ഒക്ടോബർ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 1-ന് ആരംഭിക്കുന്ന വാരം
ഗീതം 39, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 8 ¶1-7, പേ. 61-62-ലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ദാനീയേൽ 4–6 (10 മിനി.)
നമ്പർ 1: ദാനീയേൽ 4:18-28 (4 മിനിട്ടുവരെ)
നമ്പർ 2: സത്യക്രിസ്ത്യാനികൾ ഭൂതവിദ്യ പൂർണമായും ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: കഴിഞ്ഞ കാലങ്ങളിൽ ദൈവം എങ്ങനെയാണ് ഭൂമിയിലുള്ള തന്റെ ദാസന്മാർക്ക് നിർദേശങ്ങൾ കൊടുത്തത്? (rs പേ. 281 ¶1-2) (5 മിനി.)
❑ സേവനയോഗം:
15 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ശുശ്രൂഷയിൽ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞ സേവനവർഷത്തെ സഭാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുക. പ്രസാധകരെ അഭിനന്ദിക്കുക. ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ഒന്നോ രണ്ടോ പേരെ അഭിമുഖം ചെയ്യുക. പുതിയ സേവനവർഷത്തിൽ സഭ ശ്രദ്ധചെലുത്തേണ്ട ശുശ്രൂഷയുടെ ഒന്നോ രണ്ടോ വശങ്ങൾ എടുത്തുപറയുക; മെച്ചപ്പെടുന്നതിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ നൽകുക.
15 മിനി: ഒക്ടോബറിലെ മാസികകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ. ചർച്ച. ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്തുള്ളവർക്ക് താത്പര്യജനകമായിരിക്കാവുന്നത് എന്തുകൊണ്ടെന്ന് 30-60 സെക്കൻഡെടുത്തു വ്യക്തമാക്കുക. അതിനുശേഷം വീക്ഷാഗോപുരത്തിന്റെ ആമുഖ ലേഖനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഉതകുന്ന ഏതു ചോദ്യം ചോദിക്കാനാകുമെന്നും തുടർന്ന് ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
ഗീതം 85, പ്രാർഥന