ഡിസംബർ 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 24-ന് ആരംഭിക്കുന്ന വാരം
ഗീതം 131, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 12 ¶9-13, പേ. 97-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സെഖര്യാവു 9–14 (10 മിനി.)
നമ്പർ 1: സെഖര്യാവു 11:1-13 (4 മിനിട്ടുവരെ)
നമ്പർ 2: ആരുടെ പ്രാർഥനകളാണ് യഹോവ കേൾക്കുന്നത്? (rs പേ. 292 ¶1–പേ. 293 ¶3) (5 മിനി.)
നമ്പർ 3: സദൃശവാക്യങ്ങൾ 15:1 ബാധകമാക്കാനാകുന്ന ചില സാഹചര്യങ്ങൾ ഏവ? (5 മിനി.)
❑ സേവനയോഗം:
30 മിനി: നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ് നന്നായി പ്രയോജനപ്പെടുത്തുക. 3-6 പേജുകളുടെ ചർച്ച. 4-ാം പേജ് പരിചിന്തിക്കുമ്പോൾ, മൂന്നുമിനിട്ടുള്ള ഒരു അവതരണം നടത്തുക. കുടുംബാരാധന ഉപസംഹരിക്കവെ, അടുത്ത ആഴ്ച എന്തു പഠിക്കണം എന്ന് കുടുംബനാഥൻ ചോദിക്കുന്നു. വെബ്സൈറ്റിൽ “കൗമാരക്കാർ” എന്ന ഭാഗത്തുനിന്ന് തങ്ങൾ ഇഷ്ടപ്പെടുന്നവ കുട്ടികൾ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന് jw.org ഉപയോഗിച്ചിട്ടുള്ളത് അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് പറയാൻ സദസ്സിനെ ക്ഷണിക്കുക. 5-ാം പേജ് പരിചിന്തിക്കവെ, മൂന്നുമിനിട്ടുള്ള ഒരു അവതരണം നടത്തുക. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് വീട്ടുകാരൻ ചോദിക്കുമ്പോൾ, തന്റെ മൊബൈൽ ഫോണിലോ മറ്റോ ഉള്ള നമ്മുടെ സൈറ്റ് ഉപയോഗിച്ച് പ്രസാധകൻ ഉത്തരം കൊടുക്കുന്നു. 6-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, മറ്റൊരു ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന താത്പര്യക്കാരനോട് ഒരു പ്രസാധകൻ സംസാരിക്കുന്നത് നാലുമിനിട്ടുകൊണ്ട് അവതരിപ്പിച്ചു കാണിക്കുക. പ്രസാധകൻ, തന്റെ പക്കലുള്ള ഉപകരണത്തിൽനിന്നോ വീട്ടുകാരന്റെ കമ്പ്യൂട്ടറിൽനിന്നോ വീട്ടുകാരന്റെ ഭാഷയിലുള്ള സത്യം അറിയുക ലഘുലേഖയുടെയോ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെയോ ഒരു പേജ് കാണിച്ച് ചർച്ച ചെയ്യുന്നു. ശുശ്രൂഷയിൽ jw.org വെബ്സൈറ്റ് ഉപയോഗിച്ചിട്ടുള്ളത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 101, പ്രാർഥന