മാർച്ച് 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 26-ന് ആരംഭിക്കുന്ന വാരം
ഗീതം 18, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 17 ¶10-15 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 12-16 (10 മിനി.)
നമ്പർ 1: യിരെമ്യാവു 13:1-14 (4 മിനിട്ടുവരെ)
നമ്പർ 2: കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ അപ്പവീഞ്ഞുകളിൽ പങ്കെടുക്കേണ്ടത് ആരാണ്? (rs പേ. 267 ¶5–പേ. 268 ¶1) (5 മിനി.)
നമ്പർ 3: എപ്പോൾ, എത്ര കൂടെക്കൂടെ സ്മാരകം ആചരിക്കണം? (rs പേ. 268 ¶5–പേ. 269 ¶1) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. സഭയുടെ നിയമിത പ്രദേശത്ത് സ്മാരക ക്ഷണക്കത്തുകൾ ഇതുവരെയും വിതരണം ചെയ്തിട്ടില്ലാത്ത പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് അറിയിക്കുക.
10 മിനി: അതിഥിസത്കാരം മറക്കരുത്. (എബ്രായർ 13:1, 2) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സ്മാരകത്തോട് അനുബന്ധിച്ച് സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. സ്മാരകത്തിനു ഹാജരാകുന്ന സന്ദർശകരോടും നിഷ്ക്രിയരായവരോടും ആതിഥ്യമര്യാദ കാണിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് പറയുക. രണ്ടുഭാഗങ്ങളുള്ള ഹ്രസ്വമായ ഒരു അവതരണം നടത്തുക. ആദ്യഭാഗത്ത്, ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് സ്മാരകത്തിനു വന്ന ഒരു വ്യക്തിയെ ഒരു പ്രസാധകൻ സ്വാഗതം ചെയ്യുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക. രണ്ടാം ഭാഗത്ത്, സ്മാരകാചരണത്തിനു ശേഷം ഈ വ്യക്തിയുമായി പ്രസാധകൻ സംസാരിക്കുന്നതും അദ്ദേഹവുമായി വീണ്ടും ബന്ധപ്പെടാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതും ഉൾപ്പെടുത്തുക.
20 മിനി: യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക—പഠനശീലങ്ങൾ വളർത്തിക്കൊണ്ട്. 2007 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27, 28 പേജുകളിലെ 8-12 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള ചർച്ച.
ഗീതം 110, പ്രാർഥന