിക്കുന്നതായിരിക്കും. വ്യാഴാഴ്ചയാണ് നിങ്ങളുടെ സഭ യോഗങ്ങൾ നടത്തുന്നതെങ്കിൽ അത് അതേ ആഴ്ചയിലെ വേറൊരു ദിവസത്തേക്കു മാറ്റുക. അങ്ങനെയൊരു മാറ്റം പ്രായോഗികമല്ലെങ്കിൽ പ്രസ്തുതവാരത്തെ സേവനയോഗപരിപാടിയിൽ നിങ്ങളുടെ സഭയ്‌ക്ക് വിശേഷാൽ ബാധകമാകുന്നവ മറ്റൊരു സേവനയോഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! —ഒഡിയ, മണിപ്പൂരി
ദൈവം പറയുന്നതു കേൾക്കുവിൻ! —ഒഡിയ, മണിപ്പൂരി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കാണ്മിൻ! ആ ‘നല്ല ദേശം’ —കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത —കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി