ഡിസംബർ 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 17-ന് ആരംഭിക്കുന്ന വാരം
ഗീതം 104, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 12 ¶1-8, പേ. 96-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സെഖര്യാവു 1–8 (10 മിനി.)
നമ്പർ 1: സെഖര്യാവു 8:1-13 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയാണ് നമ്മുടെ പരമാധികാരിയായ കർത്താവ് എന്നു നമുക്ക് എങ്ങനെ കാണിക്കാനാകും? (പ്രവൃ. 4:24) (5 മിനി.)
നമ്പർ 3: മാനുഷ തത്ത്വജ്ഞാനത്തിനു പകരം യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ പഠിക്കുന്നത് വ്യക്തമായ ചിന്തയുടെ തെളിവായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 291 ¶1-4) (5 മിനി.)
❑ സേവനയോഗം:
5 മിനി: “മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ.” ചർച്ച.
10 മിനി: നാം ഘോഷിക്കേണ്ട സന്ദേശം—‘സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക.’ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 272 മുതൽ പേജ് 275-ന്റെ ഉപതലക്കെട്ടു വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം.
15 മിനി: നിങ്ങൾ അതു പരീക്ഷിച്ചു നോക്കിയോ? ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയിൽ അടുത്തിടെ വന്ന “ബിസിനെസ് മേഖലയിൽ ആത്മവിശ്വാസത്തോടെ സാക്ഷീകരിക്കാം” (km 3/12), “ദൈവം പറയുന്നതു കേൾക്കാൻ ആളുകളെ സഹായിക്കുക” (km 7/12), “സായാഹ്ന സാക്ഷീകരണത്തിൽ പങ്കുപറ്റാൻ നിങ്ങൾക്കാകുമോ?” (km 10/12) എന്നീ ലേഖനങ്ങളിലെ വിവരങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്ത് പ്രസംഗരൂപത്തിൽ അവതരിപ്പിക്കുക. തുടർന്ന്, ഈ വിവരങ്ങൾ ബാധകമാക്കാൻ ശ്രമിച്ചത് എങ്ങനെയെന്നും അതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചുവെന്നും സദസ്യർ പറയട്ടെ.
ഗീതം 117, പ്രാർഥന