വീക്ഷാഗോപുരത്തിൽ പുതിയ പരമ്പര
എല്ലാ മാസത്തിന്റെയും ആദ്യത്തെ ശനിയാഴ്ച ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ വീക്ഷാഗോപുരത്തിലെ “ദൈവവചനത്തിൽനിന്നു പഠിക്കുക” എന്ന പരമ്പരയിലെ ലേഖനങ്ങൾ ഉപയോഗിച്ചുവരുകയാണ് നാം. എന്നാൽ ജനുവരി മുതൽ, ഈ പരമ്പരയ്ക്കു പകരം “ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും” എന്ന പരമ്പരയാണ് ഉണ്ടായിരിക്കുക. പൊതുപതിപ്പിന്റെ അവസാനപേജിൽ അത് കാണാൻ കഴിയും. “ദൈവവചനത്തിൽനിന്നു പഠിക്കുക” എന്ന പരമ്പര ഉപയോഗിച്ചിരുന്ന അതേ വിധത്തിൽ “ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും” എന്ന പരമ്പര ഉപയോഗിക്കാനാകും. (km 6/11 പേ. 2) മാസത്തിന്റെ ആദ്യശനിയാഴ്ച ഉപയോഗിക്കാൻ കഴിയുന്ന ഒരു മാതൃകാവതരണം തുടർന്നും നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഉണ്ടായിരിക്കും.