ജനുവരി 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
2013 ജനുവരി 7-ന് ആരംഭിക്കുന്ന വാരം
ഗീതം 53, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 13 ¶1-7, പേ. 100, 103-ലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മത്തായി 1–6 (10 മിനി.)
നമ്പർ 1: മത്തായി 5:21-32 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു വ്യക്തിയുടെ പ്രാർഥന ദൈവത്തിന് അസ്വീകാര്യമാക്കിത്തീർത്തേക്കാവുന്നത് എന്താണ്? (rs പേ. 293 ¶4–പേ. 294 ¶3) (5 മിനി.)
നമ്പർ 3: യഹോവയെ ‘നിങ്ങളുടെ ഓഹരിയാക്കുക’ എന്നതിന്റെ അർഥമെന്ത്? (സംഖ്യാ. 18:20) (5 മിനി.)
❑ സേവനയോഗം:
10 മിനി: ജനുവരിയിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ജനുവരി – മാർച്ച് വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്ത് ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്ത് വ്യക്തമാക്കുക. പിന്നീട് ആമുഖലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുദ്ധിയുള്ള രാജ്യഹാൾ യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നു. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യഹോവ വിശുദ്ധനായ ദൈവമായതിനാൽ അവന്റെ ജനം ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. (പുറ. 30:17-21; 40:30-32) നമ്മുടെ ആരാധനാസ്ഥലം നല്ലനിലയിൽ, വൃത്തിയുള്ളതായി നാം സൂക്ഷിക്കുന്നെങ്കിൽ അത് യഹോവയ്ക്ക് സ്തുതി കരേറ്റും. (1 പത്രോ. 2:12) രാജ്യഹാൾ നല്ലനിലയിൽ സൂക്ഷിച്ചതിന്റെ ഫലമായി നിങ്ങളുടെ പ്രദേശത്ത് ഉണ്ടായ അല്ലെങ്കിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന അനുഭവങ്ങൾ പറയുക. രാജ്യഹാൾ ശുചീകരണത്തിനും കേടുപോക്കലിനും മേൽനോട്ടം വഹിക്കുന്ന സഹോദരനുമായി അഭിമുഖം നടത്തുക. ഇതിനായി സഭ എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തോടു ചോദിക്കുക. രാജ്യഹാൾ ശുചീകരണത്തിലും അതിന്റെ അറ്റകുറ്റപ്പണി നിർവഹിക്കുന്നതിലും സജീവമായി പങ്കുചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 127, പ്രാർഥന