സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന വാരം
ഗീതം 131, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 24 ¶10–15 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 കൊരിന്ത്യർ 1–7 (10 മിനി.)
നമ്പർ 1: 2 കൊരിന്ത്യർ 1:15–2:11 (4 മിനിട്ടുവരെ)
നമ്പർ 2: പുനർജന്മവും ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയും തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട്? (rs പേ. 320 ¶3-4) (5 മിനി.)
നമ്പർ 3: യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കാൻ ഒരുവൻ എന്തു ചെയ്യണം? (സെഫ. 3:12) (5 മിനി.)
❑ സേവനയോഗം:
10 മിനി: യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?—ഭാഗം 2. ജീവിതം വിനിയോഗിക്കൽ ലഘുലേഖയുടെ 10-ാം ഖണ്ഡിക മുതൽ അവസാനം വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം. യുവപ്രായത്തിൽത്തന്നെ മുഴുസമയസേവനം തിരഞ്ഞെടുത്ത ഒരു വ്യക്തിയെ ഹ്രസ്വമായി അഭിമുഖം നടത്തുക. തിരുമാനമെടുക്കാൻ അദ്ദേഹത്തെ സ്വാധീനിച്ചത് എന്താണ്? എന്തെല്ലാം അനുഗ്രഹങ്ങളാണ് അദ്ദേഹം ആസ്വദിച്ചിരിക്കുന്നത്?
10 മിനി: വയൽസേവനത്തിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ. ചർച്ച. (1) പങ്കാളിയില്ലാത്ത അവസരങ്ങളിൽ പ്രസംഗവേലയിൽ സന്തോഷം നിലനിർത്താൻ നമുക്ക് എന്തു സഹായമാണുള്ളത്? (2) ഒറ്റയ്ക്കു മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? (3) ശുശ്രൂഷയിൽ നാം പങ്കെടുക്കുന്ന ദിവസങ്ങളിൽ വയൽസേവന യോഗമില്ലെങ്കിൽ, സഭയിലെ മറ്റുള്ളവരെ നമ്മോടൊപ്പം പ്രവർത്തിക്കാൻ എങ്ങനെ പ്രോത്സാഹിപ്പിക്കാം? (4) സുരക്ഷിതമായ സമയങ്ങളിലും സ്ഥലങ്ങളിലും ഒറ്റയ്ക്കു വയൽശുശ്രൂഷയിൽ ഏർപ്പെടുന്നത് ചിലപ്പോഴെങ്കിലും പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
10 മിനി: “യുവജനങ്ങളേ—നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ ഏവയാണ്?” ചോദ്യോത്തര പരിചിന്തനം. മൂന്നാമത്തെ ഖണ്ഡിക ചർച്ച ചെയ്തശേഷം, യുവപ്രായത്തിൽത്തന്നെ മുഴുസമയസേവനം ഏറ്റെടുത്ത ഒരു സഹോദരനെയോ സഹോദരിയെയോ അഭിമുഖം നടത്തുക.
ഗീതം 107, പ്രാർഥന