ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ഡിസംബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. യോവേൽ 2:1-10, 28-ലെ കീടങ്ങളുടെ ആക്രമണം സംബന്ധിച്ച പ്രവചനം എങ്ങനെ നിവൃത്തി കണ്ടിരിക്കുന്നു? (നവ. 5, w07 10/1 പേ. 13 ഖ. 1)
2. ആമോസ് 9:7-10-ലെ ഇസ്രായേല്യരെക്കുറിച്ചുള്ള വിവരണം നമ്മെ എന്തു പഠിപ്പിക്കുന്നു? (നവ. 12, w07 10/1 പേ. 15 ഖ. 5)
3. ഏദോമ്യരുടെ ഹൃദയത്തിൽ ധിക്കാരം വളർന്നുവരാനുള്ള കാരണം എന്തായിരിക്കാം, ഏത് യാഥാർഥ്യം നാം വിസ്മരിക്കരുത്? (ഓബ. 3, 4) (നവ. 19, w07 11/1 പേ. 14 ഖ. 1)
4. നിനെവേയിലെ നിവാസികൾക്കെതിരെ താൻ ഉച്ചരിച്ച അനർഥത്തെപ്രതി യഹോവ അനുതപിച്ചത് ഏതു വിധത്തിലാണ്? (യോനാ 3:8, 10) (നവ. 19, w07 11/1 പേ. 15 ഖ. 1)
5. ദൈവനാമത്തിൽ നടക്കുന്നതിൽ എന്ത് ഉൾ പ്പെട്ടിരിക്കുന്നു? (മീഖാ 4:5) (നവ. 26, w03 8/15 പേ. 18 ഖ. 19)
6. നഹൂം 2:6-10-ലെ പ്രവചനനിവൃത്തി നമുക്ക് എന്ത് ഉറപ്പുനൽകുന്നു? (ഡിസ. 3, w07 11/15 പേ. 9 ഖ. 3; w89 8/1 പേ. 30 ഖ. 8)
7. ഹഗ്ഗായി 1:6-ന്റെ അർഥമെന്താണ്, ഇത് നമ്മെ എന്തു പഠിപ്പിക്കുന്നു? (ഡിസ. 10, w06 4/15 പേ. 22 ഖ. 12-15)
8. ‘സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്’ എന്ന് സെഖര്യാവു 7:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം? (ഡിസ. 17, w07 12/1 പേ. 11 ഖ. 3)
9. സെഖര്യാവു 4:6, 7-ലെ വാക്കുകൾ ഇന്ന് യഹോവയുടെ ആരാധകർക്ക് ആശ്വാസമേകുന്നത് എന്തുകൊണ്ട്? (ഡിസ. 17, w07 12/1 പേ. 11 ഖ. 1)
10. മലാഖി 3:16-ൽ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ദൈവത്തോടുള്ള വിശ്വസ്തത മുറുകെപ്പിടിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ബലിഷ്ഠമാക്കേണ്ടത് എന്തുകൊണ്ട്? (ഡിസ. 31, w07 12/15 പേ. 29 ഖ. 3)